പാറുവിന്റെ സ്വന്തം മഹിയേട്ടൻ, തുടർക്കഥ, ഭാഗം 18 വായിക്കുക…

രചന : ഭദ്ര

പാറു പടി കടക്കുമ്പോൾ ആയിരുന്നു അർജുന്റെ വണ്ടി അവൾക്ക് മുന്നിൽ നിന്നത്.. ദേഹത്തെ രക്തപാടുകൾ കണ്ട് അവളെ സൂക്ഷിച്ചു നോക്കി അച്ചു ഇറങ്ങിയതും കാർത്തി ഓടിവന്ന് അച്ചുവിനെ കെട്ടിപിടിച്ചു..

” കാർത്തി.. എന്താ പറ്റിയെ.. ഓഫീസിൽ കാൾ വന്നതും പാഞ്ഞു വന്നതാ ഞാൻ.. ദേവൻ എവിടെ

” അച്ചു.. എന്നെ സഹായിക്കണം.. എന്റെ പെങ്ങള്.. അവള് ഗതികേടുകൊണ്ട് ചെയ്തതാ..

ദേവന് വേണ്ടി അവള് ചെയ്തു പോയി.. ഞാൻ ഏറ്റെടുക്കാം .. അവളെ വെറുതെ വിടണം.. പ്ലീസ്.. “. തനിക്കു മുന്നിൽ പൊട്ടികരയുന്ന കാർത്തിയെ അച്ചു ആശ്വസിപ്പിക്കാൻ ആവാതെ കുഴഞ്ഞു.. ശേഖരനെ ഒന്ന് നോക്കി ആംബുലൻസ് വിളിച്ചു പറഞ്ഞതും നിമിഷങ്ങൾക്കുള്ളിൽ അവര് അയാളെ ഹോസ്പിറ്റലിൽ കൊണ്ട് പോയി.. പാറു മുന്നിൽ എല്ലാം ശൂന്യം ആയത് പോലെ വെറുതെ ദൂരെ നോക്കിയിരുന്നു..

ദേവൻ സർവ്വ ദൈവങ്ങൾക്കു മുന്നിലും അപേക്ഷിക്കുകയായിരുന്നു അവളെ തനിക്കു തിരിച്ചു കിട്ടാൻ.. എന്തിനെന്നറിയാതെ ഒരു കാറ്റ് കുറച്ചു ശക്തിയോടെ വീശി അവളെ മറികടന്ന് പോയി..

എന്നിട്ടും താൻ എടുത്ത നിലപാടിൽ നിന്ന് മറികടക്കാൻ അവൾ ശ്രെമിച്ചില്ല.. കാർത്തിയും ദേവനും അവൾ ചെയ്ത തെറ്റ് ഏറ്റെടുക്കാൻ തയ്യാർ ആയെങ്കിലും അവൾ അതൊന്നും ശ്രെദ്ധിക്കാൻ പോയില്ല.. താൻ ചെയ്ത തെറ്റിന് ശിക്ഷ അനുഭവിക്കാൻ അവൾ തയ്യാറായി നിന്നു…

❤❤❤❤❤❤❤❤❤❤

കോടതി മുറിയിൽ അവളുടെ ഭാഗത്തെ ന്യായവും അവൾ ഇത് വരെ അനുഭവിച്ച യാതനകളും കോടതി കണക്കിലെടുത്തു.. അച്ചുവിന്റെ റിപ്പോർട്ടും മൊഴികളും കാർത്തിയുടെ സാക്ഷി മൊഴിയും കണക്കിലെടുത്ത് കാർത്തികയുടെയും പാറുവിന്റെ അമ്മയുടെ മരണത്തിന്റെ കാരണം പുനർപരിശോധിക്കാൻ കോടതി ACP അർജുനെ തന്നെ നിയമിച്ചു.. എന്നാൽ ശേഖരന് 6 വർഷത്തെ കഠിനതടവും നകുലനും 6 വർഷത്തെ കഠിന തടവും 5 ലക്ഷം രൂപ പിഴയും കെട്ടാൻ കോടതി ഉത്തരവിട്ടു..

പാറുവിന്റെ മാനസികാവസ്ഥയും ഇത് വരെയുള്ള ജീവിതവും കണക്കിലെടുത് 3 വർഷത്തെ തടവിന് വിധിച്ചു..

കോടതി മുറിയിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോൾ ആയിരുന്നു പാറു അച്ചുവിനോട് എല്ലാവരോടും യാത്ര ചോദിക്കാൻ അനുവാദം ചോദിച്ചത്..

അച്ചുവിന്റെ അനുവാദത്തോടെ കാർത്തിക്കരികിൽ ചെന്നതും അവൾ അവനെ മുറുകെ കെട്ടിപിടിച്ചു..

” ഏട്ടാ.. നിക്ക് സങ്കടം ഒന്നുല്ല.. വെറുതെ വിഷമിച്ചു അസുഖം വരുത്തണ്ട.. പിന്നെ ഞാൻ പോയി വരുമ്പോളേക്കും ഇത് വരെ ചിന്തിച്ചിട്ടില്ലാത്ത ഒരു ഏട്ടത്തിയെ കൂടെ കൂട്ടണട്ടോ.. അത് മതി നിക്ക്..

ഇനി എന്നു എന്റെ ഏട്ടൻ സന്തോഷം ആയിരിക്കണം.. വിഷമിക്കല്ലെട്ടോ..’

കാർത്തിയുടെ നെറ്റിയിൽ നെറ്റി മുട്ടിച് ഒരു പുഞ്ചിരിയോടെ അവൾ ലച്ചുവിന്റെ കൈ പിടിച്ചു…

” ലച്ചു ഞാൻ പോവാ.. ഇപ്പൊ നീ ഇഷ്ട്ടപെട്ട നിന്റെ ദേവേട്ടനെ ഞാൻ തിരിച്ചു തരാ.. പൊന്ന് പോലെ നോക്കിക്കോണം.. പാറുനെ സ്നേഹിച്ചുന്നൊരു തെറ്റേ ദേവേട്ടൻ ചെയ്തിട്ടുള്ളു..

പാവാടി.. ഇനി നീ വേണം ആ മനുഷ്യനൊപ്പം ജീവിക്കാൻ.. ഞാൻ ഇനി നിങ്ങൾക്ക് മുന്നിൽ പോലും വരില്ല.. പോവാടി.. ”

ലക്ഷ്മി നിറഞ്ഞ മിഴികൾ അമർത്തി തുടച്ചു അവളുടെ കയ്യിൽ കൈ ചേർത്തു.. അവളെ നോക്കി ഒന്ന് പുഞ്ചിരിച്ച് നേരെ അവൾ മഹിക്കരികിലേക്ക് ചെന്നു.. ഒന്നും മിണ്ടാതെ തല കുനിച്ചു നിൽക്കുന്ന ദേവന്റെ മുന്നിൽ നിൽക്കുമ്പോൾ എന്തോ അവളുടെ തൊണ്ട ഇടറുന്ന പോലെ തോന്നി അവൾക്ക്..

” മഹിയേട്ടാ.. ഞാൻ പോവാ.. ന്നെ പറ്റി ചിന്തിച്ചു വിഷമിക്കല്ലേ.. അമ്മ.. അമ്മക്ക് സഹിക്കില്ല..

ഞാൻ അന്നേ പറഞ്ഞതല്ലേ ന്റെ പുറകെ വരണ്ട..

ന്നെ സ്നേഹിക്കണ്ട എന്ന്.. എന്നിട്ട് ഇപ്പൊ എല്ലാം.. എല്ലാം നഷ്ട്ടായില്ലേ.. എന്നെ മറക്കണം.. ഒരു സ്വപ്നം പോലെ എല്ലാം മറക്കണം.. ലച്ചുവിനോപ്പം സന്തോഷായി ജീവിക്കണം.. അത് കാണാൻ ഞാൻ ഇപ്പൊ ഒത്തിരി ആഗ്രഹിക്കുന്നുണ്ട് മഹിയേട്ടാ.. ഞാൻ ഇനി തിരിച്ചു വരില്ല.. നിങ്ങളുടെ ജീവിതം നശിപ്പിക്കില്ല..

ലച്ചുവിനെ കൂടെ കൂട്ടണം.. അമ്മ മഹിയേട്ടന്റെ വിവാഹം കാണാൻ ഒത്തിരി ആഗ്രഹിച്ചതാ അത് ഇങ്ങനെ ആയി.. ഇനി വിഷമിപ്പിക്കരുത്..

മഹിയേട്ടാ ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ.. ദാ ഇതിനവകാശി ഇനി ഞാൻ അല്ല.. ഇത് ലച്ചുവിന് ചാർത്തി കൊടുക്കണം.. ഞാൻ പോവാ.. ഇനി എന്നെ കാത്തിരിക്കരുത്.. ”

ഒരു ശാസന പോലെ പറഞ്ഞു പോകുന്ന അവളെ ദേവൻ നോക്കിയെങ്കിലും നിറഞ്ഞ മിഴികൾ അവന്റെ കാഴ്ച മറച്ചു.. അകലേക് മാഞ്ഞു പോകുന്ന ജീപ്പിൽ അത്രയും നേരം മറച്ചു വെച്ച കണ്ണീർ പാറുവിൽ നിന്ന് അണപ്പൊട്ടി ഒഴുകി..

നിയന്ത്രിക്കാൻ ആവാതെ തളർന്നു അവൾ..

അത്രമാത്രം മോഹിച്ചു കഴുത്തിൽ വീണ താലി മണിക്കൂറിനുള്ളിൽ നഷ്ട്ടപ്പെട്ട വേദന അവൾക്ക് താങ്ങാൻ ആയില്ല….

ദേവനും മറിച്ചായിരുന്നില്ല.. എല്ലാം നഷ്ട്ടപെട്ടവനെ പോലെ ആ മുറിയിൽ തന്നെ അവനും ഏകനായി ഇരുന്നു.. ഇത്ര നാളും കണ്ടു വെച്ച സ്വപ്‌നങ്ങൾ ഒരു നിമിഷം കൊണ്ട് നഷ്ട്ടമായത് താങ്ങാൻ അവനും സാധിച്ചില്ല..

❤❤❤❤❤❤❤❤❤

നാളുകൾ വീണ്ടും കടന്ന് പോയി ദേവൻ പഴയ ദേവനായി മാറാൻ തുടങ്ങി.. ലച്ചു അവനൊപ്പം തുണയായി കൂടെ കൂടി… അമ്മാവന് വയ്യാതായത്തും ലച്ചുവായുള്ള വിവാഹത്തിന് അയാളും ദേവന് സമ്മർദ്ദം ചെലുത്താൻ തുടങ്ങി…

പാറു എല്ലാം മറക്കാൻ തുടങ്ങിയെങ്കിലും ആദ്യമായി ആഗ്രഹിച്ച താലി അവളുടെ ഉറക്കം നഷ്ടപ്പെടുത്താൻ തുടങ്ങി..ആയിടക്ക് ആയിരുന്നു അവളെ കാണാൻ അച്ചു ജയിലിൽ എത്തിയത്..

അവളെ കാണാൻ വരുന്നവരെ കാണാൻ അവൾ വിസ്സമ്മതിച്ചത്കൊണ്ട് അർജുൻ നേരിട്ട് വന്നതായിരുന്നു അവളെ കാണാൻ..

” പാറു.. ഞാൻ നിന്നെ കാണാൻ വന്നതാ.. എന്നിട്ട് എന്നോട് ഒന്നും ചോദിക്കാനില്ലേ നിനക്ക്.. ”

” ഇല്ല.. എനിക്ക് ആരോടും ഒന്നും ചോദിക്കാനില്ല.

ഞാൻ.. ഞാൻ എങ്ങനെയെങ്കിലും ഇവിടെ ജീവിച്ചോട്ടെ.. എന്നെ കാണാനും വരണ്ട.. ”

പോകാൻ തിരിഞ്ഞ പാറു അച്ചു പറയുന്നത് കേട്ട് അവിടെത്തന്നെ നിന്ന് പോയി..

” പാറു.. ഒരു കാര്യം പറയാനുണ്ട്.. ലച്ചുവിന്റെ വിവാഹം കഴിഞ്ഞു..

നീ ആഗ്രഹിച്ച പോലെതന്നെ.. ദേവനാണ്.. ”

” അറിയാം.. ഞാൻ സ്വപ്നം കണ്ടിരുന്നു..

അങ്ങനെ തന്നെ നടക്കണം.. ഞാൻ ആഗ്രഹിച്ചിരുന്നു അത് നടക്കണം എന്ന്.. ” മറുത്തൊന്നും പറയാതെ മുന്നോട്ട് നടന്നു പോകുന്ന അവളെ കണ്ട് അച്ചു അങ്ങനെ കുറച്ചു നേരം നോക്കി നിന്നു..

എന്ത് കൊണ്ടെന്നറിയാതെ അന്ന് പാറു ഉറങ്ങാൻ സാധിക്കാതെ കുറെ നേരം കരഞ്ഞു.. ഉറക്കത്തിൽ തനിക്കു മുന്നിൽ നിൽക്കുന്ന ദേവനെയും ലച്ചുവിനെയും കണ്ട് അവൾ ഉറക്കത്തിൽ പൊട്ടി കരഞ്ഞു…

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ

തുടരും….

രചന : ഭദ്ര