മന്ദാരം, നോവൽ, ഭാഗം 33 വായിച്ചു നോക്കൂ…

രചന : Thasal

“ഒരുപാട് കാലം കൂടെ ഉണ്ടായിരുന്ന നിനക്ക് അവനെ മനസ്സിലായില്ലല്ലോ…. അപ്പോൾ നിന്റെ കൂടെ ഉള്ള എനിക്കും അവനെ അറിയില്ല… Thats all…. ”

വരുൺ അലസമായി തന്നെ പറഞ്ഞു….. സേറ നെറ്റി ചുളിച്ചു കൊണ്ട് അവനെ നോക്കി… അവനിൽ നിന്നും അങ്ങനെ ഒരു പ്രവർത്തി അവൾ പ്രതീക്ഷിച്ചിരുന്നില്ല…..

അവന്റെ സംസാരം എബിയെ പോലും ദേഷ്യം പിടിപ്പിച്ചിരുന്നു… എബി മുഷ്ടി ചുരുട്ടി അവന് നേരെ പോകാൻ നിന്നതും ജെറി അവന്റെ കയ്യിൽ പിടിച്ചു വെച്ച് കൊണ്ട് വേണ്ടാ എന്ന രീതിയിൽ തലയാട്ടി….

“വരുൺ താൻ ഇത് എന്തൊക്കെയാ പറയുന്നത്…

മൈന്റ് യുവർ വേർഡ്‌സ്….”

“ഞാൻ മൈന്റ് ചെയ്തിട്ട് തന്നെയാണ് പറയുന്നത്… എന്താണ് പറയുന്നത് എന്ന പൂർണ ബോധ്യം എനിക്കുണ്ട്….”

അവൻ കത്തി കയറി…

“വരുൺ….. Shut up…. ”

സേറ അവനോട് ശാസന പോലെ പറഞ്ഞു….

“ഞാൻ എന്തിന് മിണ്ടാതിരിക്കണം സേറ…..

നൊന്തത് നിനക്ക് ആണ്…. ”

അവൻ ഇച്ചിരി ദേഷ്യത്തിൽ തന്നെ പറഞ്ഞു…

സേറ ദേഷ്യം കൊണ്ട് കൈ ചുരുട്ടി പിടിച്ചു….

“ഏയ്‌… വരുൺ തന്റെ പ്രശ്നം എന്താ…”

വളരെ കൂൾ ആയിട്ടായിരുന്നു ജെറി ചോദിച്ചത്..

“Thats none of your business…. ”

അവൻ ജെറിക്ക് നേരെ വിരൽ ചൂണ്ടി കൊണ്ട് പറഞ്ഞതും എബി ദേഷ്യത്തോടെ അവന് നേരെ പോകാൻ ഒരുങ്ങിയതും ഒരു കൈ വന്നു ആ വിരലിനെ മടക്കിയിരുന്നു….

എല്ലാവരും അത്ഭുതത്തോടെ ആ കയ്യിലൂടെ ആളെ നോക്കിയതും കൂർത്ത കണ്ണുകളോടെ നിൽക്കുന്ന സേറയെ കണ്ടു വരുൺ ഒരു നിമിഷം പതറി….

“അത് അവന്റെ ബിസിനസ്‌ അല്ല എങ്കിൽ പിന്നെ നിന്റെയാണോ വരുൺ…. ”

ശബ്ദം കുറച്ചു എന്നാൽ അത്രയും ദേഷ്യത്തോടെ ആയിരുന്നു അവളുടെ ചോദ്യം… അവൻ ഒരു നിമിഷം തറഞ്ഞു നിന്ന് പോയി….

“Thats his own business…. Not yours….

Becouse….he is my boo…. അവനോട് ദേഷ്യപ്പെടാൻ ആണെങ്കിലും സ്നേഹം കാണിക്കാൻ ആണെങ്കിലും ഇവിടെ ഞാൻ ഉണ്ട്…. എന്റെത് കണ്ടു വേറെ ഒരുത്തനും അവനോട് തട്ടി കയറില്ല….”

വളരെ ഉറച്ചതായിരുന്നു അവളുടെ ശബ്ദം… ഒരു നിമിഷം എന്താണ് സംഭവിക്കുന്നത് എന്ന് ആർക്കും മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല….

“അവൻ നിന്നെ hurt ചെയ്തു സേറ…. ”

“So what…. !!?….അതിൽ നിനക്ക് എന്താണ്… !!?….അവൻ എന്നെ hurt ചെയ്താലും ഞാൻ അവനെ അവോയ്ഡ് ചെയ്താലും അതിൽ വേദനിക്കാൻ ഞങ്ങൾ മൂന്ന് പേര് ഉണ്ട്….

അതിൽ നാലാമതൊരാളുടെ ആവശ്യം ഇല്ല….ഞങ്ങൾ തമ്മിൽ ഉള്ളത് ഞങ്ങളിൽ തീരും…

അതിൽ ഇനി ഇടപെടാനോ… ഇവനെ ഒരു നോട്ടം കൊണ്ട് പോലും വേദനിപ്പിക്കാനോ ശ്രമിച്ചാൽ…….. നീ കണ്ട സേറ ആയിരിക്കില്ല പിന്നെ ഞാൻ…. Mind it…….Boo വാ പോകാം…. ”

അവനെ ഒന്ന് തറപ്പിച്ചു നോക്കി കൊണ്ട് ജെറിയുടെ കയ്യിൽ പിടിച്ചു വലിച്ചു മുന്നോട്ട് നടക്കുന്നവളെ സ്വപ്നം പോലെ ജെറി നോക്കി പോയി…. അവൻ മെല്ലെ തല ചെരിച്ചു എബിയെ നോക്കിയപ്പോൾ അവനും വാ തുറന്ന് നിൽക്കുകയായിരുന്നു….

അവർ അവിടെ നിന്ന് നടന്നു അകന്നതും എബി വരുണിനെ ഒന്ന് ഹഗ് ചെയ്തു പരിസരം മറന്നു കവിളിൽ ഒരു ഉമ്മ കൊടുത്തു…

“മച്ചാനെ…. താങ്ക്സ്…. അഭിനയം അടിപൊളി ആയിരുന്നു…. നീ എന്താടാ മുത്തേ ഇത്രയും ലേറ്റ് ആയത്….”

കണ്ണീരു തുടച്ചു കളയും പോലുള്ള അവന്റെ എക്സ്പ്രഷൻ കണ്ടു വരുണിനും ചിരി പൊട്ടിയിരുന്നു….

“ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേ എന്ന് പറയുന്നത് ഇതിനാണല്ലേ… നിനക്ക് ഞാൻ എന്താ ഇപ്പോൾ തരാ….ഒരു ഉമ്മ കൂടി തരട്ടെ… ”

എബിക്ക് എന്ത് ചെയ്യണം എന്ന് ഒരു പിടുത്തവും ഇല്ലായിരുന്നു… വരുൺ ഒന്ന് ഞെട്ടി കൊണ്ട് വേണ്ടാ എന്ന അർത്ഥത്തിൽ തലയാട്ടി കൊണ്ട് കവിൾ പൊത്തി പിടിച്ചു…

“ഇത് വലിയ കുരിശ് ആയല്ലോ ദൈവമേ… ”

അവൻ സ്വയം പറഞ്ഞു പോയി…

“പിന്നെ എന്താ ഇപ്പോൾ തരാ…ഒരു അടി തന്നാലോ…. വേണ്ടാ… ഒരു കുത്ത്… വേദനിക്കും… നീ ഒരു കാര്യം ചെയ്യ് നാളെ വീട്ടിലേക്ക് വാ… എന്റെ വക ട്രീറ്റ്‌…. നീ തങ്കപ്പൻ അല്ലഡാ പൊന്നപ്പൻ…. ”

അവൻ ഇളിച്ചു കൊണ്ട് വീണ്ടും വരുണിന്റെ കവിളിൽ ഉമ്മ വെച്ച് കൊണ്ട് മുന്നേ പോയവർക്ക് പിന്നാലെ ഓടിയതും വരുൺ മുഖം ചുളിച്ചു കൊണ്ട് കവിള് തുടച്ചു….

“ഭ്രാന്തിന്റെ ഏതു സ്റ്റേജ് ആണാവോ… ഏതു നേരത്ത് ആണാവോ സഹായിക്കാൻ തോന്നിയത്.

അവൻ സ്വയം പറഞ്ഞു പോയി…

❤❤❤❤❤❤❤❤

“sorry… ”

കുറച്ചു മുന്നിൽ എത്തിയതും അവന്റെ കയ്യിൽ നിന്നും പിടി വിട്ട് കൊണ്ട് അവൾ പറഞ്ഞു…

അവൻ അവൾ പിടിച്ച കയ്യിലേക്ക് നോക്കി പുഞ്ചിരിക്കുകയായിരുന്നു…. ഉള്ളിൽ boo എന്നൊരു വിളി മാത്രം…

അവൾ അസ്വസ്ഥതയോടെ അവിടെ ഉള്ള പടിയിൽ ഇരുന്നതും അവനും അവൾക്ക് ചാരെ തന്നെ ഇരിപ്പുറപ്പിച്ചു….

“Baby boo….”

തലയിൽ കയ്യൂന്നി മുഖം താഴ്ത്തി ഇരിക്കുന്ന സേറയെ കണ്ടു അവൻ വിളിച്ചതും അവൾ മെല്ലെ തല ഉയർത്തി എങ്ങോട്ട് എന്നില്ലാതെ നോക്കി ഇരുന്നു….

“I’m sorry…. വരുൺ അങ്ങനെ പെരുമാറും എന്ന് കരുതിയില്ല…. അവന് നിന്നോട് ദേഷ്യം ഉണ്ടായിട്ടല്ല…. രണ്ട് വർഷം എന്റെ സങ്കടം കണ്ടതല്ലേ…. അതിന്റെയാ….,”

അവളുടെ ചുണ്ടിൽ ചെറിയൊരു ചിരി ഉണ്ടായിരുന്നു എങ്കിലും സ്വരം ഇടയ്ക്കിടെ ഇടറിയിരുന്നു…

അവനും മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു അവളുടെ അവസ്ഥ…….

“അത്രമാത്രം നിനക്ക് hurt ചെയ്തോ…. ”

അവൻ അവളിൽ നിന്നും കണ്ണുകൾ പിൻവലിച്ചു കൊണ്ട് ചോദിച്ചു…..അവളുടെ ആദ്യ മറുപടി ഒരു പുഞ്ചിരി ആയിരുന്നു….അവൾ മെല്ലെ ഒന്ന് തലയാട്ടി….

“You know something…..!!?!”

അവൾ എന്തിന്റെയോ തുടക്കം എന്ന രീതിയിൽ ചോദിച്ചതും അവൻ മൗനമായി അവൾക്ക് നേരെ തല ചെരിച്ചു…. ആ കൺകോണിൽ കണ്ണുനീർ ഉരുണ്ടു കൂടിയിരുന്നു….

“നിങ്ങൾ പോയതിന് ശേഷം ആണ് ഞാൻ അറിഞ്ഞത് നിങ്ങൾ എന്റെ ലൈഫിൽ എത്ര ഇമ്പോര്ടന്റ്റ്‌ ആയിരുന്നു എന്ന്….

ഇടയ്ക്കിടെ നിങ്ങളുടെ ഓർമ്മകൾ വരുമ്പോൾ സത്യം പറഞ്ഞാൽ ഭ്രാന്ത് പിടിക്കും പോലെയാ തോന്നുക….. എല്ലാം ഉള്ളിൽ നിന്നും മായ്ച്ചു കളയാൻ തോന്നും…. ലൈഫിൽ ഒരു ഡിലീറ്റ് ബട്ടൺ ഉണ്ടായിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു എന്ന് തോന്നും… ”

അവൾ പറയുന്നത് കേട്ടു അവൻ ഒരു വാക്ക് പോലും മിണ്ടാതെ ഇരുന്നു എങ്കിലും അവളുടെ ചുണ്ടിൽ പുഞ്ചിരി ഉണ്ടായിരുന്നു… അവളുടെ നോട്ടം അവളുടെ കൈകളിലേക്ക് തന്നെ ആയിരുന്നു…..

“നിങ്ങൾ പോയി ഒരു 2 days കഴിഞ്ഞപ്പോഴേക്കും ഞാൻ ഡിപ്രഷൻ സ്റ്റേജിൽ എത്തിയിരുന്നു……

I totally lose everything….. എന്റെ carier നഷ്ടമായി….. ലൈഫിൽ ഞാൻ ഇമ്പോര്ടന്റ്റ്‌ കൊടുത്തിരുന്ന പലതും എന്നെ വിട്ട് പോയി…… and…. ഡിപ്രഷൻ ലൈഫിൽ ഒരു ബ്രേക്ക്‌ നൽകിയപ്പോൾ I tried to commit suicide……”

അവളുടെ വാക്കുകൾ ഒരു ഞെട്ടലോടെ ആയിരുന്നു അവൻ കേട്ടത്…. അവളുടെ കണ്ണുകൾ അപ്പോഴും കൈ തണ്ടയിൽ വരഞ്ഞ ഉണങ്ങിയ മുറിവിന്റെ പാടിലേക്ക് ആയിരുന്നു…. അവന്റെ ഉള്ളം വേദനിച്ചു തുടങ്ങിയിരുന്നു…

“Baby boo…. ”

അവന്റെ ശബ്ദം അടഞ്ഞു പോയി…

“ഒരൊറ്റ തവണയെ വരഞ്ഞുള്ളൂ….

അപ്പോഴേക്കും തോമാച്ചൻ കണ്ടു….നിങ്ങളെ ഒന്നും മനഃപൂർവം അറിയിക്കാതിരുന്നതാ…. എന്തോ വാശി ആയിരുന്നു….. അന്ന് തോന്നിയ സങ്കടം ഉള്ളിൽ നൂറ് ഇരട്ടിയായി വാശിയായി നിറഞ്ഞു…… മെല്ലെ ഡോക്ടഴ്സിന്റെയും അതിനേക്കാൾ എന്റെ അപ്പൻമാരുടെയും സഹായത്തോടെ തിരിച്ചു വന്നപ്പോൾ നിങ്ങൾ പോലും ഉള്ളിൽ ഉണ്ടായിരുന്നില്ല…..

പലപ്പോഴും ഓർമ്മ വരുമ്പോൾ ഉള്ളിലെ ദേഷ്യം തന്നെ ആളി കത്തുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു…. പതിയെ കരിയറും….

സ്റ്റഡീസും ഒക്കെ കയ്യിൽ ഒതുക്കാൻ പരിശ്രമിക്കുമ്പോൾ എനിക്ക് നിങ്ങൾ ഒരു ശല്യം ആയിരുന്നു…. ”

അവളുടെ വാക്കുകൾ ഒരു കടാര കണക്കെ ആയിരുന്നു അവന്റെ ഹൃദയത്തിൽ തുളച്ചു കയറിയത്…. ഹൃദയത്തിൽ നിന്നും ഉടലെടുത്ത വേദന തൊണ്ട കുഴിയിൽ വിശ്രമിച്ചു… ഉള്ളം ആർത്തലച്ച് കരയും പോലെ… കണ്ണുകൾ ചെറുതിലെ നനഞ്ഞതും അവൻ അവളെ ഉറ്റു നോക്കി കൊണ്ടിരുന്നു….

“Seariously…… !!…you know…. എനിക്ക് വാശി എന്നതിൽ ഉപരി വെറുപ്പ് തോന്നി തുടങ്ങിയിരുന്നു…. അത് പക്ഷെ… എന്നെ തനിച്ചു ആക്കിയതിനല്ല…. ഉള്ളിലെ സെൽഫ് റെസ്‌പെക്ട് കാരണം…. എനിക്ക് എന്നും പ്രിയപ്പെട്ടത് ഞാൻ തന്നെ ആയിരുന്നു…. ആ എന്നെ വേദനിപ്പിച്ചപ്പോൾ എനിക്ക് തോന്നി you both not be a good friends….

അപ്പോഴത്തെ എന്റെ ഫീലിംഗ്സ് പറഞ്ഞാൽ നിനക്ക് എത്രമാത്രം മനസ്സിലാകും എന്നറിയില്ല……. ചതിക്കപ്പെട്ടു എന്ന് തോന്നിയാൽ എല്ലാത്തിനോടും വെറുപ്പ് തോന്നും…. But you two never leave my heart…. ഓർമയിൽ ഉണ്ടായിരുന്നു… വെറുപ്പിന്റെ പേരിൽ എങ്കിലും… ”

അവൾ ഒരു നിമിഷത്തേക്ക് നിശബ്ദമായി….

അവനും തിരിച്ചൊരു മറുപടി അവൾക്ക് നൽകിയില്ല.

“ഓക്കേ…. ഞാൻ പ്രാക്ടീസിന് കയറട്ടെ…. താൻ കോളേജ് ഒക്കെ കണ്ടു chill ചെയ്തിട്ട് പോയാൽ മതി….bye…”

ചുണ്ടിൽ എടുത്തണിഞ്ഞ പുഞ്ചിരിയോടെ അതും പറഞ്ഞു കൊണ്ട് അവൾ എഴുന്നേറ്റു പോകുന്നതും നോക്കി ഒന്ന് അനങ്ങാൻ പോലും ആകാതെ അവൻ ഇരുന്നു….

“Boo…. ”

ഒന്ന് തിരിഞ്ഞു നോക്കി കൊണ്ടുള്ള അവളുടെ വിളിയിൽ അവന്റെ കണ്ണുകൾ വിടർന്നു…

“ഞാൻ പറഞ്ഞതൊന്നും ബ്രദറിനോട് പറയണ്ട…

Beacouse he is very sensitive….ഉള്ളിൽ ഉള്ളത് പുറത്ത് പ്രകടിപ്പിക്കും… തന്നെ പോലെയോ എന്നെ പോലെയോ ചിരിച്ചു നിൽക്കാനോ അഭിനയിക്കാനോ കഴിഞ്ഞെന്നു വരില്ല…. ”

അവളുടെ വാക്കുകൾക്ക് ഒരു മറുപടി പോലും അവനുണ്ടായിരുന്നില്ല…. അവന് ബോധ്യം ഉണ്ടായിരുന്നു താനായിട്ട് അവളുടെ ഹൃദയത്തേ എത്രമാത്രം വേദനിപ്പിച്ചു കഴിഞ്ഞു എന്ന്….

കണ്ണുകളിൽ പോലും നിഷ്കളങ്കത നിറച്ചു പ്രായത്തിന്റെ പക്വത പോലും ഇല്ലാതെ തന്നോട് കൊഞ്ചി നടന്നവൾ അല്ലായിരുന്നു അവൾ…. പക്വത ആവോളം നിറച്ച്… ഉറച്ച തീരുമാനം ഉള്ളവൾ ആയിരുന്നു അവന് മുന്നിൽ….

❤❤❤❤❤❤❤❤❤

“നമുക്ക് ഒരു ഐസ്ക്രീം കഴിച്ചാലോ…. ”

റോഡ് സൈഡിലൂടെ നടക്കുമ്പോൾ ആണ് അവൾ ചോദിച്ചത്….എബിയുടെ കണ്ണുകൾ അത്ഭുതത്തോടെ വിടർന്നു… അവൻ ജെറിയെ നോക്കിയപ്പോൾ താഴേക്ക് നോക്കി മുന്നിൽ ഉള്ള കല്ലുകൾ കാല് കൊണ്ട് തട്ടി അകറ്റുന്ന തിരക്കിൽ ആയിരുന്നു അവൻ….

“എന്ത് ചോദ്യമാണ്…..ഞാൻ റെഡി… ”

എബി തോളു പൊക്കി പറഞ്ഞതും സേറ ചിരിച്ചു കൊണ്ട് അവന്റെ തോളിലൂടെ കയ്യിട്ടു നടന്നു…

“ബ്രദർ… ഞാനില്ല…. നിങ്ങൾ പോയിട്ട് വാ…

ഞാൻ ഇവിടെ ഉണ്ടാകും… ”

ഷോപ്പിലേക്ക് നടക്കുന്നതിനിടെ ജെറി പറഞ്ഞതും എബി അവനെ സംശയത്തോടെ നോക്കി…

സേറയുടെ ചുണ്ടിലെ പുഞ്ചിരിയും വറ്റിയിരുന്നു…

അവൾക്ക് അറിയാമായിരുന്നു ഇന്ന് അവൾ പറഞ്ഞ വാക്കുകൾ അവനെ എത്രമാത്രം hurt ചെയ്തിട്ടുണ്ട് എന്ന്….

“നീ എന്താ തമാശ കളിക്കുകയാ…. നീ വന്നേ…

“ബ്രദർ…. ഞാൻ പറഞ്ഞു…. ഞാൻ ഇല്ല…. ”

ജെറി എങ്ങോട്ടോ നോക്കി കൊണ്ട് പറഞ്ഞു…

പിന്നെയും നിർബന്ധിക്കാൻ നിന്ന എബിയുടെ കയ്യിൽ സേറ മെല്ലെ പിടിച്ചു… എബിയുടെ നോട്ടം അവളിൽ എത്തിയതും അവൾ ഒന്ന് കണ്ണ് ചിമ്മി കാണിച്ചു….

“ബ്രദർ പോയി വാങ്ങി വാ… നമുക്ക് പോകും വഴി കഴിക്കാം…. ചെല്ല്… ”

അവൾ പറഞ്ഞതും അവനും അറിയാമായിരുന്നു അവൾക്ക് ജെറിയോട് എന്തോ പറയാൻ ഉണ്ടെന്ന്….

എബി അവരെ രണ്ട് പേരെയും ഒരു നിമിഷം മാറി മാറി നോക്കി ഷോപ്പിലേക്ക് നടന്നു….

അവളുടെ കണ്ണുകൾ തന്നിൽ ആണെന്ന് ജെറിക്കും അറിയാമായിരുന്നു… പക്ഷെ എന്ത് കൊണ്ടോ അവളെ ഫേസ് ചെയ്യാൻ അവന് സാധിക്കാത്ത പോലെ…. ഇത് വരെ എവിടെയൊക്കെയോ തന്നിൽ ശരി ഉണ്ട് എന്നൊരു തോന്നൽ ഉണ്ടായിരുന്നു… പക്ഷെ തന്റെ തീരുമാനം അവളെ ഇത്രയും അധികം hurt ചെയ്തു എന്നറിഞ്ഞപ്പോൾ….. ഉള്ളിലെ പിടപ്പ് അവന്റെ മുഖത്ത് നിന്ന് തന്നെ അവൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു…. അവൾ ചെറു പുഞ്ചിരിയോടെ കൈ കെട്ടി അവൻ നോക്കി നിൽക്കുന്നിടത്തേക്ക് കണ്ണുകൾ മാറ്റി…

“Are you angry…. !!?”

അവൾ ചോദിച്ചതും അവൻ ഒന്ന് നിഷേധത്തിൽ തലയാട്ടി….

“എന്തിന്… !!?”

അവന് സ്വയം പുച്ഛം തോന്നിയ നിമിഷങ്ങൾ….

“പിന്നെ എന്താ തന്റെ മൈന്റിൽ….”

“I dont know….. സത്യം പറഞ്ഞാൽ ഒരു ബാക്ക് ബട്ടൺ കൂടി ലൈഫിൽ വേണമായിരുന്നു….

ചെയ്ത തെറ്റുകൾ എല്ലാം തിരുത്താൻ ഒരു അവസരം….. ഈ 24 ൽ ഒക്കെ കണ്ടിട്ടില്ലേ… അത് പോലെ….”

അവൻ പറഞ്ഞതും അവൾ ചെറു ചിരിയോടെ തല ചെരിച്ചു അവനെ ഒന്ന് നോക്കി…

“ഇത് റിയൽ ലൈഫ് അല്ലേ…. റീൽ അല്ലല്ലോ

അവളുടെ വാക്കുകൾക്ക് അവൻ ഒരു തലയാട്ടലോടെ ഉത്തരം നൽകി…

“Boo… ”

അവളുടെ വിളിയിൽ അവൻ ഒന്ന് തല ചെരിച്ചു അവളെ നോക്കി…

“മ്മ്മ്… ”

“എനിക്ക് എല്ലാം അറിയാം…. എന്നോട് ബ്രദർ പറഞ്ഞായിരുന്നു…. ”

വളരെ സൗമ്യത നിറഞ്ഞതായിരുന്നു അവളുടെ വാക്കുകൾ… അവൻ ഒരു നിമിഷം തറഞ്ഞ് നിന്ന് പോയി…

” You cheat your self…..നീ നിന്നെ തന്നെ ചതിക്കുകയായിരുന്നു…. വിജയിക്കണം എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു എങ്കിൽ നിനക്ക് ഇഷ്ടപ്പെട്ട നീ ആഗ്രഹിച്ച നിന്റെ പാഷനിൽ നിന്ന് കൊണ്ട് ആകാമായിരുന്നു… But… നീ ചെയ്തത് ഒരു അബദ്ധം ആണ്….

നിനക്ക് തന്നെ അറിയാമായിരുന്നില്ലേ

നിന്റെ ലൈഫ് നിന്റെ മമ്മക്ക് മുന്നിൽ വലിയൊരു കാര്യം അല്ല എന്ന്…. അവർക്ക് വേണ്ടി നീ കളഞ്ഞത് നിന്റെ സന്തോഷങ്ങൾ ആണ്….

അവിടെയാണ് നിനക്ക് പിഴച്ചത്……..ലൈഫും അതിലെ ഗോൾസും ആർക്ക് വേണ്ടിയും അടിയറവ് പറയരുത് എന്ന് എന്നെ പഠിപ്പിച്ച boo ഉണ്ടായിരുന്നു….. But നീ അതിൽ നിന്ന് ഒരുപാട് മാറി…. തോറ്റു ഓടാൻ പഠിച്ചു….”

അവളുടെ വാക്കുകൾ എല്ലാം ശരി ആയിരുന്നു…

അവന്റെ ഉള്ളിൽ ഒരു വേദന തോന്നി… നഷ്ടബോധം തോന്നി… അവൻ മെല്ലെ തല താഴ്ത്തി….

“കുറ്റപ്പെടുത്തിയതല്ല…… എനിക്ക് മനസിലാകും അപ്പോഴത്തെ നിന്റെ അവസ്ഥ….പക്ഷെ….

ലൈഫിൽ ഇത്രയും ഇമ്പോര്ടന്റ്റ്‌ ആയ ഒരു ഡിസിഷൻ എടുക്കുമ്പോൾ ഇതിനേക്കാൾ ഏറെ മെച്യുരിറ്റി നിന്നിൽ നിന്നും ഞാൻ പ്രതീക്ഷിച്ചു….

but its ok…. അത് കൊണ്ട് നീ ജയിച്ചു കാണും അല്ലേ…. ”

അവളുടെ ചോദ്യത്തിന് അവന്റെ കയ്യിൽ ഉത്തരം ഇല്ലായിരുന്നു…. ഒരു മെഷീൻ പോലുള്ള ജീവിതം വിജയം ആണോ…..

“And last….. എനിക്ക് നിന്നോട് ഒരു ദേഷ്യവും ഇല്ല എന്ന് പറഞ്ഞാൽ നുണയാകും…

ഉണ്ടായിരുന്നു….ഇപ്പോഴും ഉള്ളിൽ ഒരു മുറിവ് ഉണ്ട്……ചില വിഷമങ്ങൾ അങ്ങനെ ആണല്ലോ….But… ഈ നിമിഷം വെറുപ്പ് തോന്നുന്നില്ല…. തന്നെ മനസ്സിലാക്കാൻ കഴിയുന്നുണ്ട്….

Thats ok….ഇനി അതിന്റെ പേരിൽ ഒരു വിഷമം നിനക്കും വേണ്ടാ….

ആർക്കും വേണ്ടാ….. ഓക്കേ…. ”

അവൾ ചിരിയോടെ തന്നെ പറഞ്ഞു അവസാനിപ്പിച്ചു… വലിയ വേദനയിലും അവന് അതൊരു ആശ്വാസം തന്നെ ആയിരുന്നു… നീണ്ട കാലത്തെ യുദ്ധം ആണ് അവൾ പറഞ്ഞു അവസാനിപ്പിച്ചത്….പക്ഷെ ഉള്ളിൽ അപ്പോഴും വേദനിക്കുന്നുണ്ടായിരുന്നു അവളുടെ കണ്ണുകളിലെ അപരിചിതത്വം… വാക്കുകളിലെ അകൽച്ച….അതിനേക്കാൾ ഏറെ പ്രണയം…..വാക്കുകളിലൂടെ അവൾ അവസാനിപ്പിച്ചത് അത് കൂടി ആണോ….!!?

“പോകാം…. ”

അപ്പോഴേക്കും അവർക്കിടയിലേക്ക് വന്നു കൊണ്ട് എബി ചോദിച്ചതും രണ്ട് പേരുടെയും കണ്ണുകൾ ഒരുപോലെ അവനിലേക്ക് നീണ്ടു… സേറ അവന്റെ കയ്യിൽ ഉള്ള കവർ തട്ടി പറിച്ചു വാങ്ങി കൊണ്ട് അതിൽ നിന്നും ഒരു ചോക്കോബാർ എടുത്തു പൊട്ടിച്ചു നുണഞ്ഞു…

“ടി… ആർത്തി പണ്ടാരമെ….നിനക്ക് തന്നെയല്ലേ വാങ്ങിയത്…ഇങ്ങനെ തട്ടി പറിച്ചു വാങ്ങണോ… ”

അവളുടെ തലയിൽ ഒന്ന് തട്ടി കൊണ്ട് എബി പറഞ്ഞതും അവൾ അവന്റെ കൈ പിടിച്ചു തിരിച്ചു

“ആർത്തിപണ്ടാരം നിന്റെ എക്സ് ജാസ്മിൻ… ”

“വിടടി… കൈ വിടടി…. ”

എബി അവൾ പിടിച്ച കൈ വിടിവിക്കാൻ കഷ്ടപ്പെടുകയായിരുന്നു… ജെറി അവളെ പിടിച്ചു മാറ്റിയതും എബി കൈ തടവി കൊണ്ട് അവളെ നോക്കി പല്ല് കടിച്ചു…

“നിന്റെ കൈ എന്താടി ഇരുമ്പോ… ഉഫ് എന്റെ കൈ മുറിഞ്ഞു പോകാഞ്ഞത് ഭാഗ്യം… ”

അവൻ സ്വയം ഒന്ന് കൈ കുടഞ്ഞു കൊണ്ട് പറഞ്ഞു… അവൾ അതൊന്നും ശ്രദ്ധിക്കാതെ ചോക്കോബാറും നുണഞ്ഞു കൊണ്ട് നടക്കുകയായിരുന്നു…

അവളുടെ ഭാവം കണ്ടു ജെറിയുടെ ചുണ്ടിലും കുഞ്ഞ് ചിരി വിരിഞ്ഞു… അവൻ അവളുടെ താടയിലേക്ക് ഒലിച്ചു ഇറങ്ങിയ ഐസ്ക്രീം ഒരു കൈ കൊണ്ട് തുടച്ചു കൊടുത്തു…

അവളുടെ ഉള്ളിലൂടെ ഒരു പിളർപ്പ് കടന്ന് പോയിരുന്നു… അവൾ മെല്ലെ തല ഉയർത്തി അവനെ ഒന്ന് നോക്കി….

അവൻ ചുണ്ടിൽ ഒളിപ്പിച്ച പുഞ്ചിരിയുമായി മുന്നിട്ടു മാത്രം ശ്രദ്ധ നൽകി നടക്കുകയായിരുന്നു….

അവളുടെ കണ്ണുകളും മെല്ലെ അവനിൽ നിന്നും മാറ്റി….

ഇടക്ക് ജെറിക്ക് പിന്നിലൂടെ കൈ വെച്ച് നുള്ളിയും ക്യാപ് എടുത്തുമുള്ള എബിയുടെ കുസൃതിയും അതിന് അവളുടെ പ്രതികരണവും അടിയും എല്ലാം ജെറി ആസ്വദിക്കുന്നുണ്ടായിരുന്നു….. അവന്റെ ഉള്ളിൽ അപ്പോൾ അവർ പഴയ സേറയും എബിയും ജെറിയും മാത്രം ആയിരുന്നു…

തുടരും….

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Thasal

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top