അസുരപ്രണയം, തുടർക്കഥ, ഭാഗം 24 വായിച്ചു നോക്കൂ…

രചന : PONNU

കുഞ്ഞിപ്പെണ്ണ് എരിഞ്ഞു തീരുന്ന ആമിയെ നോക്കി കരഞ്ഞു…… തളർന്ന് ഇരിക്കുന്ന അഭിയിൽ നിന്ന് ഒന്ന് രണ്ട് സ്ത്രീകൾ വന്ന് കുഞ്ഞിനെ എടുത്തു. അഭിയെ താങ്ങി പിടിച്ചു കൊണ്ട് നിന്നു…

അവസാന കണികയും കത്തി തീർന്നതും തളർന്നു കൊണ്ട് ദേവ് ബോധരഹിതനായി വീണിരുന്നു…

കുറേ നേരം കഴിഞ്ഞതും മുഖത്തേക്ക് വീണ വെള്ളത്തുള്ളികൾ കാരണം ദേവ് കണ്ണ് ചിമ്മി തുറന്നു…..

വേഗം ഞെട്ടി എഴുനേറ്റ് ചുറ്റും നോക്കി….

“ആമി… അവൾ… അവളെവിടെ…..

അക്കു…. പോയി നോക്കെടാ അവളെ….

ഭ്രാന്തനെ പോലെ ചുറ്റും നോക്കികൊണ്ട് അവൻ അലറി വിളിച്ചു…..

കുറച്ചുമാറി അവൻ കണ്ടു പോലീസുകാർ വളഞ്ഞു കൂടി നിൽക്കുന്ന കത്തിക്കരിഞ്ഞ കാറും അടുത്തായി ചാരമായി കിടക്കുന്ന ആമിയുടെ ശരീരത്തിനടുത്തിരുന്ന് എന്തൊക്കെയോ എഴുതുകയും ചിലതൊക്കെ പാക്കറ്റിൽ ആക്കുകയും ചെയ്യുന്ന കുറച്ച് വിദഗ്ദ്ധരെയും..

“Nooooooooooo………. ആമി………

ആമി….

ബോധം വീണ്ടെടുത്തുകൊണ്ട് അവൻ അങ്ങോട്ടേക്ക് പാഞ്ഞു….. കത്തിക്കരിഞ്ഞ അവളുടെ ശരീരം ഒരു തുണി കൊണ്ട് മറച്ചിട്ടുണ്ട്….. ദേവ് അവളുടെ പേര് ഉറക്കെ വിളിച്ചലറി കൊണ്ട് അവളിലേക്ക് അടുത്തതും പോലീസുകാർ വന്ന് അവനെ പിടിച്ചു മാ=റ്റി…. പിറകെ തന്നെ അക്കുവും വേറെ കുറച്ചു പേരും വന്ന് അവനെ അങ്ങോട്ട് പോകുന്നതിൽ നിന്നും തടഞ്ഞു വച്ചു….

“Plz സർ…. ഞങ്ങൾക്ക് നിങ്ങളുടെ മാനസികാവസ്ഥ മനസ്സിലാകും…. പക്ഷെ ബോഡിയിൽ തൊടാനോ ഇവിടെ അടുത്തേക്ക് വരാനോ നിങ്ങൾ ശ്രെമിക്കരുത്…. ഞങ്ങൾക്ക് ഡ്യൂട്ടി ചെയ്യുന്നതിൽ തടസം ഉണ്ടാക്കരുത് plz…. മാറി നിക്കു… ”

ഒരു ഓഫീസർ വന്ന് പലതും പറയുന്നുണ്ടെങ്കിലും ദേവിന് അതൊന്നും കേൾക്കാൻ പറ്റുന്നുണ്ടായിരുന്നില്ല…. അവന്റെ മുന്നിൽ അപ്പോഴും അവളുടെ മുഖം ആയിരുന്നു….

ആരൊക്കെയോ ചേർന്ന് അവനെ പിടിച്ചു വലിച്ചുകൊണ്ട് പോകാൻ നോക്കിയെങ്കിലും അവൻ അവിടെ നിലത്ത് ഇരുന്നു…. അവളുടെ കത്തിക്കരിഞ്ഞ ശവശരീരം കാണും തോറും നെഞ്ച് പൊട്ടി……

കുറേ നേരം കഴിഞ്ഞതും ഒരു ലേഡി ഓഫീസർ അവന്റെ അടുത്തേക്ക് വന്നു…

“തന്നെ എങ്ങനെ ആശ്വസിപ്പിക്കണം എന്ന് ഞങ്ങൾക്കറിയില്ല… ഇത് കുറച്ച് അകലെ പൊട്ടി കിടന്നതാണ്….. എങ്ങനെ ഇത് പൊട്ടി വീണു എന്ന് അറിയില്ല… ഇതിനു ഒരു കേടുപാടും പറ്റിയിട്ടും ഇല്ല……ഉയർന്ന ഉദ്യോഗസ്ഥരിൽ നിന്ന് ഒരുപാട് പറഞ്ഞിട്ടാണ് ഞാൻ ഇത് വാങ്ങിച്ചത്……ഇത് നിങ്ങൾക്ക് എത്രമാത്രം വേണ്ടപ്പെട്ടതാണെന്ന് എനിക്ക് അറിയാം….

ഇതാ…. വച്ചോളു… ആകെ ആ കുട്ടിയുടെ എന്ന് പറയത്തക്ക രീതിയിൽ അവശേഷിക്കുന്നത് ഇത് മാത്രം ആണ്…. ”

കൈയ്യിലേക്ക് താലി വെച്ച് കൊടുത്തുകൊണ്ട് ആ ഓഫീസർ അവിടെ നിന്നും പോയി….

വിറക്കുന്ന കൈകളിൽ ആ താലി എടുത്തവൻ അതിലേക്ക് മുഖം അമർത്തി കരഞ്ഞു…..

“ഈ കാറിൽ എങ്ങനെ തീപ്പിടിച്ചു എന്നത് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല…. പെട്രോൾ ലീക്കായിട്ടില്ല, വേറെ യാതൊരു വിധ എഞ്ചിൻ പ്രോബ്ലെവും കാണുന്നില്ല…. I think this is a murder. ”

അക്കുവിനോടായി ഒരു ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞതും അക്കു നെറ്റി ചുളിച്ചുകൊണ്ട് അയാളെ നോക്കി….

“But സർ…. അതെങ്ങനെ….. ആര്”(അക്കു )

“അറിയില്ലടോ…. എങ്ങനെ ആയാലും കണ്ട് പിടിക്കും…. ഒരു മോളുണ്ടല്ലേ ആ കുട്ടിക്ക്…..

പാവം…”

“ഹാ…. ഇപ്പോഴും ഒന്നും വിശ്വസിക്കാൻ പറ്റണില്ലാ…… ഓർക്കുമ്പോൾ നെഞ്ച് പൊട്ടുന്നു….

പിന്നെ അവന്റെ കാര്യം പറയണ്ടല്ലോ….

Ok സർ… എന്തെങ്കിലും ഇൻഫർമേഷൻ കിട്ടിയാൽ വിളിക്ക്…”

അക്കു അവിടെ നിന്നും ദേവിന്റെ അടുത്തേക്ക് വന്നു……

തോളിൽ കൈ വച്ചു…

“ആരാടാ എന്റെ പെണ്ണിനെ ഇങ്ങനെ…… ഏത് ***** മക്കളാടാ അവളെ…”

ശബ്ദം താഴ്ത്തി ആണെങ്കിലും അവന്റെ ആ വാക്കിൽ ഉണ്ടായിരുന്നു മുഴുവൻ സങ്കടവും ദേഷ്യവും….

“അറിയില്ലെടാ…. കണ്ട് പിടിക്കണം നമുക്ക്….”

അക്കു അത് പറയുമ്പോൾ കണ്ണുകളിൽ കുറച്ചുകൂടി പക എരിഞ്ഞു…. ദച്ചു മോളുടെ മുഖം ഓർത്തതും കണ്ണുകൾ ഈറനണിഞ്ഞു…. പിറകിൽ നിന്നും കുഞ്ഞിന്റെ കരച്ചിൽ കേട്ടതും അക്കുവും ദേവും ഒരുമിച്ച് മുഖം ചരിച്ചു നോക്കി…

“”മ്മാ……. “”.

അമ്മയെ വിളിച് കരയുന്ന കുഞ്ഞിനെ കാൺകെ കണ്ടു നിനവരിൽ എല്ലാം നോവുണർത്തി…

ഫോർമാലിറ്റിസ് എല്ലാം കഴിഞ്ഞ ശേഷം അവളുടെ ബോഡി വിട്ട് നൽകി….. കരിഞ്ഞ ശരീരം ചിതയിൽ വെച്ച് കത്തിക്കുമ്പോൾ അവന്റെ കൈയ്യിൽ മുറുകെ താലി പിടിച്ചിരുന്നു…..

“””മ്മേ…..”””

കുഞ്ഞിപ്പെണ്ണ് ആകെ ബഹളം വെച്ചതും ദേവ് അവളെ എടുത്ത് അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി….

ഒരുവിധം ഉറക്കി റൂമിൽ കിടത്തിയ ശേഷം ദേവ് ആമിയുടെ ചിതയ്ക്കരുകിൽ വന്നിരുന്നു….

അഭിയും അക്കുവും അവന്റെ അടുത്തേക്ക് വന്നുകൊണ്ട് അവന്റെ ഒപ്പം ഇരുന്നു…

“ഡാ…. ഇങ്ങനെ തളരാതെടാ…. ഇങ്ങനെ തളർന്നിരിക്കുക അല്ല വേണ്ടത്… ആദ്യം ആരാ ഇതിന്റെ പിന്നിൽ എന്ന് കണ്ടു പിടിക്കണം…

ഇനി നീ ജീവിക്കേണ്ടത് മോൾക്ക് വേണ്ടിയാണ്….

അമ്മയില്ലാത്ത കുറവ് നികത്തി അവളെ വളർത്തണം… ”

സങ്കടം സഹിക്ക വയ്യാതെ ദേവ് അക്കുവിനെ ഇറുകെ കെട്ടിപിടിച്ചു….

“ഞാൻ എങ്ങനെ സമാധാനിക്കാനാടാ…. ഒരു കണക്കിന് ഞാനാ അവളുടെ മരണത്തിന് കാരണം… ഞാൻ….. ഞാൻ അല്ലേടാ…. അവൾ പോവില്ലെന്ന് പറഞ്ഞിട്ടും ഞാനല്ലേ നിർബന്ധിച്ച്…. ഞാൻ പോയിരുന്നേൽ അവൾക്കൊന്നും ഉണ്ടാവില്ലായിയുന്നു….ദേ.. ഈ ചങ്കിൽ ആണെടാ അവൾക്ക് സ്ഥാനം… എന്റെ ജീവ…. ജീവനായിരുന്നെടാ…. അഭി…. മോളെ നിനക്കറിയില്ലേ നിന്റെ ആമി ചേച്ചിയെ…. അവള്…. എന്ത് പാവമാണെന്ന്….. ഇപ്പൊ കിടക്കുന്നത് കണ്ടില്ലേ….. എന്നേം മോളേം ഒറ്റക്കാക്കി പോയേക്കുവാ ദുഷ്ടത്തി…..

ഒരു ഭ്രാന്തനെ പൊലെ അവൻ ഓരോന്ന് പറയുന്നത് കേട്ടിട്ട് അക്കുവിന്റെയും അഭിയുടെയും കണ്ണുകൾ കലങ്ങി…

“”” ആമീ…………””

അവളുടെ ചിതയിൽ നോക്കി തലമുടിയിൽ കൈകൾ കോർത്തു വലിച്ചുകൊണ്ട് അവൻ അലറി…..

❤❤❤❤❤❤❤

“സർ….. വരാൻ പറഞ്ഞിരുന്നു എന്നോട്…..

ഇന്നലെ രാത്രി വിളച്ചിട്ട് എന്നോട് ആമി ഇപ്പോഴും ജീവനോടെ ഉണ്ടെന്നൊക്കെ പറഞ്ഞില്ലേ….

അത്…. അത് സത്യമാണോ…. അവ…. അവൾ എവിടെ എങ്കിൽ…. ”

Si യുടെ മുന്നിൽ ഇരുന്നുകൊണ്ട് പ്രതീക്ഷയാടോ ഉള്ള അവന്റെ ചോദ്യത്തിന് സർ തലയിലെ തൊപ്പി ഊരി മാറ്റി തലതാഴ്ത്തി ഇരുന്ന ശേഷം അവനെ നോക്കി കൊണ്ട് പറയാൻ തുടങ്ങി…..

“See mr. ദേവ്… ഇനി ഞാൻ പറയുന്ന കാര്യം താൻ ശ്രദ്ധാപൂർവം കേൾക്കണം.. എടുത്ത് ചാടി ഒരു തീരുമാനം എടുക്കരുത്. Ok. ”

“എന്താ സർ… കാര്യം പറയു…. “(ദേവ്)

“Ok… നിങ്ങളുടെ wife ആത്മിക ഇപ്പൊ ഞങ്ങളോടൊപ്പം ഉണ്ട് ഇവിടെ…. ഞാൻ ഇനി പറയുന്നത് കേട്ട ശേഷം നിങ്ങൾക്ക് ആ കുട്ടിയെ കാണാം….

ആദ്യം തന്നെ എങ്ങനെ കാറിൽ തീ പിടിച്ചു എന്ന് പറയാം, അതുപോലെ വേറെയും ചോദ്യങ്ങൾ ഉണ്ട്..

ആത്മിക ഇപ്പോഴും ജീവിച്ചിരിക്കുമ്പോൾ അന്ന് കിട്ടിയ ബോഡി ആരുടേതാണ്.?,ഇതിന്റെ പിന്നിൽ ആരാണ്.. ഇപ്പൊ 6 മാസത്തോളം ആയി സംഭവം നടന്നിട്ട്… ഇതുവരെ നിങ്ങളുടെ wife എവിടെ ആയിരുന്നു… ഇതിനുള്ള എല്ലാ ഉത്തരങ്ങളും ഏറെ ബുദ്ധിമുട്ടി ആണെങ്കിലും ഞങ്ങൾ കണ്ടെത്തി…

അത് പറഞ്ഞ ശേഷം നിങ്ങൾക്ക് അവളെ കാണാം…”

“ആരാ സർ ഈ ചതി എന്നോട് ചെയ്തേ….

പറയ്…… എനിക്കറിയണം ആരാണെന്ന്….”

ഞൊടിയിടയിൽ അവന്റെ മുഖത്ത് ദേഷ്യം നിറഞ്ഞിരുന്നു…..

“പറയാം….അന്ന്…..”

Si പറയുന്ന ഓരോ കാര്യവും അവൻ ശ്രദ്ധയോടെ കേട്ടു…

❤❤❤❤❤❤

കാറിലേക്ക് ആമി നടന്നടുത്തു ഉള്ളിൽ കയറാൻ നിന്നതും രണ്ട് കൈകൾ വന്ന് അവളുടെ വായ പൊത്തിപിടിച്ചിരുന്നു.

കൈ വിടുവിക്കാൻ നോക്കി എങ്കിലും അവൾക്ക് അതിന് സാധിച്ചില്ല…. അവളെ കൈയ്യിൽ എടുത്ത് പൊക്കി കൊണ്ട് വേറൊരു കാറിലായി ഇട്ടു…… കാറിൽ ഉണ്ടായിരുന്ന മറ്റൊരാൾ അവളെ വലിച്ച് ബലമായി അവനോട് ചേർത്തു പിടിച്ചു…

മാസ്ക് വെച്ചിരുന്നതിനാൽ ആരാണെന്ന് അവൾക്ക് വ്യക്തമായി മനസ്സിലായിരുന്നില്ല…

“വിട്….. വിടാൻ….. ആരാ നിങ്ങൾ….

എന്നെ എന്തിനാ കൊണ്ട് പോകുന്നെ… വിടെടാ…. ”

“ഹഹഹഹ….. അങ്ങനെ അങ്ങ് പറഞ്ഞാൽ എങ്ങനെയാ മോളെ ശെരിയാവുന്നെ….. ഞങ്ങൾ നിന്നെ ഒന്ന് സ്നേഹിക്കാൻ കൊണ്ട് വന്നതല്ലേ….. ”

അവരിൽ ഒരാൾ പറഞ്ഞതും ആമി രക്ഷപ്പെടാൻ ഒരു ശ്രമം നടത്തിയെങ്കിലും അത് പരാജയപ്പെട്ടു…

“ഹ എങ്ങോട്ടാടി ഈ ഓടുന്നെ… ഇന്ന് ഞങ്ങൾ രണ്ടുപേരും നിന്നെ ശെരിക്കും അറിഞ്ഞിട്ടേ വിടുള്ളു…. വെറുതെ ആളാവാതെ മര്യാദയ്ക്ക് നിന്നാൽ നിനക്ക് കൊള്ളാം… ഇല്ലെങ്കിൽ.. ”

അവളെ വഷളൻ രീതിയിൽ നോക്കി അയാൾ പറയുമ്പോൾ മറ്റവന്റെ കൈ അവൾ തട്ടി എറിഞ്ഞു….

“ഈ താലി എന്റെ കഴുത്തിൽ ഉള്ളിടത്തോളം നിനക്കൊന്നും എന്നെ ഒന്നും ചെയ്യാനാവില്ല….. ”

വീറോടെ അവൾ പറഞ്ഞു തീർന്നതും ഒരുവൻ അവളുടെ താലി മാലയിൽ പിടിച്ചിരുന്നു…

“എങ്കിൽ ഇനി ഇതിവിടെ വേണ്ട…… ”

എതിർക്കും മുന്നേ ആ താലി അവൻ പൊട്ടിച്ചെറിഞ്ഞിരുന്നു….

അവർ രണ്ടാളും ഉറക്കെ പൊട്ടിച്ചിരിച്ചു…..താലി എടുക്കാനായി കണ്ണീരോടെ അവൾ പോകാൻ നിന്നതും ഒരുവൻ അവളുടെ സാരിയിൽ പിടിച്ചു വലിച്ച് കീറി…

മുഖത്ത് നിന്നും രണ്ടുപേരും മാസ്ക് മാറ്റിയതും അവൾ കണ്ടു വിശാലിനെയും സുരേദ്രനെയും…

“നിങ്ങളോ….. Plzz… എന്നെ ഒന്നും ചെയ്യല്ലേ…. ”

നെഞ്ച് മറച്ചുകൊണ്ട് അവൾ കെഞ്ചി പറഞ്ഞു..

“ഇതുപോലെ അന്ന് നിന്റെ കെട്ട്യോനോട് കെഞ്ചിയതാടി പുല്ലേ…. രക്ഷിക്കണം, ജയിലിൽ അടക്കല്ലേ എന്നൊക്കെ…. എവിടെ കേൾക്കാൻ.. അന്ന് ആ പുന്നാര ***** മോൻ ഞങ്ങളെ എടുത്തിട്ട് പെരുമാറി……. ഇന്ന് നിന്നെ എന്ത് ഇവിടെ വച്ച് ചെയ്താലും ആരും അറിയില്ല….

വിശാലെ വണ്ടി എടുക്ക്…. ”

വണ്ടി നേരെ ചെന്നത് ഒരു കുറ്റികാട്ടിലേക്കാണ്…

അവൾ കാലുപിടിച്ചു പറഞ്ഞിട്ടും അവർ കേൾക്കാൻ കൂട്ടാക്കിയില്ല….

തറയിൽ ഇട്ട് വലിച്ചിഴച്ചു കൊണ്ട് പോയി….

ശരീരത്തിൽ നിന്നും അവളുടെ വസ്ത്രങ്ങൾ അവർ നീക്കം ചെയ്തു… വിശാൽ അവളുടെ കൈകൾ രണ്ടും ബലമായി പിടിച്ചു വച്ചു….

പൂർണ നഗ്നയായ അവളിലേക്ക് അയാൾ ആഴ്ന്നിറങ്ങി…

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും……

രചന : PONNU

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top