എന്തിനാടി നീ എന്റെ ജീവിതം നശിപ്പിച്ചത്.. ഞാൻ എന്ത് തെറ്റാ നിന്നോട് ചെയ്തത്..

രചന: Diffin Pm

നിലവിളക്ക് വാങ്ങി വലതുകാൽ അകത്തേക്ക് വെച്ചതും ദേവിക തലകറങ്ങി വീണതും ഒരുമിച്ചായിരുന്നു.. എന്താ സംഭവിച്ചത് എന്ന് ആർക്കും മനസിലായില്ല.. വരുൺ വേഗം തന്നെ അവളെ എടുത്തു അകത്തെ കട്ടിലിലേക്ക് കൊണ്ട് പോയി കിടത്തി.. അപ്പോഴേക്കും വരുണിന്റെ ‘അമ്മ വിമല വെള്ളവുമായി വന്നു.. അത് വാങ്ങി അവളുടെ മുഖത്ത് തളിച്ചു.. ഒന്ന് കണ്ണ് തുറന്നു എങ്കിലും വീണ്ടും അവളുടെ കണ്ണുകൾ അടഞ്ഞു പോയി..

“അപ്പു വണ്ടിയെടുക്കടാ..” എന്നും പറഞ്ഞു വരുൺ അവളെ വാരിയെടുത്തു.. പെട്ടന്ന് തന്നെ പുറത്ത് കാർ സ്റ്റാർട്ടായി.. അപ്പോഴേക്കും വരുൺ അവളേം കൊ=ണ്ട് വന്നു കേറിയിരുന്നു..

“എങ്ങോട്ടാടാ..”

” ആര്യയുടെ അടുത്തേക്ക് വിട്ടോ.. അവൾ ഇന്ന് ലീവാ.. വീട്ടിൽ ഉണ്ടാകും..”

അപ്പോൾ തന്നെ അവൻ ഫോൺ എടുത്തു ആര്യയെ വിളിച്ചു കാര്യം പറഞ്ഞു.. അവർ ചെന്നപ്പോഴേക്കും ആര്യ എല്ലാം റെഡിയാക്കി വെച്ചു.. റൂമിൽ നിന്നും ദേവികനെ പരിശോധിച്ച് വന്ന ആര്യയുടെ മുഖത്തിനു സന്തോഷം ആയിരുന്നില്ല..

അവൾ പുറത്തേക്ക് വന്നതും വരുൺ ഓടി അവളുടെ അടുത്തേക്ക് ചെന്നു..

“ഡി ദേവിക..”

“അകത്തുണ്ട് കുഴപ്പമില്ല..”

അത് കേട്ടതും അവൻ അകത്തേക്ക് പോയി.. നോക്കുമ്പോ അകത്തെ കട്ടിലിൽ കിടക്കുവായിരുന്നു അവൾ..

സൗണ്ട് കേട്ട് അവൾ നോക്കിയപ്പോ വരുൺ ആണ്..

“പേടിപ്പിച്ചു കളഞ്ഞല്ലോടോ താൻ.. ഇതെന്താ പറ്റിയെ ഇങ്ങനെ..”

എന്നും പറഞ്ഞു വരുൺ അവളുടെ അടുത്തേക്ക് ഇരുന്നു.. അപ്പോഴാണ് പുറത്ത് നിന്നും ആര്യയുടെ വിളി വന്നത്.. ഇപ്പോ വരാട്ടോ എന്നും പറഞ്ഞു അവളുടെ കവിളിൽ ഒന്ന് തലോടി അവൻ പുറത്തേക്ക് പോയി..

“എന്നാടി..”

“ഡാ അത്.. ഒരു കാര്യം പറയാൻ ഉണ്ട് അത് എങ്ങനെ പറയുമെന്ന് എനിക്ക്..”

വാക്കുകൾ കിട്ടാതെ ആര്യ നിർത്തി.. അപ്പോഴാണ് അവൻ രണ്ടുപേരുടെയും മുഖം ശ്രദ്ധിക്കുന്നത്..

“എന്നാടി.. ഡാ അപ്പു എന്നാടാ.. അവൾക്ക് എന്തെങ്കിലും..”

ഒന്നും മിണ്ടാതെ നില്കുന്നത് കണ്ടു വരുണിന്റെ ടെൻഷൻ കൂടി

“ആരേലും ഒന്ന് പറ എന്നതാ കാര്യം..

“ഡാ ദേവിക പ്രേഗ്നെറ് ആണ്..”

സൗണ്ട് താഴ്ത്തിയാണ് ആര്യ അത് പറഞ്ഞത്..

അത് കേട്ടതും വരുൺ ഷോക്കായി കസേരയിലേക്ക് ഇരുന്നു.. താൻ ഇന്ന് രാവിലെ താലി കെട്ടി കൊണ്ടുവന്ന പെണ്ണ്.. അവൾ..

“ഡാ.. അവളെ വിളിക്ക് പോകാം..”

“ഇപ്പോ എന്തായാലും ആരും ഒന്നും അറിയണ്ട കേട്ടല്ലോ അപ്പു..”

വരുൺ പറഞ്ഞു

“മകന്റെ കല്യാണം ഒരുപാട് സ്വപ്നം കണ്ടതാണ് ന്റെ ‘അമ്മ അച്ഛൻ മരിച്ചിട്ടും ‘അമ്മ ഒരുപാട് കഷ്ട്ടപ്പെട്ടു വളർത്തിയതാണ്.. ഇന്നത്തെ സന്തോഷം അത് ഒരു ദിവസമെങ്കിൽ ഒരു ദിവസം നിന്നോട്ടെ.. ബിപി കുറഞ്ഞതാണ് എന്ന് പറഞ്ഞ മതി..”

വീട്ടിൽ എത്തി ദേവികനെ റൂമിലേക്ക് പറഞ്ഞു വിട്ടു എല്ലാം പറഞ്ഞത് വരുൺ ആയിരുന്നു.. എല്ലാ തിരക്കും കഴിഞ്ഞു വരുൺ റൂമിലേക്ക് എത്തിയപ്പോ രാത്രിയായി.. ‘അമ്മ അവളുടെ അടുത്ത് ഇരിക്കുന്നുണ്ടായിരുന്നു..

“നീ ഇങ്ങനെ നടന്നോ കുറച്ചു നേരം ഇവിടെ വന്നു ഇരിക്കാതെ ഇനി എവിടേം പോകണ്ട മോൾടെ അടുത്ത് ഉണ്ടാകണം നീ.. അല്ലെങ്കിൽ കൂട്ടുകാർക്ക് ചെലവ് ചെയ്യണമെന്ന് പറഞ്ഞു ഇറങ്ങിക്കോണം.

“ഞാൻ ഇവിടെ ഉണ്ടാകും അമ്മേ.. എവിടേം പോകുന്നില്ല..”

“എന്ന നിനക്ക് നല്ലത്.. നിന്റെ കാര്യം ആയത് കൊണ്ട് എന്നും പറഞ്ഞു വിമല പുറത്തേക്ക് പോയി..

വരുൺ അമ്മയുടെ പുറകെ പോയി വാതിലടച്ചു.. അവളെ നോക്കിയപ്പോ അവൾ കട്ടിലിൽ തന്നെ ഇരിക്കുവായിരുന്നു..

“എന്തിനാടോ ഇങ്ങനെ ഒരു ചതി എന്നോട്..

തനിക്ക് ഒരു വാക്ക്.. ഇതിപ്പോ..”

“ഏട്ടാ..” അവൾ പതുക്കെ വിളിച്ചു..

“തന്നെ കൊല്ലാൻ തോന്നുണ്ട്.. പക്ഷേ..

കല്യാണനിശ്ചയം കഴിഞ്ഞപ്പോ മുതൽ മനസ്സിൽ കണ്ട സ്വപ്നങ്ങൾക്ക് ഒരു പരിധിയില്ല.. അത്രക്കും സ്നേഹിച്ചും പോയി നിന്നെ.. എന്നിട്ടും എന്നെ പൊട്ടനാക്കിയല്ലോ.. ഇനി എങ്ങനെ ഞാൻ നിന്നെ..

ഈ റൂമിൽ ശരിക്കും ഒരു മതിൽ കെട്ടിയില്ലേ..”

“ഏട്ടാ ഞാൻ പറയട്ടെ..”

” നീ ഒന്നും പറയണ്ട.. ഒരു അക്ഷരം മിണ്ടി പോകരുത്.. എന്തിനാടി നീ എന്റെ ജീവിതം നശിപ്പിച്ചത്.. ഞാൻ എന്താ തെറ്റാ നിന്നോട് എല്ലാം ചെയ്തത്..”

അവനു അവന്റെ ദേഷ്യവും സങ്കടവും കണ്ട്രോൾ ചെയ്യാൻ പറ്റാതെ ആയി.. ദേവികയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി.. അവൾ എന്ത് ചെയ്യണമെന്ന് അറിയാതെ ഇരുന്നു.. പെട്ടന്നായിരുന്നു അവന്റെ ഫോൺ റിംഗ് ചെയ്യ്തത് നോക്കിയപ്പോ ആര്യ ആണ്.. അവൻ കാൾ എടുത്തു..

“ഹലോ.. പറയടി..” കുറച്ചു കഴിഞ്ഞു വരുൺ ഫോൺ ലൗണ്ട് സ്‌പീക്കറിൽ ഇട്ടു ദേവികയുടെ അടുത്തേക്ക് വന്നു..

“ഞാൻ അവളുടെ അടുത്ത് എത്തി..

പറഞ്ഞോ..”

“ദേവു.. താങ്ക്സ് ഡോ.. ഇത്രയും നേരം ഞങ്ങടെ കൂടെ നിന്നതിനു..”

അത് കേട്ട് വരുൺ അവളെ ഒന്ന് നോക്കി.. അവൾ ദയനീമായി അവനെ നോക്കി..

“ഡാ നീ എനിക്കിട്ട് തന്ന പണി ഞാൻ തിരിച്ചു തന്നത് എങ്ങനെയുണ്ട്.. അടിപൊളിയായില്ലേ..”

“ഡി..”

“ഞാനും അവളും കൂട്ടുകാരാ.. നീയാണ് അവളെ കെട്ടാൻ പോകുന്നത് എന്ന് അറിഞ്ഞപ്പോ തൊട്ട് ഞാനും അപ്പുവും പ്ലാൻ ചെയ്തതാ ഇങ്ങനെയൊരു പണി.. അവളെ കൊണ്ട് സമ്മതിക്കാൻ കുറച്ചു ബുദ്ധിമുട്ടി എന്നാലും പണി ഏറ്റു അത് മതി..”

വരുണിനു ചിരിക്കണോ കരയണോ എന്ന അവസ്‌ഥയിൽ ആയിരുന്നു.. അവൻ അവളുടെ മുഖത്തേക്ക് നോക്കി.. ക്ഷമിക്ക് ഏട്ടാ എന്ന മുഖത്തോടെ അവൾ അവനെ നോക്കി ഇരിക്കുവായിരുന്നു… അവൻ പതുക്കെ അവളുടെ അടുത്തേക്ക് ഇരുന്നു..

“സോറി ഏട്ടാ.. ഞാൻ അവർ പറഞ്ഞപ്പോ..”

“സോറി ഡോ.. ഞാൻ അല്ലേ പറയേണ്ടത്..

ഞാൻ പെട്ടന്ന്..”

അവൻ അവളുടെ മുഖം കൈയിൽ എടുത്തു പതുക്കെ നെറ്റിയിൽ അവന്റെ ചുണ്ടുകൾ ചേർത്തു..

“അല്ല സത്യമായിട്ടും ഒന്നുമില്ലല്ലോ ലെ..” വരുൺ ചെറിയ സംശയത്തോടെ അവളുടെ മുഖത്തേക്ക് നോക്കി..

“പോടാ ദുഷ്ട്ട… നിന്നെ ഞാൻ..”

എന്നും പറഞ്ഞു അവൾ അവന്റെ നെഞ്ചിൽ ഇടിക്കാൻ തുടങ്ങി..

“പിന്നേ ഇനിയും ഇങ്ങനെ വല്ല പണിയും തരാൻ ഉദ്ദേശം ഉണ്ടങ്കിൽ ഒരു ക്ലൂ തരണേ.. താങ്ങാൻ പറ്റുല്ലടോ..”

അത് പറഞ്ഞു അവൻ അവളെ അവന്റെ നെഞ്ചിലേക്ക് വലിച്ചു ഇട്ടു..

ശുഭം…

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന: Diffin Pm