ഇല്ല രവിയേട്ടാ ഇനി നിങ്ങളുടെ ജീവിതത്തിലെ സ്വൈര്യം കെടുത്താൻ ഞാൻ വരില്ല…

രചന : നജീബ് കോൽപാടം

ഇന്നലെ വരെ ഒരു കാമ പൂർത്തീകരണത്തിന്റെ യന്ത്രമായി മാത്രമല്ലെ നിങ്ങളെന്നെ കണ്ടത്പി

പിന്നെന്തിനാണ് ഈ സമയത്ത് ഈ കണ്ണ് നിറക്കുന്നത് . “ഇല്ല രവിയേട്ടാ ഇനി നിങ്ങളുടെ ജീവിതത്തിലെ സോയ്ര്യം കെടുത്താൻ ഞാൻ വരില്ല ..” പുറത്ത് നല്ല മഴയല്ലേ .

ഇതുപോലൊരു ഇടവപ്പാതിയിൽ തോരാത്ത മഴക്കാലത്ത് ആദ്യമായി ഈ വീടിന്റെ പടികടന്നു വരുമ്പോൾ ഉള്ളിൽ ഭയമായിരുന്നു പുതിയ ജീവിതം എങ്ങനെയാവണം എന്നുപോലും അറിയാത്ത പതിനേഴ് കാരി .

അമ്മയും അമ്മാവനും പറഞ്ഞു ന്റെ കുട്ടിയുടെ ഭാഗ്യമാണ് ഇങ്ങനൊരു ബന്ധം ഇല്ലങ്കിൽ ഇതുപോലൊരു തറവാട്ടിലേക്ക് ഉയർന്ന ഉദ്യോഗം ഉള്ള ഒരാളുടെ കൂടെ ജീവിക്കാൻ കഴിയോ ,

ആളും അലങ്കാരങ്ങളും ഈ നാട്ടിൽ ഈ വീടിന്റെ മുറ്റത്ത് മാത്രമായിരുന്നു അന്നൊരു കാറും .

അതാ ഒഴിഞ്ഞ മൂലയിൽ ഇന്നും കിടപ്പുണ്ട് തുരുമ്പെടുത്ത് .

മുല്ലപ്പൂവും തോരണങ്ങള് കൊണ്ടും അലങ്കരിച്ച മണിയറയിൽ പുകയിലയുടെ മനം പുരട്ടുന്ന ഗന്ധം തളംകെട്ടി നിന്നിരുന്നു .

ആ കുട്ടിക്ക് എന്താ വേണ്ടത് വെച്ചാ കൊടുക്കുട്ടോ ചിരുതേ .ഇവടുത്തെ അച്ഛൻന്റെ കല്പന ചിരുതയോട് ചിരുത ആരാന്നല്ലേ .?

ഇവിടത്തെ വേലക്കാരിയായിരുന്നു മൂന്നു വര്ഷം മുൻപാണ് മരിച്ചത് .അന്നൊന്നു പോയി കാണാൻ പോലും പറ്റീല .

മെല്ലെ മെല്ലെ അടുക്കളയിലെ ഭരണം എനിക്കായി രവിയെട്ടന്റെ അച്ഛന് ഞാൻ ഉണ്ടാക്കിയതല്ലെങ്കിൽ പിന്നെ വയറു നിറയില്ലന്നായി. എനിക്കും ഇഷ്ടട്ടോ എല്ലാര്ക്കും വെച്ച് വിളമ്പാനെ.

ഇന്നേക്ക് മുപ്പത് വർഷം തികഞ്ഞു .അതിനിടയിൽ എനിക്ക് കിട്ടിയ ഏക സമ്പാദ്യമാണ് എന്റെ ഉണ്ണി അവനിവടെ ഇല്ല കോയമ്പത്തൂരാണ് ഒരു വർഷായെ അവടെ നിന്നാണ് പടിക്കണേ അമ്മയെ വിട്ടു എങ്ങനാ ഞാൻ പോവാ എന്ന് പറഞ്ഞു കുറേ കരഞ്ഞതാ അന്ന് .

ഒരു ദിവസം പോലും വിളിക്കാതിരിക്കില്ല അമ്മടെ ശബ്ദം കേട്ടില്ലങ്കിൽ ഉറക്കം വരില്ലെന്ന് പറയും .

ഞാനെന്റെ വേദനയുടെ ഭാണ്ഡക്കെട്ടുകൾ ഇറക്കി വെക്കുന്ന ഒരത്താണിയായിരുന്നു സുജ മാസത്തിലൊരിക്കൽ അവൾ ഇവടെ വരും അകന്ന ബന്ധമാണ് രവിയേട്ടന്റെ വകയിൽ ഒരമ്മാവന്റെ മകൾ .

അവൾ വന്നാൽ പിന്നെ അടുക്കളയിലും കുളകടവിലും പിന്നെ ഈ ഉമ്മറപ്പടിയിലും ഒരുമിച്ചിരുന്നു പറയാൻ കഥകളേറെ ഉണ്ടായിരുന്നു രണ്ടുപേർക്കും .

പാതി പറഞ്ഞു മുഴുമിപ്പിക്കാൻ പിന്നെയും എത്രയോ ബാക്കിവെച്ചു അവൾ പോവും .

വീണ്ടും ഞാൻ തനിച്ചു ഈ വലിയ വീട്ടിൽ .

പാതിരാത്രിയിൽ നാലുകാലിൽ കയറി വരുന്ന രവിയേട്ടന്റെ അസഭ്യ വാക്കുകൾ കൂടെ കേട്ട് മാത്രമേ ഞാൻ ഉറങ്ങാറുള്ളു .

ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത താടിയിൽ വെളുത്ത രോമങ്ങൾ നിറഞ്ഞ ഒരപരിചിതൻ രവിയേട്ടന്റെ കൂടെ ഒരു രാത്രിയിൽ ഇവടെ വന്നിരുന്നു .

അന്നുറങ്ങിയിട്ടില്ല ഞാൻ മദ്യപിച്ചു ലക്ക് കെട്ട അവരിലാരോ ശര്ധിച്ചത് പിറ്റേന്ന് രാവിലെ ചിരുതയാണ് കഴുകി വൃത്തിയാക്കിയത് .

ഞാൻ രണ്ടു നാളത്തെ മൗന സമരം തുടർന്നു ഏറ്റുപറച്ചിലുകൾക്ക് ഒടുവിൽ രവിയേട്ടന്റെ കൈ എന്റെ കവിളിൽ പതിച്ചു .

ഒന്നുറക്കെ വാവിട്ട് കരയാൻ പോലും തോന്നിയില്ല

അപ്പോഴും അമ്മാവന്റെ ആ വാക്കുകൾ എന്റെ മനസ്സിൽ നിറഞ്ഞു .

(എന്റെ കുഞ്ഞിന്റെ ഭാഗ്യമാണ് )

എന്നത്തേയും പോലെ എന്റെ ദേഷ്യം അടുക്കളയിലെ പത്രങ്ങൾക് മുകളിൽ തീർത്തു .

റൂമിയെ വായിച്ചതിൽ എവിടേയോ മറന്നു പോയാരു വാക്ക്

(സ്വർണ്ണ കൂട്ടിലടച്ച കിളി .)

എന്റെ ജീവിതവുമായി എത്രയേറെ യോജിക്കുന്ന വാക്കായിരുന്നു അത്

ആർക്കുവേണ്ടി ജീവിക്കണം എന്ന ചിന്തയിൽ നിന്ന് എന്നെ കൈപിടിച്ചുയർത്തിയത് ഒരു ജനുവരി മാസം എനിക്ക് സമ്മാനിച്ച എന്റെ ഉണ്ണിയുടെ ജന്മമായിരുന്നു അവൻ വന്നതിൽ പിന്നെ എന്റെ സങ്കടങ്ങൾക്ക് സ്ഥാനമില്ലാതെയായി .

അവന്റെ ചിരിക്കും കളിക്കും മുന്നിൽ സന്തോഷത്തിന്റെ പുതിയ രാവും പകലുകളും ഞാൻ കണ്ടുതുടങ്ങി .

എന്നോടെത്ര ദേഷ്യവും വെറുപ്പും കാണിച്ചാലും അച്ഛനും മകനും നല്ല കൂട്ടുകാരായിരുന്നു രവിയേട്ടന് ഉണ്ണിയെ അത്രയേറെ ഇഷ്ടമായിരുന്നു .

നരബാധിച്ചു തുടങ്ങിയ മുടിയിഴകളും കറുപ്പ് വീണ് തുടങ്ങിയ കൺതടങ്ങളും കാലം തീർത്ത മാറ്റങ്ങൾ എന്നിലും രവിയേട്ടനിലും കണ്ടുതുടങ്ങിയിരിക്കുന്നു .

ഒരിക്കൽ ഒരു തമാശ പോലെ പറയുകയും ചെയ്തതാണ് നമ്മളിൽ ആരാവും ആദ്യം ഇവിടം വിട്ടുപോവുക .

ഒന്നുറക്കെ വിളിച്ചു പറയണം എന്നുണ്ട് രവിയേട്ടാ ഞാൻ തന്നെ ആദ്യം .ശബ്ദം തൊണ്ടക്കുഴിയിൽ കുരുങ്ങി കിടന്നു .

ഉണ്ണിയുടെ അമ്മേ എന്നു വിളിച്ചുള്ള കരച്ചിൽ കേൾക്കുന്ന പോലെ തോന്നി അവൻ എത്തിയോ ഇത്ര പെട്ടന്ന് .

ഉണ്ണീ ഈ പുൽപ്പായയിൽ നിന്ന് എണീറ്റൊന്ന് നിന്നെ വാരിപുണരണം എന്നുണ്ട് അമ്മക്ക് .

എല്ലാവരും വന്ന സ്ഥിതിക്ക് ഇനി എടുക്കുകയല്ലേ ആരോ അടക്കം പറയുന്നത് കേട്ടു .

ഒരു യാത്രക്കുള്ള കാത്തിരിപ്പു പോലെ ..ട്രെയിൻ കാത്ത് നിൽക്കുന്ന യാത്രികനെ പോലെ .

എനിക്കുള്ള ചിത ഒരുങ്ങി കഴിഞ്ഞിട്ടുണ്ട് .

യാത്രക്ക് മുൻപ് അവസാനാമായി പറയാൻ ഒന്നേ ഒള്ളു രവിയേട്ടാ എന്റടുത്ത് കത്തിച്ചു വെച്ച ഈ ചന്ദന തിരിയുടെ പരിമണത്തേക്കാൾ മനം പുരട്ടുന്ന നിങ്ങളുടെ സിഗരറ്റിന്റെ മണം ഞാനേറെ സ്നേഹിച്ചിരുന്നു .

എന്റെ കർമം

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : നജീബ് കോൽപാടം