ഭദ്രാർജുനം, നോവലിന്റെ, ഭാഗം 7 വായിക്കൂ…

രചന : ഭദ്ര

“എന്താ ചെറിയമ്മേ ഇങ്ങനെ രണ്ടാളും വിയർക്കുന്നെ? പേടിക്കണ്ട പ്രേതം ഒന്നുമല്ലല്ലോ ഞാൻ നിങ്ങളുടെ പഴയ രുദ്രൻ തന്നെയാ. മറന്നോ ഇനി എന്നെ? ”

“ഏയ്യ്….. അതിനു വഴി ഉണ്ടാവില്ല രുദ്ര… എന്താ അച്ഛനും അമ്മയും ഇങ്ങനെ നോക്കുന്നെ?

ഓഹ്… മനസിലായി, ഒരു ദിവസംകൊണ്ട് എന്താ ഇവിടെ നടന്നത് എന്നാവും അല്ലെ? ”

അകത്തുനിന്ന് പുറത്തേക്കു വന്ന അനന്തനെ കണ്ട് അവർ ഒന്നുകൂടെ ഞെട്ടി.

” അനന്താ എന്താ ഇവിടെ നടക്കുന്നെ, ഇവനെ പിടിച്ചു പുറത്താക്കാതെ അകത്തു കേറി ഇരിക്കണോ നീ? ”

കോപം കൊണ്ട് വിറക്കുന്ന ശേഖരൻ അനന്ദന് നേരെ കയർക്കുമ്പോൾ അതെ കോപം കൊണ്ട് വിറക്കുകയാണ് അനന്തനും അരവിന്ദനും…..

” എന്തിനാ ചെറിയച്ചാ ഞങ്ങളെ അനാഥരെക്കിയേ? ചോദിച്ചാൽ എല്ലാം തരുമായിരുന്നല്ലോ എന്റെ അച്ഛൻ. പിന്നെന്തിനാ അവരെ…?”

പറഞ്ഞു പൂർത്തിയാക്കാൻ പറ്റാതെ രുദ്രൻ കിതച്ചു. അതുകണ്ടു അനന്തൻ തുടർന്നു,…

” ഒരു ആക്‌സിഡന്റ് ആണെന്നല്ലേ നിങ്ങൾ പറഞ്ഞത്.എന്തിനുവേണ്ടിയാ ഈ പാപം ചെയ്തേ? ”

” ഓഹ്, നീ ഇവരുടെ വാക്ക് കേട്ട് ഞങ്ങൾക്ക് എതിരെ ആയോ.. നിന്നെ അങ്ങനെ ഞാൻ നോക്കിയതല്ലേ..? ”

” നോക്കിയ തരം നിങ്ങൾ പറയണ്ട, മദ്യപിച്ചു ഇവളെ ഉപദ്രവിക്കാൻ നോക്കിയപ്പോ, എന്നെ തിരുത്തുന്നതിന് പകരം എന്നെ പ്രോത്സാഹിപ്പിക്കുകയല്ലേ ചെയ്തേ? ഒരമ്മ തന്നെ എനിക്ക് കൂട്ട് നിന്നാൽ ഏത് മനുഷ്യനാ തെറ്റ് പറ്റാതിരിക്കാ? ”

ഉത്തരം മുട്ടി നിൽക്കുന്ന അവർക്ക് മുന്നിൽ അടുത്ത ഊഴം അരവിന്ദൻ ഏറ്റെടുത്തു..

” കൂട്ട്കെട്ടും മദ്യപാനവും ആയി ഓരോന്നു നശിപ്പിച്ചത് കൊണ്ടല്ലേ വല്യച്ഛൻ നിങ്ങൾക്ക് ഷെയർ തരില്ലെന്ന് പറഞ്ഞേ, അതിനല്ലേ ആ പാവങ്ങളെ… വെറുപ്പ്‌ തോന്നുന്നു നിങ്ങളുടെ മകനായി ജനിച്ചതിൽ. ഛെ….”

ഉത്തരമില്ലാതെ നിൽക്കുന്ന രണ്ടുപേരോടും രുദ്രൻ പറഞ്ഞു.

” നിങ്ങളെ കൊന്നു കളയാൻ വേണ്ടിയാ ഞാൻ വന്നത്. ദൈവം തന്ന ജീവൻ എടുക്കാൻ എനിക്ക് അവകാശമില്ല. അതുകൊണ്ട് വെറുതെ വിടാ.. രണ്ടു മക്കളും നിങ്ങൾക്ക് എതിരായി,

ഇതിലും കൂടുതൽ നിങ്ങൾക്കിനി ഒന്നും നല്കാനില്ല രുദ്രന്, കേറി ചെല്ല്… ”

അകത്തേക്ക് കയറിയ ഇരുവർക്കും വേദനിച്ചത് അനന്തന്റെ വാക്കുകൾ ആണ്. അവൻ ഇങ്ങനെ പെട്ടന്ന്, എന്താ പറ്റിയത്? സ്വയം ഇരുവരും ചോദിച്ചുകൊണ്ടിരുന്നു.

ഈ സമയം അനന്തൻ ചിന്തിക്കുകയായിരുന്നു അവന് വന്ന മാറ്റം.

ഹോസ്പിറ്റലിൽ കിടക്കുമ്പോൾ ആണ് അച്ചു വന്നത്. അവനെ കണ്ടപാടെ അനന്തൻ തല വെട്ടിച്ചു.

ഒരു പുഞ്ചിരിയോടെ അവനടുത്തിരുന്ന് അച്ചു സംസാരിക്കാൻ തുടങ്ങി.

” വേദന ഉണ്ടോ? എന്തിനാ പൊക്കിരിത്തരം കാണിച്ചേ, ഒന്നുമല്ലെങ്കിൽ നിന്റെ പെങ്ങൾ അല്ലേടാ അവൾ. ”

മിണ്ടാതെ കിടക്കുന്ന അവനെ ഒന്നു നോക്കി അച്ചു.

” ഒന്നു ചിന്തിച്ചു നോക്ക്, നിന്റെ അച്ഛനും അമ്മയും കൂടി അവരെ അനാഥരാക്കി. രുദ്രൻ മാത്രം എങ്ങനെയോ രക്ഷപെട്ടു. നിന്നെ അരവിന്ദനെയും അത്രക്ക് സ്നേഹിച്ചതല്ലേ അവര്. എന്നിട്ടല്ലേ നിസാര കാര്യത്തിന് കൊന്നുതള്ളിയത്. ”

ആക്സിഡന്റ് അല്ല എന്നുള്ള വാർത്ത അനന്തനെ ഞെട്ടിച്ചു. അത്രക്ക് പ്രിയമായിരുന്നു അവന് അവരെന്ന് വച്ചാൽ. എപ്പോളോ കൂട്ടുകെട്ട് അവനെ നശിപ്പിച്ചു.

” അനന്താ നിനക്കെന്താ പറ്റിയെ? ഇന്നലെ നിന്നെ ഞാൻ തല്ലുമ്പോൾ തല താഴ്ത്തി നിന്ന അരവിന്ദനെ കണ്ടോ നീ, നിന്നെ തല്ലുമ്പോ വേദനിച്ചത് അവനാ, നീ എപ്പോളാ ഞങ്ങൾക്ക് അനന്തൻ ആയിമാറിയേ? ഇപ്പോളും ആഗ്രഹിക്കുന്നുണ്ട് നീ ഞങ്ങളുടെ പഴയ അനന്തു ഏട്ടൻ ആവാൻ. നീ മനസ്സ് വച്ചാൽ എല്ലാം മറക്കാനും പൊറുക്കാനും എല്ലാവരും തയാറാവും. എല്ലാവരും ഉണ്ടായിട്ടും അനാഥനെ പോലെ ജീവിക്കുന്ന അരവിന്ദ്ധാനെങ്കിലും വേണ്ടി മാറാൻ ശ്രെമിക്കു.

നിന്റടുത്തു വരണ്ട ഒരു കാര്യം ഇല്ലെനിക്ക് എന്നാലും അവനെ കാണുമ്പോൾ എന്തോ ഒരു വിഷമം,

അതാ ഞാൻ വന്നത്. ഇനി നീ ആലോചിക്കു എന്തു വേണമെന്ന്. ഞാൻ പോവാ..

ഒന്നും മിണ്ടാതെ തിരിഞ്ഞു കിടന്ന അനന്തൻ കുറ്റബോധംകൊണ്ട് കരയുകയായിരുന്നു.

” അച്ചു… ”

വിളികേട്ട് അച്ചു തിരിഞ്ഞു നോക്കി, കരഞ്ഞു ചുവന്ന കണ്ണുകളുമായി അനന്തനെ കണ്ടപ്പോൾ അവനും സങ്കടം തോന്നി.

” അച്ചു… ഞാൻ പഴയ അനന്തൻ ആയി വന്നാൽ എന്നോട് എല്ലാരും വെ7റുപ്പ് കാണിക്കോ.?

ഭദ്ര പൊറുക്കോ എന്നോട്? എനിക്ക് മാറണം,

എന്റെ അവികുട്ടന് വേണ്ടി.. സഹായിക്കോ എന്നെ? ”

നിറഞ്ഞ മിഴികളാൽ പറയുന്ന അനന്തനിൽ അവൻ പഴയ അനന്തേട്ടനെ കണ്ടു..

അച്ചുവിനോപ്പം വീട്ടിൽ വന്ന അനന്തനെ കണ്ടു എല്ലാരും ഞെട്ടി.

” രുദ്രാ.. എനിക്ക് തെറ്റ് പറ്റിപ്പോയി. പൊറുത്തൂടെ എന്നോട്.. ”

കണ്ണീരാൽ കുതിർന്ന അവനെ കണ്ടപ്പോൾ രുദ്രൻ അരവിന്ദനെ നോക്കി. അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു.

പുറത്ത് വണ്ടിയുടെ ശബ്ദം കേട്ട് ആരാന്ന് നോക്കാൻ വന്നതായിരുന്നു ഭദ്ര. അനന്തനെ കണ്ടതും അങ്ങനെ തന്നെ നിന്നു അവൾ.

” ന്നോട് പൊറുക്കണം, കുടിച്ച ബോധത്തിൽ എന്റെ ഭാഗത്തു നിന്നുണ്ടായ തെറ്റാ. മോള് പൊറുക്കണം ഏട്ടനോട്. ”

കരഞ്ഞുകൊണ്ട് അവളുടെ കാൽ പിടിക്കാൻ നോക്കുമ്പോളേക്കും അവൾ അവന്റെ കൈ പിടിച്ചിരുന്നു.

” എന്താ ഏട്ടാ.. ഇത്, തെറ്റ് മനസിലായ പിന്നെ കാലു പിടിക്ക ചെയ്യാ.. നിക്ക് ദേഷ്യം ഒന്നൂല്ല,

ഞങ്ങടെ ഏട്ടനായി എപ്പോളും ഇവിടെ ഉണ്ടായ മതി.

അവളുടെ വാക്കുകൾ കേട്ടപ്പോളേക്കും അവളെ നെഞ്ചോടു ചേർത്ത് കരഞ്ഞിരുന്നു.

” ചെല്ല് ഏട്ടാ.. അരവിന്ദേട്ടനടുത്തേക്ക് . ”

അവന്റെ കണ്ണ് തുടച്ചു കൊടുത്തു പറയുന്നവളെ ഒരു പുഞ്ചിരിയോടെ നോക്കി അവൻ.

” അവികുട്ടാ… ”

ആ വിളിയിൽ അരവിന്ദന്റെ തേങ്ങലുകൾ പുറത്തു ചാടി, അനന്തനെ പൂണ്ടടക്കം കെട്ടിപിടിച്ചിരുന്നു.

അവരുടെ സന്തോഷം കണ്ടു എല്ലാവരുടെയും കണ്ണ് നിറഞ്ഞു.

❤❤❤❤❤❤❤❤

മുറിയിൽ തന്റെ മക്കളും തള്ളി പറഞ്ഞ വേദനയിൽ ആയിരുന്നു ശേഖരനും രാധികയും.

” രാധികേ… നമ്മൾ എന്താ നേടിയത്? നമ്മൾ അവർക്ക് വേണ്ടി കഷ്ടപ്പെട്ട് ഇന്ന് അവരും നമ്മളെ തള്ളി പറഞ്ഞു. ഈ പാപത്തിന്റെ ഫലം നമ്മൾക്കു തന്ന മതി ഈശ്വരൻ ”

” മ്മ്മ്.. ”

ഒന്ന് മൂളിയതല്ലാതെ രാധിക ഒന്നും മിണ്ടിയില്ല.

” ഞാൻ ഒരു കാര്യം തീരുമാനിച്ചിട്ടുണ്ട്. നീ പോരുന്നുണ്ടോ എനിക്കൊപ്പം. ”

ഇത് വരെ എല്ലാ തീരുമാനവും നമ്മൾ ഒന്നിച്ച എടുത്തത്. ഇപ്പൊ നിങ്ങൾ പറയുന്നത് എന്താണോ ഞാൻ കേൾക്കാം . ”

രാത്രി എല്ലാവരും ഉറക്കമായപ്പോൾ ഇരുവരും അരവിന്ദന്റെ മുറിയിൽ ചെന്നു.

എന്നാൽ അരവിന്ദനരികിൽ കിടക്കുന്ന അനന്തനെ കണ്ടപ്പോൾ ആ അമ്മ രണ്ടു മക്കളെയും തഴുകാൻ കൈ ഉയർത്തി. അരുതെന്ന് ശേഖരൻ കണ്ണുകൊണ്ടു കാണിച്ചപ്പോൾ ആണ് ശ്രമം അവർ ഉപേക്ഷിച്ചു… പിന്നെ എങ്ങോട്ടെന്നില്ലാത്ത യാത്ര പുറപ്പെട്ടു അവർ.

❤❤❤❤❤❤❤

രാവിലെ ചായയുമായി ചെന്ന ഭദ്ര മുറിയിൽ കാണാതെ തിരഞ്ഞപ്പോൾ ആണ് മേശമേൽ ഒരു കത്ത് കണ്ടത്…

അത് വായിച്ചു അനന്തന്റെ കയ്യിൽ അതേല്പിച്ചു അവൾ..

തുടരും….

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : ഭദ്ര

Scroll to Top