ദൈവത്തെയോർത്ത് നീയിപ്പൊ ഇവിടുന്ന് ഇറങ്ങിപോകണം.. നീ ഇനി ഇങ്ങോട്ട് വരരുത്….

രചന : നന്ദു അച്ചു കൃഷ്ണ

“”അഹങ്കാരികൾ…””

❤❤❤❤❤❤❤❤❤

“”ഇങ്ങനെയും ഉണ്ടോ അഹങ്കാരം…””

“”നീയൊക്കെ എവിടം വരെ പോകും… വൈകിട്ട് ഇങ്ങോട്ട് തന്നെ കെട്ടിയെടുക്കുമെല്ലോ… അപ്പൊ തരാം ഇതിനും കൂടെ… നാശം പിടിക്കാൻ…””

“”ഇന്നിനി ഞാൻ ഇങ്ങോട്ടില്ല മതറെ … വിഷ്ണുവിനൊപ്പമാ … “”

പറഞ്ഞു പൂർത്തിയാക്കി തന്നെ നോക്കി കളിയാക്കിയോടുന്ന കാശിയെ നോക്കി രേവതി തലക്ക് കയ്യുംകൊടുത്തു വാതിലിൽ തന്നെയിരുന്നു…

“”താനെന്താടോ ആളെ കേറ്റതിരിക്കാനാണോ ഇങ്ങനെ വാതിലടച്ചിങ്ങനെയിരിക്കുന്നെ.. വഴിന്നു ഒതുങ്ങിയിരിക്ക് ഭാര്യേ…. “” സന്തോഷിന്റെ കളിയാക്കൽ കേട്ടതും,അയാളെ ദഹിപ്പിച്ചൊന്നു നോക്കിയവൾ അകത്തേക്ക് കയറി…

“”ദൈവമേ, ഭാര്യ കലിപ്പിലാണെല്ലോ… കാശി ഇന്നും വലതുമൊപ്പിച്ചോ ആവോ…””

കയ്യിലിരുന്ന കുടയും ബാഗും കേറിവരുമ്പോൾ കാണുന്ന കസേരയിലേക്കിട്ട് ആള് അടുക്കളയിലേക്ക് ചെന്നു… നോക്കുമ്പോൾ പത്രങ്ങൾക്കൊക്കെ വല്ലാത്ത ശബ്ദം…

“”താൻ ആരോടുള്ള ദേഷ്യമാ ആ പാവം പത്രങ്ങളോട് തീർക്കുന്നെ…””

രേവതി അയാളെയൊന്നു നോക്കി കാപ്പിക്ക് വെള്ളം വെച്ചു…

“”ശ്ശെടാ ഞാനൊരു കാര്യ ചോദിച്ചതിന് ഇയാളെന്തിനാ പാവമീയെന്നെ കണ്ണുകൊണ്ടു എരിച്ചിടുന്നത് സഹധർമ്മിണി…””

“”ദേ മലയാളം വാദ്യര് പോയി പണി നോക്കിയേ.. കാപ്പിയാകുമ്പോ ഞാൻ കൊണ്ടുവന്നു തന്നോളാം…””

“”അതൊക്കെ ശരി തന്നെ.. എന്തിനാടോ ഇപ്പൊ ഈ ദേഷ്യം.. ഞാൻ പാവമല്ലേ…””

“”അതേ… ഈ വീട്ടിലെല്ലാരും പാവങ്ങളാ.. ആകെയൊരു ദുഷ്ട ഞാനല്ലേ… മതിയായി.. മടുത്തു എനിക്കു …””

പറഞ്ഞുതീരുകയും രേവതി സ്ലാബിലേക്ക് ചാരിയിരുന്നു മുഖം പൊത്തി കരഞ്ഞു…

“”രേവതി… എടൊ എന്തുപറ്റി.. താനെന്തിനാ കരയുന്നെ.. എടൊ കാര്യം പറയാൻ… കാശി വീണ്ടുമെന്തെങ്കിലുമൊപ്പിച്ചോ… രേവതി… “” അയാളവളെ പിടിച്ചു നേരെ നിർത്തി…

രേവതി അൽപ്പം ധൈര്യവും മനക്കട്ടിയുമുള്ള കൂട്ടത്തിലാണ്.. ചെറിയ കാര്യങ്ങൾക്കൊന്നും അയാളെയിങ്ങനെ തളർത്താൻ കഴിയില്ലെന്ന് സന്തോഷിനറിയാം… ഇപ്പോളിങ്ങനെ കരയണമെങ്കിൽ അതിന് തക്കതായ കാരണമുണ്ടാകും… മിക്കവാറും കാശി ആവും ആ കാരണം…

സന്തോഷ്‌ രേവതിയെ പിടിച്ചു ഡെയിനിങ് ടേബിളിലെ ചെയറിൽ ഇരുത്തി.. മുന്നിലിരിക്കുന്ന ഗ്ലാസിൽ പകുതി വെള്ളം നിറച്ചയാൾക്ക് നീട്ടി.. വേണ്ടെന്ന് തലയാട്ടിയവരെ അൽപ്പം നിർബന്ധിച്ചു തന്നെ വെള്ളം കൊടുത്തു…

“”ഇപ്പോൾ ഓക്കേ ആയോ…””

“”മ്മ്…””

“”എങ്കിൽ പറയ് ഇന്നെന്താ പ്രശ്നം…””

“”കാശിയും വിഷ്ണുവും ആ കലുങ്കിലേ പിള്ളേർക്കൊപ്പമിരുന്നു കള്ളുകുടിച്ചു…””

“”എന്താ… “” അയാൾ ചാടിയെഴുന്നേറ്റു

അവർ പിന്നെയും കരയാൻ തുടങ്ങി..

“”തന്നോടരാ ഇത് പറഞ്ഞേ…””

“”അപ്പുറത്തെ സുമലത…””

“”മ്മ്… ന്നിട്ട് കാശി എവിടെ… ഇതുവരെ വന്നില്ലേ..””

“”വന്നു.. ഞാൻ ചോദിക്കാൻ ചെന്നപ്പോഴേക്കും വിഷ്ണുവിന്റെ വീട്ടിലേക്കോടി…””

“”മ്മ്… ഞാൻ പോയി കൂട്ടിക്കൊണ്ടുവരാം…””

സന്തോഷ്‌ അപ്പൊ തന്നെയിറങ്ങി.. വിഷ്ണുവിന്റെ വീട്ടിലെത്തിയതും കണ്ടു തന്നെയും കാത്തെന്നപോലെയിരിക്കുന്ന കാശിയെ.. അത് ശ്രെദ്ധിക്കാതെ അയാളകത്തേക്ക് കയറിയിരുന്നു…

സന്തോഷിനെ കണ്ടതും ഉണ്ണിയും സ്മിതയും അയാളുടെയെടുത്തേക്ക് വന്നു.. സ്മിതയും കരഞ്ഞിട്ടുണ്ടെന്നു തോന്നി…

“”അറിഞ്ഞോ..””

“”മ്മ്… രണ്ടുപേരെയുമോന്നു വിളിച്ചേ…””

“”വിഷ്ണു… കാശി…””

വിളി കേൾക്കാനിരുന്നെന്നപോലെ രണ്ടുപേരുമോടി വന്നു…

സന്തോഷവരെ നോക്കി..

“”ഞാൻ പറയാമച്ചാ… ഞാനും വിഷ്ണുവും കോളേജിൽ നിന്ന് വരുമ്പോ നമ്മടെ തങ്കപ്പൻ മൂപ്പരും,കൂട്ടരൂടെ പാലത്തിന്റെ മോളിലിരുന്നു വെള്ളമടിക്കുന്നു.. ഞങ്ങളവരെ പാസ്സ് ചെയ്തു പോയതാ…

അപ്പൊ മൂപ്പര് വിളിച്ചിട്ട് കൂടുന്നൊന്നു ചോദിച്ചു… പറഞ്ഞുതീരുകയും അവരുടെ കൂട്ടത്തിലെയൊരാൾ പാലത്തിൽ നിന്നും താഴെ തോട്ടിലേക്ക് വീണു.. അപ്പൊ ഞങ്ങളവിടേക്ക് ഓടി ചെന്നൊന്നു നോക്കി… ഇതാണ് സംഭവിച്ചത്.. അല്ലാതെ ഒ*ന്നുമല്ല … അമ്മ ചുമ്മാ കാള പെറ്റെന്നുകേട്ടാൽ കയറെടുക്കും… അതാണ് ഞാൻ ഇവിടേക്ക് വന്നേ….””

കാശി തലതാഴ്ത്തി നിന്നു…

“”എന്നിട്ടങ്ങനെയല്ലല്ലോ സുമ പറഞ്ഞേ…””

“”അവർക്കെന്താ അച്ഛാ പറയാൻ വയ്യത്തെ.. ബിബിസി പെണ്ണുമ്പിള്ള … “”

“”മ്മ്.. ശരി.. വാ പോകാം..””

“”ഇറങ്ങട്ടെ ഉണ്ണീ… ശരി സ്മിതേ.. ഇനി ഇതുമാലോചിച്ചു ഇരിക്കേണ്ട കേട്ടോ… രണ്ടാഴ്‌ചകൂടെ കൂടെ കഴിയുമ്പോ കല്യാണ വീടാണിതെന്നോർമ്മ വേണം…””

“”അത് ഇതുങ്ങള്ക്കൂടെ ഓർമ്മ വേണ്ടേ… എന്നും എന്തേലും പ്രശ്നം… വയ്യ എനിക്ക്…””

പറഞ്ഞുകൊണ്ട് സ്മിത അകത്തേക്ക് കയറി…

“”ശരി ഉണ്ണീ…””

“”ശരിയെടോ…””

റോഡിൽ കൂടെ നടക്കുമ്പോഴും സന്തോഷ്‌ നിശബ്ദനായിരുന്നു.. അത് കാശിക്കും മനസ്സിലായി…

പകുതി വഴി താണ്ടിയെപ്പോഴേക്കും കാശി അച്ഛനെ പിടിച്ചു നിർത്തി…

“”അച്ഛൻ വന്നേ… നമുക്ക് ആ പാലത്തിലിച്ചിരി നേരം ഇരുന്നിട്ടും പോവാം…”” മറുപടിയൊന്നും കൊടുക്കാതെ തന്നെ സന്തോഷ്‌ അവിടെ പോയിരുന്നു…

“”അച്ഛാ… അച്ഛന് തോന്നുണ്ടോ അച്ഛന്റയീ കാശി, ഇങ്ങനെന്തേലും ചെയ്യുമെന്ന്… മ്മ്…

സന്തോഷൊന്നു ചിരിച്ചു കാശിയെ നോക്കി..

മിടിയും ടോപ്പുമാണ് വേഷം… കണ്ടാലേ അറിയാം കോളേജിൽ നിന്നും വന്നവഴിയേ ഓടിയതാണെന്ന്… രേവതിയെപ്പോലെ കുറുകിയാണ് ഇരിക്കുന്നെ… അത്യാവശ്യം വണ്ണവും ഉണ്ട്‌..

കാണാനങ്ങനെ പറയത്തക്ക ചന്തമൊന്നുമില്ലേലും, ആ ഇടം പല്ല് കാട്ടിയുള്ള ചിരിയിലാണ് തന്റെ ജീവിതത്തിന്റെ സന്തോഷം മുഴുവനും… വൈകാശി… തന്റെ പ്രാണൻ..

“”പറ അച്ഛേ… ഞാനങ്ങനെ ചെയ്യുമോ…””

“”ഇല്ല…”

“”അതാണെന്റെ അച്ഛാ… എനിക്കറിയാം എന്റെ അച്ചെക്കെ എന്നെ മനസ്സിലാവുള്ളു എന്നു..

അതോണ്ടല്ലേ ഞാൻ വീട്ടിലേക്ക് കയറാതെ അച്ഛൻ വരും വരെ ഉണ്ണിമാമന്റെ വീട്ടിൽ പോയിരുന്നെ…””

“”അതൊക്കെ പോട്ടെ.. ഇനി ഉള്ള സത്യം ഇങ് പോരട്ടെ…””

“”മനസ്സിലായി ഇല്ലേ…””

“”മ്മ്…””

“”അതുണ്ടല്ലോ അച്ഛേ നമ്മുടെ വിഷ്ണുവിനേ,തെങ്ങിൻ കള്ള് കുടിക്കാൻ വലിയ ആഗ്രഹം …

നോക്കിപ്പോ സൂക്ഷം പോലെ നമ്മുടെ ചെത്തുകാരനെ ഇന്ന് മുന്നിൽ കിട്ടി… അതും കള്ള് ചെത്തി താഴെക്കിറങ്ങുന്നു… പിന്നൊന്നും നോക്കിയില്ല അച്ഛേ, ആളെ പിടിച്ചു നിർത്തി ഒരു ഗ്ലാസ് വാങ്ങി കുടിച്ചു… ആദ്യം പുള്ളി തരില്ലാന്നൊക്കെയാ പറഞ്ഞേ… പിന്നെ..””

“”പിന്നെ…””

“”പിന്നെ അച്ഛൻ പറഞ്ഞിട്ടാന്നു പറഞ്ഞിട്ടാ അയാൾ തന്നെ… അപ്പൊ അവിടെക്ക്‌ ആ കലുങ്കിലേ ചേട്ടന്മാർ വന്നു.. അത് ആ ബിബിസി കൃത്യമായി കണ്ടു.. അല്ലേലിത് ശിവനും ശിവനുമറിയില്ലാരുന്നു “”

“”എടി…””

“”പ്ലീസ് അച്ഛേ, ഒന്ന്‌ ക്ഷമി… ഇതൊക്കെ ഇപ്പോഴല്ലേ പറ്റൂ .. രണ്ടാഴ്ച കഴിഞ്ഞ അവളുടെ കല്യാണമല്ലേ..””

“”മ്മ്.. എന്നിട്ട് നീ കുടിച്ചോ…””

“”യക്… ബ്ലാ.. എനിക്കതിന്റെ മണമടിച്ചാലെ ശർദി വരും…”” കാശി ഓക്കാനിച്ചു..

“”എന്തായാലും കൊള്ളാം.. ഇതിപ്പോ നിന്റെ പേര് കൂടാ ഈ കൂട്ടത്തിൽ… ഇനി ഇത് എന്തൊക്കെ കഥയായി മാറുമോ ആവോ…””

“”എന്ത് കഥയായി മാറിയാലും കുഴപ്പമില്ല അച്ഛാ.. വിഷ്ണുവിനൊപ്പമാണോ, ഈ കാശിക്ക് ഏത് ചീത്തപ്പേരും സമ്മതമാ..”” അവളു ചിരിച്ചും കൊണ്ട് സന്തോഷിന്റെ കൈപിടിച്ചെഴുന്നേൽപ്പിച്ചു…

“”അത്രക്കും ഇഷ്ടമാണോ അവളെ..””

“”പിന്നില്ലേ.. ഈ കാശിയുടെ ഒരേയൊരു കൂട്ടുകാരിയാണ് വിഷ്ണുവെന്ന വിഷ്ണുപ്രിയ ഉണ്ണികൃഷ്ണൻ… അവൾക്ക് വേണ്ടി ഞാൻ ചാവും.. പിന്നാ ഈ ചീള് കേസൊക്കെ .. അച്ഛാ വന്നേ.. അമ്മയിപ്പോ അവിടെ എന്തായോ ആ*വോ…””

“”കാശി… വിഷ്ണുവിനും അങ്ങനെ തന്നെയാണോ…””

“”എനിക്കിരട്ടിയാ അവള്… ഞാനെന്നു വെച്ചാൽ ചത്തുകളയും… അറിയോ…. “”

“”അവളുടെ കല്യാണം കഴിഞ്ഞാലും ഇതുപോലെ തന്നെ ആയിരിക്കുമോ നിങ്ങളുടെ കൂട്ടുകെട്ട് …””

“”അതിലെന്താ സംശയം… ഇതുക്കും മേലെ ആയിരിക്കും മോനെ അച്ഛേ.. നോക്കിക്കോ…””

“”മ്മ്… ആവട്ടെ….””

രണ്ടാഴ്ച കഴിഞ്ഞപ്പോൾ വിഷ്ണുവിന്റെ കല്യാണം കഴിഞ്ഞു സന്ദീപുമായിട്ട്… ഏകദേശം രണ്ടുമാസങ്ങൾക്കിപ്പുറം കാശിയുടെ അരുണുമായും …

സ്ഥലങ്ങളുടെ ദൂരം കൂടിയപ്പോഴും സൗഹൃദം ഒന്നൂടെയുറക്കുകയായിരുന്നു ചെയ്തത്..

❤❤❤❤❤❤❤❤❤❤

രണ്ടര വർഷങ്ങൾക്കു ശേഷം..

“”അരുണേട്ടാ… അരുണേട്ടാ…””

“”ന്താടോ… എന്ത് പറ്റി.. താനെന്തിനാ ഇങ്ങനെ കിതക്കുന്നത്…””

“”അത് അരുണേട്ടാ ഒരു വിശേഷം ഉണ്ട്‌…””

“”വിശേഷമോ… എന്ത്… “” അരുൺ അവളെ മൊത്തത്തിലൊന്നു നോക്കി..

“”ഇങ്ങനെ നോക്കണ്ടാ.. ഞാൻ പുതിയ കുരുത്തക്കേടൊന്നും ഒപ്പിച്ചിട്ടില്ല…””

“”സമാധാനം.. എങ്കിൽ പറയ്… എന്താ വിശേഷം…””

“”നമ്മുടെ വിഷ്ണു പ്രെഗ്നന്റ് ആണ്..””

“”ആഹാ.. അതൊരു ഗുഡ് ന്യൂസ്‌ ആണെല്ലോ…””

“”അതേ… അരുണേട്ടാ എന്നെയൊന്നു കൊണ്ടുപോകുമോ..””

“”പിന്നെന്താ .. ഞായറാഴ്ച ആവട്ടെ..””

“”ഞായറാഴ്ചയോ… അതു പറ്റില്ല…””

“”കാശി വെറുതെ വാശി പിടിക്കേണ്ട… ക്ലാസ്സ് കട്ട് ചെയ്തു എങ്ങും പോകുന്ന പ്രശ്നം ഉദിക്കുന്നില്ല.. വിഷ്ണു ഓടിയെങ്ങും പോകുന്നില്ലല്ലോ,വീട്ടിൽ തന്നെ കാണില്ലേ…””

“”എന്നാലും…””

“”ഒരു എന്നാലും ഇല്ല ക്ലാസിനു പോടി…””

“”ഈ psc ഒക്കെ കണ്ടു പിടിച്ചവരെ എന്റെ കയ്യിൽ കിട്ടിയാൽ ഉണ്ടല്ലോ …””

“”അത് കിട്ടുമ്പോൾ അല്ലേ ,അപ്പോൾ നോക്കാം… മോളു തത്കാലം ക്ലാസിൽ പോകാൻ നോക്ക്.. “” അതും പറഞ്ഞ് അരുൺ ഓഫീസിലേക്ക് ഇറങ്ങി….

കാശി പി ജി ചെയ്തശേഷം ഇപ്പോൾ പി എസ് സി കോച്ചിങ്ലാണ്…

ഞായറാഴ്ച വളരെ കാര്യമായി കാശിയും കുടുംബവും വിഷ്ണുവിനെ കാണാൻ ചെന്നു… പിന്നെ അങ്ങോട്ട് കാശിയുടെ വിഷ്ണുവിനെയും ലോകം ആ കുഞ്ഞിനു ചുറ്റുമായിരുന്നു… രണ്ടുപേർക്കും പെൺ കുഞ്ഞിനോട് താൽപര്യം ഉള്ളതുകൊണ്ട് പേരു നോക്കുക, ഡ്രസ്സ് സെലക്ട് ചെയ്യുക,അങ്ങനെ ഒരായിരം കാര്യങ്ങളിൽ രണ്ടു മൂന്ന് മാസങ്ങൾ കടന്നുപോയി….

പക്ഷേ മാസങ്ങൾ കടന്നു പോകുന്തോറും വിഷ്ണുവിന്റെ വിളികൾ കുറഞ്ഞുവന്നു … പിന്നെ പിന്നെ കാശി അങ്ങോട്ട് വിളിച്ചാലും ഫോൺ എടുത്ത് ഒന്നോ രണ്ടോ വാക്കിൽ കാര്യങ്ങൾ പറഞ്ഞു നിർത്താൻ തുടങ്ങി വിഷ്ണു … കാശിയ്ക്കതുണ്ടാക്കിയ സങ്കടം ഒരുപാട് വലുതായിരുന്നു… ഒരുപക്ഷേ വിഷ്ണുവിന്റെ വയ്യായ്ക കാരണമായിരിക്കുമങ്ങന എന്നു പറഞ്ഞു അരുണും സന്തോഷും അവളെ ഒരുപോലെ സമാധാനിപ്പിച്ചുകൊണ്ടിരുന്നു … പോകെ പോകെ കാശിയും അങ്ങനെതന്നെ വിശ്വസിച്ചു…

“”എന്താടോ ഇത്ര വലിയ ആലോചന….”” മുറിയിൽ എത്തിയിട്ടും തന്നെയൊന്ന് നോക്കാതെ എന്തോ ആലോചിച്ചിരിക്കുന്ന കാശിയുടെ അടുക്കലേക്ക് അരുൺ ചെന്നിരുന്നു.

“”അതേ,നമുക്കെപ്പോഴാ അരുണേട്ടാ ഒരു കുഞ്ഞു വാവ വരിക …””

“” അതിനു നമ്മൾ വേണ്ടാന്ന് വെച്ചിട്ടൊന്നുമല്ലല്ലോടോ … അതൊക്കെ അതാതിന്റെ സമയതിങ്ങു വന്നോളും… ഇതായിരുന്നോ തന്റെ ഇത്രയും വലിയ ആലോചന ..””

“”പക്ഷെ ഇപ്പോൾ തന്നെ മൂന്ന് വർഷമായില്ലേ എട്ടാ…”” താലി മാലയിൽ കൈ കുരുക്കികൊണ്ടവൾ അവനെ നോക്കി പറഞ്ഞു..

“”അതിനെന്താ… 3 അല്ലെ ആയുള്ളൂ മുപ്പത് ഒന്നും ആയില്ലല്ലോ… അവള് പഠിക്കാതിരിക്കാൻ ഓരോ ഉഡായിപ്പുമായി ഇറങ്ങിയിരിക്കുകയാണ്… മര്യാദയ്ക്കരുന്നു വല്ലതുമിരുന്നു പഠിക്കണ്ടി പെണ്ണേ … കൊച്ചു പോലും… ആദ്യം നിന്റെ കുഞ്ഞുകളിയൊന്നു മാറട്ടെ.. എന്നിട്ടാലോചിക്കാം അടുത്ത വാവയെപ്പറ്റി ….”” അരുൺ ഓരോന്ന് പറഞ്ഞ് അവളുടെ മൂഡ് മാറ്റാൻ ശ്രമിക്കുമ്പോഴും അവനറിയാമായിരുന്നു അവൾ എത്രത്തോളം ഒരു കുഞ്ഞിനെ ആഗ്രഹിക്കുന്നുണ്ടെന്ന്… ഒപ്പം താനും.

ഇതിനിടയിൽ എല്ലാവരും പ്രതീക്ഷിച്ച ദിവസം വന്നെത്തി… … ഡോക്ടർ പറഞ്ഞതിലും രണ്ടാഴ്ച മുന്നേ വിഷ്ണു പ്രസവിച്ചു, പെൺകുട്ടി… വിവരമറിഞ്ഞു കാശി ഓടിയെത്തി.. പക്ഷേ സിസേറിയൻ ആയ കാരണവും പിന്നെ കുഞ്ഞിന് എന്തൊക്കെയോ കോംപ്ലിക്കേഷൻ ഉണ്ടെന്നും പറഞ്ഞ് അവർക്ക് കുഞ്ഞിനെ കാണാൻ കഴിഞ്ഞില്ല..

പിന്നീടുള്ള രണ്ടു മൂന്നു ദിവസങ്ങളിൽ കാശി വളരെ തിരക്കിലായിരുന്നു… പക്ഷെ ഇതിനിടയിലും അവൾ ഒന്ന് രണ്ട് തവണ ഹോസ്പിറ്റലിൽ വന്നു കുഞ്ഞിനെ കാണാൻ ആയി… പക്ഷേ അപ്പോഴൊക്കെ കുഞ്ഞിനെ ഡോക്ടറെ കാണിക്കാൻ കൊണ്ടുപോയി എന്നാണ് അറിയാൻ കഴിഞ്ഞത്

ഈ സമയമൊക്കെ കുഞ്ഞിനെ ഒന്ന് കാണാൻ കഴിയാത്തതിൽ കാശിക്ക് നല്ല സങ്കടമുണ്ടായിരുന്നു…

വീട്ടിൽ വരുമ്പോൾ എപ്പോഴും കാണാമല്ലോന്ന് പറഞ്ഞ് അരുൺ അവളെ സമാധാനിപ്പിച്ചുകൊണ്ടിരുന്നു

അങ്ങനെ വിഷ്ണുവിനെ ഡിസ്ചാർജ് ആയി വീട്ടിലേക്ക് എത്തിക്കുന്നു എന്നറിഞ്ഞ് ഓടിച്ചെന്ന കാശിയെ കാത്തിരുന്നത് ഭർത്താവിന്റെ വീട്ടുകാർ അവളെ അവിടേക്ക് കൊണ്ടുപോയിനുള്ള വാർത്തയായിരുന്നു…

അതറിഞ്ഞപ്പോൾ എല്ലാവർക്കും ഒരുപോലെ സങ്കടമായെങ്കിലും കാശിയുടെ സങ്കടം വലുതായിരുന്നു…

ഇതിനിടയിലെല്ലാം കാശി വിഷ്ണുവിനെ വിളിച്ചെങ്കിലും ഒന്നോ രണ്ടോ തവണ മാത്രമേ അവൾ ഫോൺ എടുത്തോളൂ… അപ്പോഴൊക്കെ കുഞ്ഞിനെ കാണാനുള്ള ആഗ്രഹം കൊണ്ട് ഒരു ഫോട്ടോ എടുത്തത് അയക്കുമോന്ന് ചോദിച്ചപ്പോൾ ഒക്കെയും, ഇത്രയും ചെറിയ കുട്ടികളുടെ ഫോട്ടോ എടുക്കാൻ പാടില്ലന്ന് എല്ലാരും പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു അവൾ കൂടുതൽ സംസാരിക്കാതെ പെട്ടെന്ന് തന്നെ ഫോൺ വെച്ചു… ഒരുപക്ഷേ അതാകും സത്യമെന്ന് കരുതി കാശിയും സമാധാനിച്ചു…

പക്ഷെ ചിന്തകളൊക്കെയും തെറ്റിയെന്നു മനസ്സിലായത് സ്കൂൾ ഗ്രൂപ്പിലെ ആരൊ കുഞ്ഞിന്റെ ഫോട്ടോ കണ്ടുന്നു പറഞ്ഞുള്ള കമെന്റ് കണ്ടപ്പോഴാണ്.. അതു ഒന്നൂടെ ഉറപ്പിക്കാൻ വേണ്ടി കാശി ആ കുട്ടിയോട് സംസാരിച്ചപ്പോഴാണ് അറിയുന്നത് വിഷ്ണുവിന്റെ കുഞ്ഞിന്റെ ഫോട്ടോ ആ ഗ്രൂപ്പിലെ ഒരുമാതിരിപ്പെട്ട എല്ലാരും കണ്ടു കഴിഞ്ഞുന്നുള്ള കാര്യം…

കാശിക്കത് വലിയൊരു ഷോക്കായിരുന്നു… അരുണിനും.

ഒന്നു രണ്ടു ദിവസം കഴിഞ്ഞിട്ടും കാശിയുടെ സങ്കടം മാറുന്നില്ലെന്നു കണ്ടതും അരുൺ കാശിയെയും കൂട്ടി വിഷ്ണുവിനെ കാണാൻ പുറപ്പെട്ടു… ഒന്നുമല്ലെങ്കിലും പ്രാണന്റെ പാതിയായി കണ്ട കൂട്ടുകാരിയുടെ പെട്ടെന്നുള്ള മാറ്റത്തിന്റെ കാരണമെങ്കിലും അറിയാമെല്ലോ…

വൈകുന്നേരത്തോടെയാണ് അരുണും കാശിയും വിഷ്ണുവിന്റെ വീട്ടിലെത്തിയത്… ആദ്യനാളിലൊന്നും കിട്ടിയപോലത്തെ ഹൃദ്യമായ വരവേൽപ്പായിരുന്നില്ല അവടുള്ളവരിൽ നിന്നും കിട്ടുന്നതെന്ന് ചെന്നൽപ്പം കഴിഞ്ഞപ്പോഴേ അരുണിന് മനസ്സിലായിരുന്നു.. പക്ഷെ കാശിക്ക് വേണ്ടി അരുണത് കണ്ടില്ലെന്നു നടിച്ചു.. പക്ഷെ വിഷ്ണു സന്ദീപിന്റെ പെങ്ങളെയും കൂട്ടി കുഞ്ഞിനെ ഡോക്ടർനെ കാണാൻ പോയിരിക്കുവാണെന്നുള്ള കാര്യം കേട്ടപ്പോഴേ അരുൺ കാശിയെയും കൊണ്ടെഴുന്നേറ്റു… അവളെയും പിടിച്ചു പുറത്തേക്കിറങ്ങുമ്പോൾ കേട്ടു അകത്തു നിന്നും കുഞ്ഞിന്റെ കരച്ചിൽ… ഒരുനിമിഷം കാശിയും അരുണും ഞെട്ടി.. കാശിയുടെ കണ്ണ് നിറഞ്ഞു തുളുമ്പി… നിറ കണ്ണുകളോടെ തന്നെ നോക്കുന്നവളെ അരുൺ നെഞ്ചോടു ചേർത്തുപിടിച്ചു…

കാശി തിരിഞ്ഞു സന്ദീപിനെയും കുടുംബത്തെയുമൊന്നു നോക്കി…

“”കുഞ്ഞിവിടെയുണ്ടോ… “”

കാശി ചോദിച്ചു..

“”അത്… പിന്നെ…””

“”നീയെന്തിനാടാ വിക്കുന്നെ… എന്തായാലും ഇത്രയൊക്കെയായി.. അതേ കൊച്ചേ… ഉള്ളത് പറയാലോ…””

“”അമ്മ ഒന്ന്‌ മിണ്ടാതിരുന്നേ.. അമ്മേ..”” സന്ദീപ് അവന്റയമ്മയെ തടഞ്ഞു…

“”ഇത്രയും നാളുമിവളെ ഒഴിവാക്കിയിട്ടുമിവൾക്കൊന്നും മനസ്സിലായില്ലേൽ മുഖത്തു നോക്കി പറഞ്ഞല്ലേ പറ്റു… ഇന്നല്ലേ നാളെയാണേലും ഇതെല്ലാം പറയണം .. എന്നാ പിന്നെ ഇന്നായിക്കൂടെ..

അങ്ങനെയാണേൽ നമ്മുടെ പെണ്ണിന് ഇവളുടെ അടുത്തുന്നിങ്ങനെ ഒളിച്ചും പാത്തും നടക്കണ്ടലോ…””

“”ഒളിച്ചും പാത്തുമോ…

ചോദ്യം അരുണിന്റെ ആയിരുന്നു..

“”അത് പിന്നെ… “” സന്ദീപ് ഒന്നു തത്തിക്കളിച്ചു..

“”എന്തേലും കാര്യമുണ്ടെങ്കിലത് വെട്ടിത്തുറന്നു പറയണം… കുറച്ചു നാളായി ഇവളിങ്ങനെ കരയുന്നു… ഇനി പറ്റില്ല… ആരെങ്കിലുമൊന്നു കാര്യം പറയ്.. “” കാശിയെ വീണ്ടും ചേർത്തുപിടിച്ചരുൺ പറഞ്ഞു ..

“”അതു പിന്നെ അരുൺ… ഈ പഴയ ആൾക്കാരുടെ ഓരോരോ വിശ്വാസങ്ങൾ … അത്… “”

“”വിശ്വാസമോ.. എന്ത് വിശ്വാസം…””

“”അത് പിന്നെ…””

“”നീയെന്തിനാടാ ഇങ്ങനെ പേടിക്കുന്നെ… ഉള്ള കാര്യമങ് തുറന്നു പറയെടാ മോനെ .. അല്ലേലിപ്പോ നിന്നെക്കൊണ്ട് വയ്യെങ്കിൽ ഞാൻ പറയാം… ദേ കൊച്ചനെ, നിന്റെ ഭാര്യ എന്റെ മരുമോളുടെ വ=ലിയ കൂട്ടുകാരിയൊക്കെയായിരിക്കും… അതൊക്കെ അവിടിരുന്നോട്ടെ… പക്ഷെ ഞങ്ങൾക്ക് വലുത് ഞങ്ങളുടെ കൊച്ചുമോളാ .. മച്ചിയായ ഒരു പെണ്ണിന്റെ നോട്ടം തട്ടിയാൽ പോലും പൊടികുഞ്ഞുങ്ങൾക്ക് ദണ്ണം പിടിക്കും , അപ്പോഴാ അങ്ങനെയൊരുത്തിക്ക്‌ കുഞ്ഞിനെ കാണാനുമെടുക്കാനുമൊക്കെ കൊടുക്കുക… ഈ പെണ്കൊച്ചിനെയവിടെ നിർത്തിയാൽ, ഇവളുടെ കേറ്റിയിറക്കമുണ്ടാകുമെല്ലോന്ന് പേടിച്ചു മാത്രമാണ്, ഇത്രയും വയ്യെങ്കിലും ഞാനിവളെയും കുഞ്ഞിനെയുമിങ് കൊണ്ടുവന്നെ… അപ്പൊ ദാ കെട്ടിയെടുത്തോണ്ട് ഇവിടെയും വന്നു …. നാശം പിടിക്കാനായിട്ട്, ഇതൊന്നും ഇവിടെ പറ്റില്ല…. എത്രയും പെട്ടെന്ന് നീ ഈ പെണ്ണിനേയും വിളിച്ചോണ്ടിവിടുന്നിറങ്ങി പോകാൻ നോക്കിക്കെ….. മ്മ്… “”

കാശിയും അരുണും അവരുടെ വാക്കുകളിൽ ഞെട്ടിനിന്നു… ഈ സമയമാണ് ഫ്രണ്ടിലെ മുറിക്ക് പുറത്തുനിൽക്കുന്ന വിഷ്ണുവിനെ കാശി കണ്ടത്.. ഈ പറഞ്ഞതൊക്കെ അവളു കേട്ടെന്ന് ആ മുഖത്തു വ്യക്തമായിരുന്നു… അത് കണ്ടതും കാശി അവൾക്കരികിലേക്ക് നടന്നു ചെന്നു…

“”വിഷ്ണു…. “” കാശിയുടെ വിളി പൂർത്തിയാക്കും മുന്നേ വിഷ്ണു പറഞ്ഞുതുടങ്ങിയിരുന്നു…

“”കാശി,കൂടുതലൊന്നുമെനിക്കു പറയാനില്ല … നീയെന്റെ അടുത്ത കൂട്ടുകാരിയാണെന്നൊക്കെ ശരിതന്നെ.. പക്ഷെ ഞാനിന്നൊരു അമ്മയാണ്… എനിക്കെന്റെ കുഞ്ഞാണേറ്റവും വലുത്… നിന്നെപ്പോലുള്ളൊരാളുടെ കയ്യിലെക്കത്തിനെ തന്ന് എന്റെ കുഞ്ഞിന്റെ ആയുസ്സിനൊന്നും വരുത്താൻ എനിക്കു കഴിയില്ല… So ദൈവത്തെയോർത് നീയിപ്പൊ ഇവിടുന്നിറങ്ങിപോകണം… പിന്നെ പോകുമ്പോൾ നിനക്കിങ്ങനെയൊരു കൂട്ടുകാരിയുണ്ടായിരുന്നുന്നുള്ളത് മറന്നിട്ട് വേണം ഈ പടിക്കുപ്പുറത്തിറങ്ങാൻ… നീയൊരുത്തി കാരണമുള്ള ബുദ്ധിമുട്ട് ഞാൻ സഹിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി… ഇനിയും വയ്യ… കഴിഞ്ഞു…””

വിഷ്ണുവിന്റെ വാക്കുകളിൽ കാശി തറഞ്ഞു നിന്നു… അവളുടെ ഭാവം കണ്ടതും അരുൺ അവൾക്കരുകിലെത്തി ചേർത്തുപിടിച്ചു പിന്നീട് വിഷ്ണുവിനെയൊന്നു ദഹിപ്പിച്ചു നോക്കി കാശിയുമായി തിരിഞ്ഞു നടന്നു…

“”മോളെ ആ പെണ്ണ് , കുഞ്ഞിനെകണ്ടില്ലെങ്കിക്കും നീ എന്തായാലും മോളെയൊന്നു കടുകും മുളകും ഉഴിഞ്ഞിട്ടേരെ… ഈ ജാതി സാധനത്തിനൊക്കെ കരിങ്കണ്ണാണ്‌… ഏഴു വീടിനപ്പുറം നിന്നാലും കുലം മുടിക്കും…””

കാറിലേക്ക് കാശിയെ കയറ്റും മുന്നേ അവരെത്രയും വ്യക്തമായി കേട്ടിരുന്നു …. കാശിയുടെ കണ്ണ് പിന്നെയും ഒഴുകി…

അരുൺ നേരെയവളെകൂട്ടി വീട്ടിലേക്കാണ് പോയത്… പൂർണ്ണമായി തകർന്ന മോളെ കാണെ സന്തോഷിന്റെയും രേവതിയുടെയും ഹൃദയം തകർന്നു… നാളുകളെടുത്തു അവളൊന്നു നോർമൽ ആകാൻ… അരുണേപ്പോഴും അവൾക്കൊപ്പം നിന്നു… വീണ്ടുമവളെ മോട്ടിവേറ്റ് ചെയ്തു പഠിത്തത്തിലേക്ക് തിരിച്ചുവിട്ടു.. അടുത്ത ഒരു വർഷത്തിനുള്ളിൽ അവൾക്ക് താലുക്കാഫിസിൽ അവൾക്ക് ജോലിയായി…പതിയെ പതിയെ ജീവിതം പഴയ പോ*ലെയായി … ഇതിനിടയിൽ അവർ ഡോക്ടർനെ കണ്ടിരുന്നു… രണ്ടുപേർക്കും പ്രേത്യേകിച്ചു കൊഴപ്പമൊന്നുമില്ലാന്നുള്ള അറിവ് എല്ലാർക്കും സന്തോഷമായി…

ജോലികിട്ടി ഏകദേശം നാലുമാസം കഴിഞ്ഞപ്പോൾ അവരിത്രയും കാലം കാത്തിരുന്ന അതിഥിയുടെ വരവറിഞ്ഞു… ഒരുപാട് പേരുടെ പ്രാർത്ഥനയുടെ ഫലം…

“”അരുണേട്ടാ….”

“”സന്തോഷമായില്ലേ പെണ്ണേ… ഞാൻ പറഞ്ഞിരുന്നില്ലേ നിന്നോട്, നമ്മുടെ കുഞ്ഞിങ്ങു വന്നോളൂമെന്നു… ഇപ്പൊ സന്തോഷമായില്ലേ….””

ചിരിച്ചോണ്ട് കരയുന്നവളെ നെഞ്ചോടു ചേർത്തുപിടിചുരക്കുമ്പോൾ അവന്റെ കണ്ണും നിറഞ്ഞിരുന്നു…

മാസങ്ങൾ പറന്നുപോയി… ഇതിനിടയിൽ അറിഞ്ഞു വിഷ്ണുവിന്റെ കുഞ്ഞ് നിമോണിയ കൂടി ഹോസ്പിറ്റലിൽ ആണെന്ന്… നാളുകൾ കഴിഞ്ഞപ്പോൾ മരണവും…

❤❤❤❤❤❤❤❤❤

ഇന്ന് കാശിയുടെയും അരുണിന്റെയും കുഞ്ഞിന്റെ ചോറുണായിരുന്നു,ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചു … വരുണി … അമ്മയെപ്പോലെ ഒരു കുട്ടികുറുമ്പി… …

ചടങ്ങെല്ലാം കഴിഞ്ഞു പുറത്തിറങ്ങുമ്പോളാണ് അരുൺ വിഷ്ണുവിനെയും കുടുംബത്തെയുമവിടെ കാണുന്നത്… അവരെ കണ്ടതും അവന്റെ കണ്ണുകൾ തേടിയത് കാശിയെയാണ്.. അവളവരെ കണ്ടില്ലെന്നു കണ്ടപ്പോൾ അവനാശ്വാസമായി.. പെട്ടെന്ന് തന്നെയവൻ എല്ലാരോടും പോകാനുള്ള ധൃതി കൂട്ടി…

“”പോകാം അരുണേട്ടാ.. ഒക്കേത്തിനും അങ് ബഹളമാ…””

ഇതിനിടയിൽ വിഷ്ണു നടന്നുവരുന്നത് അരുൺ കണ്ടു.. പെട്ടെന്നവൻ കാശിയെ ചേർത്തുപിടിച്ചു മുന്നിലേക്ക് നടന്നു…

“”എന്താ അരുണേട്ടാ.. കുഞ്ഞു അമ്മേടെയെടുത്താ.. അവരുടെ വരട്ടെ… പയ്യെ നടക്ക്… “”

“”അവർ വന്നോളും… നീ വേഗം വാ …””

ഇതിനിടയിൽ അരുണിന്റെ വെപ്രാളവും ബഹളവും ശ്രെദ്ധിച്ച സന്തോഷും വിഷ്ണുവിനെ കണ്ടിരുന്നു…

“”കാശി…”” വിഷ്ണു പുറകിൽനിന്നും വിളിച്ചു… ഒരുവേള ആ വിളിയിൽ കാശി ഞെട്ടി… വർഷങ്ങൾക്ക് ശേഷം…

“”വിഷ്ണു…”” ചുണ്ടിൽ പേര് വന്നു..

കാശിയുടെ സങ്കടം കണ്ട പലരിലും ആ പേര് വെറുപ്പ് നിറച്ചു… അതവരുടെ കണ്ണുകൾ വിളിച്ചു പറഞ്ഞു…

വിഷ്ണു കാശിക്കരികിലെത്തി… ഇരുകയ്യും കൂപ്പി അവൾക്ക് മുന്നിൽ നിന്നു… “”മാപ്പ്… അന്ന് ഞാൻ നിന്നേ മുറിവേൽപ്പിച്ചതിന് പകരമാകില്ലെന്നറിയാം… എന്നാലും മാപ്പക്കാണെടി… പലരും പലതും പറഞ്ഞു തന്നപ്പോൾ, മാപ്പ്…ഇതൊന്ന് നിന്നോട് പറയാനായി ഒരുപാട് ശ്രെമിച്ചു…

അതിനായിട്ട് നിന്നേ വിളിച്ചിരുന്നു.. അന്ന് അരുണേട്ടാനാണ് എടുത്തത്… ഇനി നിന്നേ വിളിക്കരുതെന്നു പറഞ്ഞു എട്ടൻ ഫോൺ വെച്ചു.. പിന്നെ എന്നെ പേടിച്ചിട്ടാണെന്ന് തോന്നുന്നു ആള് നിന്റെ നമ്പർ പോലും മാറ്റി… “”

കുറച്ചു നേരം അവളെ നോക്കി നിന്ന് കാശി അരുണിന്റെ കൈവിടുവിച്ചു തന്റെ മുന്നിലിരുന്നു കരയുന്നവളെ പിടിച്ചുയർത്തി… തലകുനിഞ്ഞു നിൽക്കുന്നവളെ മുറുക്കെ കെട്ടിപിടിച്ചു… “”ഞാൻ നിന്നേ എന്തോരം മിസ്സ്‌ ചെയ്‌തെന്നറിയാമോ വിഷ്ണു… “” കുറെ നേരം കെട്ടിപ്പിടിച്ചു നിന്നു കരഞ്ഞു… ഇടക്കെപ്പോഴോ കുഞ്ഞിന്റെ കരച്ചിൽ കേട്ടപ്പോ വിഷ്ണുവിനെ വിട്ടു കുഞ്ഞിനെപോയെടുത്തു…

“”വിഷ്ണു.. നോക്കെടി മോളാണ്…””

വിഷ്ണു ഒന്ന്‌ ചിരിച്ചു… പിന്നെ പതിയെ പുറകിലേക്ക് മാറി…

“”കുഞ്ഞാവേ… നോക്കിയേ ഇതാരാണെന്നു… കുഞ്ഞാവയുടെ ചിറ്റയാ… വിഷ്ണു ചിറ്റ “”

പറഞ്ഞു തീരുകയും അവള് കുഞ്ഞിനെയെടുത്തു വിഷ്ണുവിന്റെ കയ്യിലേക്ക് വെച്ചുകൊടുത്തു.. എടുക്കാൻ മടിച്ചു നിന്നവളുടെ കയ്യിലേക്ക് ബലമായി തന്നെ പിടിച്ചു കൊടുത്തു.. അൽപ്പം കഴിഞ്ഞതും വിഷ്ണുവും കുഞ്ഞും കൂട്ടായി കളിക്കാൻ തുടങ്ങി… ഇതിനിടയിൽ വിഷ്ണുവിനെയെന്തോ പറയാൻ തുടങ്ങിയ രേവതിയെയും അമ്മയെയും സന്തോഷ്‌ തടഞ്ഞു…

കുഞ്ഞിനെ കയ്യിലെടുത്തു കളിപ്പിക്കുന്ന സന്ദീപിനെയും വിഷ്ണുവിനെയും നോക്കി ചിരിയോടെ നിൽക്കുന്ന കാശിയെ തോളിലൂടെ ചേർത്തുപിടിച്ചു അരുൺ ചോദിച്ചു…

“”നീയെന്തൊരു പെണ്ണാണെടി ഭാര്യേ…””

“”മ്മ്.. എന്ത് പറ്റി… “” അവള് തല ചരിച്ചവനെ നോക്കി…

“”ശ്ശെടാ … ഞാനെന്തൊക്കെ പ്രേതീക്ഷിച്ചുന്നറിയോ, അവള് നിന്റെ മുന്നിലിങ്ങനെ വന്നു നിന്നപ്പോൾ

“”എന്ത് പ്രതീക്ഷിച്ചു…””

“”അല്ലാ, നീ നാലഞ്ചു കിടുക്കൻ ഡയലോഗ് കാച്ചുന്നു… അത് കേട്ടവള് കരയുന്നു… അവസാനം പക, അത് വീട്ടാനുള്ളതാണെന്ന് പറഞ്ഞു നീ ഉറക്കെ ഉറക്കെ ചിരിക്കുന്നു… എന്നിട്ടൊ, ദേ ഇവിടൊരുമാതിരി പവനായി ശവമായി പോലായിപ്പോയി …””

“”ഓഹോ… അങ്ങനെയൊക്കെയാരുന്നോ വേണ്ടത്…””

“”പിന്നല്ലാതെ….. നിന്നേ എന്തോരം കരയിച്ചവളാ അവള് … അതും എത്ര നാൾ… ഹും…”” അരുൺ അരിശം കൊണ്ടു.

“”അരുണേട്ടനോടാര് പറഞ്ഞു ഞാൻ പക വീട്ടിയില്ലെന്നു…””

“”വീട്ടിയോ… എപ്പോ… ”

അരുണവളെ വിട്ടു മുന്നിലേക്ക് കേറിനിന്നു…

“”ദേ ലങ്ങോട്ട് നോക്കിയേ കണ്ടില്ലേ… വിഷ്ണുവിന്റെയും സന്ദീപേട്ടന്റെയും സന്തോഷം കാണുന്നില്ലേ …

അതാണ് എന്റെ പകരം വീട്ടൽ..””

“”മനസ്സിലായില്ല…””

“”അരുണേട്ടനോടാര പറഞ്ഞേ, ഈ രക്തം ചീന്തിയും, മനസ്സുകൾ മുറിച്ചും, കരയിച്ചിട്ടുമൊക്കെയേ പ്രതികാരം ചെയ്യാൻ പറ്റുകയെന്നു … ദാ ഇതുപോലെ സന്തോഷം കൊടുത്തും പകരം വീട്ടാം..

എനിക്കങ്ങനെയൊക്കെ പകരം വീട്ടാനെ അറിയൂ… അല്ലേൽ പിന്നെ ഞാനും അവളും തമ്മിലെന്താ എട്ടാ വ്യത്യാസം… “”

“”അത് നേര്… അല്ലേലും നീയെന്റെ വൈകാശിയല്ലേ… ഇങ്ങനെ വരൂ….”” ചിരിച്ചും കൊണ്ട് അരുണവളുടെ കയ്യിൽ മുറുക്കെ പിടിച്ചു…

“”പക… അത് വീട്ടാനുള്ളതാണ് അ=ല്ലെടി ഭാര്യ…””

“”പിന്നല്ലേ … ദേ ഇങ്ങനെ …. “” കാശി ഒരുപാട് സന്തോഷത്തോടെ അരുണിന്റെ കയ്യിലേക്ക് ചാഞ്ഞുകൊണ്ട് പറഞ്ഞു… മയിൽപ്പീലി പോലെ…

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : നന്ദു അച്ചു കൃഷ്ണ