ഭർത്താവിന്റെ സ്വഭാവ ദൂഷ്യം കൊണ്ട് ഭാര്യ അന്യ പുരുഷനോടൊപ്പം ഒളിച്ചോടി…

രചന : ഉണ്ണി കെ പാർത്ഥൻ

അവിഹിതം..

❤❤❤❤❤❤❤

“ഭർത്താവിന്റെ സ്വഭാവ ദൂഷ്യം കൊണ്ട് ഭാര്യ അന്യ പുരുഷനോടൊപ്പം ഒളിച്ചോടി…”

പത്രത്തിൽ വന്ന വാർത്ത ഉച്ചത്തിൽ ആരോ വായിച്ചത് കേട്ട് കൊണ്ടാണ്

അന്ന് രാവിലെ പരമുവേട്ടന്റെ ചായ കടയിൽ രാവിലെ ചർച്ചക്ക് ചൂട് പിടിച്ചത്…

“അല്ല പരമുവേ.. ഇതിപ്പോ പിടിച്ചതിലും വലുതാണ് ലോ അളയിൽ ഇരിക്കുന്നത്..”

പല്ലുകൾ കൊഴിഞ്ഞ മോണയിൽ നല്ലൊരു പുഞ്ചിരിയൊട്ടിച്ചു കൊണ്ട് രാമേട്ടൻ രംഗം ഒന്നുടെ കൊഴുപ്പിച്ചു..

“അല്ലേലും…. ഇവിടെ ആരും തെറ്റ്കാരായി ജനിക്കുന്നില്ല രാമേട്ടാ… സമൂഹം ആണ് അവരേ തെറ്റുകാർ ആക്കുന്നത്..”

പരമുവേട്ടന്റെ മറുപടി ചായകടയിൽ പൊട്ടിച്ചിരിയായി മാറി…

“എന്തായാലും… ഇന്നത്തെ തൊഴിലുറപ്പ് സ്ഥലത്തു ഞാൻ ഒരു കലക്ക് കലക്കും..”

അതും പറഞ്ഞു ചാരിവെച്ചിരിക്കുന്ന വടിയെടുത്തു കുത്തി പിടിച്ചു കൊണ്ട് രാമേട്ടൻ പുറത്തേക്ക് ഇറങ്ങി..

“അല്ല.. എന്നാലും ഇതിൽ ആരാ തെറ്റുകാരൻ..

അല്ലേ തെറ്റ്കാരി…”

പരമുവേട്ടൻ ദാമുവേട്ടനെ നോക്കി ചോദിച്ചു..

“എന്റെ പരമൂ.. പേപ്പറിൽ വന്ന വാർത്ത.. അത് അതിന്റെ വഴിക്ക് വിട്ടേക്കൂ.. നമ്മുടെ നാട്ടിൽ ഒന്നുമല്ല ലോ..

ഇതിന്റെയൊക്കെ പിറകേ നടക്കാൻ എന്നേ കൊണ്ട് വയ്യ..

ചായയുടെ പൈസ പറ്റിൽ എഴുതിയേക്ക്..”

തോളിൽ കിടന്ന തോർത്ത് എടുത്തു ഒന്ന് വീശി കുടഞ്ഞു ദാമുവേട്ടൻ മെല്ലെ പുറത്തേക്ക് ഇറങ്ങി..

“ഡാ… എത്ര വയസ് ഉണ്ടെടാ അവർക്ക്….”

പരമുവേട്ടൻ അനൂപിനെ നോക്കി ചോദിച്ചു…

അനൂപ് പത്രം എടുത്തു ഒന്നുടെ നോക്കി..

“പരമേട്ടാ.. രണ്ടാൾക്കും വയസ് എഴുപത് കഴിഞ്ഞു..”

“ങ്ങേ… അവളുടെ വീടെവിടാ…”

പരമുവേട്ടന്റെ ശബ്ദം ഒന്ന് പിടഞ്ഞു..

“ആരുമാലൂർ…”

“എന്റെ ദേവി..”

പരമുവേട്ടൻ വേഗം മൊബൈൽ എടുത്തു നമ്പർ ഡയൽ ചെയ്തു…

“ഡീ.. നീ എവടാ..”

പരമുവേട്ടന്റെ ശബ്ദത്തിൽ അൽപ്പം അന്ധാളിപ്പ് ഉണ്ടായിരുന്നുവെന്ന് തോന്നി അനൂപിന്..

“ഞാൻ വീട്ടിൽ അല്ലാതെ വേറെ എവടെ പോകാൻ.

“ഹോ…”

പരമുവേട്ടൻ ആശ്വാസത്തോടെ ദീർഘശ്വാസമെടുത്തു….

“എന്തേ പരമേട്ടാ….”

അനൂപ് കൌതുകത്തോടെ ചോദിച്ചു..

“ഹേയ്… അവളല്ല ഡാ…”

“ആര്…”

അനൂപിന്റെ ശബ്ദത്തിൽ ഒരു പുഞ്ചിരി വന്നു…

“ഒന്നുല്യാ ഡാ… നീ കടയൊന്നു നോക്കണം രണ്ടീസം….

ഞാൻ ഒന്ന് വീട്ടിൽ പോയിട്ട് വരാം….

വന്നിട്ട് മാസം നാലായിന്നേ..

വിയർത്തു കുളിച്ച പരമേട്ടന്റെ ശബ്ദം കേട്ട് അനൂപ് പൊട്ടിച്ചിരിച്ചു..

കടയിൽ പൊട്ടിച്ചിരി മുഴങ്ങി..

പരമേട്ടൻ ഇടിവെട്ട് കൊണ്ടത് പോലേ എല്ലാരേം പകച്ചു നോക്കി…

ശുഭം..

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : ഉണ്ണി കെ പാർത്ഥൻ