അഭിയുടെ കുഞ്ഞു തന്റെ വയറ്റിൽ വളരുന്നു എന്നു ഉറക്കെ വിളിച്ചു പറയണമെന്നുണ്ടായിരുന്നു അവൾക്ക്

രചന : krishnapriya

അമ്മുവും അഭിയും

❤❤❤❤❤❤❤

“അമ്മൂ അടുത്ത ആഴ്ച എന്റെ എൻഗേജ്‌മെന്റ് ആണ്. . . നീ തീർച്ചയായും വരണം.വിവാഹം ഈ മാസത്തിനുള്ളിൽ തന്നെ ഉണ്ടാകും.ഞാൻ വീട്ടിലേക്ക് വരും വൈകാതെ. . . അഭിഷേകിന്റെ വാക്കുകൾ അമ്മുവിന്റെ കാതിൽ തീമാരി പോലെ ആണ് പതിച്ചത്.തന്റെ നേർക്ക് നീട്ടിയ ആ ഇൻവിറ്റേഷൻ കാർഡ് വിറകൈകളാൽ അവൾ ഏറ്റു വാങ്ങി.

അപ്പച്ചിയുടെ മകനായ.,ചെറുപ്പം തൊട്ടേ കൂടെ കളിച്ചു വളർന്ന അഭിയേട്ടന്റെ വിവാഹം കൂടാൻ ഏറ്റവും കാത്തിരുന്നവളായിരുന്നു ഞാൻ.ആ നശിച്ച ദിവസത്തിനു മുൻപ് വരെ എല്ലാം അങ്ങനെ ആയിരുന്നു.

അഭിയേട്ടൻ എല്ലാം മറന്നതാണോ അതോ മറന്നതായി ഭാവിക്കുന്നതാണോ? അമ്മുവിന് തന്റെ ലോകം കീഴ്മേൽ മറിയുന്നതായി തോന്നി.അവൾ ബോധരഹിതയായി ആ വഴിവക്കിൽ വീണു.

ആരൊക്കെയോ ഓടി കൂടി എത്തി ഹോസ്പിറ്റലിൽ എത്തിച്ചു. . . ബോധം തിരികെ എത്തിയപ്പോൾ ഹോസ്പിറ്റൽ ബെഡിൽ ആണ് താൻ എന്ന തിരിച്ചറിവ് അവൾക്ക് ഉണ്ടായി.

അന്ന് പ്രിയേച്ചിയുടെ വിവാഹതലേന്ന് കുടിച്ചു ലക്ക് കെട്ട് അഭിയേട്ടൻ എന്റെ റൂമിൽ ആണ് വന്നു കയറിയത്,. കലവറയിലെയും പന്തലിലേയും ബഹളത്തിനിടയിൽ അഭിയേട്ടൻ എന്നെ കീഴ്പെടുത്തുമ്പോൾ എന്റെ കരച്ചിൽ കേൾക്കാൻ ആരുമുണ്ടായിരുന്നില്ല.

എതിർക്കാൻ ഞാൻ ആശക്തയായിരുന്നു.,മദ്യ ലഹരിയിൽ അഭിയേട്ടൻ എന്നിലേക്ക് പടർന്നു കയറുമ്പോൾ എനിക്ക് ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. ഇന്ന് ആ മനുഷ്യൻ ആണ് കല്യാണം ക്ഷണിക്കാൻ എന്റെ മുന്നിൽ വന്നത്.

ആരോടെങ്കിലും എല്ലാം തുറന്നു പറഞ്ഞാലോ എന്ന് പലവട്ടം ആലോചിച്ചതാണ്., ഉള്ളിലെ ഭയം തീർത്ത വേലിക്കുള്ളിൽ ഒതുങ്ങി തീരാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളൂ. വഴിപിഴച്ച എന്റെ ജീവിതത്തിനു ഇനി എന്ത് അര്ഥമാണ് ഉള്ളത്? ഭ്രാന്തമായ ചിന്തകൾ അമ്മുവിനെ ആവരണം ചെയ്യുകയായിരുന്നു. അവൾ ഒരു ഭ്രാന്തിയെ പോലെ തന്റെ ബാഗ് തിരഞ്ഞു അതിൽ നിന്നും സെൽ ഫോണ് എടുത്ത് അതിൽ അഭിയുടെ കോണ്ടാക്ട് ഡയൽ ചെയ്തു.

ബീപ്. . . ബീപ്പ്. . . ബീപ്പ്., താങ്കൾ വിളിക്കുന്ന നമ്പർ ഇപ്പോൾ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. .

ബീപ്പ് . . . ബീപ്പ്. . . ബീപ്പ്.

ഒന്നുകൂടി വിളിക്കാനായി തുനിയവേ ഒരു ലേഡി ഡോക്ടർ മുറിയിലേക്ക് പ്രവേശിച്ചു.

അവർ അമ്മുവിന്റെ പള്സും ഹൃദയമിടിപ്പും എല്ലാം പരിശോധിച്ചു., ഒരു ചിരിയോടെ അമ്മുവിനെ നോക്കി., “ഈ സമയത്തൊക്കെ ശ്രദ്ധിക്കണ്ടേ കുട്ടീ? തന്നെ പുറത്തേക്ക് ഒന്നും തനിയെ പോകരുത്., ഉള്ളിൽ ഒരു ജീവൻ വളരുന്നതാ”.

അമ്മുവിന് കണ്ണിലേക്ക് ഇരുട്ട് കയറുന്ന പോലെ തോന്നി. ഡോക്ടറുടെ വാക്കുകൾ ഏതൊരു സ്ത്രീക്കും അതിരില്ലാത്ത സന്തോഷം പകരുന്നവ ആയിരുന്നു.,പക്ഷെ അവളുടെ മേൽ ശാപവർഷമായി പതിച്ചു.

തകർന്ന മനസ്സുമായി ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങുമ്പോളും ഇനി എന്ന ചോദ്യം ബാക്കിയായിരുന്നു.,

ആദ്യം വന്ന ഓട്ടോക്കു കൈ കാണിക്കുമ്പോൾ അവളുടെ ഒരു കൈ വയറ്റിനു മേൽ ആയിരുന്നു.

മോളേ . . . മോളേ. . . സ്ഥലമെത്തി ഇറങ്ങുന്നില്ലേ? പോയിട്ട് വേറെ ഓട്ടം ഉള്ളതാ. .

ഓട്ടോ ഡ്രൈവറുടെ ചോദ്യം അവളിൽ വീടെത്തിയെന്ന ബോധമുളവാക്കി.

അമ്മു ആ ഒറ്റനില വീടിന്റെ അകത്തേക്ക് കയറി ,.

നേരെ അടുക്കളയിൽ എത്തി വെപ്രാളത്തോടെ ഫ്രിഡ്ജ് തുറന്നു ഒരു കുപ്പി വെള്ളമെടുത്ത് കുടിക്കാൻ തുടങ്ങി.

അമ്മുവേ നീ എന്തിനാ ഇത്ര തിരക്കിട്ടു വെള്ളം കുടിക്കണേ., വെള്ളം ആരെങ്കിലും എടുത്തിട്ട് പോകുവോ.,

‘അമ്മ പിറകിൽ നോക്കി നിന്നത് അവൾ ശ്രദ്ധിച്ചിരുന്നില്ല. ഒരു ഞെട്ടലോടെ ഏറെ പ്രയാസപ്പെട്ട് മുഖത്തു ഒരു ചിരി വരുത്തി.

” നീ അറിഞ്ഞോ നമ്മുടെ അഭിക്കു കല്യാണം ആയി., നമുക്ക് അവിടെ വരെ ഒന്നു പോകണം നീ വേഗം റെഡി ആയിക്കേ”

ഇതു തന്നെ അഭിയേട്ടനോട് എല്ലാം ചോദിക്കാൻ പറ്റിയ അവസരം അമ്മു മനസ്സിൽ കരുതി. . .

എന്ത് ചെയ്യണമെന്ന് അപ്പോളും ഒരു രൂപവുമില്ല.

അവിടെ എത്തിയപ്പോൾ അമ്മുവിന്റെ കണ്ണുകൾ അഭിയെ തിരയുകയായിരിന്നു.,നിരാശയായിരുന്നു ഫലം.

“അപ്പച്ചി അഭിയേട്ടൻ എവിടെയാ? കാണാനില്ലല്ലോ”

അവൻ കുളിക്കുവാ മോളെ ., എൻഗേജ്‌മെന്റ് നു ഡ്രെസ്സ് നോക്കാൻ പോകണമെന്ന് പറയുന്നുണ്ടായിരുന്നു

എന്തായാലും നീ കൂടെ പൊക്കോ., അവനു ഒരു സെലക്ഷനുമില്ല. മോളാകുമ്പോ അവനു ചേരണത് നോക്കി എടുക്കുമല്ലോ”

“ഞാനില്ല അപ്പച്ചി” ഇടറിയ ശബ്ദത്തോടെ അമ്മു മറുപടി നൽകി

“നീയും പോ മോളെ”.,നീ മുകളിലേക്ക് ചെല്ലു അവൻ റെഡി ആയിട്ട് ഉണ്ടാകും”

മനസ്സില്ലാ മനസ്സോടെ അമ്മു കോണിപ്പടികൾ കയറി

“കേട്ടോ സരസ്വതി എന്റെ മനസ്സിൽ പണ്ട് തൊട്ടേ അമ്മുനെ എന്റെ അഭിക്കു വേണം എന്ന ഒരു ആഗ്രഹം ഉണ്ടായിരുന്നു., പക്ഷേ കുട്ടികളുടെ മനസ്സറിയാത്ത കൊണ്ട് പറയാതെ പോയി അത്.”

കോണിപ്പടികയറി മുകളിലെത്തുമ്പോൾ എല്ലാത്തിനും ഒരു പരിഹാരത്തോടെയുള്ള മടക്കം മാത്രമായിരുന്നു അമ്മുവിന്റെ മനസ്സിൽ.

“അഭിയേട്ടാ”

“ആ അമ്മുവോ കയറി വാ” നിറപുഞ്ചിരിയോടെ അഭി അവളെ സ്വാഗതം ചെയ്തു

“ഞാൻ വിളിച്ചിരുന്നു,. ഫോണ് ഓഫ് ആയിരുന്നല്ലോ,.”

“നല്ല കാര്യമായി എടി പോത്തേ എന്റെ ഫോണ് കാണാതായിട്ട് കുറച്ചു ദിവസമായി.

അന്ന് പ്രിയചേച്ചിയുടെ കല്യാണത്തിന്റെ അന്നു പോയതാ.,

ഇന്ന് വാങ്ങാം ., അല്ല അതൊക്കെ പോട്ടെ. . .

നിനക്ക് ഇതെന്ത് പറ്റി., ? ആകെ വല്ലാതെ ഇരിക്കുന്നല്ലോ?

അഭിയുടെ കുഞ്ഞു തന്റെ വയറ്റിൽ വളരുന്നു എന്നു ഉറക്കെ വിളിച്ചു പറയണമെന്നുണ്ടായിരുന്നു അവൾക്ക്.

ഒന്നുമില്ല അഭിയേട്ടാ അവൾ യാന്ത്രികമായി മൊഴിഞ്ഞു.

“അഭിയേട്ടൻ ഒന്നും ഓർക്കുന്നില്ല., ഞാൻ പറഞ്ഞാൽ അത് വിശ്വസിക്കില്ല ആരും ഒന്നും.ഞാൻ പിഴച്ചുണ്ടാക്കിയ സന്തതിയെ അഭിയെട്ടന്റെ മേൽ കെട്ടിയേൽപ്പിക്കാൻ ശ്രമിച്ചു എന്ന പഴി മാത്രമാകും ബാക്കി.

അഭി അപ്പോളേക്കും അവളുടെ കൈ പിടിച്ചു താഴേക്ക് നടന്നു., അവൾ അനുസരണയോടെ മുഖം താഴ്ത്തി അവനെ അനുഗമിച്ചു.

താഴെ എല്ലാവരും പല ചർച്ചകളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു.

താഴേക്ക് വരുന്ന അവരെ കണ്ട് സുഭദ്ര അമ്മായി പതിവ് പാരവേപ്പെന്നോണം പറഞ്ഞു. . .

“അഭിടെ കഴിഞ്ഞാ പിന്നെ അമ്മുവാട്ടോ അടുത്ത ആള്,. അടുത്ത് തന്നെ ഒരു സദ്യ കിട്ടുവോ ആവോ”

അഭി ചിരിച്ചുകൊണ്ട് അമ്മുവിനെ നോക്കി കണ്ണിറുക്കി.

ജീവനുള്ള തന്നെ കീറിമുറിക്കുന്ന അനുഭൂതി ആയിരുന്നു അമ്മുവിന്.

ഡ്രസ് എടുക്കാൻ അഭി അമ്മുവിനെ നിർബന്ധിച്ചു കൂടെ കൂട്ടി. അമ്മു അഭിയുടെ ബൈക്കിൽ പതിവിനു വിപരീതമായി അവനോട് ചേർന്നിരുന്നു.,

എരിയുന്ന നെഞ്ചോടെ അവളും . . .

പ്രതീക്ഷകളുടെ കടലോടെ അവനും., നടുക്ക് അവരുടെ കുഞ്ഞും.

യാത്രയിലുടനീളമുള്ള ആലോചനയിൽ ഒരു ഉറച്ച തീരുമാനമായി അമ്മു രാത്രി വീട്ടിൽ തിരിച്ചെത്തി.,

മുറിയിൽ കയറി വാതിലടച്ചു.

എനിക്ക് വേറെ വഴിയില്ല ഇതല്ലാതെ .,

അഭിയേട്ടൻ എങ്കിലും സന്തോഷമായി ജീവിക്കട്ടെ.

ഷെൽഫ് തുറന്നു അവൾ ഒരു കുപ്പി പുറത്തെടുത്തു., നിറകണ്ണുകളോടെ അതിനുള്ളിലെ സ്ലീപ്പിംഗ് പിൽസ് അവൾ കണക്കില്ലാതെ കഴിച്ചു.

ഇപ്പോൾ മനസ്സ് ശാന്തമാണ്.,ഉറങ്ങാം എന്നെന്നേക്കുമായി. ഈ അമ്മയോട് എന്റെ കുഞ്ഞ് ക്ഷമിക്കുമായിരിക്കും,. ഈ ഭൂമി കാണും മുന്നേ കൊന്നതിന്.,അവളുടെ കണ്ണുകൾ പാതിയടയുമ്പോൾ.,

വാതിലിൽ ആരൊക്കെയോ ശക്തിയായി തട്ടുന്നുണ്ടായിരുന്നു.

അഭി വാതിൽ തള്ളി തുറന്നു അകത്തേക്ക് കയറുമ്പോൾ കട്ടിലിൽ തളർന്നു കിടക്കുന്ന അമ്മുവിനെയാണ് കണ്ടത് ,.

കരഞ്ഞു കൊണ്ട് അവളെ വാരിയെടുത്തു നെഞ്ചോട് അടക്കി പിടിച്ചു . . . .അവൻ കാർ എടുത്ത് ഹോസ്പിറ്റലിലേക്ക് തിരിച്ചു.

കാർ ഓടിക്കുമ്പോൾ കണ്ണുനീരിന്റെ മറ തുടച്ചു നീക്കി അവൻ പാഞ്ഞു.

പിന്നീട് അമ്മു കണ്ണുതുറക്കുന്നതിനായി.എല്ലാവരും ഒരുപോലെ കാത്തിരിക്കുകയായിരുന്നു.

ഹോസ്പിറ്റലിലെ ഒരു കോണിലെ ഐ സി യു വിനുമുന്നിൽ അഭി ഓരോ നിമിഷവും തള്ളി നീക്കി. . .

പിറ്റേ ദിവസം കണ്ണു തുറന്ന അവൾ കണ്ടത് കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി തന്റെ മുന്നിലിരിക്കുന്ന അഭിയെ ആണ്.

അമ്മു നീ എന്താ ഈ ചെയ്തത് പൊട്ടി., നിനക്ക് എന്നോട് ഒന്നു പറഞ്ഞുടായിരുന്നോ? കഴിഞ്ഞ രാത്രി പ്രിയേച്ചി വന്നപ്പോഴാ അവിടെ നിന്നു കിട്ടി എന്ന് പറഞ്ഞ് എന്റെ ഫോണ് കൊണ്ട് തന്നത്. അന്ന് രാത്രി നിന്നോട് ഞാൻ ചെയ്തതെല്ലാം ക്യാമറ അറിയാതെ ഓണ് ആയി റെക്കോര്ഡ് ആയിരുന്നു.

നിനക്ക് എന്നോട് ഒന്നു പറഞ്ഞുടായിരുന്നോ?അവൻ തേങ്ങി.,

അമ്മു നീ എന്റെ പെണ്ണാണ്,. മരണത്തിനു പോലും നിന്നെ വിട്ടുകൊടുക്കാൻ എനിക്കാവില്ല

പെട്ടെന്ന് അവളുടെ കൈ അവന്റെ കരണത്ത് പതിച്ചു., നല്ല നീറ്റൽ ഉണ്ടായിരുന്നു അഭിക്കു.,

“നീ വേണമെങ്കിൽ ഇനിയും എന്നെ അടിച്ചോ,.

കല്യാണം കഴിഞ്ഞു ഞാൻ തിരിച്ചു തന്നോളാം.,

“ഒളികണ്ണിട്ട് അവളെ നോക്കികൊണ്ട് അവൻ പറഞ്ഞു.

അവളുടെ മുഖത്തു അപ്പോളും കോപം,. കുറ്റബോധത്തോടെ പുറത്തേക്ക് നടക്കാനൊരുങ്ങവെ,

അവൾ അവന്റെ കൈ അവളുടെ വയറ്റിലേക്ക് ചേർത്തു വച്ചു.

“അഭിയേട്ടാ ഇവിടെ ഒരാൾ അച്ഛനെ കാണാൻ കൊതിക്കുന്നുണ്ട് കേട്ടോ”

അഭി അവളുടെ അടുത്തേക്ക് ചേർന്നിരുന്നു,.

അവളെ കൗതുകത്തോടെ നോക്കി.,നിറഞ്ഞ മനസ്സോടെ അവളുടെ സിന്ദൂര രേഖയിൽ ഒരു സ്നേഹ ചുംബനമണിയിച്ചു.

അവർ ഒരുമിച്ചാണ് ഇനിയുള്ള യാത്രയിൽ

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : krishnapriya


Comments

Leave a Reply

Your email address will not be published. Required fields are marked *