പാറുവിന്റെ സ്വന്തം മഹിയേട്ടൻ, തുടർക്കഥ, ഭാഗം 16 വായിക്കുക…

രചന : ഭദ്ര

” പാറുകൊച്ചേ… എന്റെ മുന്നിൽ നില്ക്കുന്നത് നീ തന്നെയാണോ.. എന്നെ ഒന്ന് നുള്ളിയെടി പെണ്ണെ.. വിശ്വാസം വരുന്നില്ല എനിക്ക്.. ”

കണ്ണും തള്ളി പറയുന്ന ദേവനെ നോക്കി പാറു ഗൗരവത്തോടെ മുഖം തിരിച്ചു….

” അല്ല.. ഞാൻ അല്ല നില്ക്കുന്നെ.. ഇയ്യാൾടെ മായമിസ്സാ.. ”

ചായ വെച്ച് പോകാൻ തിരിഞ്ഞ പാറുവിനെ ദേവൻ ചുറ്റിപിടിച്ചു തന്നിലേക്ക് ചേർത്ത് നിർത്തി..

” ഇന്ന് നമ്മുടെ ദിവസം ആയിട്ട് അടിച്ചു പിരിയാൻ നിൽക്കണ്ട.. ഈ ഒരു ദിവസത്തിനു വേണ്ടിയല്ലെടി പെണ്ണെ നമ്മൾ ഇത് സ്വപ്നം കണ്ടേ..

അതുകൊണ്ട്.. എന്റെ ചുന്ദരി പെണ്ണെ നീ ഇന്ന് ശരിക്കും സുന്ദരി ആയിട്ടുണ്ട്.. ”

” ശരിക്കും.. ” ഒരു കുറുമ്പോടെ അവൾ ചോദിച്ചതും അവൻ ഒന്ന് കൂടെ അവളെ തന്നിലേക്ക് ചേർത്ത് പിടിച്ച് അവളുടെ കയ്യിലേക്ക് ഒരു കുഞ്ഞു ചെപ്പ് വച്ചു കൊടുത്തു..

” ഇതെന്താ മഹിയേട്ടാ.. ” പാറു ആകാംഷയോടെ അതിലേക്ക് നോക്കി ദേവനെ ഉറ്റു നോക്കി..

” നീ എന്നെ നോക്കാതെ അത് തുറന്നു നോക്കെടി കഴുതേ..’

ദേവൻ പറഞ്ഞതും പാറു വേഗത്തിൽ ചെപ്പ് തുറന്ന് അതിലെ കുഞ്ഞു പൊതി അഴിച്ചു നോക്കി ദേവനെ തന്നെ നോക്കി നിന്നു…

” എന്റെ സൗന്ദര്യം നോക്കാതെ എടുത്തു നോക്കെടി.. എന്നിട്ട് ഇഷ്ടായൊന്ന് നോക്ക്.. ”

പാറു ദേവന്റെ സമ്മാനം ഉള്ളം കയ്യിൽ വച്ച് നോക്കി, ദേവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി..

” മ്മ്.. എന്താ ഇഷ്ട്ടായില്ല.. എന്റെ ഇഷ്ടത്തിന് വാങ്ങിയതാ.. നിനക്ക് ഇഷ്ട്ടയെങ്കി കാലിൽ ഇട്ടാൽ മതി.. എന്റെ പെണ്ണ് ഈ സ്വർണ്ണം കാലിൽ ഇട്ട് നടക്കുന്നതിനോട് എനിക്ക് താല്പര്യം ഇല്ല..

നിനക്ക് വെള്ളികൊലുസ്സാ ചേരുന്നേ.. പറ ഇഷ്ട്ടായോ നിനക്ക്.. “.

ദേവൻ വലംകയ്യാൽ അവളുടെ മുഖം തനിക്കു നേരെ ഉയർത്തി ചോദിച്ചത്തും പാറു കണ്ടിരുന്നു തന്നെ നോക്കുന്ന ആ പ്രണയം നിറഞ്ഞ മിഴികൾ…

” മഹിയേട്ടൻ തന്നെ ഇ=ട്ട് തരോ എനിക്ക് ഈ കൊലുസ്.. ” ഒരു കൊഞ്ചലോട് തല ചരിച്ചു ചോദിക്കുന്ന അവളെ നോക്കി ഒന്ന് പുഞ്ചിരിച്ച് ബെഡിലേക്ക് ഇരുത്തി കാൽക്കൽ അവനും ഇരുന്ന് കാ=ലിൽ കൊലുസ് അണിയിക്കുമ്പോൾ ആയിരുന്നു പാറു ചോദിച്ചത്..

” എനിക്ക് ഇഷ്ടായൊന്ന് അറിയണ്ടേ മഹിയേട്ടാ ”

” നിനക്ക് ഇഷ്ട്ടാവാതെ എന്നെ കൊണ്ട് നീ ഇത് കാലിൽ ഇടിപ്പിക്കോ പെണ്ണെ.. എനിക്കറിയാം നിന്നെ.. ഒത്തിരി ഇഷ്ട്ടായോ നിനക്ക്.. ”

” മ്മ്… ന്റെ ചെക്കൻ തന്നെയല്ലേ വാങ്ങിയത്…

പിന്നെ ഇഷ്ട്ടപെടാതിരിക്കോ.. ”

” അത് മതി എന്റെ കാന്താരിയമ്മേ.. ഇനി ഇവിടെ നിന്ന് സമയം കളയാതെ വേഗം വിട്ടോ.. ഇല്ലെങ്കിൽ അവിടെ അന്വേഷിക്കൻ തുടങ്ങും.. ”

” മ്മ്.. ശരിയാ.. പിന്നെ.. രാത്രി ഞാൻ ഇങ്ങോട്ടാ വരുന്നെട്ടോ.. മറക്കണ്ട.. ” പാറു പെട്ടന്ന് ദേവന്റെ കവിളിൽ കടിച്ചതും ഒരു നിമിഷം അവൻ ഞെട്ടി..

” എടി.. പട്ടി.. നിനക്ക് ഞാൻ വച്ചിട്ടുണ്ട്.. രാത്രി തരാട്ടോ.. ” ദേവൻ പുറകിൽ നിന്നും വിളിച്ച് പറയുന്നത് കേട്ട് പാറു ഒന്ന് തിരിഞ്ഞു നോക്കി വിളിച്ചു പറഞ്ഞു..

” കുറച്ചു നേരം കൂടി കഴിഞ്ഞാൽ പിന്നെ ഞാൻ ഇയ്യാൾടെ കെട്ടിയോളാ..അതുകൊണ്ട് ഇത് കാമുകിയുടെ വക ലാസ്റ്റ് സമ്മാന.. ”

” ആയിക്കോട്ടെ..വരവ് വച്ച്ട്ടോ… ”

പുറത്തേക് ഓടുന്ന പാറുവിനെ നോക്കി അവൻ കുറച്ചു നേരം അങ്ങനെ തന്നെ നിന്നു…

❤❤❤❤❤❤❤❤

സമയം മുന്നോട്ട് പോകും തോറും ആ കുടുംബം മുഴുവനും ദേവനും പാറുവും ഒന്നാകുന്നതിന് വേണ്ടി സന്തോഷത്തിൽ നിറഞ്ഞു നിന്നു…

കാർത്തി ആണെങ്കിൽ അവന്റെ പെങ്ങൾക്ക് വേണ്ടി കരുതിയിരുന്ന പണം കൊണ്ട് പാറുവിന് വേണ്ടി കുറച്ചു സ്വർണ്ണം വാങ്ങി അവളുടെ കയ്യിൽ കൊടുത്തു..

” എന്തിനാ ഏട്ടാ ഇതൊക്കെ..? ആവശ്യത്തിന് എനിക്ക് അമ്മ തന്നിട്ടുണ്ട്.. ഇതൊക്കെ ഏട്ടനും ഒരു പെണ്ണ് വരില്ലേ.. അപ്പൊ ഏട്ടത്തിക്കു കൊടുത്താൽ മതി.. ”

കാർത്തി ഒരു പുഞ്ചിരിയോടെ അവളെ ചേർത്ത് പിടിച്ചു..

” ഏട്ടത്തി… അങ്ങനെ ഒരാളെ പറ്റി ഇപ്പൊ എന്റെ മനസ്സിൽ ഇല്ല.. ഇനി അപ്പത്തെ കാര്യം അപ്പൊ ചിന്തിക്കം.. നീ എന്റെ കാർത്തു തന്നെയാ..

അവളും നീയും വേറെ അല്ല ഈ ഏട്ടന്..

അതുകൊണ്ട് ഏട്ടൻ തന്ന കുഞ്ഞു ഗിഫ്റ്റ് ആയി കണ്ടാൽ മതി.. മോൾക്ക്‌ ഇഷ്ട്ടായിലെങ്കി വേണ്ട..”

കാർത്തിയുടെ ശബ്ദം ഇടറിയതും പാറു അവന്റെ മീശ പിടിച്ചു തിരിച്ചു കൊണ്ട് പറഞ്ഞു..

” അയ്യടാ.. എനിക്ക് ഇഷ്ട്ടായി.. പിന്നെ ഏട്ടൻ എന്താ പറയുന്നതെന്നറിയാൻ വേണ്ടി പറഞ്ഞതാട്ടോ.. എന്റെ പോലീസ് ഏട്ടൻ വിഷമിക്കണ്ടാട്ടോ.. ”

അവളുടെ വർത്താനം കേട്ട് കാർത്തിയും ദേവനും ഉറക്കെ ചിരിച്ചു…

❤❤❤❤❤❤❤❤

ക്ഷേത്രനടയിൽ കുറച്ചു ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഇടയിൽ നിൽക്കുകയാണ് ദേവനും പാറുവും… ഇടയ്ക്കെപ്പോളോ ഇരുവരുടെയും കണ്ണുകൾ പരസ്പരം കോർത്തെങ്കിലും പാറുവിന് പതിവില്ലാത്ത നാണം തോന്നി അവൾ തലകുനിച്ചതും ദേവന് ചിരി പൊട്ടി…

” മുഹൂർത്തിന് സമയമായി… താലി കെട്ടിക്കോളൂ… ”

തിരുമേനി വിളിച്ചു പറഞ്ഞതും ദേവന്റെ മുഖത്തു ആയിരം പൂർണ ചന്ദ്രന്മാർ ഉദിച്ചപോലെ സന്തോഷത്താൽ തുളുമ്പി നിന്നു..

പാറു ദേവനെ ഒന്ന് നോക്കിയതും ദേവൻ അവളെ ഒരു കുസൃതിയോടെ കണ്ണിറുക്കി കാണിച്ചു..

എല്ലാവരുടെയും സമ്മതത്തോടെ ദേവൻ പാറുവിന്റെ കഴുത്തിൽ താലി ചാർത്തുമ്പോൾ എന്തിനെന്നറിയാതെ പാറുവിന്റെ കണ്ണ് ഈറൻ അണിഞ്ഞു… എല്ലാരുടെയും മുഖത്തെ സന്തോഷം പോലെ പ്രകൃതിയും മഹാദേവന്റെയും പാർവതിയുടെയും ഒത്തുചേരലിന് സന്തോഷം അറിയിച്ച് ആലിലകൾ കാറ്റിൽ തുള്ളി കളിച്ചു…

പാറുവിന്റെ സീമന്തരേഖയിൽ ദേവന്റെ വിരലുകളാൽ കുങ്കുമം ചുവന്നതും മഹാദേവന്റെ ശ്രീപാർവതിയെന്നപോൽ അവൾ സുമംഗലിയായി…

പാറുവിന്റെ കൈ പിടിച്ചു കാർത്തി ദേവന്റെ കയ്യിൽ ഏല്പിക്കുമ്പോൾ കാർത്തിയും കരഞ്ഞു പോയി..

ഒരച്ചന്റെ സ്ഥാനം അയാൾ ജീവിച്ചിരിക്കെ ഏറ്റെടുക്കുമ്പോൾ അവന്റെ ഉള്ളം പിടഞ്ഞു പോയ്‌..

ക്ഷേത്രത്തിലെ വിവാഹഷൂട്ടും മറ്റും കഴിഞ്ഞു ദേവന്റെ വീട്ടിലേക്ക് തിരിക്കാൻ സമയമായി..

കാറിൽ കയറിയതും ദേവൻ പാറുവിന്റെ കൈ മുറുകെ പിടിച്ചു നെഞ്ചോട് ചേർത്തു.. ഇനി ഒരിക്കലും വിട്ടു കളയില്ലെന്ന വാശിയാൽ…

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും…

രചന : ഭദ്ര

Scroll to Top