അസുരപ്രണയം തുടർക്കഥയുടെ മൂന്നാം ഭാഗം വായിക്കൂ…

രചന : PONNU

ഇരുവരുടെയും അധരങ്ങൾ തമ്മിലുള്ള ദൂരം കുറഞ്ഞുവന്നു.

ആമി കണ്ണുകൾ ഇറുകെ അടച്ചു നിന്നു. ദേവിന് സ്വയം നിയന്ത്രിക്കാൻ പറ്റാത്ത പോലെ അവളിലേക്ക് കൂടുതൽ അടുത്തുകൊണ്ടിരുന്നു.

എന്തോ താഴെ വീഴുന്ന ശബ്ദം കേട്ടാണ് ദേവ് ബോധമണ്ഡലത്തിലേക്കു തിരികെ വന്നത്. പെട്ടെന്ന് തന്നെ അവളിൽ നിന്നും അവൻ വിട്ടുമാറി.

ആമി ഞെട്ടികൊണ്ട് വേഗം കണ്ണ് തുറന്നു.

ഇരുവരും ശബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കിയതും ഡോറിന്റെ ഭാഗത്ത് വായും പൊളിച്ച് പകച്ച് പണ്ടാരടങ്ങി നിക്കുന്ന അവിനാഷിനെ ആണ് കണ്ടത്.അവന്റെ കൈയിൽ നിന്നും ഫയൽ താഴേക്കു വീണുകിടപ്പുണ്ട്.

ആമിയും ദേവും എന്ത് ചെയ്യണം എന്നറിയാതെ മുഖത്തോട് മുഖം നോക്കി. പെട്ടെന്ന് എന്തോ ഓർത്തപോലെ ദേവ് വേഗം ആമിയുടെ കൈയിൽ ഉണ്ടായിരുന്ന ഫോൺ പിടിച്ചു വാങ്ങി.

ആമി അവനെ തുറിച്ചു നോക്കിയതും ദേവ് പുച്ഛം അങ്ങ് വാരി വിതറി.

“അവളെ ഒന്ന് പേടിപ്പിച്ച് ആ സമയത്ത് എന്റെ ഫോൺ തട്ടിപ്പറിച്ചെടുക്കാന്ന വിചാരിച്ചേ… പെട്ടെന്നെനിക്കെന്താ പറ്റിയെ… അക്കു വന്നില്ലാരുന്നെങ്കിൽ എന്റെ ഭഗവാനെ……”

ദേവ് മനസ്സിൽ പറഞ്ഞു കൊണ്ട് അക്കുനെ നോക്കിയതും ചെക്കൻ കണ്ടതൊന്നും വിശ്വസിക്കാൻ ആവാതെ കിളികളൊക്കെ എങ്ങോട്ടേക്കെയോ പറന്നുപോയി നിക്കാണ്…

ആമിക്ക് എന്തുകൊണ്ടോ പേടി തോന്നി. പഴയ ചില ഓർമകൾ അവളെ വേട്ടയാടികൊണ്ടിരുന്നു.

വിറക്കുന്ന കൈകൾ അവൾ ഷാളിൽ മുറുകെ പിടിച്ചു.

അക്കു തല ഒന്ന് കുടഞ്ഞ ശേഷം താൻ കണ്ടത് സ്വപ്നമാണോ എന്നറിയാൻ കൈയ്യിൽ സ്വയം ഒന്ന് നുള്ളി നോക്കി.

“സ്സ്….. അപ്പൊ സ്വപ്നം അല്ല…… എടാ പട്ടി…”

അക്കു ദേവിന്റെ അടുത്തേക്ക് ചെന്ന് ഷർട്ടിൽ കുത്തി പിടിച്ചു.

എടാ തെണ്ടി…. പ്രേമം ഇഷ്ട്ടമല്ല, പെണ്ണ് കേട്ടൂല….. എന്തൊക്കെയായിരുന്നു… എന്നിട്ട് നീ ഇവിടെ നിന്ന് ഉമ്മിക്കുവാനല്ലെടാ….. എന്റെ ദേവിയെ…. ഞാൻ വന്നില്ലാരുന്നെങ്കിൽ ഇവിടെ എന്തൊക്കെ നടന്നേനെ….. എടാ എരപ്പെ…..

എന്നാലും നീ ഇങ്ങനെ ചെയ്യുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. ”

“എടാ നീ എന്തൊക്കെയാ ഈ പറയുന്നേ….. ഇവള് എന്റെ ഫോൺ തട്ടി പറിച്ചു. മര്യാദക്ക് ചോദിച്ചപ്പോൾ അവള് തന്നില്ല. അതാ ഇങ്ങനെ ഒന്ന് പേടിപ്പിച്ച് വാങ്ങാം എന്ന് വിചാരിച്ചേ….

അല്ലാതെ ഞാൻ അവളെ kiss ചെയ്യാനൊന്നും പോയതല്ല

ദേവ് അക്കുവിന്റെ കൈ വിടുവിപ്പിച്ചുകൊണ്ട് കൊണ്ട് പറഞ്ഞു.

“നീ അധികം പേടിപ്പിക്കാൻ നിക്കല്ലേ… അവസാനം നിന്നെ പീഡനശ്രമത്തിന് പോലീസ് കൊണ്ട് പോവും…. ”

ആമിക്ക് അവിടെ നിക്കുംതോറും പഴയ ഓർമകൾ അവളെ ഭയപ്പെടുത്തിക്കൊണ്ടിരുന്നു. എത്രയും വേഗം അവിടുന്ന് പോകണം എന്ന് മനസ്സിൽ വിചാരിച്ചു കൊണ്ട് ആമി വേഗത്തിൽ പുറത്തേക്ക് നടക്കാൻ ആഞ്ഞതും ദേവ് അവളുടെ കൈയ്യിൽ പിടിത്തമിട്ടു.ആമി തിരിഞ്ഞ് ദേവിന്റെ മുഖത്തേക്ക് കടുപ്പിച്ചു നോക്കി.

“നിക്ക്… One മിനിറ്റ്… ”

ദേവ് ടേബിളിന്റെ അടുത്ത് പോയി അവിടെ നിന്നും ഒരു ലെറ്റർ അവൾക്ക് കൊടുത്തു.

“പൊട്ടിച്ചുനോക്ക്. “(ദേവ്)

“ഇവനെന്താ ഈ കാണിക്കുന്നേ…. ഇനി ഇത് വല്ല love ലെറ്ററും ആയിരിക്കോ….”(അക്കു ആത്മ)

മടിച്ചുമടിച്ചാണെങ്കിലും ആമി അത് തുറന്ന് വായിച്ചു.

അവളുടെ കണ്ണുകൾ ആ നിമിഷം വികസിച്ചു.

“അപ്പോയ്ന്റ്മെന്റ് ലെറ്റർ ആണ്. നാളെ മുതൽ വന്നോളൂ…..” (ദേവ്)

“ഏ……… “(ആമി)

“നിന്നെ ഞാൻ എന്റെ പേർസണൽ അസിസ്റ്റന്റ് ആയിട്ട് തിരഞ്ഞെടുത്തിരിക്കുന്നു….. പിന്നെ നീ വിചാരിക്കും പോലെ ഞാൻ ഇവിടുത്തെ സ്റ്റാഫ്‌ ഒന്നുമല്ല. ഇതെന്റെ കമ്പനിയാ… ദേവ് ഗ്രൂപ്പ്. And I am ദേവ് മഹേഷ്വർ. “(ദേവ്)

“ഈശ്വരാ…. ഇയാളുടെ കമ്പനി ആയിരുന്നോ ഇത്. ഇതെന്നെ കരുതികൂട്ടി ഉപദ്രവിക്കാൻ തന്നെയാ ഈ ജോലി എനിക്ക് തന്നത്. എന്തനുഭവിച്ചിട്ടായാലും എനിക്ക് ഈ ജോലി വേണം. ഇനിയും അനുഭവിക്കാൻ വയ്യ.”

ആമി മനസ്സിൽ ചിന്തിച്ചുകൊണ്ടിരുന്നതും ദേവിന്റെ വിളി കേട്ടു.

“Hello…. Any problem…. ”

“No sir. ഞാൻ നാളെ തന്നെ വന്ന് ജോയിൻ ചെയ്തോളാം…”(ആമി)

“Mm. Ok എന്നാ പൊക്കോ…”

ദേവ് പറഞ്ഞതും ഒന്ന് മൂളുക മാത്രം ചെയ്തുകൊണ്ട് ആമി വേഗം പുറത്തേക്ക് പോയി.

കണ്ണിൽ നിന്നും കണ്ണീർ പൊഴിഞ്ഞു.

“ഈ ജോലിക്ക് വരുന്ന സമയത്തെങ്കിലും കുറച്ചു സമാധാനം കിട്ടുമല്ലോ…. ”

ആമി കണ്ണീർ തുടച്ച് മനസ്സിൽ പറഞ്ഞു കൊണ്ട് അവിടെ നിന്നും വീട്ടിലേക്ക് പോയി.

ദേവ് തിരിഞ്ഞതും കാണുന്നത് മാറിൽ കൈകൾ പിണച്ചുകെട്ടി ഒരു പുരികം പൊക്കി കൊണ്ട് ദേവിനെ നോക്കി നിക്കുന്ന അക്കുവിനെയാണ്.

“എന്താണ് മോനേ…. ഒരു ചുറ്റിക്കളി…..”(അക്കു)

“എന്ത് ചുറ്റിക്കളി….”

“നിനക്ക് ആ പെണ്ണിനെ നേരത്തെ അറിയോ.. ”

“ആഹ്ഹ്…ചെറുതായിട്ട് രാവിലേ കണ്ടുമുട്ടേണ്ടി വന്നു.

ദേവ് രാവിലെ ആമിയെ കണ്ടുമുട്ടിയ കാര്യം മുതൽ കുറച്ചുമുൻപ് നടന്നതുവരെയുള്ള എല്ലാം അക്കുവിന് പറഞ്ഞു കൊടുത്തു.

“Mmmmmmm ”

എല്ലാം കേട്ട ശേഷം അക്കു ഒന്ന് അമർത്തി മൂളി.

“എന്താടാ കോപ്പേ…. “(ദേവ്)

“ഏയ് ഒന്നുല്ലേ……. ആദ്യം അടിയും അവസാനം കട്ട പ്രേമവും അതാണല്ലോ സിനിമേലും കഥകളിലുമൊക്കെ…. നിങ്ങടെ ലൈഫിലും അങ്ങനെ തന്നെ ആയിരിക്കോ…..”(അക്കു)

“പോടാ തെണ്ടി “(ദേവ്)

❤❤❤❤❤❤❤❤

“ദേവേട്ട ഇതേതാ ഈ പെണ്ണ്…..”

റൂമിൽ ഇരുന്ന് ലാപ്പിൽ എന്തോ ചെയ്തുകൊണ്ടിരുന്നപ്പോഴാണ് ദേവിന്റെ അനിയത്തി അഭിനന്ദ (അഭി)

ദേവിന്റെ ഫോണിലേക്ക് നോക്കി ചോദിച്ചത് .അപ്പൊ തന്നെ ദേവ് ലാപ്പിൽ നിന്നും കണ്ണെടുത്ത് അവന്റെ ഫോണിലേക്ക് നോക്കി.

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും………

രചന : PONNU