ഭദ്രാർജുനം, നോവലിൻ്റെ പതിമൂന്നാം ഭാഗം വായിക്കുക…

രചന : ഭദ്ര

അച്ചുവിന്റെ വണ്ടി പടിപ്പുര കടന്നതും രുദ്രന്റെ കണ്ണുകളിൽ നനവ് പടരാൻ തുടങ്ങി.

അതുകണ്ടതും മാളു രുദ്രന്റെ കൈകളിൽ മുറുകെ പിടിച്ചു.

” എന്താ രുദ്രേട്ടാ ഇത്? അവരിപ്പോ വരില്ലേ..

അതിനാണോ ഇങ്ങനെ സങ്കടപെടുന്നേ? ”

” ഏയ്.. ഒന്നുല്ലടി . ഞാൻ പെട്ടന്ന് കുഞ്ഞി അവന്റെ പെണ്ണായി ഈ വീട് വിട്ട് പോകുന്നത് ഓർത്തു.. ആ കാര്യം ആലോചിക്കുമ്പോൾ എന്തെന്നറിയില്ല ഒരു വേദനപോലെ.”

” ദൂരേക്ക് ഒന്നല്ലാലോ, ഇവിടെ അടുത്തേക്ക് അല്ലെ അവളെ നമ്മൾ അയക്കുന്നെ..

പിന്നെന്തിനാ വിഷമിക്കുന്നെ…”

” എനിക്ക് വിഷമം ഒന്നുല്ല,.. നീ വെറുതെ ഓരോന്നും പറഞ്ഞു പരത്താൻ നിൽക്കണ്ട.. കേട്ടോടി തവളകണ്ണി…. ”

” ഞാൻ പറഞ്ഞിട്ടുണ്ട് എന്നെ അങ്ങനെ വിളിക്കരുതെന്ന്… അല്ലെങ്കിലും എന്റെ പവിത്രേട്ടന് മാത്രെ എന്നോട് സ്നേഹം ഉള്ളു.. ഇയ്യാൾക്ക് ആ അഞ്ജലിയെ അല്ലെ ഇപ്പോളും ഇഷ്ട്ടം..

എനിക്കറിയാം.. ഇനി അങ്ങനെന്തെങ്കിലും വിളിച്ചാൽ ഞാൻ അങ്ങേരെ വിളിച്ചു കൂടെപ്പോകും… മറക്കണ്ട.. ഹും… ”

ഡയലോഗ് അടിച്ചു തിരിഞ്ഞു നടക്കാൻ തുടങ്ങിയ മാളു പുറകിൽ നിന്നുള്ള ഒരു ശക്തിയിൽ രുദ്രന്റെ നെഞ്ചിലേക്ക് വന്നു വീണു…

ഒരു നിമിഷം ഞെട്ടി തരിച്ചു മാളു നിന്നെങ്കിലും,

സർവ്വശക്തി എടുത്തു രുദ്രനെ തള്ളി മാറ്റാൻ നോക്കി. എന്നാൽ അവളെ വരിഞ്ഞു മുറുക്കി തന്റെ കൈകൾക്കുള്ളിൽ ആക്കിയിരുന്നു അവൻ..

” എന്താ രുദ്രേട്ടാ കാണിക്കുന്നേ… വല്ലോരും കാണും… വിട്… ”

” ഓഹോ.. അപ്പൊ വല്ലോരും കണ്ടാലെ കുഴപ്പുള്ളു.. അല്ലെങ്കി.. നോക്കായിരുന്നു. അല്ലെടി…”

” ദേ വേണ്ട. പറയുന്നത് കേൾക്ക്.. ”

അവന്റെ കൈകളിൽ കിടന്നു പിടയ്ക്കുന്ന മാളുവിനെ ഒന്ന് നോക്കി കള്ളച്ചിരി ചിരിച്ചു അവൻ..

” നിന്റെ പവിത്രേട്ടനെ വിളിക്ക് നീ.. അങ്ങേര് വന്നു കൊണ്ടോവാട്ടെടി.. അത് വരെ നീ എന്റെ കയ്യിൽ നിന്ന് പോണത് ഒന്ന് കാണട്ടെ ഞാൻ…

പിന്നെ എന്റെ അഞ്ജലി.. അവള് എന്തായാലും നിന്നെ കെട്ടിയാലും ഇല്ലെങ്കിലും എന്റെ ഈ നെഞ്ചിൽ അവള് മാത്രെ ഉണ്ടാവൂ… ഞാൻ കാരണം നിന്റെ ജീവിതം നശിച്ചു പോണ്ടാന്ന് കരുതി മാത്രം നിന്നെ കെട്ടുന്നതാ ഞാൻ..

എന്താടി മിണ്ടാതെ നില്ക്കുന്നെ… ഡീ തവളകണ്ണി… ”

ഒന്നും മിണ്ടാതെ തല താഴ്ത്തി നിൽക്കുന്ന മാളുവിന്റെ മുഖം രുദ്രൻ കയ്യിൽ എടുത്തതും ഒരു ഊക്കോടെ അവള് അവന്റെ കൈ തട്ടിമാറ്റി..

പെട്ടന്നുള്ള അവളുടെ പ്രവൃത്തിയിൽ രുദ്രൻ ഒന്ന് പതറിയെങ്കിലും അവന് പിന്നെ ചിരി പൊട്ടി..

” ആഹാ.. ഇത് കൊള്ളാലോ.. എന്റെ വീട്ടിൽ നിന്നിട്ട് എന്നോട് അഭ്യാസം കാണിക്കുന്നോ.. ”

മറുപടി പറയാതെ മുന്നോട്ട് നടന്ന മാളുവിനെ പുറകിൽനിന്ന് ഇരുകയ്യാലും തന്നിലേക്ക് ചേർത്ത് പിടിച്ചെങ്കിലും, അവൾ താല്പര്യം ഇല്ലാതെ കുതറിമാറാൻ ശ്രെമിച്ചു.. എന്നാൽ രുദ്രന്റെ കൈകരുത്തിൽ അവൾ സ്വയം തോൽവി സമ്മതിച്ച് മിണ്ടാതെ തല താഴ്ത്തി നിന്നു.

” പിണങ്ങിയോ എന്റെ പെണ്ണ്.. മ്മ്…

രുദ്രേട്ടൻ വെറുതെ പറഞ്ഞതല്ലേ… എനിക്ക് എന്റെ ഈ കുരങ്ങിപെണ്ണ് ഉള്ളപ്പോൾ എന്തിനാ ആ സാധനത്തിനെ.. മ്മ്… ”

കാതോരം അവന്റെ ചുണ്ടുകൾ മെല്ലെ മൊഴിഞ്ഞപ്പോൾ അവളൊന്ന് വിറച്ചു…

തന്നിലേക്ക് അവളെ തിരിച്ചുനിർത്തി മുഖം ഉയർത്തിയതും അവൾ വീണ്ടും അവന്റെ കൈ തട്ടിമാറ്റി..

” എന്താടി നിനക്ക്.. മര്യാദക്ക് നിന്നിലെങ്കി കുടുംബത്ത് കൊണ്ടാകും ഞാൻ.. പറഞ്ഞില്ലാന്നു വേണ്ട… ”

” കൊണ്ടാക്കിക്കോ.. എന്നെ വേണ്ടാത്തൊരെ നിക്ക് വേണ്ട.. സ്നേഹിക്കാനും കെട്ടിപിടിക്കാനും അവളില്ലെ..ഇനി അങ്ങോട്ട് പൊയ്ക്കോ.. ”

” താങ്ക്യൂ… ഇനി ധൈര്യം ആയിട്ട് പോവാലോ..

അവളെങ്കി അവള്… ”

പോവാനായി രുദ്രൻ തിരിഞ്ഞതും മാളു ഓടിച്ചെന്ന് അവന്റെ മുന്നിൽ നിന്ന് രുദ്രന്റെ ഷർട്ടിൽ പിടിച്ച് നെഞ്ചിൽ ഇടിക്കാനും പിച്ചാനും തുടങ്ങി.

” എങ്ങോട്ടാ പോണേ.. അവളെ കാണാൻ എപ്പോളെങ്കിലും പോയിന്നു ഞാൻ അറിഞ്ഞാൽ കൊല്ലും നിങ്ങളെ..

ഇത്രകാലം കാത്തിരുന്നത് ഞാനാ അല്ലാതെ അവളല്ല… എന്നെ വിട്ട് പോയാലുണ്ടല്ലോ പിന്നെ മാളു ചത്തുകളയും… ന്റെ രുദ്രേട്ടനാ.. ന്റെ മാത്ര രുദ്രേട്ടൻ..

ന്നെ വിട്ട് പോവല്ലേ രുദ്രേട്ടാ.. നിക്ക് ആരുമില്ല ”

അവനെ കെട്ടിപിടിച്ച് നെഞ്ചിൽ മുഖം അമർത്തി തേങ്ങികരയുന്ന മാളുവിനെ കണ്ടപ്പോൾ അവന് വേദന കലർന്ന ഒരു പുഞ്ചിരി മാത്രമാണ് അവന്റെ മുഖത്തു വിരിഞ്ഞത്..

” നിന്നെ വിട്ട് പോണമെങ്കിൽ രുദ്രൻ മരിക്കണം..

എന്റെ നെഞ്ചിലെ അവസാന ശ്വാസം വരെയും എനിക്കൊപ്പം നീ ഉണ്ടാവും.. മരിക്കുമ്പോളും ഒന്നിച്ചങ്ങു പോവന്നെ..”

അവളെ മാറോടാനച്ചു പറയുമ്പോൾ മാളു അവനെ മുറുകെ പിടിച്ചിരുന്നു. അതോടൊപ്പം രണ്ടുപേരുടെയും മനസ്സിൽ ഭാവിജീവിതം നിറഞ്ഞു നിന്നിരുന്നു.

❤❤❤❤❤❤❤❤❤❤❤

കടലിലേക്ക് തന്നെ നോക്കിയിരിക്കുന്ന ഭദ്രയെ കുറച്ചു നേരമായി അച്ചു സൂക്ഷിച്ചു നോക്കുന്നു. അവളീ ലോകത്തല്ലന്ന് മനസ്സിലായ അച്ചു ചുറ്റുപാടും ഒന്ന് നോക്കി..

ആരും ഇല്ലെന്ന് ഉറപ്പാക്കിയതും അവനുള്ളിലെ കള്ളകാമുകൻ ഉണർന്നിരുന്നു.

കുറച്ചുനേരം അവളെത്തന്നെ നോക്കിയിരുന്ന്, അവൾക്കരികിലേക് അവൻ ഒന്നുകൂടെ നീങ്ങിയിരുന്നു.. ഭദ്രയുടെ കവിളിൽ ഒരു നോവ് പടർന്നതും ഭദ്ര വേദനയാൽ ഞെട്ടി കവിളിൽ കൈ വച്ചു അവനെ ഒന്ന് നോക്കി ..

അച്ചുവാണെങ്കിൽ ഒന്നും സംഭവിക്കാത്ത മട്ടിൽ കടലിലേക്ക് നോക്കി ഒരു കള്ളച്ചിരിയാൽ ഇരിക്കുന്നതു കണ്ടതും ഭദ്രക്കു ദേഷ്യം വന്നു മൂക്കു ചുവന്നിരുന്നു.

അച്ചു മെല്ലെ ഇടംകണ്ണിട്ട് അവളെ നോക്കിയതും അവള് ദേഷ്യത്തോടെ അവനെ തന്നെ നോക്കിയിരിക്കുന്നത് കണ്ടു.

” എന്നെ നോക്കി പേടിപ്പിക്കൊന്നും വേണ്ട..

നിന്നെ ഉണർത്താൻ വേറെ വഴിയൊന്നും കിട്ടിയില്ല. പിന്നെ കിട്ടിയ ചാൻസ് മിസ്സ്‌ ആക്കാൻ എനിക്കും തോന്നിയില്ല. ”

കള്ളച്ചിരിയോടെ മീശ പിരിച്ചു പറയുന്നവനെ കണ്ടപ്പോൾ അവൾക്കുള്ളിലെ ദേഷ്യവും എങ്ങോട്ടുപോയി മറഞ്ഞിരുന്നു.. അവളുടെ ചുണ്ടിലെ പുഞ്ചിരി വിരിഞ്ഞതും അച്ചു അടുത്ത അടവ് പ്രയോഗിക്കാൻ അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു.

” അയ്യേ.. വിട്ടേ അച്ചുവേട്ടാ.. ഇതിനാണോ എന്നെ ഭീഷണിപെടുത്തി കൂടെ കൊണ്ടുവന്നെ…

ഞാൻ ഏട്ടനോട് പറയുവെ.. വെറുതെ വേണ്ടാത്തേന്നു നിൽക്കണ്ട.. ”

” പിന്നെ നിന്റെ ഏട്ടനോട് പോയി പണി നോക്കാൻ പറ. ഞാൻ നിന്നെ കെട്ടാൻ പോകുന്നോൻ അല്ലേടി.. ഇപ്പോളല്ലേ ഇതൊക്കെ നടക്കു.. ”

” അപ്പൊ കല്യാണം കഴിഞ്ഞാൽ ഇഷ്ട്ടം ഇല്ലാണ്ടാവോ? ”

” എടി കഴുതേ… ഇപ്പൊ നീ എന്റെ പെണ്ണാ..

കുറച്ചുകഴിഞ്ഞാൽ എന്റെ കെട്ടിയോളും.. അപ്പൊ പ്രേമിക്കാൻ ഒന്നും തോന്നുല്ല. അതാ ഞാൻ പറഞ്ഞത്.. പിന്നെ ജീവിതം സീരിയസ് ആയി എടുക്കണം.. അതിനേക്കാൾ മുന്നേ ഇങ്ങനെ അടിച്ചുപൊളിക്കാടി നമുക്ക്.. മനസ്സിലായോ.. ”

” മ്മ് … ”

” ഭദ്രേ ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയോ..? ”

” നിക്ക് അറിയാം അച്ചുവേട്ടൻ എന്താ ചോദിക്കാൻ പോകുന്നതെന്നു.

എന്റെ ഏട്ടനെപറ്റി അല്ലേ… പാവാ ന്റെ ഏട്ടൻ..

പക്ഷേ, പറ്റുന്നില്ല എനിക്ക്.

ന്റെ ഏട്ടൻ എന്നെ മാറ്റി നിർത്തുമ്പോൾ ഞാൻ തനിച്ചാവാ.. ആരൂല്ല നിക്ക്. ഏട്ടനും വേണ്ടാതായാൽ ഞാൻ.. ഞാൻ… ”

തേങ്ങികരയുന്നവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു അവൻ…

” ഭദ്രേ.. എന്താ നിനക്ക് പറ്റിയത്. നിന്റെ ഏട്ടൻ അവനെ പറ്റി നിനക്കെന്തറിയാം? മാളു.. അവളെ പോലും നിനക്ക് വേണ്ടി ജീവിതത്തിൽ നിന്ന് ഒഴിവാക്കും അവൻ.. അത്രക്കും പാവാടി രുദ്രൻ. നീ എന്നുവച്ചാൽ ജീവനാ അവന്.

പിന്നെ മാളു.. അവന്റെ കുറവുകൾ അറിഞ്ഞിട്ടും അവനൊപ്പം ജീവിക്കാൻ തയ്യാറായവളാ ആ പെണ്ണ്.. ”

” അച്ചുവേട്ടൻ എന്തൊക്കെയാ പറയണേ.. ന്റെ ഏട്ടന് എന്ത് കുറവുണ്ടെന്നാ ഈ പറയുന്നേ.. “?

കുറച്ചുനേരം മിണ്ടാതെ ഇരുന്ന അച്ചു പിന്നെ സംസാരിച്ചു തുടങ്ങി..

” നിന്റെ ഏട്ടന് അന്ന് സംഭവിച്ച ആക്‌സിഡന്റിൽ അവൻ ശരീരം തളർന്നു കിടപ്പിൽ ആയിരുന്നു..

കുറച്ചുദിവസം അവൻ ഓർമ പോലും ഉണ്ടായിരുന്നില്ല.. അവി ആയിരുന്നു അവനെ നോക്കിയിരുന്നത്.

അവനും എന്റെ ശിവേട്ടനും കൂടിയാണ് അവനെ വയനാട് ആശ്രമത്തിൽ എത്തിച്ചതും അവനെ ഈ അവസ്ഥയിൽ ആക്കിയതും…

എന്നോട് പോലും പറയാതെ ആയിരുന്നു അവരുടെ നീക്കം. അല്ലാ, അവരേം പറഞ്ഞിട്ട് കാര്യം ഇല്ല.. എന്നോട് പറഞ്ഞാൽ ഞാൻ നിങ്ങടെ ചെറിയച്ഛനെ വെറുതെ വിടില്ലായിരുന്നു.

അവര് തിരിച്ചു വരുന്നതിനു മുൻപ്

ശിവേട്ടനും dr. വൈദിയും പറഞ്ഞത് കേട്ട് അവനൊന്നു ചിരിക്കുക മാത്രെ ചെയ്തുള്ളു..’

എല്ലാം നഷ്ട്ടപെട്ടവനു ഇങ്ങനെയെങ്കിലും ജീവിക്കാൻ ആയില്ലേ.. ഇനി എന്റെ കുഞ്ഞിക്ക് വേണ്ടി ജീവിക്കണം.. എനിക്ക് ഒരു കുഞ്ഞു വേണം ഒന്നുല്ല എന്റെ മോളുണ്ട് ‘ എന്ന് പറഞ്ഞവനോട് എനിക്ക് ആരാധനയാ തോന്നിയത്..

അവനെക്കാത്തു മാളു ഇരിപ്പുണ്ട് എന്നറിഞ്ഞതും അവന് സന്തോഷാ തോന്നിയത് പക്ഷേ അവനൊരു വേദനയായി മാറി അവള്..

അവള്ടെ അവസ്ഥയിൽ നിന്ന് അവളെ മറ്റൊരു ജീവിതത്തിലേക്കു കൈ പിടിച്ചു കൊടുക്കാൻ തയ്യാറായതാ അവൻ.. എന്നാൽ അവള് എല്ലാം കേട്ടിട്ടും നിന്റെ ഏട്ടനൊപ്പം മാത്രെ ജീവിക്കാൻ തയ്യാറായെ..

ഒരു കുഞ്ഞിനെ നൽകാൻ സാധിക്കില്ലെന്ന് അറിഞ്ഞിട്ടും കുഞ്ഞുനാൾ മുതൽ മനസ്സിൽ കേറിയ പ്രണയതിനാ അവള് മുൻ‌തൂക്കം കൊടുത്തേ…

അങ്ങനെയുള്ള മാളുവിനെ നിന്റെ ഏട്ടാ സ്നേഹിക്കണ്ടേ.. എന്തിന് നിന്നെക്കാൾ അധികം..

ഒരുപക്ഷേ നിനക്ക് അവളെ അംഗീകരിക്കാൻ സാധിക്കുന്നില്ലെന്ന് അവൻ അറിഞ്ഞാൽ മാളുവിനെ അവൻ ജീവിതത്തിൽ നിന്ന് ഒഴിവാക്കും..

നിനക്ക് ഞാനില്ലേ പെണ്ണെ.. അവര് ജീവിക്കട്ടെടി.. നമ്മൾ ആരുടേം സന്തോഷം നശിപ്പിക്കരുത്..നിനക്ക് നിന്റെ ഏട്ടന് കൊടുക്കാൻ പറ്റുന്ന ഏറ്റവും നല്ല സമ്മാനം ആണ് മാളു… ”

ഒന്നും മിണ്ടാതെ ഒരു കഥപോലെ കേട്ടിരുന്ന ഭദ്രയുടെ കണ്ണിൽ നിന്നും നീര്മുത്തുകൾ പൊഴിയാൻ തുടങ്ങിയിരുന്നു…

” അച്ചുവേട്ടാ നീക്ക് ന്റെ ഏട്ടനെ കാണണം…

ഞാനാ ന്റെ ഏട്ടനെ മനസ്സിലാക്കാതെ വിഷമിച്ചേ..

പോവാ അച്ചുവേട്ടാ.. വായോ..

കൈയിൽ പിടിച്ചു കരയുന്ന ഭദ്രയെ ചേർത്ത് പിടിച്ചു നെറ്റിയിൽ അവന്റെ ചുണ്ടുകൾ മുത്തി.

” നിന്റെ ഏട്ടനെ കാണാൻ പോവാ… പക്ഷേ എനിക്കൊപ്പം കുറച്ചു നേരമെങ്കിലും ചിലവഴിക്കാൻ വന്നിട്ട് പെട്ടന്ന് പോണന്ന് പറയുന്നത് ശരിയാണോ..

” പോവാ അച്ചുവേട്ടാ.. ഏട്ടനെ കാണണം.. ഏട്ടന്റെ കല്യാണത്തിന് ഇനി ദിവസം ഇല്ല.. ഞാൻ വേണ്ടേ എല്ലാം ചെയ്യാൻ… വാ.. പോവാ.. ”

” ശരി.. ഇനി ഞാൻ കാരണം വിഷമിക്കണ്ട..

അവരുടെ കഴിഞ്ഞിട്ട് വേണ്ടേ നമ്മുടെ..വാ.. ”

❤❤❤❤❤❤❤❤

വീട്ടിൽ എത്തിയതും മാളു ഓടി വന്നു ഭദ്രയുടെ കാതിൽ എന്തോ പറഞ്ഞതും അവളുടെ കണ്ണുകൾ സന്തോഷം കൊണ്ടു വിടർന്നിരുന്നു.. മാളുവിന്റെ കയ്യും പിടിച്ചു അകത്തേക്ക് ഓടിയതും പൂമുഖത്തു ഇരുന്ന രുദ്രനെ കണ്ട് ഒരു നിറഞ്ഞ പുഞ്ചിരി കൊടുത്ത് അകത്തേക്ക് പാഞ്ഞിരുന്നു അവൾ.

റൂമിൽ അനന്തനരികിൽ ഇരുന്നിരുന്ന കല്ലുവിനെ ഏട്ടത്തി ന്ന് വിളിച്ച് ഭദ്ര കെട്ടിപിടിച്ചു…

കല്ലുവിന്റെ മുഖത്ത് നാണം നിറഞ്ഞു..

” അതേയ്യ്… എനിക്ക് ശേഷം ഒരു കുഞ്ഞുവാവ പിറക്കാൻ പോവാ.. നമുക്കിതൊന്ന് ആഘോഷിക്കണ്ടേ അനന്തേട്ടാ..”

” അതൊന്നും വേണ്ട ഇനി കല്യാണത്തിന് സമയമില്ലാത്ത നേരത്താ ഇത് ആഘോഷിക്കുന്നെ .”

” എന്നാലും ഏട്ടാ … ”

” ഒരു എന്നാലും ഇല്ല. പറഞ്ഞത് കേൾക്ക്. പോയി വല്ല പണികളും ചെയ്യ്… മ്മ്മ്.. ”

കണ്ണുരുട്ടുന്ന അനന്തനെ നോക്കി ഒന്ന് കൊഞ്ഞനം കുത്തി ഭദ്ര പൂമുഖത്തേക്ക് പാഞ്ഞതും കണ്ടു അച്ചു വണ്ടിയിൽ കേറി പോകുന്നത്..

❤❤❤❤❤❤

രാത്രി ഏറെ ആയിട്ടും രുദ്രൻ മുറിയിൽ എത്താതു കണ്ടു ഭദ്ര പുറത്തേക്കിറങ്ങി.

പുറത്ത് പടികളിൽ മലർന്ന് കിടക്കുന്ന രുദ്രനരികിലേക്ക് ചെന്നു ഭദ്ര..

” ഏട്ടാ.. ഇതെന്താ ഇവിടെ കിടക്കുന്നെ.. മഞ്ഞു വീഴുന്നത് കണ്ടില്ലേ.? ”

“ഒന്നുല്ല മോളെ..

എന്നോടുള്ള പിണക്കം മാറിയോ?”

” ഇല്ല.. കുറച്ചു കൂടെ ഉണ്ട്‌… ന്നെ വണ്ടിയിൽ കേറ്റിയില്ലലോ.. അത് ഞാൻ മറക്കില്ല.. ”

” ഓഹോ.. അതുകൊണ്ടായിരിക്കും ഇന്ന് കാമുകനൊപ്പം കറങ്ങാൻ പോയത്. അല്ലെ? ”

” പിന്നെ കാമുകൻ… ന്റെ ഏട്ടൻ ഉള്ളപ്പോൾ എനിക്ക് വേറാരും വേണ്ട..

ഏട്ടാ… ന്നോട് ദേഷ്യം ഉണ്ടോ?

അവളെ മുറുകെ പിടിച്ചു രുദ്രൻ..

” ന്റെ കുറുമ്പിനെ ഏട്ടൻ ദേഷ്യം പിടിപ്പിക്കാൻ നോക്കിയതിനെ ഏട്ടനെ ഇങ്ങനെ പേടിപ്പിച്ചല്ലോടി കുരങ്ങി..

ഏട്ടൻ തളർന്ന പോലെയായി ന്റെ മോളെ അങ്ങനെ കണ്ടപ്പോൾ…”

” എന്നാലേ തളരണ്ടാട്ടോ ന്റെ ഏട്ടൻ ചെക്കൻ..

ഏട്ടന്റെ കുഞ്ഞി ഏട്ടന്റെ മോളല്ലേ.. അപ്പൊ ന്റെ ഏട്ടനോടല്ലേ നിക്ക് പിണങ്ങാൻ പറ്റു.. പിന്നെ നാളെ എനിക്കൊപ്പം ഒരിടംവരെ വരോ? ”

” മ്മ്.. ആയിക്കോട്ടെ.. ന്റെ കുറുമ്പിടെ കൂടെ എങ്ങോട്ടാണെങ്കിലും വരാം പോരെ.. ”

മ്മ്… മതി.. ഇനി വന്ന് കിടക്കാം…”

മുറിയിൽ എത്തിയിട്ടും പോവാതെ ചുറ്റിപറ്റി നിൽക്കുന്ന ഭദ്രയെ കണ്ടു രുദ്രൻ കാര്യം ചോദിച്ചു..

” ന്നി രണ്ടുദിവസം അല്ലെയുള്ളു കല്യാണത്തിന്.

അതുവരെ ഞാൻ ഏട്ടനടുത്തു കിടക്കട്ടെ.. ”

അവളുടെ കൊഞ്ചൽ കണ്ടു അവനൊന്നു ചിരിച്ച് അവളെ അരികിലേക് വിളിച്ചു..

ആ നെഞ്ചിൽ ചേർന്ന് കിടക്കുമ്പോൾ ഒരു കൊച്ചു പെൺകുട്ടിയായ പോലെ തോന്നി അവൾക്ക് .

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും….

രചന : ഭദ്ര


Comments

Leave a Reply

Your email address will not be published. Required fields are marked *