ഒരിക്കൽ നീയെന്നെ കള്ളിയെന്ന് പറഞ്ഞ് ആ വീട്ടിൽ നിന്നും ഇറക്കിയത് കൊണ്ടാണ്….

രചന : സ്മിത രഘുനാഥ്

ജ്യോതി

❤❤❤❤❤❤❤❤

“..ഓഡിറ്റോറിയത്തിന്റെ ചരൽ വിരിച്ച മുറ്റത്തേക്ക് ആ ആഡംബര കാറ് കയറുമ്പൊൾ മുറ്റത്ത് കൂടി നിന്ന എല്ലാവരുടെയും ശ്രദ്ധ അവിടേക്ക് പതിഞ്ഞു

””നിർത്തിയ കാറിന്റെ പിൻവാതിൽ തുറന്നു ഒരു സ്ത്രി പുറത്തേക്ക് ഇറങ്ങി പതിയെ ഡോർ അടച്ച് കൊണ്ട് തിരിഞ്ഞതും ചുറ്റും നിന്നവരുടെയെല്ലാം മുഖം അമ്പരപ്പാലും അവിശ്വസീനിയതയാലും മിഴിഞ്ഞൂ…

“..സാരിയുടെ മുന്താണി വലത് കൈത്തണ്ട കൊണ്ട് ചുറ്റി പിടിച്ച് വരുന്ന അവളുടെ മുഖത്തേക്ക് നോക്കുന്നവരുടെ മുഖത്തെ വിസ്മയം ഒരു ചെറ് പുഞ്ചിരിയിൽ മടക്കി നൽകികൊണ്ട് അവൾ അവരെ കടന്ന് അകത്തേക്ക് നടക്കുമ്പോൾ നറു സുഗന്ധം വിതർത്തിയ ചന്ദന ഗന്ധം അവിടെ മാകെ പരന്നൂ ….

“”അവിടെക്കുടി നിന്ന തലമുതിർന്നൊര് കാർന്നൊര് മറ്റ് മുഖങ്ങളിലേക്ക് നോക്കി കൊണ്ട് ചോദിച്ചൂ..

“”..ആ കേറിപ്പോയത് മ്മടെ മരിച്ച് പോയ പ്രകാശന്റെ ഭാര്യ ജ്യോതി അല്ലേ..?..””

അതേ മുകുന്ദേട്ടാ… ആ കുട്ടി തന്നെയാ…

കൂടി നിന്ന ഒരാളിൽ നിന്നും ശബ്ദം പുറത്തേക്ക് വന്നതും …

മുകുന്ദന്റെ മുഖം വിടർന്നൂ..

എന്തൊരു മാറ്റമാണ് അല്ലേ മുകുന്ദേട്ടാ..

അയാളുടെ തൊട്ട് അടുത്ത് നിന്ന രാമചന്ദ്രൻ പറഞ്ഞതും അയാൾ തല കുലുക്കി ..

ഈയടുത്തല്ലേ ആ കുട്ടിക്ക് യുവ ബിസിനസ്സ് വുമണിനുള്ള അവാർഡ് കിട്ടിയത് ടീവിയൽ കണ്ടിരുന്നു…

സംസാരം നീളുമ്പൊൾ കുടെ കേട്ട വേറിട്ടൊര് ശബ്ദം മുഴങ്ങി…

“….എന്നാലും ആ കൊച്ച് പഴയതെല്ലാം മറന്ന് വന്നല്ലോ ?… “”

അതേന്നേ

ഇപ്പ ഈ കല്യാണം നടക്കുന്ന പ്രകാശിന്റെ പെങ്ങടെ കൊച്ചിന്റെ മാല കട്ടെന്ന് പറഞ്ഞല്ലേ ആ കൊച്ചിനെ രായ്ക്ക് രാമാനം ആ തള്ളയും പെങ്ങളും കൊച്ചും അവടെ ഭർത്താവും കൂടി ആ പെണ്ണിനെ വീട്ടിൽ നിന്നും ഇറക്കിവിട്ടത്…

പാവം പിടിച്ചൊര് ‘ തള്ളയും ഒരു അനിയൻ ചെക്കനും മാത്രമേ ഉള്ളായിരുന്നു ആ പെണ്ണിന് സ്വന്തക്കാരായ്…

ആ പ്രകാശൻ ഗൾഫിലെ ചൂടിലും തണുപ്പിലും ഉണ്ടാക്കിയ വീടും പുരയിടവും അവന്റെ പെങ്ങൾക്ക് തന്നെ കൊടുക്കാൻ അമ്മയും മോളും കൂടി പ്ലാൻ ചെയ്തതാണ് ആ നാടകം അതും ആ പ്രകാശന്റെ ചിതയിലെ തീ ആറും മുമ്പു … കഷ്ടം തന്നെ.

അതുകൊണ്ടെന്തായി മുകുന്ദേട്ടാ ആ തള്ള തികച്ചു ഒരു കൊല്ലം കഴിഞ്ഞോ ആ വീട്ടിൽ എല്ലാം കൈക്കലാക്കിയ മോള് അമ്മയെ വൃദ്ധ സദനത്തിൽ തള്ളിയില്ലേ… ഇതാ പണ്ടുള്ളൊര് പറയുന്നത് താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീഴുമെന്ന് …

ഇനി മോളുടെ വിധി എന്താവുമെന്ന് ഈശ്വരൻ കരുതി കൂട്ടി വെച്ചിട്ടുണ്ട് താമസിക്കാതെ നമുക്ക് അതു കാണാം..

അല്ല നമ്മളിവിടെ സംസാരിച്ച് നില്ക്കാതെ അകത്തേക്ക് ചെന്നാലോ … അവർ തല കുലുക്കി കൊണ്ട് അകത്തേക്ക് ചെല്ലുമ്പൊൾ ..

ജ്യോതി നവവധുവിന്റെ കഴുത്തിലേക്ക് വളരെ വിലപ്പിടിപ്പുള്ളൊര് മാല ചാർത്തുകയായിരുന്നു.” വിളറിയ മുഖത്തോടെ നില്ക്കുന്ന പ്രകാശന്റെ പെങ്ങളുടെ അടുത്ത് ചെന്ന് ജ്യോതി പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞൂ ഒരിക്കൽ നീയെന്നെ കള്ളിയെന്ന് പറഞ്ഞ് ആ വീട്ടിൽ നിന്നും ഇറക്കിയത് കൊണ്ടാണ് ഞാനെന്റെ ജീവിതം വെട്ടി പിടിച്ചത് പക്ഷേ നീയിന്ന് നിന്റെ മോൾക്ക് കൊടുത്തിരിക്കുന്ന ആഭരണങ്ങൾ വെറും മുക്ക് പണ്ടമാണെന്ന് വരന്റെ വീട്ടുകാർ അറിയൂമ്പൊൾ എങ്ങനെയായിരിക്കും അവരുടെ പ്രതികരണം..

ചാട്ടുളി പോലെ വന്ന ചോദ്യം കേട്ടതും ഞെട്ടലോടെ അവർ അവളെ നോക്കി.. കാലത്തിന്റെ കണക്ക് പുസ്തകത്തിൽ എല്ലാം രേഖപെടുത്തും നാത്തൂനെ സമയം ആകുമ്പോൾ അത് താനെ പൊങ്ങി വരും… അത്രയും പറഞ്ഞ് കൊണ്ട് ജ്യോതി പുറത്തേക്ക് നടക്കുമ്പോൾ കാറ്റ് പോയ ബലൂൺ പോലെ പ്രകാശന്റെ പെങ്ങൾ നിന്നൂ…

ലൈക്ക് കമന്റ് ചെയ്യണേ…

ലൈക്ക് കമന്റ്‌ ചെയ്യണേ

ശുഭം……

രചന : സ്മിത രഘുനാഥ്


Comments

Leave a Reply

Your email address will not be published. Required fields are marked *