അവൻ അവളുടെ നെഞ്ചിൽ നിന്ന് കൈയെടുത്ത് തിരിഞ്ഞു കിടന്നു മൗനം പാലിച്ചു…

രചന : ബദറുൽ മുനീർ പി കെ

ഈ മരുന്ന് പുറത്തുനിന്ന് വാങ്ങേണ്ടിവരും ഇവിടെ കിട്ടില്ല….

മുന്നിലേക്ക് നീട്ടിയ മരുന്ന് ലിസ്റ്റിലേക്ക് ഒന്ന് നോക്കി പിന്നെ വിഷമത്തോടെ അത് വാങ്ങി വരാന്തയിലേക്ക് ഇറങ്ങി സുമേഷ് …

പുറത്ത് മഴ ശക്തിയായി പെയ്യുന്നുണ്ട്..

ഇടുക്കിയിലും മൂന്നാറും എല്ലാ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട് ഒരുപാട് ആളുകൾ മരണപ്പെട്ടു എന്നൊക്കെ ടിവിയിൽ ന്യൂസ് വന്നു കൊണ്ടിരിക്കുന്നു…

നല്ല ശക്തമായി തകർത്തു പെയ്യുകയാണ് മഴ ഒരു നിമിഷം പോലും ഒഴിവില്ല….

പൂപ്പൽ പിടിച്ച് ഓടിന്റെ വിടവുകളിലൂടെ മഴവെള്ളം വരാന്തയിലേക്ക് ഒലിച്ചിറങ്ങുന്നു…

വീശിയടിക്കുന്ന കാറ്റിൽ മഴത്തുള്ളികൾ മുഖത്തേക്ക് പാറി വീഴുന്നുമുണ്ട്…..

എന്തുപറ്റി സുമേഷേ കുട ഇല്ലേ കയ്യിൽ ദേവേട്ടനായിരുന്നു…

കുടയുണ്ടായിരുന്നു ഒരെണ്ണം മോൻ കൊണ്ടുപോയി രാവിലെ വന്നപ്പോൾ….

എങ്കിൽ തൽക്കാലം ഈ കുട കൊണ്ടു പൊയ്ക്കോളൂ എന്നിട്ട് മരുന്ന് വാങ്ങിയിട്ട് വരു…

ദേവേട്ടൻ കുട നീട്ടി സുമേഷിനെ മുന്നിലേക്ക്…

ഹോസ്പിറ്റലിലെ സെക്യൂരിറ്റിക്കാരൻ ആണ് ദേവേട്ടൻ…

ഇവിടെ വന്ന് പരിചയപ്പെട്ടതാണ് നല്ല സ്വഭാവം പാവപ്പെട്ട മനുഷ്യൻ..

മഴ ഒന്നും കൂടി ശക്തമായി

എത്ര ദിവസമായി ഈ ഹോസ്പിറ്റൽ വന്നിട്ട് പത്ത് പതിനഞ്ച് ദിവസം…

പരിഭവം ചൊരിഞ്ഞു ഈ മഴത്തുള്ളികളിലേക്ക് അലിഞ്ഞില്ലാതാവുന്നതുപോലെ സുമേഷിനെ തോന്നി….

മരുന്നു കിട്ടണമെങ്കിൽ റോഡ് മുറിഞ്ഞു കടക്കണം..

ഹോസ്പിറ്റലിന്റെ മുന്നിൽ നിന്ന് അവൻ റോഡ് മുറിഞ്ഞു കടന്നു….

കീശയിൽ ഇനി എത്ര പൈസ ഉണ്ടെന്ന് അറിയില്ല….

ഒന്നു വീട്ടിൽ പോകാൻ പറ്റിയിരുന്നെങ്കിൽ കുളിച്ചിട്ടില്ല പല്ല് പോലും തേച്ചിട്ടില്ല….

288/രൂപ മെഡിക്കൽ സ്റ്റോറിൽ നിന്ന് ഒരു സ്ത്രീ പറഞ്ഞു ബില്ല് അടിക്കട്ടെ എന്ന് ചോദിച്ചു…

കീശയിൽ കൈ ഇട്ടപ്പോൾ 3 നൂറിനെ നോട്ട് കിട്ടി ശരി അടിച്ചോളൂ എന്ന് പറഞ്ഞു…

ഇനി കീശയിൽ വേറെ ഒന്നുമില്ല എന്ന സത്യവും അറിഞ്ഞു….

ബാക്കിയും വാങ്ങി സുമേഷ് ഹോസ്പിറ്റലിലേക്ക് നടന്നു അപ്പോഴും മഴ പെയ്തു കൊണ്ടിരിക്കുന്നു…

ഹോസ്പിറ്റലിലുള്ള വാർഡിൽ എത്തി ഇടതുവശത്തെ സെല്ലിൽ നോക്കി അപ്പോൾ ഗൗരി ഉറക്കമാണ്….

സമാധാനമായി അവൾ ഉറങ്ങട്ടെ എത്ര ദിവസമായി ഇങ്ങനെ ഒന്ന് അവൾ ഉറങ്ങുന്നത് കണ്ടിട്ട്…

മോൻ വരുകയാണെങ്കിൽ വീട്ടിലേക്ക് ഒന്നു പോകാമായിരുന്നു കുളിച്ച് വസ്ത്രം എല്ലാം മാറി വരാമായിരുന്നു…

സുമേഷ് ചിന്തിച്ചു കാശ് എല്ലാം തീർന്നു ഭാസ്കരേട്ടൻ കടയിൽ കുറച്ചു കാശ് വാങ്ങാമായിരുന്നു….

ഒരുപാട് കാശ് ഭാസ്കരേട്ടനു കൊടുക്കാനുണ്ട്…

എന്നാലും എന്തെങ്കിലും സഹായം ചോദിച്ചാൽ അപ്പോൾ തന്നെ എടുത്തു തരും അങ്ങനെയുള്ള ഒരു മനുഷ്യനെ ഈ കാലഘട്ടത്തിൽ കാണാൻ കഴിയില്ല സുമേഷ് ചിന്തിച്ചു…

മോനേ നീ എന്തെങ്കിലും കഴിച്ചോ തൊട്ടപ്പുറത്ത് നിന്ന് കുമാരേട്ടൻ…

ഞാൻ കഴിച്ചു കുമാരേട്ടാ നിങ്ങൾ വല്ലതും കഴിച്ചോ..

ഇല്ല മോൻ വീട്ടിൽ നിന്ന് കൊണ്ടുവരും ഭക്ഷണം എന്ന് പറഞ്ഞിട്ടുണ്ട് കുമാരേട്ടൻ മറുപടി പറഞ്ഞു..

രാവിലെ ഉള്ള കാശ് കൊണ്ട് മരുന്നുവാങ്ങി പിന്നെ ഭക്ഷണം കഴിക്കാൻ ഒന്നും കാശില്ല അതൊന്നും കുമാരട്ടനോട് സുമേഷ് പറഞ്ഞില്ല…

മോൻ കഴിച്ചില്ലെങ്കിൽ പോയി കഴിച്ചു വരൂ ഞങ്ങൾ ഉണ്ടല്ലോ ഇവിടെ ഗൗരിയെ നോക്കാൻ കുമാരേട്ടൻ പറഞ്ഞു….

അവൻ തലയാട്ടി കുമാരേട്ടൻ തുടർന്നു…

നിങ്ങൾക്ക് ബന്ധുക്കൾ ആരുമില്ലേ ഗൗരിയുടെയും നിന്റെയും ആരെയും ഇവിടെ ഹോസ്പിറ്റലിൽ കണ്ടില്ല അതുകൊണ്ട് ചോദിച്ചതാണ്….

സുമേഷ് അതിനു മറുപടി പറയാതെ കുമാരേട്ടനെ നോക്കി ചിരിച്ച് പുറത്തേക്കിറങ്ങി….

നാട്ടുകാരുടെയും ബന്ധുക്കളുടെയും ബന്ധങ്ങളുടെയും വില ഇപ്പോഴാണ് അറിയുന്നത്…

കുടുംബക്കാരെ എല്ലാവരെയും വെല്ലുവിളിച്ച് സ്നേഹിച്ച പെണ്ണിനെയും കൊണ്ട് വിവാഹ ജീവിതം ആരംഭിച്ചപ്പോൾ….

ഒരിക്കലും കരുതിയില്ല ഇങ്ങനെ ഭ്രാന്താശുപത്രയിൽ കഴിയേണ്ടിവരും എന്ന്….

ഒരിക്കലും എന്നെ സ്നേഹിച്ചു എന്നെ വിശ്വസിച്ചു ഇറങ്ങിവന്ന അവളെ ഞാൻ കൈവിടില്ല…..

സുമേഷ് മനസ്സിലുറപ്പിച്ചു….

മഴക്ക് യാതൊരു ഒഴിവും തന്നെയുണ്ടായിരുന്നില്ല ശക്തമായി പെയ്തുകൊണ്ടേയിരുന്നു.

വരാന്തയിൽ ഉള്ള മരത്തിൽ തട്ടി മഴത്തുള്ളികൾ ഭൂമിയിലേക്ക് പതിച്ചു…

കുറെ കുട്ടികളുടെ ശബ്ദത്തിന്റെ കലപില കേൾക്കുന്നുണ്ടായിരുന്നു..

ഡോക്ടർ ഭാഗം പഠിക്കാൻ വന്നതും ട്രെയിനിങ്ങിന് വന്നതുമായ ആൺകുട്ടികളും പെൺകുട്ടികളും മഴ ആസ്വദിക്കുന്നുണ്ടായിരുന്നു പുറത്ത്…

ആരൊക്കെ എന്തൊക്കെ പഠിച്ചാലും മനുഷ്യന്റെ മനസ്സ് പൂർണമായും പഠിച്ചവർ ആരുംതന്നെ ഈ ഭൂമിയിലില്ല സുമേഷ് ചിന്തിച്ചു…

വരാന്തയിൽ ഉള്ള കസേരയിൽ ഇരിക്കുമ്പോഴാണ് സുമേഷ് ബോർഡ് കണ്ടത്…

ഷോക്ക് റൂം എന്ന് വലിയ അക്ഷരത്തിൽ എഴുതി വെച്ചിട്ടുണ്ട്…

ഇന്നലെ അതിന്റെ ഉള്ളിൽ നിന്ന് മായയുടെ നിലവിളി ഇന്നും സുമേഷിനെ കാതിലുണ്ട്…..

മായ വിഷ്ണുവിനെ കാണുമ്പോൾ പോപ്പിൻസ് മിട്ടായി കൊടുക്കാറുണ്ടായിരുന്നു..

മായെ കണ്ടപ്പോൾ വിഷ്ണു പോലും എന്റെ പിറകുവശത്ത് ഒളിച്ചു അത്രയും വലുതായിരുന്നു നിലവിളി

ഒരിക്കൽ കുമാരേട്ടൻ പറയുകയുണ്ടായി സുമേഷിനോട്…

എല്ലാവരെയും ഈ ഹോസ്പിറ്റൽ വന്നിട്ടാണ് പരിചയപ്പെടുന്നത് സുമേഷ് …..

മായയും മോനും കൂടെ കുടുംബത്തിലെ ഒരു വിവാഹ പാർട്ടിക്കു പോയി വരുമ്പോൾ ആണ് ആക്സിഡന്റ് ആയതു …..

എഴുന്നേൽക്കാൻ പോലും വയ്യാതെ മായ റോഡിൽ കിടന്നു രാത്രി സമയത്ത് അവിടെ ഒന്നും ആളനക്കം പോലും ഉണ്ടായിരുന്നില്ല….

കൺമുമ്പിൽ രക്തം വാർന്ന് മരിച്ച മോന്റെ രൂപം മായയുടെ കണ്ണിൽ നിന്ന് പോയില്ല….

നൊന്തു പ്രസവിച്ച ഏതൊരു അമ്മയ്ക്കും സഹിക്കാൻ പറ്റുന്നതിലും അപ്പുറമാണ് പിന്നെ അവർ ആ ഷോക്കിൽ നിന്ന് എഴുന്നേറ്റില്ല….

മാസത്തിൽ രണ്ടുതവണ ഭർത്താവ് കൊണ്ടുവരും ഷോക്ക് റൂമിൽ കൊണ്ടുപോകും ഷോക്കടിപിക്കും കുറച്ചു മരുന്നുകളും വാങ്ങി അവർ തിരിച്ചു പോകും….

അങ്ങനെ ഈ ഭ്രാന്താശുപത്രിയിൽ ഓരോ സെല്ലിലും ഓരോ ആളുകളുടെ കഥ പറയാനുണ്ടാകും സുമേഷ് ചിന്തിച്ചു….

അവൻ വരാന്തയിൽ ഉള്ള വാർഡുകളുടെ മുന്നിലൂടെ കുറച്ചു നടന്നു…

സ്ത്രീകളെ വേറെ പ്രത്യേകം ഒരു സെല്ലിലാണ് മാറ്റിയിരിക്കുന്നത്…

ആണുങ്ങൾക്ക് വേറെ ഒരു സെല്ലിലും അങ്ങനെയാണ് ഹോസ്പിറ്റൽ രണ്ടായി തരംതിരിച്ചിട്ടുണ്ട് ഉള്ളത്…

സ്ത്രീകളുടെ സെല്ലിൽ മറ്റാരും കാണാൻ അനുവദിക്കാറില്ല….

നമ്മളുടെ ആളുകൾ ആരാ ഉള്ളത് അവരെ മാത്രമേ കാണാൻ ഹോസ്പിറ്റൽ അധികാരികൾ പെർമിഷൻ കൊടുത്തിട്ടുള്ളൂ….

ഒരുപാട് ഹോസ്പിറ്റലുകൾ വേറെയും നാട്ടിൽ ഉണ്ട്

പക്ഷേ ഇവിടെ എന്താണെന്നുവെച്ചാൽ ഗവൺമെന്റ് നിന്ന് ഉള്ള അനുകൂല്യങ്ങൾ ഈ ഹോസ്പിറ്റലിലുള്ള രോഗികൾക്ക് കിട്ടാറുണ്ട്…..

വേറെ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല…

ഇപ്പോഴത്തെ സാഹചര്യം അങ്ങനെയാണ് പണി ആഴ്ചയിൽ മൂന്നു ദിവസമേ ഒള്ളൂ…..

മഴ പ്രളയം പിന്നെ എല്ലാവരെയും ഭീതിയിലാഴ്ത്തിയ കൊറോണ ,,,

ഇപ്പോൾ അടുത്ത് ഇതാ കരിപ്പൂർ വിമാനത്താവളത്തിലെ വിമാനാപകടം അങ്ങനെ ഓരോന്നായി സംഭവിച്ചുകൊണ്ടിരിക്കുന്നു…

ദിവസക്കൂലിക്ക് പണിയെടുക്കുന്ന സുമേഷിന് ഇങ്ങനെയുള്ള സംഭവങ്ങൾ വല്ലാതെ ബാധിച്ചു….

ഇന്നത്തെ കാലഘട്ടത്തിൽ ദിവസവും ജോലി ഉണ്ടായാൽ പോലും…

ഒരു കുടുംബം മുന്നോട്ടു കൊണ്ടുപോകാൻ പറ്റാത്ത അവസ്ഥയാണ്…

അങ്ങനെയിരിക്കുമ്പോൾ ഇങ്ങനെയുള്ള ഓരോ ദുരന്തങ്ങൾ വന്നു കയറുമ്പോൾ അത് അഭിമുഖീകരിക്കാൻ സാധാരണക്കാരായ ഒരു വ്യക്തിക്ക് ഒരിക്കലും പറ്റില്ല എന്നത് സത്യം തന്നെയാണ്…

സുമേഷ് ചിന്തിച്ചു….

മനസ്സിൽ ഇന്നത്തെയും നാളത്തെയും കാര്യങ്ങളെല്ലാം ചിന്തിച്ച് അവൻ വരാന്തയിലൂടെ ആണുങ്ങൾ കിടക്കുന്ന സെല്ലിലൂടെ നടന്നു….

ഓരോ സെല്ലിലുള്ള ആളുകളെ അവൻ നോക്കി…

ചില ആളുകൾ ഉടുതുണി പോലും എടുക്കാതെ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തുന്നു….

ചിലയാളുകൾ റൂമിലെ ഒരു മൂലയിൽ ഇരുന്ന് പൊട്ടിക്കരയുന്നു ചിലയാളുകൾ ചിരിക്കുന്നു സുമേഷ് ചിന്തിച്ചു…

ഈശ്വര ശത്രുവിനു പോലും ഈ ഗതി നീ കൊടുക്കല്ലേ എന്ന്…

മഴ അപ്പോഴും പെയ്തുകൊണ്ടിരിക്കുകയാണ് മഴയിൽ നിന്ന് ഒരാൾ വരാന്തയിലേക്ക് ഓടിക്കയറി…

സുമേഷിനെ അടുത്ത് വന്നു അയാൾ..

അവന്റെ കയ്യിൽ ഉള്ള മുണ്ടുകൊണ്ട് അവന്റെ തല തോർത്തി കൊണ്ട് പറഞ്ഞു നാശം പിടിക്കാൻ ഈ മഴ ഒന്ന് നിക്കുന്നുമില്ല…

എന്താ എന്തുപറ്റി സുമേഷ് ചോദിച്ചു…

അമ്മക്ക് മരുന്ന് വാങ്ങാമെന്ന് കരുതി പുറത്തു ഇറങ്ങി….

പകുതി വഴിക്ക് വെച്ച് ഇങ്ങോട്ട് തന്നെ ഓടിക്കയറി മഴ ഒന്നും പാടെ കൂടി..

എത്ര ദിവസം ആയി ഇവിടെ സുമേഷ് ചോദിച്ചു..

ഇവിടെ മൂന്നുമാസമായി നാശം പിടിക്കാൻ ഈ തള്ള ഒന്ന് ചത്തു കിട്ടിയാൽ മതിയായിരുന്നു…

സമാധാനത്തോടെ ഭാര്യയും കുട്ടികളുടെയും അടുത്ത് കിടന്നുറങ്ങാമല്ലോ..

ഞാൻ മാത്രമേയുള്ളൂ മകൻ ആയിട്ട് നാട്ടുകാരെ കൊണ്ട് പറയിപ്പിക്കണ്ട കരുതിയാണ് ഈ സഹിക്കുന്നത്….

അവന്റെ വാക്കുകൾ സുമേഷിനെ വല്ലാതെ നൊമ്പരപ്പെടുത്തി..

കൂടുതലൊന്നും സുമേഷ് അയാളോട് ചോദിച്ചില്ല..

സുമേഷ് ചിന്തിച്ചു ഒരിക്കലും ഞാനായിട്ട് എന്റെ അച്ഛനെയും അമ്മയേയും ഉപേക്ഷിച്ച് പോന്നിട്ടില്ല.

അവരായി എന്നെ അവിടെ നിന്ന് ഇറക്കി വിട്ടതാണ്….

അമ്മയും അച്ഛനും നഷ്ടപ്പെടുമ്പോഴാണ് അതിന്റെ വില മനസ്സിലാക്കു..

നാളെ നമുക്കും ഈ ഗതി വരില്ല എന്ന് നമുക്ക് ഉറപ്പിക്കാൻ പറ്റില്ല…

വയസ്സാകാലത്ത് നമ്മുടെ അച്ഛനെയും അമ്മയെയും നമ്മൾ നോക്കിയാൽ…

നമ്മൾ വയസ്സാകുമ്പോൾ നമ്മുടെ മക്കൾ നമ്മളെയും നോക്കും…

കൂടുതലൊന്നും അയാളോട് സുമേഷ് പറയാനോ ചോദിക്കാനോ നിന്നില്ല സുമേഷ് നടന്നു…

അയാളുടെ വാക്കുകളിൽ നിന്ന് സുമേഷിന്റെ അച്ഛനെയും അമ്മയെയും അവന് ഓർമ്മ വന്നു….

വീട്ടിൽ നിന്ന് ഇറക്കി വിട്ടപ്പോളും കിട്ടുന്നതിൽ നിന്ന് ഒരു പങ്ക് ഇന്നും അച്ഛനുമമ്മയ്ക്കും അവൻ കൊണ്ട് കൊടുക്കാറുണ്ട്…..

മൂന്ന് മക്കളായിരുന്നു സുമേഷിന്റെ അച്ഛനും അമ്മക്കും…

ചെറിയ മോൻ സുമേഷ് അതിന്റെ മുകളിൽ ഒരു ചേച്ചി അതിന്റെ മുകളിൽ ഒരു ഏട്ടൻ അങ്ങനെ മൂന്നു മക്കൾ…

ഏട്ടൻ ഗൾഫിൽ സെറ്റിലായി ഭാര്യയും കൊണ്ട് നാട്ടിൽ വല്ലപ്പോഴുമാണ് വരാറ്…

ചേച്ചിയും ഭർത്താവും ഡൽഹിയിലാണ് വിഷുവിന് ഓണത്തിനോ മാത്രമാണ് അവരും വരാറ്..

ഒരിക്കൽ മഹാദേവൻ..

സുമേഷിനെ കൂടെ പഠിച്ചവനെ കണ്ടിരുന്നു ….

അവൻ പറയുകയുണ്ടായിരുന്നു നിന്നെ ഇറക്കിവിടെണ്ടായിരുന്നു എന്ന് അമ്മയ്ക്ക് ഇപ്പോൾ തോന്നി തുടങ്ങി എന്നൊക്കെ ….

അത് എന്താണ് സുമേഷ് ചോദിച്ചു…

മക്കളെല്ലാം ഓരോ സ്ഥലങ്ങളിൽ അല്ലേ ചെലവിന് പോലും ചില ദിവസങ്ങളിൽ ഞാൻ കൊണ്ടു കൊടുക്കാറാണ് പതിവ്..

പക്ഷേ അച്ഛന്റെ വാശി ആണ് നിന്നെ തിരിച്ചു വിളിക്കാത്തത് അമ്മ പറഞ്ഞു എന്നോട് ….

ഇപ്പോൾ ഉള്ള അവസ്ഥയിൽ വല്ലപ്പോഴുമാണ് ജോലി സുമേഷിന് ഉണ്ടാവുക…

എന്നിട്ടും അതിൽ നിന്ന് ഒരു പങ്ക് മഹാദേവന്റെ കയ്യിൽ വീട്ടിലേക്ക് ആരുമറിയാതെ കൊടുത്ത് അയക്കുമായിരുന്നു സുമേഷ്…

മഹാദേവനോട് പ്രത്യേകം സുമേഷ് പറഞ്ഞിരുന്നു..

ഞാൻ തന്നതാണ് എന്ന് ഒരിക്കലും പറയരുത് എന്ന്..

അതിന്റെ പേരിൽ അവർ വാങ്ങാതിരുന്നാലോ എന്ന് കരുതിയാണ്…

മഴ കുറച്ച് കുറവ് വന്നിരിക്കുന്നു….

വരാന്തയിൽ ഉള്ള കസേരയിൽ സുമേഷ് ഇരുന്നു….

ഇതുപോലെ മഴ പെയ്യുന്ന ഒരു രാത്രി അവന്റെ ഓർമ്മകൾ പുറകോട്ടു പോയി….

ജോലി കഴിഞ്ഞ് സുമേഷ് വരുമ്പോൾ മഴ ഇല്ലായിരുന്നു…

ബസ്സിറങ്ങി കുറച്ചു നടക്കുമ്പോൾ മഴ പെയ്യാൻ തുടങ്ങി…

ബസ്സ്റ്റോപ്പിൽ നിന്ന് ഒരു കുറച്ചു ദൂരം ഒള്ളൂ സുമേഷിനെ വീട്ടിലേക്ക്..

മൊബൈൽ ടോർച്ച് തെളിയിച്ചു അവൻ വീട്ടിലേക്ക് പെട്ടന്ന് നടന്നു….

സുമേഷ് വരുന്ന സമയവും കഴിഞ്ഞതുകൊണ്ട് വീടിന്റെ പുറത്ത് ഗൗരി കാത്തു നിൽക്കുന്നുണ്ടായിരുന്നു…

സുമേഷിനെ കണ്ടപ്പോൾ ഗൗരി ഉമ്മറക്കോലായിൽ നിന്ന് എഴുന്നേറ്റ് ചോദിച്ചു….

കുട എടുത്തു പോകാൻ പറഞ്ഞാൽ കേൾക്കില്ല മഴ മുഴുവൻ നനഞ്ഞല്ലോ വല്ല അസുഖവും വരും…

ഗൗരിയുടെ സാരിത്തുമ്പ് കൊണ്ട് സുമേഷിനെ തല തോർത്തി കൊടുത്തുകൊണ്ട് പറഞ്ഞു അവൾ…

വീട്ടിൽ കയറിയപ്പോൾ മഴ ഒന്നും കൂടെ ശക്തി കൂടി കൂടെ ഇടിയും മിന്നലും….

പെട്ടന്ന് ഗൗരി ഏട്ടാന്ന് വിളിച്ചു സുമേഷിനെ കെട്ടിപ്പിടിച്ചു…

സുമേഷ് അവളെ കെട്ടിപ്പിടിച്ച് ചിരിച്ചുകൊണ്ട് പറഞ്ഞു..

ഇങ്ങനെ ഒരു പാവം ഇവിടെ ഉള്ളതുകൊണ്ടല്ലേ ഞാൻ മഴ തോരാൻ നിൽക്കാതെ മഴനനഞ്ഞ് ഇപ്പോൾ ഇങ്ങോട്ട് വന്നത് എന്നിട്ട് കുറ്റം മുഴുവൻ ഇപ്പോൾ എനിക്ക്….

നെറ്റിയിലേക്ക് വീണ അവളുടെ മുടിയിഴകൾ സുമേഷ് കൈ കൊണ്ട് ഒതുക്കി പറഞ്ഞു എത്രയോ എന്നെ മോഹിപ്പിച്ച മുടിയിഴകൾ…

എന്റെ ഗൗരിയുടെ മാൻപേട കണ്ണുകൾ എന്നും എനിക്ക് ഹരമായിരുന്നു…

എന്നുപറഞ്ഞ് അവളുടെ കണ്ണുകളിൽ മുത്തം കൊടുക്കാൻ ഒരുങ്ങിയപ്പോൾ…

ഗൗരി അവന്റെ കൈകളിൽ നുള്ളി…

ഏട്ടാ മോൻ ഉറങ്ങിയിട്ടുണ്ടാവില്ല..

അവൻ അപ്പോൾ ഒന്ന് ചിരിച്ചു…

ആകെ നാറുന്നു വിയർപ്പ് എന്റെ ഏട്ടൻ പോയി കുളിച്ചിട്ടു വാ ഞാൻ ചോറ് വിളമ്പി വെക്കാം…

കുളികഴിഞ്ഞ് വരുമ്പോൾ മോന്റെ റൂമിലേക്ക് ഒന്നു പാളിനോക്കി സുമേഷ്…

എന്തുവന്നാലും വേണ്ടില്ല ഗൗരി അടുത്ത മാസം ഒരു വാതിൽ വെക്കണം വീടിന്…..

ലോണിന് കൊടുത്തിട്ട് എത്ര മാസമായി ദിവസവും വിളിക്കും ബാങ്കിൽ…

നാളെ നാളെ എന്ന ലോട്ടറി ടിക്കറ്റ് വില്പന പോലെയാണ് ബാങ്കിന്റെ കാര്യങ്ങൾ…

നീ കുളിച്ചിട്ട് തല തോർത്തിയിട്ടില്ല സുമേഷ് ചോദിച്ചു….

ജോലിയെല്ലാം കഴിഞ്ഞ് ഏട്ടൻ വരുന്നതിന് കുറച്ചു മുന്നേ ആണ് കുളിയെല്ലാം കഴിഞ്ഞത്…

ഭക്ഷണമെല്ലാം കഴിച്ച് സുമേഷ് പുറത്തുവന്ന ഒരു സിഗരറ്റ് വലിച്ചിരിക്കുകയായിരുന്നു….

ഒരു ദുശീലവും ഏട്ടൻ ഇല്ല ഈ സിഗരറ്റ് വലിയും ഒന്ന് നിർത്തിക്കൂടെ ഗൗരി ചോദിച്ചു…

ദിവസവും ഒരു പാക്കറ്റ് വലിച്ചിരുന്ന ഞാൻ ഇപ്പോൾ ദിവസം ആകെ രണ്ടെണ്ണമാണ് വലിക്കുന്നത്…

അതിനുള്ള പെർമിഷൻ എന്റെ തമ്പുരാട്ടി എനിക്ക് തരണം എന്റെ മുത്തല്ലേ അവൻ സോപ്പിട്ട്…

മതി സോപ്പ് ഇട്ടത് ഏട്ടൻ വരു കിടക്കാം

പിന്നെ വരുമ്പോൾ ഒന്ന് ബ്രഷ് കൂടി ചെയ്തു ബെഡിലേക്ക് വന്നാൽമതി അവൾ പ്രത്യേകം പറഞ്ഞു..

ശരി തമ്പുരാട്ടി അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു….

മുടിയിഴകളിലൂടെ അരിച്ചിറങ്ങുന്ന അവളുടെ നീണ്ട കൈവിരലുകളെ നെഞ്ചിലേക്ക് വെച്ച് അവളുടെ മുഖത്തേക്ക് നോക്കി അവൻ….

അപ്പുറത്തെ മുറിയിൽ വാതിൽ ഇല്ലാത്തതുകൊണ്ട് ലൈറ്റ് അണച്ചിരുന്നു…

ഇരുട്ടിൽ അവളെ മുഖത്തെ ഭാവം വ്യക്തമായില്ല സുമേഷിന്..

അവിടെ അമ്പലത്തിൽ ഉത്സവമാണ്….

എവിടെ..

നെന്മാറ നമുക്കൊന്നു പോയാലോ…

വേണ്ട നീ ഒന്ന് ഉറങ്ങാൻ നോക്ക് ഒന്ന് പോയേ എനിക്ക് കേൾക്കേണ്ട…

ഉത്സവത്തിന് അല്ലേ എട്ടാ അല്ലാതെ വേറെ ഒന്നിനും അല്ലല്ലോ….

ഗൗരി എനിക്കറിയാം നീ ഇപ്പോൾ അവിടെ പോകുന്നത് എന്തിനാണെന്ന്…

നിന്റെ അച്ഛനും അമ്മയും അത് പ്രശ്നം ഇല്ല പക്ഷേ നിന്റെ ഏട്ടൻ ഉണ്ട് അവിടെ…..

ഞാനും അവനും ചെറുപ്പം മുതലേ അറിയുന്ന സുഹൃത്തുക്കളാണ് നിനക്കറിയാമല്ലോ…..

നമുക്ക് ഈ കഷ്ടപ്പാടും പട്ടിണിയും അതിൽ നമ്മുടെ സമാധാനമുള്ള നമ്മുടെ ഈ ജീവിതം അത് മതി നമുക്ക്…

പിന്നെ നിന്റെ അമ്മയ്ക്ക് അസുഖം കൂടുതലാണ് എന്ന് കരുതി ആണോ നീ പോകുന്നത്…

അതിനെക്കുറിച്ച് ചിന്തിച്ചിരുന്നത് കൊണ്ടാണ് നിനക്ക് അങ്ങനെ തോന്നുന്നത്..

അസുഖം കൂടുതലാണെങ്കിലും വീട്ടിൽ പോയി കാണാൻ നിന്റെ എട്ടൻ ഉള്ള കാലം സമ്മതിക്കില്ല

അത് നിനക്കറിയാലോ….

ഏട്ടാ അമ്മയ്ക്ക് സുഖമില്ല എന്നറിഞ്ഞാൽ എങ്ങനെയാണ്…

ഇവിടെ ആണേൽ ഒരു സമാധാനവും ഇല്ല ഞാൻ ഒന്ന് വേഗം പോയി വരാം..

നീ പോകേണ്ട അത്രതന്നെ…

ഞാൻ പോകും അവൾ തറപ്പിച്ചു പറഞ്ഞു..

നിന്റെ വാശി ആണോ എന്റെ വാശി ആണോ ജയിക്കുക എന്ന് നമുക്ക് നോക്കാം..

നീ പോകില്ല നീ സുമേഷിനെ ഭാര്യയാണെങ്കിൽ പോകില്ല അവൻ തറപ്പിച്ചു പറഞ്ഞു…

അവൻ അവളുടെ നെഞ്ചിൽ നിന്ന് കൈയെടുത്ത് തിരിഞ്ഞുകിടന്നു മൗനം പാലിച്ചു…

അവളുടെ ആ പിണക്കം കുറച്ചു ദിവസം നീണ്ടുനിന്നു…

പിണക്കം ഒരു മണിക്കൂർ അല്ലെങ്കിൽ ഒരു ദിവസം അതിൽ അധികം പോകാറില്ല ഇത് ദിവസങ്ങളെടുത്തു…

പലനിലക്കും സുമേഷ് പിണക്കം തീർക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു പക്ഷേ അവൾ വാശിയിൽ തന്നെ നിന്നു…

പിന്നെ സുമേഷിനും വാശിയായിരുന്നു മനപ്പൂർവ്വം നേരം വൈകി വീട്ടിൽ വരുക…

മദ്യപിക്കാത്ത സുമേഷ് ദിവസവും കൂട്ടുകാരുമൊത്ത് മദ്യപിച്ചു വരുക അങ്ങനെയെല്ലാം തുടർന്നു…

ചീത്തവിളിയും വഴക്കും എല്ലാം ആയി ദിവസങ്ങൾ കടന്ന് പോയ് സന്തോഷമായ കുടുംബം പെട്ടെന്ന് മോശം ആയി തുടങ്ങി …

എപ്പോഴാണ് അവളിൽ മാറ്റം വന്നു തുടങ്ങിയത് എന്ന് സുമേഷിനെ അറിയില്ല….

ഗൗരിയുടെ ഏട്ടനെ ഇവിടെ വെച്ച് ഒരു ദിവസം കണ്ടിരുന്നു എന്ന് അവൾ പറഞ്ഞിരുന്നു..

സ്വയബോധം ഇല്ലെങ്കിലും അവളുടെ ആരെങ്കിലും കണ്ടാൽ അവൾക്ക് മനസ്സിലാകുമായിരുന്നു….

അതിനെക്കുറിച്ച് എന്നോട് പറയാറുണ്ടായിരുന്നു..

ഒന്ന് കാണാൻ പോലും കൂട്ടാക്കിയില്ല എന്ന് അവൾ പറഞ്ഞു….

അച്ഛാ… ശബ്ദം കേട്ട് ഞെട്ടി തിരിഞ്ഞു സുമേഷ്,,,

വിഷ്ണു ആണ് അവന്റെ കയ്യിൽ ഉള്ള ചോറ്റുപാത്രത്തിലെക്ക് അത്ഭുതത്തോടെ നോക്കി സുമേഷ്…

ഇത് എവിടുന്നാ ടാ സുമേഷ് ചോദിച്ചു…

ഞാൻ തന്നെ ഉണ്ടാക്കിയതാണ് അച്ഛൻ വല്ലതും കഴിച്ചോ.. വിഷ്ണു ചോദിച്ചു…

ഇല്ല കഴിച്ചില്ല മോൻ കഴിച്ചോ സുമേഷ് ചോദിച്ചു….

ഞാൻ കഴിച്ചു അച്ഛൻ പോയി കഴിക്കൂ ഞാൻ നിൽക്കാം ഇവിടെ വിഷ്ണു പറഞ്ഞു….

നീ എന്താ ഉണ്ടാക്കിയത് സുമേഷ് ചോദിച്ചു..

ചോറും പിന്നെ മോരു കറിയും…

ഏഴാം ക്ലാസിൽ പഠിക്കുന്ന അവനെ നോക്കി നിന്നു സുമേഷ്…

അവൻ വളർന്നിരിക്കുന്നു തോന്നിപ്പോയി അപ്പോൾ സുമേഷിന്..

ഒരു ദിവസം ഗൗര്യ പറഞ്ഞത് സുമേഷിനെ ഓർമ്മ വന്നു….

വിഷ്ണുവിന് അത്യാവശ്യം പാചകം ചെയ്യാൻ എല്ലാം ഞാൻ പഠിപ്പിച്ചു കൊടുത്തു ഏട്ടാ…

അത് കേട്ടപ്പോൾ ഞാൻ അന്ന് അവളോട് ഒരുപാട് ചൂടായി നീ അവനെ അടുക്കള പണിയെടുപ്പിച്ച് നിർത്തിക്കോ പഠിക്കേണ്ട എന്നൊക്കെ…

അപ്പോൾ എനിക്ക് ഒരു തുണ വേണ്ടേ സുമേഷ് ഏട്ടാ…

ആണായും പെണ്ണായും നമുക്ക് അവനെ അല്ലേ ഈശ്വരൻ തന്നത്…

പക്ഷേ ഇപ്പോൾ അത് ഒരു ഉപകാരം ആയി തോന്നുന്നു…

എന്തായാലും ഒരു ആൺകുട്ടിയെ അല്ലേ ഈശ്വരൻ തന്നിട്ടുള്ളത് സാരമില്ല…

വിഷ്ണു കൊണ്ട് വന്ന ചോറ് വാരി കഴിക്കുമ്പോൾ അവന്റെ ഓർമ്മകൾ പുറകിലോട്ട് പിന്നെയും പോയി….

ദിവസവും വൈകി വരുന്ന സുമേഷ് ഒരു ദുശ്ശീലങ്ങളും ഇല്ലാത്ത സുമേഷിന്റെ മദ്യപാനവും അവൾ തന്നെ പിണക്കം തീർക്കാം എന്ന് തീരുമാനിച്ചു….

അന്ന് ഒരു ദിവസം സുമേഷ് വന്നപ്പോൾ കുടിച്ചിട്ട് ഉണ്ടായിരുന്നില്ല….

കുളിക്കാൻ ഉള്ള തോർത്തും സോപ്പും എടുത്തു ഗൗരി അടുത്തേക്ക് ചെന്നു…

ഏട്ടാ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്…

എന്താണ് സുമേഷ് ചോദിച്ചു…

ഏട്ടനെ വിശ്വസിച്ച എട്ടന്റെ കൂടെ പോരുമ്പോൾ ഈ ഗൗരിക്ക് അധികം സ്വപ്നങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല….

ചെറിയൊരു വീട് ചെറിയൊരു കുടുംബം പട്ടിണിയില്ലാതെ കഴിഞ്ഞ് പോകണം…

ഈ നിമിഷം വരെ ഏട്ടൻ എന്നെ ഒരു കാര്യത്തിലും ബുദ്ധിമുട്ടിചിട്ടില്ല എല്ലാം എന്റെ ഇഷ്ടത്തിന് നടത്തി തരുന്നുണ്ട്…

ഞാൻ വാശിപിടിച്ചത് എന്റെ തെറ്റ് തന്നെയാണ് ഒരുപാട് നാണംകെടുത്തിയിട്ടുണ്ട് എന്റെ വീട്ടുകാർ ഏട്ടന്…

അച്ഛനും അമ്മയും ഏട്ടനും ആയതുകൊണ്ട് ഞാൻ ചിലപ്പോൾ അത് മറന്നു എന്ന് ഇരിക്കാം..

പക്ഷേ ഏട്ടന് അത് ഒരിക്കലും മറക്കാൻ പറ്റില്ല എന്ന് എനിക്ക് മനസ്സിലായി…

പൊന്നുപോലെ നോക്കി വളർത്തിയത് ആണ് അമ്മ…

അമ്മയോട് ഒരു പ്രത്യേക ഇഷ്ടം ഉണ്ടായിരുന്നു അതുകൊണ്ട് പറഞ്ഞതാണ് തെറ്റാണെങ്കിൽ ഏട്ടൻ എന്നോട് പൊറുക്കണം…

ഇനിയൊരിക്കലും ഞാൻ എന്റെ വീട്ടിൽ പോകണം അല്ലെങ്കിൽ അമ്മയെ കാണണമെന്നോ ഏട്ടനോട് പറയില്ല ഏട്ടനു എന്നെങ്കിലും മനസ്സു മാറുകയാണെങ്കിൽ മാത്രം ഞാനും ഏട്ടനും കൂടി പോകാം…

ഒരു ദുശീലവും ഇല്ലാത്ത ഏട്ടൻ ഇനി കള്ള് കുടിക്കരുത് ഇതിനെച്ചൊല്ലി ഏട്ടൻ ഒരിക്കലും വിഷമിക്കരുത് എന്റെ ഒരു അപേക്ഷയാണ്…

എന്ന് പറഞ്ഞു അവനെ കെട്ടിപിടിച്ചു…

അവൻ അവളെ മാറോട് ചേർത്ത് മുടിയിഴകൾ തലോടി…

രാത്രിയിൽ സുമേഷ് പറഞ്ഞു ഗൗരിയോട്…

നാളെ നമുക്ക് ഒന്ന് പുറത്തുപോകാം നേരത്തെ..

ഇവിടെ അടുത്ത് എക്സ്പോ 2019 എന്ന ഒരു സംഭവം നടക്കുന്നുണ്ട്…

നിനക്കു ഇഷ്ടമുള്ള എല്ലാതും ഉണ്ട്..

ഫുഡ് മേള..

പിന്നെ പുസ്തകമേള..

പിന്നെ ഫാൻസി ഐറ്റംസ്..

പിന്നെ യന്ത്രഊഞ്ഞാല്..

മൃഗശാല സർക്കസ് എല്ലാം ഉണ്ട് നമുക്ക് 10 മണി ആകുമ്പോൾ പോകാം…

ലീവ് കിട്ടുമോ അവൾ ചോദിച്ചു…

അതൊക്കെ ഒരു ദിവസമല്ലേ എന്നും ജോലിക്ക് പോകുന്നുണ്ട് നമുക്കും വേണ്ടേ ഒരു സന്തോഷം…

പിറ്റേന്ന് രാവിലെ നേരത്തെ എഴുന്നേറ്റ് ഗൗരി പണിയെല്ലാം കഴിച്ചു…

സുമേഷും ഗൗരിയും വിഷ്ണുവും കൂടി എക്സ്പോ കാണാൻ വേണ്ടി പോയി…

ആളുകൾ ഒരുപാട് ഉണ്ട് തിരക്ക് കുറച്ചു കൂടുതൽ ആയിരുന്നു…

മൃഗശാലയിലും ഭക്ഷണ മേളയിലും സർക്കസ്സും എല്ലാം അവർ ചുറ്റിക്കണ്ടു…

കുപ്പിവളകളോട് അവൾക്കെന്നും പ്രിയമായിരുന്നു അത് സുമേഷിനു അറിയാമായിരുന്നു…

കൈ നിറച്ചു കുപ്പിവളകൾ വാങ്ങി കൊടുത്തു അവൻ….

രാവിലെ കയറി ഉച്ചയായപ്പോൾ സുമേഷ് പറഞ്ഞു…

ഗൗരി യന്ത്ര ഊഞ്ഞാലിൽ കയറാം നമുക്ക് അത് കഴിഞ്ഞ് വീട്ടിൽ പോകാം..

ശരി ഏട്ടാ യന്ത്ര ഊഞ്ഞാലിൽ കയറാൻ മൂന്നുപേരും ടിക്കറ്റെടുത്തു…..

മൂന്നു പേരും ഒന്നിൽ ഇരിക്കാൻ പറ്റില്ല പറഞ്ഞു അവർ…

ഗൗരിയും വിഷ്ണുവും ഒന്നിലും…

വേറെ ഒന്നിലെ സുമേഷും വേറെ ഒരാളും കൂടി ഇരുന്നു..

യന്ത്ര ഊഞ്ഞാൽ തിരിഞ്ഞു തുടങ്ങി ആദ്യ റൗണ്ട് പോയി…

പിന്നെ അടുത്ത റൗണ്ട് തിരിയുമ്പോൾ യന്ത്ര ഊഞ്ഞാലിന്റെ ഒരു ഭാഗത്തെ ഞെട്ട് ഊരി പോന്നു….

മുകളിൽ നിന്ന് ശക്തമായി യന്ത്ര ഊഞ്ഞാൽ ഒരു ഭാഗത്തേക്ക് ചെരിഞ്ഞു..

ആ ചെരിച്ചിലിൽ വിഷ്ണു താഴോട്ട് തെറിച്ചു….

ലൈവ് ആയി ഗൗരി കാണുകയാണ് മകൻ തെറിച്ചു പോകുന്നത് ഗൗരിയുടെ ബോധം പോയി…

❤❤❤❤❤❤

അച്ഛാ കഴിഞ്ഞില്ലേ വിഷ്ണു വന്നു ചോദിച്ചു സുമേഷിനോട്…

പെട്ടന്ന് ഒന്നു ഞെട്ടി സുമേഷ്…

വിഷ്ണു ചോറ്റുപാത്രത്തിലേക്ക് നോക്കി ചോറ് കറിയും അങ്ങനെ തന്നെ ഇരിക്കുന്നു…

അപ്പോൾ അച്ഛൻ കഴിച്ചില്ലേ ഭക്ഷണം വിഷ്ണു ചോദിച്ചു…

അച്ഛൻ ഇഷ്ടമായില്ലേ എന്നുകൂടി ചോദിച്ചു…

പിന്നെ അച്ഛനെ ഒരുപാട് ഇഷ്ടമായി ഗൗരി വെക്കുന്ന അതേ ചോറും മോരു കറിയും…

പിന്നെ എന്താ കഴിക്കാത്തത് അമ്മ ഉണർന്നിട്ടുണ്ട് ഡോക്ടർ വന്നു പറഞ്ഞു അച്ഛനെ ചോദിക്കുന്നു….

ചോറും പാത്രം അടച്ചുവെച്ച് കൈകഴുകി വിഷ്ണുവും സുമേഷും ഗൗരി കിടക്കുന്ന വാർഡിലെ റൂമിലേക്ക് നടന്നു…

സുമേഷിനെ കണ്ടപ്പോൾ ഗൗരി ചോദിച്ചു…

ഏട്ടാ നമ്മുടെ മോൻ വന്നോ എന്റെ വിഷ്ണു….

ഗൗരി പ്രസവിച്ച മോനെ നോക്കി സുമേഷ് പറഞ്ഞു ഇല്ല ഗൗരി അവൻ സ്കൂളിലാണ് കുറച്ചു കഴിയുമ്പോൾ വരുമെന്ന്…..

സുമേഷ് അത് പറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു..

വിഷ്ണു കാണാതിരിക്കാൻ അവൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു..

സുമേഷ്… ഡോക്ടർ വിളിച്ചു…

സാർ..

ഒരു രണ്ടു മാസം ചിലപ്പോൾ ഇവിടെ കിടക്കേണ്ടിവരും ഗൗരിക്ക്….

അവളുടെ ഓർമയിൽ വിഷ്ണു സ്വന്തം മകൻ കണ്ണിന്റെ മുന്നിൽ നിന്ന് തെറിച്ച് വീണ് മരിച്ചു എന്നതാണ്…

ഷോക്കിൽ നിന്ന് മോചിതനാകാൻ കുറച്ചു സമയം എടുത്തു എന്ന് വരു…

കൃത്യമായി മരുന്ന് എല്ലാം കൊടുക്കുക നമുക്ക് പ്രാർത്ഥിക്കാം….

തെറിച്ചുവീണ വിഷ്ണു മരിച്ചില്ല അവൻ വീണത് അതിനുതാഴെ കെട്ടിയിരുന്ന സിറ്റിന്റെ മുകളിലായിരുന്നു….

പക്ഷെ ഗൗരിയുടെ ബോധം വരുമ്പോൾ ഗൗരി ഹോസ്പിറ്റൽ ആണ്…

പഴയ സ്ഥിതിയിലേക്ക് അവൾ തിരിച്ചു വന്നില്ല ഇന്നും മകനെ നഷ്ടപ്പെട്ട ഒരു അമ്മയെ പോലെ ഒരു ഭ്രാന്തിയെപ്പോലെ അലഞ്ഞു നടക്കുന്നു….

ഇടക്കിടക്ക് അവൾ അലറും എനിക്ക് എന്റെ മകനെ കാണണം എന്നൊക്കെ പറഞ്ഞ് .

രാവിലെയും വൈകിട്ടും അപ്പോൾ ഷോക്ക് കൊടുക്കും പിന്നെ മൂന്നുനേരം ഗുളികയും…

മോൻ അമ്മയെ നോക്ക് ഞാൻ പോയി ഭാസ്കരൻ മാമന്റെ കയ്യിൽ നിന്ന് കുറച്ച് കാശ് വാങ്ങി വരാം സുമേഷ് പറഞ്ഞു….

ശരി അച്ഛാ സുമേഷും വിഷ്ണുവും പുറത്തേക്ക് പോന്നു….

സുമേഷ് പുറത്തിറങ്ങി പോകുമ്പോൾ ഇടക്ക് ഒന്ന് തിരിഞ്ഞു നോക്കി…

സുമേഷിനെ തന്നെ നോക്കി വിഷ്ണു നിൽക്കുന്നത് കണ്ടു….

ഗേറ്റ് കടന്ന് പെട്ടെന്ന് സ്പീഡിൽ ഒരു കാർ ഹോസ്പിറ്റൽ മുന്നിൽ നിന്നു….

അതിൽനിന്ന് മൂന്നാലു പേർ വട്ടം പിടിച്ച് ഒരാളെ ഇറക്കുന്നു…

ഒരാൾ കൂടി ഇവിടെ വിരുന്നു വന്നിരിക്കുന്നു മനസ്സ് ആരോടെന്നില്ലാതെ പറഞ്ഞു…

എന്നെങ്കിലും എന്റെ മകനെ തിരിച്ചു കിട്ടുമെന്ന് വിശ്വാസത്തിൽ ഗൗരി ഭ്രാന്താശുപത്രിയിൽ ആ സെല്ലിൽ കഴിയുന്നു….

എന്നെങ്കിലും എന്റെ ഭാര്യ ഗൗരി എന്റെ ജീവിതത്തിലേക്ക് പഴയതുപോലെ തിരിച്ചുവരും എന്ന വിശ്വാസത്തിൽ സുമേഷും…

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : ബദറുൽ മുനീർ പി കെ

Scroll to Top