ഇനി ഇച്ചായൻ എന്നെ മതിവരുവോളം സ്നേഹിച്ചോളൂ ആർക്കും വിട്ടുകൊടുക്കാതെ…

രചന : ചാർലി

ടെസ്സയുടെ പ്രണയം…

❤❤❤❤❤❤❤❤❤

“ഇച്ചായ ആ പേന ഒന്ന് തരുമോ ”

ബാങ്കിലെ ഫോം പൂരിപ്പിച്ചിട്ട് സീറ്റിൽ നിന്നും എഴുന്നേൽക്കാൻ തുടങ്ങിയപ്പോഴാണ് ഞാൻ ആ ചോദ്യം കേട്ടത്….

പിന്നിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ ഒരു പതിമൂന്നു വയസ്സുകാരി പെൺകുട്ടി എന്റെ മുഖത്തേക്ക് നോക്കി കൈ നീട്ടി നിൽക്കുന്നു

അവളുടെ ചെറുവായിലെ ഇച്ചായ ന്നുള്ള വിളി കേട്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്..

നീ കൊള്ളാലോ കാന്താരി ന്ന് പറഞ്ഞിട്ട് ഞാൻ ആ പേന അവളുടെ കുഞ്ഞികയ്യിലേക്ക് കൊടുത്തു.

ഫോം കൗണ്ടറിൽ കൊടുത്തു തിരിച്ചു വന്നപ്പോൾ അവൾ പേനയുമായി തിരിച്ചു വന്നിട്ട് പറഞ്ഞു.

“ഇച്ചായ താങ്ക്സ്. ”

ഞാൻ പുഞ്ചിരിയോടെ പേന സ്വീകരിച്ചിട്ട് ചോദിച്ചു മോളുട്ടിയുടെ ഫോം എവിടെ..

അത് ചേച്ചി പൂരിപ്പിച്ചുന്ന് പറഞ്ഞിട്ട് അവൾ തിരികെ ഓടിപോയി.

അവൾ പോയ ഭാഗത്തേക്ക്‌ ഞാൻ നോക്കുമ്പോൾ എന്റെ മിഴികൾ അത്ഭുതം കൊണ്ട് വിടർന്നു…

ഇളംചുവപ്പ് നിറമുള്ള ചുരിദാർ ധരിച് കഴുത്തിനോട്‌ ചേർന്ന് കിടക്കുന്ന സ്വർണമാല, കാതിൽ ചെറിയ വട്ടകമ്മൽ, പനങ്കുല പോലെ അരക്കെട്ട് വരെ നീണ്ടു കിടക്കുന്ന കാർകൂന്തൽ..

ആരെയും വലിച്ചടിപ്പിക്കാൻ കാന്തികശേഷിയുള്ള മാൻമിഴിയുള്ള മാലാഖ…

ടെസ്സ.. എന്റെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു..

കോളേജ് ക്യാമ്പസ്സിൽ അരങ്ങു വാണിരുന്ന കാലത്ത് ആദ്യമായും അവസാനമായും എനിക്ക് പ്രണയം തോന്നിയ പെൺകുട്ടി… ടെസ്സ

കോളേജ് ഡേയ്ക്ക് ഡാൻസ് പെർഫോമൻസിൽ എന്റെ പെയർ ആയി വന്നപ്പോഴാണ് ടെസ്സയെ ഞാൻ ആദ്യമായി ശ്രദ്ധിക്കുന്നത്..

അന്ന് എന്റെ മനസ്സിന്റെ അടിത്തട്ടിൽ ചേക്കേറിയ പ്രണയപുഷ്പം ആയിരുന്നു അവൾ.

അവളുമായി അടുക്കുന്തോറും ഒരേ ആശയങ്ങൾ ആയിരുന്നു ഞങ്ങൾക്ക് പങ്കുവയ്ക്കാനുണ്ടായിരുന്നത്

അവളുമൊത്തുള്ള സൗഹൃദം എന്റെ മനസ്സിൽ പ്രണയമായി വിടരാൻ തുടങ്ങി..

അവൾക്ക് വേണ്ടി വാലന്റൈൻസ് ഡേയ്ക്ക് റോസ്പുഷ്പവുമായി കാണാൻ എത്തുമ്പോൾ മനസ്സിൽ ഒരായിരം പ്രതീക്ഷയായിരുന്നു ഇവൾ എന്റെ മാലാഖകുട്ടിയാണെന്ന്…

എൻ മനം നിൻപ്രെണയത്തിനായി കേഴുന്നു സഖീയെന്ന സാഹിത്യം മുറിയാൻ അവളുടെ ഈരടി വാക്കുകൾ ഉരുവിടേണ്ട താമസമേ വന്നുള്ളൂ..

“എനിക്ക് പഠിക്കണം ”

“ചാർലിയ്ക്ക് സുഖമാണോ.. ”

എന്റെ ഓർമകൾക്ക് ഭംഗം വരുത്തികൊണ്ട് അവൾ ചോദിച്ചു..

ആഹാ നിങ്ങൾ പരിചയക്കാരാണോ..

കൂടെ നിന്ന ഏഴുവയസ്സുകാരി പെൺകുട്ടി ചോദിച്ചു.

“അതേല്ലോ മോളുട്ടി..

സുഖം.. ടെസ്സയ്ക്കോ ”

“ഉം. ”

“ഇതാരാ ”

“എന്റെ അങ്കിൾന്റെ മോള് റീന.. ”

റീന കയ്യിലിരുന്ന ഇൻവിറ്റേഷൻ കാർഡ് എന്റെ കയ്യിൽ തന്നിട്ട് പറഞ്ഞു..

“അപ്പൊ ഇച്ചായ നാളെ എന്റെ മ=നസമ്മതം ആണ് വരണം.. ”

ഞാൻ അത്ഭുതത്തോടെ തിരിച്ചു ചോദിച്ചു..

“നിന്റെയോ.. ”

ടെസ്സ ചിരിച്ചു കൊണ്ട് പറഞ്ഞു..

“അല്ല എന്റെ ചേച്ചി നാൻസിയുടെ മനസമ്മതം st സേവിയേഴ്‌സ് ചർച്ചിൽ വച്ച്.. ചാർലി വരണം.. ”

“ഉം. ”

തിരികെ പോരാൻ തുടങ്ങുമ്പോൾ റീന ചോദിച്ചു..

“ഇച്ചായന്റെ വിവാഹം കഴിഞ്ഞോ.. ”

“ഇല്ല എന്തെ.. ”

“അല്ല ഞാൻ ഒന്ന് ലൈൻ അടിക്കാൻ ആയിരുന്നു.. ”

“എടി കാന്താരി… ”

“ഇച്ചായന്റെ നമ്പർ തരൂ ഏതായാലും.. ഇടയ്ക്ക് മിസ്സ്‌ കാൾ അ*ടിക്കാം.. ”

ആ സമയം ടെസ്സ റീനയുടെ തലയിൽ ചെറുതായൊന്നു കൊട്ടി..

ഞാൻ നമ്പർ കൊടുത്തു പുറത്തേക്കിറങ്ങിയപ്പോൾ റീന പറഞ്ഞു..

“അങ്ങനെ ചുമ്മായങ് പോയാലോ ഇച്ചായ..

എനിക്ക് ഒരു ഐസ്ക്രീം മേടിച്ചു തന്നോടെ.. ”

“ഓ പിന്നെന്താ.. ”

ഞാനും ടെസ്സയും റീനമോളും കൂടി അടുത്തുള്ള കോഫിഷോപ്പിൽ കയറി..

മൂന്നു പേർക്കും ഐസ്ക്രീം ഓർഡർ ചെയ്തു..

ടെസ്സയുടെ കണ്ണുകളിൽ ഇടയ്ക്ക് ഞാൻ നോക്കി..

അവൾ അത്ര കംഫർട്ടബിൾ അല്ലെന്ന് എനിക്ക് തോന്നി..

ടെസ്സയുടെ ആ മാൻമിഴികണ്ണുകൾ ഒരുപാട് നേരം നോക്കിയിരിക്കാൻ എനിക്ക് തോന്നി..

പഠിക്കണം എന്നൊരു വാക്കിൽ പ്രണയം നിരസിച്ചില്ലായിരുന്നെങ്കിൽ എന്റെ പ്രണയം കൊണ്ട് മൂടുമായിരുന്നില്ലേ നിന്നെ ഞാൻ എന്ന് പറയാൻ എനിക്ക് തോന്നി..

“ഇച്ചായോ, ചേച്ചിയെ നോക്കാതെ എന്റെ മുഖത്തേക്ക് നോക്കാ”ൻ റീനമോള് പറഞ്ഞപ്പോ ഞാൻ മിഴികൾ പിൻവലിച്ചു അവളോട്‌ പറഞ്ഞു..

“ഞാൻ മോളൂട്ടിയെയാ നോക്കിയത്.. ”

“അതെന്താ ഇച്ചായൻ കോങ്കണ്ണ് ആണോ.. ”

ഇവൾ ആളൊരു വില്ലത്തി തന്നെയെന്നു ഞാൻ മനസ്സിൽ പറഞ്ഞു..

ചാർലിയോട് അങ്ങനെ ഒന്നും പറയരുത് മോളെ ന്ന് പറഞ്ഞു ടെസ്സ അവളെ വിലക്കി..

“ഏയ്‌ സാരമില്ല.. ”

കോഫിഷോപ്പിൽ നിന്നും ഇറങ്ങി അവർ കാറിൽ കയറി പോകുമ്പോ റീനമോള് കൈ കൊണ്ട് ടാറ്റാ കാണിക്കുന്നുണ്ടായിരുന്നു..

വീട്ടിൽ നിന്നും കാൾ വന്നപ്പോ ഞാൻ അവിടേക്ക് വരുന്നുവെന്ന് പറഞ്ഞു കാൾ കട്ടാക്കി..

വൈകിട്ട് ഫ്രണ്ട്സ്നൊപ്പം ബിയർ കഴിച്ചുകൊണ്ടിരുന്നപ്പോൾ എന്റെ ചിന്ത മുഴുവൻ ടെസ്സയെകുറിച്ചു ആയിരുന്നു..

ടെസ്സയോടൊത്തു കോളേജ് ലൈബ്രറിയിൽ നിന്നും ബുക്സ് എടുത്തു വായിക്കുമ്പോൾ എന്റെ മിഴികൾ തിരയുന്നത് അവളുടെ സുന്ദരവദനമായിരുന്നു..

എത്ര കണ്ടാലും മതി വരാത്ത ആ മുഖവും കാർകൂന്തലും കാതിനു താഴെയുള്ള മറുകും ആ സമയങ്ങളിൽ പ്രണയത്തിന്റെ മാരിവില്ലു എൻ ഹൃദയത്തിൽ സൃഷ്ടിക്കുമായിരുന്നു..

പെട്ടെന്ന് ഫോണിൽ ഒരു sms വന്നു..

“ഇച്ചായൻ ഏത് പെണ്ണിനെ ആലോചിച്ചു ഇരിക്കുവാ..”

അത് റീനമോൾടെ നമ്പറിൽ നിന്നായിരുന്നു..

“മോളുട്ടിയെ ആലോചിക്കുവായിരുന്നു.”

“എങ്കിൽ കൊള്ളാം.. വേറെ ആലോച്ചിച്ചാൽ എന്നെ ശരിക്ക് അറിയൂല.. ”

ഞാൻ ചിരിക്കുന്ന ഒരു സ്മൈലി തിരിച്ചു അയചിട്ട് ചോദിച്ചു.

“ടെസ്സ ചേച്ചി എന്തിയെ”

“എ*ന്നതിന.. ഇവിടെ പുസ്തകം വായിക്കുന്നു.. ”

“വെറുതെ.. ചോദിച്ചതാ ”

ഈ പുസ്തകപുഴുവിന് ഇപ്പോഴും പുസ്തകം തന്നെ ശരണം.

“ആ എങ്കിൽ ഒരുപാട് പെൺകുട്ടികളെ ആലോചിച്ചു ബുദ്ധിമുട്ടണ്ട.. കിടന്നോ.. നാളെ മറക്കണ്ട..

Gdnt.. ”

“Gdnt.. ”

അടുത്ത ദിവസം രാവിലെ ഞാൻ പള്ളിയിലേക്ക് പുറപ്പെട്ടു..

അവിടെക്ക് വന്ന ടെസ്സ പതിവിലും സുന്ദരിയായിരുന്നു.. ഒരു മാലാഖയെ പോലെ സുന്ദരി.. അവളെ നോക്കി നിന്നപ്പോ താഴെ നിന്നും ചീവീട് കരയുന്നത് പോലെ ഒരു ശബ്ദം കേട്ടു..

“ഇച്ചായ ഞാൻ സുന്ദരിയല്ലേ എന്റെ ഡ്രസ്സ്‌ എങ്ങനെ ഐശ്വര്യ സിൽക്ക്സിൽ നിന്നാ..

“സൂപ്പറാ ”

ഞാൻ ചിരിച്ചു കൊണ്ട് മറുപടി നൽകി.

മനസമ്മതം കഴിഞ്ഞു വീട്ടിലേക്കു പോരുമ്പോ വീണ്ടും ടെസ്സയോടുള്ള എന്റെ പ്രണയം പൊട്ടിമുളച്ചുവരുന്നുണ്ടായിരുന്നു..

റീനമോൾടെ മെസ്സേജ് കൾ നല്ലൊരു സൗഹൃദമായി വളർന്നു..

ഒരിക്കൽ റീന എന്റെ ഫോണിലേക്കു വിളിച്ചിട്ട് പറഞ്ഞു ടെസ്സചേച്ചിയ്ക്ക് ഇച്ചായനോട് സംസാരിക്കണമെന്ന്..

എന്റെ മനസ്സും വല്ലാതെ ആഗ്രഹിക്കുന്നുണ്ടായിരുന്നു ടെസ്സയോട് ഒന്ന് മിണ്ടുവാൻ വേണ്ടി.

പാതിയിൽ നിന്നു പോയ പ്രണയം വീണ്ടും പുനർജനിക്കണമെന്ന് പറയാൻ ആയിരിക്കണേ ടെസ്സ വിളിക്കുന്നത് എന്ന് ആഗ്രഹിച്ചു കൊണ്ട് ഞാൻ കാൾ എടുത്തു..

“ഹലോ ടെസ്സ. ”

“ചാർലി.. ”

“പറയൂ.. ”

“ചാർലി ചേച്ചിയുടെ വിവാഹം ആണ് അടുത്ത സൺ‌ഡേ… ചാർലി വരണം.. ഞാൻ വീട്ടിൽ വന്ന് വിളിക്കണോ.. ”

“വേണ്ട.. ഞാൻ വരാം ടെസ്സ.. ”

“ഉം. ”

“പിന്നെ ടെസ്സ.. ടെസ്സയ്ക്ക് ആരോടെങ്കിലും പ്രണയം ഉണ്ടോ.. ”

“അത് എ*ന്തിനാ ഇച്ചായൻ അറിയുന്നത്.. എന്റെ കാര്യം തല്ക്കാലം മനസ്സിൽ വിചാരിച്ചാൽ മതി..

മറുപടി കേട്ടപ്പോഴേ മനസ്സിലായി ഫോൺ കാന്താരിയുടെ കയ്യിൽ ആണെന്ന്..

ചോദിക്കേണ്ടായിരുന്നുവെന്ന് മനസ്സിൽ ഓർത്ത് ഞാൻ അവൾക്ക് മറുപടി നൽകി..

“ശരി മാഡം.. ”

“ആ എങ്കിൽ ഉറങ്ങിക്കോ ഇച്ചായ.. Gdnt.. ”

ടെസ്സ ഇപ്പോഴും ആ പുസ്തകപുഴു തന്നെയാണല്ലോന്നോർത്തു എന്റെ പ്രണയത്തെ മനസ്സിൽ കുഴിച്ചു മൂടിയാലോ ന്ന് എനിക്ക് തോന്നി..

അടുത്ത സൺ‌ഡേയോട് കൂടി അവസാനിക്കാൻ പോകുന്ന ബന്ധത്തിൽ സ്വപ്‌നങ്ങൾ നെയ്തു കൂട്ടരുതെന്ന് അപ്പോൾ എന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു..

ടെസ്സയുടെ ചേച്ചിയുടെ മിന്നുകെട്ട് മംഗളകരമായ അവസാനിച്ചപ്പോ റീനമോൾ അരികിൽ വന്നു പറഞ്ഞു….

“ഇനി എന്നാ നമ്മുടെ മിന്നുകെട്ട്?

” നമുക്ക് നടത്താമെടി കാന്താരി.. ”

“ഇച്ചായ ഒരു ഐസ്ക്രീം കഴിച്ചാലോ.. ”

“എനിക്ക് ഇപ്പൊ വേണ്ട മോളുട്ടി.. ”

“ഓക്കേ ടെസ്സ ചേച്ചിയും ഞാനും കഴിക്കാൻ പോകുവാ.. ജാഡയിടാതെ വരാൻ നോക്ക്..”

അത് കേട്ടപ്പോൾ ഞാൻ അവരുടെ അടുത്തേക്ക് പോയി..

തിരിച്ചു പോകാൻ തുടങ്ങിയപ്പോൾ റീനമോൾ വന്ന് ബൈക്കിന്റ കി ഊരിയെടുത്തു.

“ഇച്ചായ ഇന്ന് വൈകിട്ട് ചെറിയൊരു പാർട്ടി ഉണ്ട് വീട്ടിൽ അത് കൂടി കഴിഞ്ഞു പോകാം. ”

ദേഷ്യത്തിൽ കി മേടിക്കാൻ തുടങ്ങിയപ്പോൾ വന്നിട്ട് പൊയ്ക്കൂടേ ന്നുള്ള അർത്ഥത്തിൽ ടെസ്സ എന്നെ നോക്കി..

ആ മാൻമിഴികണ്ണുകളിൽ നോക്കി അരുതെന്നു പറയാൻ എനിക്ക് ആവുമായിരുന്നില്ല.

പാർട്ടി ഒരു വശത്തു അരങ്ങേറുമ്പോൾ വീടിനു മുന്നിലെ ലൈറ്റുകളാൽ അലങ്കരിച്ച ഒരു മരത്തിനു സമീപം ഞാൻ ഒറ്റയ്ക്ക് പോയി നിന്നു.

ടെസ്സയുടെ മുന്നിൽ ഒരുപാട് നേരം പിടിച്ചു നിൽക്കാൻ എന്റെ മനസ്സ് അനുവദിച്ചിരുന്നില്ല.

“എന്താ ഇച്ചായ ഒറ്റയ്ക്ക് നിൽക്കുന്നത് ”

“ഏയ്‌ ഒന്നുമില്ല.. ഞാൻ പൊയ്ക്കോട്ടേ മോളുട്ടി. ”

“നിക്ക് ഇച്ചായ ഞാൻ ഒരു കൂട്ടം തരാം.. ”

ആ മരത്തിനു സമീപമുള്ള സീറ്റിൽ കൊണ്ടിരുത്തി റീന ഒരു ബിയർ എനിക്ക് വച്ച് നീട്ടി.

“ഇച്ചായൻ കഴിക്കുമല്ലോ അല്ലെ.. എനിക്ക് ഡ്രിങ്ക്സ് ആണ് ഇഷ്ടം.. ”

ഞാൻ ആ ബിയർ പൊട്ടിച്ചു വായിലേക്ക് കമഴ്ത്തി..

“ഇച്ചായ ഞാൻ ആറ് പെഗ്ഗ് അടിക്കും.”. ന്ന് പറഞ്ഞു ഒരു പെപ്സി ഗ്ലാസ്സിലൊഴിച്ചു നുണഞ്ഞു റീനയിരിക്കുന്നത് കണ്ട് എനിക്ക് ചിരി പൊട്ടി.

ഒരു അഞ്ചു ബിയർ കൂടി കൊണ്ട് വന്നു അവൾ എന്റെ മുന്നിൽ വച്ചു..

“എന്റെ ഇച്ചായ രണ്ടെണ്ണം ഒക്കെ അടിച്ചില്ലേ പിന്നെ എന്നാ ജീവിതമാ… ”

കുറച്ചു കഴിഞ്ഞപ്പോൾ റീനമോൾ ചോദിച്ചു..

“ഇച്ചായൻ ആരെയെങ്കിലും സ്നേഹിച്ചിട്ടുണ്ടോ.. ”

“ഉം. ”

“ആരെ ”

“മോൾടെ ചേച്ചി ടെസ്സയെ.. ”

“ശരിക്കും.. ഇഷ്ടം ആയിരുന്നോ ”

“ഉം.. ഈ ഭൂമിയിൽ എനിക്ക് ഏറ്റവും ഇഷ്ടം അവളെയായിരുന്നു.. മോൾക്ക് അറിയോ, കോളേജ് ഡേയ്ടെ അന്ന് അവളോടൊപ്പമുള്ള ഫോട്ടോ ഇപ്പോഴും നിധി പോലെ സൂക്ഷിച്ചു വച്ചിട്ടുണ്ട് ഞാൻ..

അവളുടെ ആ മുഖം കണികണ്ടായിരുന്നു ഞാൻ ഉണർന്നിരുന്നത്.. അവളുടെ കൈവെള്ളയിൽ കോരിയെടുത്ത മഞ്ചാടിക്കുരു കൊണ്ട് ടെസ്സ എന്ന് പേരെഴുതി അവളെയും ഓർത്ത് ഒരുപാട് രാവുകളിൽ ഉറങ്ങാതെ ഇരുന്നിട്ടുണ്ട് ഞാൻ.. ഇണപ്രാവിനെ കാത്തിരിക്കുന്ന പോലെ ഞാനും.. .. പക്ഷേ.. ”

“പക്ഷേ..”

“എനിക്ക് പഠിക്കണം ന്നു പറഞ്ഞപ്പോൾ പ്രണയത്തെ വിലക്കിയപ്പോൾ ഞാൻ നെയ്ത സ്വപ്നം ചീട്ട്കൊട്ടാരം പോലെ തകർന്നു പോയി…

“പിന്നെന്താ വേറെ ആരെയും നോക്കാതിരുന്നത്..

“ജീവിതത്തിൽ പ്രണയം ഒരാളോട് മാത്രമേ തോന്നിയിട്ടുള്ളു അന്നും ഇന്നും എന്നും.. അവളുടെ നന്മ മാത്രമേ ഞാൻ ആഗ്രെഹിച്ചിട്ടുള്ളു. മോള് ഇച്ചായ ന്ന് വിളിക്കുമ്പോൾ ഒരിക്കലെങ്കിലും ടെസ്സയുടെ നാവിൽ നിന്ന് കേൾക്കാൻ കൊതിച്ചിട്ടുണ്ട് ഞാൻ..

ഇനിയും അതൊക്കെ എന്തിനാ പറയുന്നത്..അത് പോട്ടെ… ഞാൻ പോകുവാ.. അവളുടെ സാമീപ്യം ഇവിടെ എന്നെ അസ്വസ്ഥമാക്കുന്നു മോളൂട്ടീ.. മോള് ഇതൊന്നു പറയല്ലേ.. ”

“ശരി ഇച്ചായ ഇനി ആരോടും പറയാൻ” ന്ന് പറഞ്ഞത് കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ എന്റെ അരികിലെ ചെയറിൽ റീനയ്ക്ക് പകരം ടെസ്സ ഇരിക്കുന്നത് കണ്ടു ഞാൻ അഭുതപ്പെട്ടു പോയി..

“ടെസ്സ.. ”

“അതേ ഇച്ചായ ഞാൻ തന്നെ.. ഇച്ചായൻ എന്നോടുള്ളപോലെ എനിക്കും ഉണ്ടായിരുന്നു സ്നേഹം..

ഇച്ചായന്റെ സ്നേഹം സത്യമാണോന്ന് അറിയാൻ വേണ്ടിയാ ഇങ്ങനെ ഒക്കെ.. ഇച്ചായനു മെസ്സേജ് അയച്ചത് ഞാൻ ആയിരുന്നു.

ഇനി ഇച്ചായൻ എന്നെ മതിവരുവോളം സ്നേഹിച്ചോളൂ ആർക്കും വിട്ടുകൊടുക്കാതെ ഇച്ചായന്റെ സ്നേഹം അനുഭവിക്കാൻ ഞാൻ കൂടെയുണ്ട്. ”

“അപ്പൊ ഞാൻ വേറെ ഇച്ചായനെ നോക്കട്ടെ ന്ന് ചോദിച്ചു അവിടേക്ക് റീനമോള് വരുന്നത് കണ്ട് ഞങ്ങൾ കണ്ണിൽകണ്ണിൽ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.. ”

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : ചാർലി