നീ ഇവിടെ വന്നിരിക്ക് പെണ്ണേ, കണ്ടോ ഡ്രസ്സ് നനഞ്ഞത്, ദൂരയാത്ര ചെയ്യുമ്പോൾ ഈ സാരി ഒന്നും യൂസ് ചെയ്യല്ലേ

രചന : ആമി

“ഈശ്വരാ ….എന്തൊരു മഴയാണ് …നശിച്ച മഴക്ക് ഇപ്പോഴാണോ പെയ്യാൻ കണ്ടത് …രാത്രിപോലെ പ്രകൃതി ഇരുണ്ടു മൂടിയും കിടക്കുന്നു

എത്രയായാലും അവനൊരു ആണല്ലേ ഞാനൊരു പെണ്ണും ….എനിക്ക് പേടി വരുന്നല്ലോ ഈശ്വരാ

ഹോസ്റ്റലിൽ നിന്നും വെക്കേഷന് നാട്ടിലേക്ക് പോകാൻ ഇറങ്ങിയപ്പോൾ വൈകിപ്പോയി അവനും എന്റെ നാട്ടുകാരനാണ് എന്റെ ക്ലാസ്‌മേറ്റ് .തിമിർത്തു പെയ്ത മഴ കാരണം ഈ വെയ്റ്റിംഗ് ഷെഡിൽ കയറിയതാണ് .മഴക്ക് ഒരു കുറവും കണ്ടില്ല .പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്തു കത്തിച്ചു അവൻ പറഞ്ഞു .

“നല്ല തണുപ്പ് …നിനക്കു വേണേൽ ഒന്ന് വലിച്ചോ …തണുപ്പും പോകും ആരും കാണില്ല

എന്റെ മുഖം ദേഷ്യം കൊണ്ട് നിറഞ്ഞപ്പോൾ അവൻ ചിരിച്ചു .ഞാൻ എറിച്ചിൽ അടിച്ചപ്പോൾ കുറച്ചു മാറിനിന്നു .

“ഈ മഴ കുറയുന്ന ലക്ഷണം ഇല്ലലോ ഈശ്വരാ

“അതെ …”അവനൊരു കൂസലും ഇല്ലാതെ പറഞ്ഞു .

ആഞ്ഞു വീശിയ കാറ്റിൽ മഴയുടെ എറിച്ചിൽ എന്റെ വസ്ത്രത്തിലേക്കു വീണു .എന്റെ വസ്ത്രം മൊത്തം നനഞ്ഞു .

“നീ ഇവിടെ വന്നിരിക്ക് പെണ്ണേ …കണ്ടോ ഡ്രസ്സ് നനഞ്ഞത് …ഈ ദൂരയാത്ര ചെയുമ്പോൾ ഈ സാരി ഒന്നും യൂസ് ചെയ്യല്ലേ …”

അവനതു പറഞ്ഞപ്പോൾ ഞാനെന്നെ തന്നെ നോക്കി .ഈശ്വരാ …എന്റെ ശരീരത്തിലേക്ക് നോക്കിയാണല്ലോ ഇത് പറഞ്ഞത് ..എന്റെ ഭയം കൂടി കൂടി വന്നു .ബാഗുകൊണ്ട് ശരീരം മറച്ചു ഞാൻ നിന്നു .മഴയേ കണ്ട് ആസ്വദിച്ചു അവനിരുന്നു

സിഗരറ്റ് കുറ്റികളുടെ എണ്ണം കൂടി വന്നു .

“നിനക്ക് ഭയം ഉണ്ടെന്നു തോന്നുന്നു ?”അവനെന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു .എന്റെ പരിഭ്രാന്തി എന്റെ മുഖത്തു നിന്നും വ്യക്തമായിരുന്നു .ആരോ ചിലർ മഴയിൽ നിന്നും ഓടിപിടിച്ചു ആ വെയ്റ്റിംഗ് ഷെഡിലേക്കു കയറിവന്നു .വന്നവർ എന്നെ അടിമുടി നോക്കി .അവൻ അപ്പോഴും മഴയേ നോക്കി ഇരിക്കുവായിരുന്നു .വന്നു കയറിവരുടെ നോട്ടം എന്നെ ഭയപ്പെടുത്തി .മറ്റൊന്നും പിന്നെ ഞാൻ നോക്കിയില്ല അവന്റെ ചാരത്തു ചേർന്നു ഞാനിരുന്നു .അവൻ എന്നെ നോക്കി ചിരിച്ചു .

“പെണ്ണേ …എനിക്കും അമ്മയും സഹോദരിയും ഒക്കെയുണ്ട് …ഞാനൊരു പുരുഷനായതിനാലാണ് നീ എന്നെ പേടിച്ചത് …”

എന്റെ കൈയിൽ മുറുകെപ്പിടിച്ചു അവനിരുന്നു .മഴയുടെ ശമനം കുറഞ്ഞു തുടങ്ങിയപ്പോൾ വന്നു കയറിയവർ പോയ് തുടങ്ങി .

“എന്നാൽ നമുക്ക് ഇറങ്ങാം …”

അവൻ അവന്റെ ബാഗുകൾ എടുത്തു നടന്നു .ഞാൻ കൈകളിൽ നിന്നും പിടിവിട്ടില്ല .അവനെന്നെ നോക്കി ചിരിച്ചു .

“പെണ്ണിനെന്നും ബലം ആൺ ഒരുത്തൻ കൂടെ ഉള്ളപ്പോൾ ആണ് അല്ലേ ”

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : ആമി