ചേച്ചിക്ക് എത്ര ക്യാഷ് വേണേലും ഞാൻ തരാം.. പ്ലീസ് ഒന്ന് സഹകരിക്ക്.. ആരും അറിയില്ല..

രചന : അശ്വതി രാജേന്ദ്രൻ

വീട്ടുജോലിക്കാരി

**************

നിലം തുടച്ചു കൊണ്ട് അരവിന്ദിന്റെ റൂമിലേക്ക് കയറവേ ദേവിയൊന്ന് നടുങ്ങി. തന്നെ കാത്തിട്ടെന്നവണ്ണം ബെഡിൽ കിടക്കുകയായിരുന്നു അവൻ. ഷർട്ട്‌ ധരിച്ചിരുന്നില്ല. ആകെയുള്ള കുട്ടി ട്രൗസർ പതിയെ താഴ്ത്തിയവൻ ഒരു വഷളൻ ചിരിയോടെ വലതു കൈ ഉള്ളിലേക്ക് കയറ്റി അവളെ തന്നെ നോക്കി കിടന്നു. ആ കാഴ്ച കണ്ട് ആദ്യമൊന്നു പരുങ്ങി പോയെങ്കിലും കണ്ടില്ല ന്ന് നടിച്ചു കൊണ്ടാണ് ദേവി തന്റെ ജോലി തുടർന്നത്. വല്ലാത്തൊരു പിടച്ചിൽ അവളുടെ ഉള്ളിൽ ഉടലെടുത്തു.

കുറച്ചു നാളുകളായി അരവിന്ദിന്റെ പെരുമാറ്റത്തിൽ ഇത്തരം ചില മാറ്റങ്ങൾ ദേവി ശ്രദ്ധിച്ചിരുന്നു.

തന്റെ മേലുള്ള അവന്റെ നോട്ടം പലപ്പോഴും അവൾക്ക് അസ്സഹനീയമായിട്ടുണ്ട്. മാത്രമല്ല പലപ്പോഴും അറിയാത്ത മട്ടിൽ തന്റെ നഗ്നത അവളെ കാട്ടുവാനും അരവിന്ദ് ശ്രമിച്ചു കൊണ്ടേയിരുന്നു.

ഇടയ്ക്കിടക്ക് ഇടക്കണ്ണിട്ട് അവനെ നോക്കിയ ദേവി കൂടുതൽ നടുങ്ങി പോയിരുന്നു. തന്നെ നോക്കി കിടന്ന് അവൻ വല്ലാത്തൊരു ലഹരിയിലേക്ക് പോവുകയാണെന്ന് മനസ്സിലാക്കി അവൾ. ജോലി തുടരവേ പതിയെ അരവിന്ദ് എഴുന്നേറ്റ് അവളുടെ അരികിലേക്ക് ചെന്നു.

“ചേച്ചി.. ദേ ഇങ്ങനുള്ള ഡ്രസ്സ്‌ ഒക്കെ ചേച്ചി ഇടാറുണ്ടോ.. ”

അരികിലേക്കെത്തി തന്റെ ഫോണിൽ അരവിന്ദ് കാണിച്ച ഫോട്ടോസ് കണ്ട് ദേവി നടുങ്ങി പോയി

അടിവസ്ത്രങ്ങൾ മാത്രമിട്ടു നിൽക്കുന്ന ഒരു സ്ത്രീയുടെ ഫോട്ടോയായിരുന്നു അവൻ കാട്ടിയത്.

” മോനെ… ഇങ്ങനൊന്നും എന്നോട് പെരുമാറരുതേ പ്ലീസ്.. ”

ദയനീയമായി അവൾ കൈ കൂപ്പുമ്പോൾ സാരിക്കിടയിലൂടെ അവളുടെ മാറിടം കാണുവാനുള്ള ശ്രമത്തിലായിരുന്നു അരവിന്ദ്. അത് മനസ്സിലാക്കി സാരി തുമ്പ് കഴുത്തിലൂടെ ചുറ്റി തുടർന്നു ദേവി.

” മോനെ.. എന്റെ അനിയനാകാനുള്ള പ്രായമേ നിനക്കുള്ളു.. ദയവു ചെയ്ത് എന്നോട് ഇങ്ങനൊന്നും പെരുമാറരുത്. ഈ വീട്ടിൽ വന്ന് ജോലി ചെയ്ത് കിട്ടുന്ന ശമ്പളമാണ് എനിക്കും എന്റെ കുഞ്ഞിനും ആകെയുള്ള വരുമാനം. അത് മോനായിട്ട് ഇല്ലാതാക്കരുത് ”

ദയനീയമായി അവന്റെ മുന്നിൽ കെഞ്ചുമ്പോഴും ദേവി കണ്ടു തന്റെ മാറിടത്തിൽ നിന്ന് അവൻ നോട്ടം മാറ്റിയിരുന്നില്ല. അത് കണ്ട് വേദനയോടെ അവൾ ചാടിയെഴുനേറ്റു.

” ചേച്ചി എന്തിനാ ഇങ്ങനെ പേടിക്കുന്നെ… ആരും ഒന്നും അറിയില്ല… മമ്മി രാവിലെ ഓഫീസിൽ പോയാൽ പിന്നെ വൈകുന്നേരമല്ലേ വരുള്ളു അത്രയും സമയം നമ്മൾ രണ്ടാളും ഇവിടെ ഒറ്റയ്ക്കല്ലേ… ചേച്ചിക്ക് എത്ര ക്യാഷ് വേണേലും ഞാൻ തരാം.. പ്ലീസ് ഒന്ന് സഹകരിക്ക് ”

അത്രയും പറഞ്ഞ് കൊണ്ടവൻ ഒരു വഷളൻ ചിരിയോടെ പെട്ടെന്ന് തന്റെ ട്രൗസർ താഴേക്ക് വലിച്ചൂരി. പൂർണ്ണ നഗ്നനായി അവൻ നിൽക്കവേ അപ്രതീക്ഷിതമായ ആ കാഴ്ച കണ്ട് നടുക്കത്തോടെ മിഴികൾ പൊത്തി ദേവി..

” മോനെ പ്ലീസ്.. ദയവു ചെയ്ത് ആ ഡ്രസ്സ്‌ എടുത്തിടു.. ”

ആ യാചന അവൻ ചെവിക്കൊണ്ടില്ല മാത്രമല്ല വല്ലാത്ത ലഹരിയോടെ അവൻ അവളുടെ അരികിലേക്കടുത്തു. അത് കണ്ട് പേടിച്ചു പുറത്തേക്ക് ഓടി ദേവി.

” ചേച്ചി പോയ്‌ക്കളയല്ലേ…. ഇച്ചിരി കഴിഞ്ഞു വന്ന് ഒരിക്കൽ കൂടി ഈ നിലം ഒന്ന് തുടച്ചേക്കണേ…”

പിന്നാലെ അവൻ വിളിച്ചു കൂവിയത് ശ്രദ്ധിക്കാതെ പുറത്തേക്ക് ഇറങ്ങി നടക്കുമ്പോൾ അവളുടെ ഉള്ളം നീറുകയായിരുന്നു.

‘ വീട്ടുജോലിക്കാർ എന്താ കാമം തീർക്കുവാനുള്ള ഉപകരണങ്ങളാണോ ഭഗവാനേ… ‘

ദേവിയുടെ മിഴികൾ നിറഞ്ഞു തുളുമ്പി.

അരവിന്ദിൽ നിന്നും അത്രമൊരു പെരുമാറ്റം അവൾക്ക് വിശ്വസിക്കുവാൻ കഴിഞ്ഞില്ല..

വീട്ടിലേക്കെത്തുമ്പോഴായിരുന്നു അടുത്ത നടുക്കം.

വാടക കുടിശ്ശിക വാങ്ങുവാനായി വീട്ടുടമസ്ഥൻ അവളെ കാത്തു നിന്നിരുന്നു.

” ദേവി ഇനിയും മിണ്ടാതിരിക്കുവാൻ എനിക്ക് കഴിയില്ല ഇതിപ്പോൾ മൂന്ന് മാസത്തോളമായി വാടക കിട്ടിയിട്ട്.. പരമാവധി ക്ഷമിച്ചു ഞാൻ ഇനി പറ്റില്ല… രണ്ട് ദിവസം കൂടി ഞാൻ നോക്കും. അത് കഴിഞ്ഞാൽ നീ ഇവിടുന്ന് ഇറങ്ങി തരേണ്ടി വരും.

അന്ത്യ ശാസനം നൽകി അയാൾ പോകുമ്പോൾ എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നു പോയി ദേവി..

‘ ചേച്ചി എത്ര ക്യാഷ് വേണേലും ഞാൻ തരാം കേട്ടോ ‘

അരവിന്ദ് പറഞ്ഞ ആ വാക്കുകളാണ് അവളുടെ മനസ്സിൽ അപ്പോൾ ഓടിയെത്തിയത്.

‘ എന്നാലും അനിയന്റെ പ്രായമല്ലേ ഉള്ളു അവന്

മനസ്സ് കൂടുതൽ ചിന്തയിലേക്ക് ആണ്ടു തുടങ്ങവേ.. കുഞ്ഞുമായി തെരുവിലേക്ക് ഇറങ്ങേണ്ടിവരുന്ന അവസ്ഥയാണ് അവളെ കൂടുതൽ ആസ്വസ്ഥയാക്കിയത്.

പിറ്റേന്ന് ജോലിക്കായി എത്തുമ്പോൾ അരവിന്ദ് തനിക്കായി തന്നെ കാത്തു നിന്നിരുന്ന പോലെ തോന്നി ദേവിക്ക്. അവന് മുഖം കൊടുക്കാതെ കിച്ചനിലേക്ക് പോയി തന്റെ ജോലികളാരംഭിച്ചു അവൾ. ജോലി തിരക്കുകളിൽ മുഴുകുമ്പോഴും ഇടക്കണ്ണിട്ട് അവൻ വരുന്നുണ്ടോ എന്ന് ശ്രദ്ധിക്കാൻ മറന്നില്ല ദേവി.

അല്പസമയം കഴിയവേ പെട്ടെന്ന് എന്തോ തന്നെ പിന്നിൽ നിന്നും വലിഞ്ഞു മുറുക്കിയപ്പോൾ നടുങ്ങി പോയി അവൾ.. അത് അവനായിരുന്നു. ഇരു കൈകളാളും വരിഞ്ഞു മുറുകി പിന്നിൽ നിന്നും ദേവിയെ തന്നിലേക്ക് ചേർത്തു പിടിച്ചു ആനന്ദ്.

” മോനെ വിട്.. ഇത് ശെരിയല്ല.. പാടില്ല…

ഞാൻ ഒച്ചയെടുക്കും ”

ശക്തിയിൽ കുതറി മാറിയ ദേവി വീണ്ടുമൊന്ന് നടുങ്ങി പോയി.. പൂർണ്ണ നഗ്നനായിരുന്നു അരവിന്ദ്.

“ചേച്ചി കമോൺ …… എത്ര കാശ് വേണേലും തരാം ഞാൻ.. ഒന്ന് സഹകരിക്ക് ആരും അറിയില്ല പ്ലീസ്.. ”

ആവേശത്തോടെ വീണ്ടുമവൻ ദേവിയെ ചുറ്റി പിടിച്ചു.. കുതറി മാറുവാൻ ശ്രമിക്കുമ്പോഴേക്കും അവളുടെ മാറിടങ്ങളിലേക്ക് പിടുത്തമിട്ടു അരവിന്ദ്.

ഒരു നിമിഷം തരിച്ചു നിന്നു പോയി ദേവി. ഭർത്താവ് മരിച്ചതിൽ പിന്നെ വർഷങ്ങൾക്ക് ശേഷമാണ് അത്തരമൊരു അനുഭവം അവൾക്കുണ്ടായത്. ഒരു നിമിഷം അവളുടെ എതിർപ്പുകൾ അലിഞ്ഞില്ലാതാവുകയായിരുന്നു കൈകാലുകൾ അനക്കുവാൻ കഴിയാതെ നടുങ്ങി നിന്നു പോയി അവൾ. ആ അവസരം മുതലെടുത്തു കൊണ്ട് അരവിന്ദിന്റെ വലതു കരം അവളുടെ വയറിലൂടെ പതിയെ താഴേക്ക് നീണ്ടു. മടിക്കുത്തും കടന്നു ആ കരം ഉള്ളിലേക്ക് പ്രവേശിക്കവേ സ്വബോധം വീണ്ടെടുത്ത് നടുങ്ങി തരിച്ചു കുതറി മാറി ദേവി

കണ്മുന്നിൽ അപ്പോൾ അരവിന്ദിന്റെ മറ്റൊരു മുഖമാണ് അവൾ കണ്ടത്. അവന്റെ മിഴികളിൽ കാമം തിളങ്ങി നിന്നു. എന്തിനും തയ്യാറായിക്കൊണ്ടവൻ അവളെ മാടി വിളിക്കുന്നുണ്ടായിരുന്നു.

ദേവിയുടെ മനസ്സിൽ അപ്പോൾ വാടക പിരിക്കാൻ വരുന്ന വീട്ടുടമസ്ഥന്റെ മുഖമാണ് തെളിഞ്ഞത്.

‘ഒന്ന് വഴങ്ങിയാൽ തന്റെ ബുദ്ധിമുട്ടുകൾ ഒരു പരിധിവരെ ഇല്ലാതായേക്കും

ആ ചിന്ത അവളുടെ മനസ്സിനെ ആസ്വസ്തമാക്കി.അതേ സമയം തന്നെ തന്റെ കുഞ്ഞിന്റെ മുഖവും അവൾ ഓർത്തു…

” ഇങ്ങട് വാ ചേച്ചി..”

ആർത്തിയോടെ അരവിന്ദ് തന്റെ മേൽ ചാടി വീഴുമ്പോൾ മനസ്സിൽ എന്തോ ഉറപ്പിച്ചിരുന്നു അവൾ.

**************************

“എടോ.. ഒരു വീട്ടു ജോലിക്കാരിക്ക് വേണ്ടി ഇതെത്ര ദിവസായി ഞാൻ ഈ ഏജൻസി കയറി ഇറങ്ങുന്നു. നിങ്ങളെ കൊണ്ട് പറ്റുകേലെങ്കിൽ അതങ്ങ് പറഞ്ഞാൽ പോരെ ”

സുജാത ഒച്ചയെടുക്കുമ്പോൾ അവരെ ശാന്തയാക്കാനുള്ള ശ്രമത്തിലായിരുന്നു ഏജൻസിയിലെ പയ്യൻ

” എന്റെ മാഡം.. പറ്റിയ ഒരാളെ കിട്ടേണ്ടേ..

ഇത്രേം ദിവസം തപ്പി നടക്കുവായിരുന്നു. ഇപ്പോ ദേ ഒരാളെ കിട്ടിയിട്ടുണ്ട് .. ആ ഇരിക്കുന്ന സ്ത്രീ ആണ്.. പേര് ദേവി.. മാഡത്തിന് ഓക്കേ ആണേൽ ആളെ ഇപ്പോൾ തന്നെ കൂട്ടിക്കൊണ്ട് പോകാം.

അവൻ വിരൽ ചൂണ്ടിയ ഭാഗത്തേക്ക്‌ നോക്കുമ്പോൾ ശാരദ കണ്ടു വാടിയ പൂത്തണ്ട് പോൽ ഓരത്തൊരു കസേരയിൽ അവൾ ഇരിക്കുന്നു ദേവി

” കൊള്ളാലോ.. ആളെങ്ങനാ വിശ്വസിക്കാവോ ”

” മാഡത്തിന് പറ്റിയ ആളാണ്… മുന്നേ നിന്ന വീട്ടിലെ ചെക്കൻ എന്തോ ഞരമ്പ് വേലതരം കാട്ടിയേന് അടിച്ച് ചെകിട് പൊകച്ചിട്ടാ ഇറങ്ങി വന്നേക്കുന്നെ…… പുറം ലോകം അറിഞ്ഞാൽ നാണക്കേട് ആയത് കൊണ്ട് അവര് കേസൊന്നും കൊടുത്തില്ല.. പിന്നെ ഒരൊറ്റ ഡിമാൻഡ് മാത്രം..

ആദ്യമാസത്തെ ശമ്പളം അഡ്വാൻസ് കൊടുക്കണം. പാവത്തിന് വീട്ടു വാടകയോ മറ്റോ കൊടുക്കാനാണ്. ”

” അതൊക്കെ കൊടുക്കാം.. കേട്ടിടത്തോളം എനിക്ക് പറ്റിയ കക്ഷിയാണ്.. ഞാൻ ഓഫീസിൽ പോയാൽ വീട്ടിൽ മോളെ നോക്കാനാണ്.. അതിനിവൾ ബെസ്റ്റ് ആണ്. ”

സുജാത പതിയെ നടന്നു ദേവിക്കരികിലേക്കെത്തി.

” ചേച്ചി ഈ മാഡത്തിന്റെ വീട്ടിൽ ഒരു ജോലിക്കാരിയെ വേണം വീട്ടു ജോലിയും പിന്നെ മാഡത്തിന്റെ കുഞ്ഞു മോളെയും നോക്കുവാനാണ്. ചേച്ചിക്ക് പോകാൻ പറ്റുമോ.. ”

ആ പയ്യൻ വിളിച്ചു ചോദിക്കുമ്പോൾ തൊഴു കയ്യോടെ ശാരദയെ നോക്കി പതിയെ എഴുന്നേറ്റു ദേവി..

അത് കണ്ട് അവളുടെ ചുമലിൽ പതിയെ തട്ടി ശാരദ

” താൻ ധൈര്യമായി വന്നോ.. അവിടെ ശല്യക്കാർ ആരും ഇല്ല ഞാനും മോളും മാത്രം.. പിന്നെ ഞാൻ പോലീസിലാ.. സൊ ആരും വിളച്ചിലെടുക്കുവാനും വരില്ല. ”

ആ വാക്കുകൾ കേട്ട് ദേവിയുടെ മിഴികൾ വിടർന്നു.

ജീവിതത്തിൽ വീണ്ടും പ്രതീക്ഷകൾ വിരിയവേ പതിയെ ശാരദയ്‌ക്കൊപ്പം പോയി അവൾ

(ഇത് വെറുമൊരു കഥയല്ല എനിക്കറിയാവുന്ന ഒരാളുടെ ജീവിതമാണ്.)

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ…

രചന : അശ്വതി രാജേന്ദ്രൻ