എനിക്കറിയാം ഈ കണ്ണീരിനു കാരണക്കാരൻ ഞാനാ, എന്നോട് ക്ഷമിക്കണേ ശിവാനി, ഞാൻ നിന്റെ കാല് പിടിക്കാം

രചന :Rosily joseph

“മോനേ അവളോട് നീയെന്താ ഒന്നും മിണ്ടാത്തത് അവളാകെ വിഷമിച്ചിരിക്കുവാ.. ”

“മ്മ്… ”

“ഇന്നുച്ച മുതൽ ഒന്നും കഴിച്ചിട്ടുമില്ല.. രാവിലെ കഴിച്ചത് മൊത്തം അതുപോലെ ശർദ്ധിച്ചു കളഞ്ഞു.. ”

“മ്മ്.. ”

“പാവം അതിന് തീരെ വയ്യ, ഇപ്പോഴും അടുക്കളയിൽ പാത്രം കഴുകികൊണ്ടിരിക്കുവാ.. ഒന്നും ചെയ്യണ്ടാന്ന് പറഞ്ഞിട്ട് കേൾക്കണ്ടേ.. !”

“മ്മ്… ”

“നീ മൂളികൊണ്ടിരിക്കാതെ വാ തുറന്നെതെങ്കിലും പറയ്യ്.. അവളോട് നീ തന്നെ പറ എന്തെങ്കിലും കഴിക്കാൻ ഈ സമയത്തു വയറു വിശന്നിരിക്കാൻ പാടില്ല അത് കുഞ്ഞിനെ ദോഷം ചെയ്യും.. ”

“അവള് കഴിച്ചിട്ടുണ്ടാകും അമ്മേ.. അടുക്കളയിൽ അല്ലെ നിൽപ്.. എന്തെങ്കിലും ഒക്കെ അമ്മ കാണാതെ കഴിച്ചുകാണും.. ”

“നിന്നോട് വഴക്കിടാൻ ഞാനില്ല നിനക്ക് പറ്റുമെങ്കിൽ നീ അവള്ടെ അടുത്തെയ്ക്ക് ചെല്ല് ”

“വിധുവേട്ടാ കഴിക്കുന്നില്ലേ… ”

“അമ്മ പോയതിന് പിന്നാലെ ശിവാനി മുറിയിലേയ്ക്ക് വന്നു.. ”

“മ്മ് ഞാൻ വന്നോളാം.. ”

“മ്മ്… ”

അവൾ അടുക്കളയിലേയ്ക്ക് പോയി അൽപ്പം കഴിഞ്ഞപ്പോൾ വിധു കയ്യ് കഴുകി ഊണുമേശയ്ക്കരികിൽ വന്നിരുന്നു..

“അമ്മ കഴിക്കുന്നില്ലേ… ”

“അവൻ ചോദിച്ചു.. ”

“മ്മ് കഴിക്കാം … ”

” മോളിരിക്ക് ഞാൻ വിളമ്പാം…

“വേണ്ടമ്മേ അമ്മ ഇരുന്നോ ഞാൻ വിളമ്പിക്കോളാം ”

ഊണ് കഴിഞ്ഞു വിധു ഒന്നും മിണ്ടാതെ മുറിയിലേയ്ക്ക് പോയി..

“മോളേ അമ്മയ്ക്ക് ഭയങ്കര തലവേദന ഞാനൊന്ന് പോയി കിടക്കട്ടെ… ഇന്നിനി നീ പാത്രമൊന്നും കഴുകണ്ടാ.. കഴിച്ചിട്ട് പോയി കിടന്നോ.. അമ്മ കൂട്ടിരിക്കണോ… ”

“വേണ്ടമ്മേ ഞാൻ കഴിച്ചോളാം… ”

“മ്മ്… ”

ശിവാനി മുറിയിലേയ്ക്ക് വരുമ്പോൾ വിധു ലാപ്ടോപ്പിനു മുന്നിൽ കുത്തിയിരുന്ന് എന്തോ ചെയ്യുകയായിരുന്നു..

അവൾ ഒന്നും മിണ്ടാതെ വാതിൽ ലോക്ക് ചെയ്തു നിലത്തൊരു പായ വിരിച്ചു അവിടെ കിടന്നു…

അൽപ്പം കഴിഞ്ഞപ്പോൾ,

“ശിവാനീ… ”

“അയാൾ അവൾക്കരികിലായ് വന്നിരുന്നു.. ”

അവന്റെ മുഖത്തു അപ്പോൾ മുൻപ് കണ്ട ദേഷ്യമോ പിണക്കമോ ഒന്നുമില്ലായിരുന്നു..

അവൾ എഴുന്നേറ്റിരുന്നു.. അത്ഭുതത്തോടെ അവന്റെ മുഖത്തേയ്ക്ക് നോക്കി..

“ഈ അവസ്ഥയിൽ തറയിൽ കിടക്കാൻ പാടില്ലെന്ന് നിനക്കറിഞ്ഞുകൂടേ..! വാ വന്നു കട്ടിലിൽ കിടക്ക് .. ”

“വേണ്ട ഏട്ടാ.. ഞാനിവിടെ കിടന്നോളാം.. ”

“നിന്നോട് ഞാനാ പറഞ്ഞത് കട്ടിലിൽ കിടക്കാൻ നീ എന്നേ അനുസരിക്കില്ലേ.. !”

“വിധുവേട്ടാ ഞാൻ… ”

“വാ എണീക്ക് അവിടുന്ന്… ”

അവൻ എഴുന്നേറ്റു പിന്നാലെ അവൾ എഴുന്നേൽക്കുവാൻ ശ്രമിച്ചപ്പോൾ നടുവിനു പെട്ടന്ന് കൊളുത്തിപിടിച്ചു.. താഴേയ്ക്ക് വേദന അരിച്ചിറങ്ങുന്നതുപോലെ തോന്നി… അവൻ തിരിഞ്ഞു നോക്കിയപ്പോൾ ശിവാനി അപ്പോഴും തറയിൽ ഇരിക്കുകയായിരുന്നു..

“ശിവാനി നിന്നോടല്ലേ പറഞ്ഞത് എഴുന്നേൽക്കാൻ..

അവൻ ഉച്ചത്തിൽ പറഞ്ഞു.. എന്തോ പറയണമെന്ന് തോന്നിയെങ്കിലും ഒന്നും മിണ്ടാതെ വേദന കടിച്ചുപിടിച്ചെഴുന്നേൽക്കാൻ ശ്രമിച്ചു..

ഇത്തവണ അവൾ അറിയാതെ വിധുവേട്ടാ എന്ന് വിളിച്ചുപോയി… കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകി..

“എന്താ എന്തുപറ്റി..? ”

അവൾ എഴുന്നേൽക്കാൻ പാട് പെടുന്നത് കണ്ടപ്പോൾ അവനും സങ്കടം തോന്നി..

“വാ എഴുന്നേൽക്ക്.. ”

അവൻ പിടിച്ചു കട്ടിലിൽ ഇരുത്തി നടുവ് കുഴമ്പ് തേച്ചു നന്നായി തിരുമ്മി

“ഞാനപ്പഴേ പറഞ്ഞതല്ലേ തറയിൽ കിടക്കരുതെന്ന് സാരല്ല പോട്ടെ ഈ വേദന ഇപ്പൊ മാറും… ”

“എന്തിനാ കരയുന്നെ വേദന നല്ലോണം ഉണ്ടോ… ”

ഇല്ലാ എന്ന് അവൾ തലയാട്ടി

‘എനിക്കറിയാം ഈ കണ്ണീരിനു കാരണക്കാരൻ ഞാൻ തന്നെയാണ് ഇതുപോലെ എത്ര രാത്രികളിൽ ഞാൻ കാണാതെ നീ കരഞ്ഞിട്ടുണ്ടാവും… ”

അവൻ അവള്ടെ കവിളിലൂടെ ഒഴുകിയിറങ്ങിയ കണ്ണുനീർ തുടച്ചു..

“നിനക്ക് എന്നോട് ദേഷ്യമുണ്ടോ ശിവാനീ…

ദേഷ്യം കാണും എനിക്കറിയാം നിന്റെ കഴുത്തിൽ ഞാൻ താലികെട്ടിയിട്ട് ഇന്നേവരെ സ്നേഹത്തോടെ ഒന്ന് നോക്കുക കൂടി ചെയ്തിട്ടില്ലല്ലോ..

നിന്നെ എനിക്ക് ഇഷ്ടമില്ലഞ്ഞിട്ടല്ല ശിവാനീ മനസ്സ് നിറയെ അവളായി പോയി രേണുക..

എന്റെ വീട്ടുകാർക്കും അവള്ടെ വീട്ടുകാർക്കും ഇഷ്ടല്ലായിരുന്നു ഞങ്ങൾടെ ബന്ധം..

അവള്ടെ അച്ഛനും അമ്മയും അവളെ നിർബന്ധിപ്പിച്ചു വേറെ വിവാഹം കഴിപ്പിച്ചു എന്റെ അടുത്ത് നിന്ന് അവളെ ഒരുപാട് ദൂരത്തേയ്ക്ക് കൊണ്ടുപോയി..

അതുകഴിഞ്ഞു എന്റെ മാനസികനില ആകെ തെറ്റിയിരുന്നു മദ്യപാനം തുടങ്ങി.. ആകെ നശിക്കുമെന്ന് തോന്നിയപ്പഴാ എല്ലാവരും കൂടി ചേർന്ന് എന്നെകൊണ്ട് ഈ കല്യാണം കഴിപ്പിച്ചത്..

ആദ്യരാത്രിയിൽ മദ്യപിച്ചു വന്ന എന്റെ കണ്ണിൽ അവൾ മാത്രമായിരുന്നു.. അവളാണെന്ന് കരുതിയാ ഞാൻ നിന്റെ ശരീരം സ്വന്തമാക്കിയത്.. ”

അപ്പോഴേയ്ക്കും വിധു കരയാൻ തുടങ്ങിയിരുന്നു..

“വിധുവേട്ടാ കരയല്ലേ.. ”

“ഇല്ല ശിവാനി ഇനി ഞാൻ കരയില്ല നീയും കരയത്തില്ല ഇത്രയും നാൾ എല്ലാം സഹിച്ചു നീ എന്നോടൊപ്പം നിന്നില്ലേ ഇനിയും നിന്നെ ഞാൻ സ്നേഹിച്ചില്ലെങ്കിൽ ദൈവം പോലും എന്നോട് പൊറുക്കില്ല…

എന്നോട് ക്ഷമിക്കണേ ശിവാനി ഞാൻ നിന്റെ കാലുപിടിക്കാം… ”

“വിധുവേട്ടാ അരുതേ… നിന്നെ ഞാനൊന്ന് കെട്ടിപിടിച്ചോട്ടെ ശിവാനി… ”

അവൾ മറുപടി പറയുന്നതിനു മുന്പേ അവൻ അവളെ കെട്ടിപ്പുണർന്നു..

മതിവരുവോളം ചുംബിച്ചു..

പിറ്റേന്ന് പ്രഭാതം,

“വിധുവേട്ടാ എഴുന്നേൽക്ക് ഇതെന്തൊരു ഉറക്കമാ.. ”

“ശിവാനീ കുറച്ചു നേരം കൂടി ഞാനൊന്ന് ഉറങ്ങട്ടെ.. !”

“വേണ്ട വേണ്ട മതിയുറങ്ങിയത്.. ചായ കുടിച്ചിട്ട് വേഗം റെഡിയാവ് ഓഫീസിൽ പോകണ്ടേ… !”

“മടിച്ചു മടിച് അവൻ കട്ടിലിൽ എഴുന്നേറ്റിരുന്നു.. ”

“ഇതെന്തൊരു നോട്ടമാ ഇതുവരെ കണ്ടിട്ടില്ലാത്തതുപോലെ… ”

‘ഇപ്പഴല്ലേ ശിവാനി നിന്നെ ഞാൻ കാണുന്നത്.. ഒന്ന് ശരിക്ക് കാണട്ടെ.. ”

“ഒന്നും മിണ്ടാതെ അവൾ നാണത്താൽ തല കുനിച്ചിരുന്നു… ആയിരം സൂര്യൻ ഒന്നിച്ചുദിച്ചത് പോലെ തോന്നി അവള്ടെ മുഖം.. കോരിയെടുത്ത് കൈക്കുമ്പിൾ വെച്ച് ചുംബിക്കണം എന്ന് തോന്നി.. പക്ഷേ… ”

“ഡാ… എഴുന്നേൽക്കടാ കോപ്രായം കാണിക്കാതെ…”

“അമ്മേ അമ്മയെപ്പോ വന്നു…

“ഞാൻ വന്നിട്ട് കൊറേ നാളായടാ മര്യാദക്ക് എണീറ്റു പോടാ പോയി പല്ല് തേയ്ക്ക്… ”

“ഈ അമ്മ.. ”

അമ്മയോടുള്ള ദേഷ്യത്തിന് കട്ടിലിൽ നിന്ന് ചാടിയെഴുന്നേൽക്കുമ്പോൾ കണ്ടു വാതിലിനു മറവിൽ ചിരിച്ചുകൊണ്ട് നിൽക്കുന്ന ശിവാനിയെ…

അതുവരെ ഇല്ലാതിരുന്ന ഒരിഷ്ടം തോന്നി അവളോട്..

(നിങ്ങൾ സ്വയം എഴുതിയ നിങ്ങളുടെ ചെറുകഥകൾ, തുടർക്കഥകൾ എന്നിവ കഥയിടം പേജിൽ ഉൾപ്പെടുത്താൻ പേജ് ഇൻബോക്സിലേക്ക് ഇപ്പോൾ തന്നെ മെസേജ് അയക്കൂ….)

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Rosily joseph