ബ്ലാക്ക്‌ & വൈറ്റ്, തുടർക്കഥയുടെ പതിനേഴാം ഭാഗം വായിക്കൂ….

രചന : ശ്രീജിത്ത് ജയൻ

“ഹാപ്പി ബർത്ത് ഡേ ഡിയർ കീർത്തി ….

നന്ദൻ ,ഈ ലൂസിഫറിന്റെ ആശംസകൾ കീർത്തിയോട് പറയാൻ മറക്കരുത് .”

ഫോൺ എടുത്ത ശേഷം നന്ദൻ ചുറ്റും നോക്കി ,

ഇരുട്ടിൽ എവിടെയോ ഒരാൾ മറഞ്ഞിരിക്കുന്നുണ്ടായിരുന്നു

” നിങ്ങൾക്ക് വേണ്ടി ഒരു ഗിഫ്റ്റ് ഞാൻ കരുതിയിട്ടുണ്ട് .നിനക്ക് പ്രിയപ്പെട്ട ഒരാളുടെ കണ്ണുനീർ

ഷാരൂഖ് ഇപ്പോൾ എവിടെയാണെന്ന് അറിയോ ,കാർത്തിക്കോ ? ”

നന്ദന്റെ മനസ്സിൽ ഒരു തീനാളത്തെ സൃഷ്ടിച്ചുകൊണ്ട് അയാൾ ആ ഫോൺ സംഭാഷണം അവസാനിപ്പിച്ചു.

“ഇച്ഛായാ എന്തോ പ്രശ്നമുണ്ട് . പാറു ,നീ ഞാൻ വരുന്നത് വരെ കീർത്തിയുടെ ഫ്ലാറ്റിൽ ഇരിക്ക് .

ആര് വന്നാലും ഡോർ തുറക്കരുത് . ഇച്ഛായാ ഇവരെ …..”

വർഗീസിനോട് പാർവതിയെയും കീർത്തിയെയും ഫ്ലാറ്റിൽ കൊണ്ട് വിടാൻ പറഞ്ഞുകൊണ്ട് നന്ദൻ അവിടെ നിന്ന് ജീപ്പിന് അരികിലേക്ക് ഓടി .വണ്ടിയിൽ കയറിയപ്പോൾ മുതൽ നന്ദൻ ഷാരൂഖിനെ വിളിക്കാൻ ശ്രമിക്കുകയാണ് , പക്ഷെ ഷാരൂഖ് ഫോൺ അറ്റൻഡ് ചെയ്യുന്നില്ല .

“ഹെലോ , എന്താ ഫോൺ എടുക്കാൻ വൈകിയത്

നന്ദൻ ദേഷ്യത്തോടെ ചോദിച്ചു .

“സോറി സർ ഫോൺ സൈലന്റിൽ ആയിരുന്നു ….”

ഉറക്കത്തിൽ നിന്നും ഉണർന്ന് കണ്ണുകൾ തിരുമ്പികൊണ്ട് ഷാരൂഖ് സംസാരിച്ചു.

“നീ സേഫ് അല്ലെ ”

“എസ് സർ , എന്താ സർ എന്തെങ്കിലും ?”

നന്ദന്റെ ചോദ്യത്തിൽ നിന്ന് എന്തോ പ്രശ്നമുണ്ടെന്ന് തിരിച്ചറിഞ്ഞ ഷാരൂഖ് ചോദിച്ചു .

” കയ്യിൽ പിസ്റ്റൽ ഉണ്ടോ ?”

നന്ദൻ കാർത്തിക്കിന്റെ വീട്ടിലേക്കുള്ള യാത്രയിൽ ആയിരുന്നു. വഴിയിൽ മറ്റു വാഹനങ്ങൾ ഇല്ലാത്തതിനാൽ നന്ദൻ അമിതവേഗത്തിലായിരുന്നു വണ്ടി ഓടിച്ചിരുന്നത്.

“നോ സർ ഇന്നലെ സാർ അല്ലെ പിസ്റ്റൽ ഓഫീസ് ലോക്കറിൽ വെക്കാൻ പറഞ്ഞത് .”

അപ്പോഴാണ് തന്റെ തോക്കും ഓഫീസിലാണ് എന്ന് നന്ദൻ ഓർത്തത്. ഇന്നലെ മീറ്റിംഗിന് പോവുന്നതിന് മുൻപ് അവർ മൂന്ന് പേരും അവരുടെ സർവീസ് പിസ്റ്റൽ ഓഫീസിൽ തിരിച്ചു വച്ചിരുന്നു.

“ഓക്കെ , ഫോൺ എപ്പോഴും കയ്യിൽ ഉണ്ടാവണം , അഥവാ എന്തെങ്കിലും സംശയം തോന്നിയാൽ ഉടൻ തന്നെ കോട്ടർസിലുള്ള മറ്റാരെയെങ്കിലും ഫോണിലൂടെ വിളിച്ചു വരുത്തണം ,

അല്ലാതെ ഒറ്റക്ക് കോട്ടർസിൽ നിന്ന് പുറത്തേക്ക് ഇറങ്ങരുത്. ”

ഷാരൂഖ് സേഫാണ് എന്ന് നന്ദന് മനസ്സിലായി. ഇനി അറിയേണ്ടത് കാർത്തിക്കിന്റെ അവസ്ഥയാണ് .

കാർത്തിക്കിനെ ഫോൺ ചെയ്തപ്പോൾ ബിസി എന്നാണ് നന്ദന് അറിയാൻ കഴിഞ്ഞത്.

കാർത്തിക്കിന്റെ വീടിന് മുന്നിൽ നന്ദൻ ഇറങ്ങി .

എല്ലാം ശാന്തമായിരുന്നു . ഗേറ്റ് തുറന്ന് ഉള്ളിലേക്ക് കയറാൻ തുടങ്ങിയപ്പോഴാണ് നന്ദന് കാർത്തിക്കിന്റെ ഫോൺ കോൾ വന്നത്.

“ഹെലോ കാർത്തിക് നീ വീട്ടിൽ ഇല്ലേ ? ”

ഒഴിഞ്ഞു കിടക്കുന്ന കാർ പോർച്ചിലേക്ക് നോക്കിക്കൊണ്ട് നന്ദൻ ചോദിച്ചു .

“ഇല്ല , ഞാൻ നമ്മുടെ വനം വകുപ്പ് മന്ത്രിയുടെ വീട്ടിലാണ് , മന്ത്രിയുടെ വീടിന് നേരെ കുറച്ച് മുൻപ് ആരോ പെട്രോൾ ബോംബ് എറിഞ്ഞു.

നീ എന്താ ഈ രാത്രി ഇതെല്ലാം അന്വേഷിക്കുന്നത്

ഇരുപതിലധികം ആയുധ ധാരികളായ പോലീസുകാർക്ക് നടുവിലായിരുന്നു കാർത്തിക് ഉണ്ടായിരുന്നത്

അവരിൽ ആരെങ്കിലും ഒരാൾ വിചാരിച്ചാൽ പോലും കാർത്തിക്കിനെ കൊല്ലാൻ കഴിയും.

“നീ ഇപ്പോൾ തന്നെ അവിടെ നിന്ന് പോവണം , അതൊരു ട്രാപ് ആണ് . ”

നന്ദൻ തിരിച്ചു ജീപ്പിൽ കയറിയ ശേഷം മന്ത്രിയുടെ വീട്ടിലേക്ക് തിരിച്ചു. കാർത്തിക്കിനെ കൂടെയുള്ളവരിൽ ആരെങ്കിലും അപായപ്പെടുത്തുമോ എന്ന് നന്ദൻ ഭയന്നു.

“നീ എന്താ ഉദേശിക്കുന്നത് ? ”

“ലൂസിഫർ വീണ്ടും വിളിച്ചിരുന്നു , നീയാണോ അയാളുടെ ലക്ഷ്യമെന്ന് അറിയില്ല .വേഗം കാറിൽ കയറ് , ……”

കാർത്തിക്കിന്റെ വീട്ടിൽ നിന്നും 5 മിനിറ്റ് യാത്ര മാത്രമേ മന്ത്രിയുടെ സ്വന്തം വീട്ടിലേക്ക് ഉണ്ടായിരുന്നോള്ളൂ .നന്ദൻ അതിവേഗത്തിൽ അവിടെ എത്തി ചേർന്നു. ജീപ്പിൽ നിന്നും ഇറങ്ങിയ നന്ദൻ കാർത്തിക്കിന്റെ അരികിലേക്ക് ഓടി . നന്ദൻ നോക്കിയപ്പോൾ കാർത്തിക്കിന് നേരെ മറ്റൊരു ഓഫീസർ നടന്ന് വരുകയായിരുന്നു , കൂടാതെ അയാളുടെ അരയിൽ തോക്കും ഉണ്ടായിരുന്നു.

“കാർത്തിക് …..”

കാർത്തിക്കിന്റെ പേര് കൂവി വിളിച്ചുകൊണ്ട് നന്ദൻ ഓടി അടുത്ത ശേഷം ആ ഓഫീസറിനെ പിടിച്ചു തള്ളി.

“നന്ദാ, നീ എന്താ ഈ ചെയ്യുന്നത് ? ”

ഒരു ഭ്രാന്തനെ പോലെ പെരുമാറുന്ന നന്ദനെ കാർത്തിക് സംശയത്തോടെ നോക്കി. തനിക്ക് പ്രിയപ്പെട്ടവർ കരയുന്നത് കാണാൻ നന്ദന് കഴിയുമായിരുന്നില്ല .

“എനിക്ക് പ്രിയപ്പെട്ടവരുടെ കണ്ണുനീരാണ് അവൻ കാണാൻ ആഗ്രഹിക്കുന്നത് .”

നന്ദൻ വീണ് കിടന്ന ഓഫീസറിനെ അരയിൽ നിന്നും തോക്ക് വാങ്ങി കയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു. പക്ഷെ ആ നിമിഷത്തിലാണ് കാർത്തിക് അല്ല , മറിച്ച് കാർത്തിക്കിന്റെ കുടുംബമാണ് ലൂസിഫറിന്റെ ലക്ഷ്യമെന്ന് നന്ദൻ തിരിച്ചറിഞ്ഞത്.

“ഓഹ് ഷിറ്റ് ….”

നന്ദൻ കാർത്തിക്കിനെയും കൊണ്ട് വീട്ടിലേക്ക് തിരിച്ചു.

കാർത്തിക് മന്ത്രിയുടെ വീട്ടിലേക്ക് പോയതിന് പിന്നാലെ കറുത്ത വസ്ത്രം ധരിച്ച മറ്റൊരാൾ അവിടേക്ക് വന്നു. ഗേറ്റ് തുറന്ന് ഉള്ളിലേക്ക് കയറിയ അയാൾ ചുറ്റും നോക്കി.

“ഹെലോ ഫാദർ , ഞാൻ ഇവിടെ എത്തി. ”

അയാൾ ചെവിയിൽ വച്ചിരിക്കുന്ന ചെറിയ ഹെഡ്സെറ്റിൽ അമർത്തി പിടിച്ചുകൊണ്ട് സംസാരിച്ചു.

“പറഞ്ഞത് ഓർമ്മയിൽ ഉണ്ടാവാം , ബ്രൂട്ടൽ….”

പള്ളിക്ക് ഉള്ളിലെ സാത്താൻ രൂപത്തിന് മുന്നിൽ വച്ച് ഡേവിൾസ് ബൈബിൾ എന്ന ആ പുസ്തകത്തിന്റെ അവസാനഭാഗം എഴുതുകയാണ് ലൂസിഫർ . അരികിലായി ഫോണും പിടിച്ചുകൊണ്ട് ലുസിഫറിന്റെ ഒരു സഹായിയും ഉണ്ടായിരുന്നു.

“ഫാദർ , എനിക്ക് നഷ്ടമായത് സാത്താൻ തിരികെ നൽകുമോ ? ”

കോളിംഗ് ബെൽ അമർത്തുന്നതിന് മുൻപായി അയാൾ ചോദിച്ചു .

“സാത്താൻ നിന്റെ കൂടെയുണ്ട് …..”

രക്തം കൊണ്ട് ലൂസിഫർ ആ പുസ്തകത്തിന്റെ അവസാന വരിയും എഴുതി അവസാനിപ്പിച്ചു. ഇനി ബലി നൽകി ആ പുസ്തകത്തെ സാത്താന് അർപ്പിച്ചാൽ , ലൂസിഫറിന്റെ ദേഹത്തേക്ക് സാത്താൻ പ്രവേശിക്കും .

ആ നിമിഷത്തിന് വേണ്ടിയാണ് ലൂസിഫറും വിശ്വാസികളും വർഷങ്ങളായി കാത്തിരിക്കുന്നത്. അയാൾ കോളിംഗ് ബെല്ലിൽ മൂന്ന് തവണ അമർത്തി.

” ആരാ ….”

വാതിലിന് അരികിൽ നിന്ന് കൊണ്ട് കാർത്തിക്കിന്റെ

‘അമ്മ ചോദിച്ചു .

“ഞാൻ പോലീസിൽ നിന്നാണ് , സർ വരാൻ വൈകും സോ ഒരു സേഫ്റ്റിക് വന്നതാണ് . ബുദ്ധിമുട്ടിച്ചതിന് ക്ഷമിക്കണം , എനിക്ക് കുറച്ചു വെള്ളം വേണമായിരുന്നു ”

അയാൾ വളരെ വിനയത്തോടെ പറഞ്ഞു. തണുപ്പുള്ള ഡിസംബർ രാത്രിയിൽ ഒരാളെ പുറത്ത് നിർത്തുന്നത് ശരിയല്ല എന്ന് തോന്നിയ കാർത്തിക്കിന്റെ അമ്മ വാതിൽ തുറന്ന് അയാളെ ഉള്ളിലേക്ക് ക്ഷണിച്ചു. ഉള്ളിൽ കയറിയ അയാൾ തന്റെ കറുത്ത ജാക്കറ്റ് തുറന്ന് അതിന് ഉള്ളിൽ നിന്നും ഒരു തോക്ക് പുറത്തേക്ക് എടുത്തു. ശേഷം പോക്കറ്റിൽ ഉണ്ടായിരുന്ന സൈലൻസെർ അതിൽ ഘടിപ്പിച്ചു. വിരലടയാളം പതിയാതെ ഇരിക്കുവാൻ വേണ്ടി അയാൾ ഗ്ലൗസും ധരിച്ചിരുന്നു.

“മോളെ …..”

കാർത്തിക്കിന്റെ ‘അമ്മ തോക്ക് കണ്ട് വിളിച്ചു കൂവിയതും അയാൾ അവരുടെ നെഞ്ചിലേക്ക് വെടി ഉതിർത്തു. വെടിയേറ്റ് പിടഞ്ഞ ആ അമ്മക്ക് നേരെ അയാൾ വീണ്ടും വീണ്ടും നിറയൊഴിച്ചു .ലൂസിഫർ പറഞ്ഞത് പോലെ ആ കൊലയെ ക്രൂരമാക്കുക എന്നത് മാത്രമായിരുന്നു അയാളുടെ ലക്ഷ്യം

“അമ്മേ …..”.

അമ്മയുടെ ശബ്‌ദം കേട്ട് ഉറക്കത്തിൽ നിന്നും ഉണർന്ന കാർത്തിക്കിന്റെ ഭാര്യ ഗായത്രി മുറിക്ക് പുറത്തേക്ക് ഇറങ്ങിയപ്പോൾ കണ്ടത് ചോരയിൽ കുളിച്ചു കിടക്കുന്ന അമ്മയെയാണ്. അഞ്ച് മാസം വളർച്ചയുള്ള തന്റെ കുഞ്ഞിനെ ഉത്തരത്തിൽ ചുമന്നുകൊണ്ട് ഗായത്രി അമ്മയുടെ അരികിലേക്ക് ഓടിയതും പുറകിൽ നിന്നും അയാൾ അവളുടെ തലയിൽ തോക്ക് ചൂണ്ടി.

“നടക്ക് ….”

അയാൾ തോക്ക് ചൂണ്ടി കൊണ്ട് ഗായത്രിയെ മുന്നിലുള്ള സോഫയിൽ ഇരുത്തിയ ശേഷം അവൾക്ക് പുറകിലായി നിന്നു. അപ്പോഴും മരിച്ചു കിടക്കുന്ന അമ്മയെ നോക്കി വാവിട്ട് കരയുകയായിരുന്നു ഗായത്രി.

“എന്നെ ഒന്നും ചെയ്യരുത് എന്റെ കുഞ്ഞിനെ ഓർത്തെങ്കിലും …..”

ഗായത്രി ഒരു അപേക്ഷ പോലെ അവളുടെ വയറ്റിൽ തൊട്ടുകൊണ്ട് പറഞ്ഞു . അത് കേട്ട കൊലയാളി തോക്കിൽ നിന്നും സൈലൻസർ ഊരി മാറ്റിയശേഷം തോക്ക് താഴേക്ക് എറിഞ്ഞു.

“സാത്താന് ഏറ്റവും പ്രിയപ്പെട്ട ബലി ഏതെന്ന് അറിയുമോ ? ”

അയാൾ ഗായത്രിയുടെ പുറകിലൂടെ കഴുത്തിൽ കൈ വച്ചുകൊണ്ട് ചോദിച്ചു .

“ഇ…..ഇല്ല ….”

ഭയന്ന് വിറച്ചുകൊണ്ട് ഗായത്രി മറുപടി നൽകി .

അവളുടെ വാക്കുകളിൽ പോലും ഭയം നിറഞ്ഞു നിന്നിരുന്നു.

“തന്റെ ഉദരത്തിൽ ഒരു കുഞ്ഞിനെ ചുമക്കുന്ന സ്ത്രീ ……”

അയാൾ ചിരിച്ചുകൊണ്ട് പോക്കറ്റിൽ നിന്നും ഒരു ചെറിയ മടക്കി വെക്കാൻ കഴിയുന്ന കത്തി എടുത്തു. അതിൽ അമർത്തിയതും കത്തിയുടെ മൂർച്ചയുള്ള ഭാഗം പുറത്തേക്ക് വന്നു. എന്ത് ചെയ്യണമെന്ന് പോലും അറിയാതെ ഗായത്രി ഭയന്ന് വിറച്ചു. അയാൾ ആ കത്തി അവളുടെ കൈ വിരലിൽ നിന്നും കഴുത്തിലേക്ക് വേദനിപ്പിക്കാതെ കൊണ്ടു വന്നു.

“പ്ലീസ്, എന്നെ ഒന്നും ചെയ്യരുത് , ഞാൻ എന്ത് തെറ്റാണ് നിങ്ങളോട് ചെയ്തത് ? ”

ഗായത്രി സ്വന്തം ജീവൻ രക്ഷിക്കാനുള്ള അവസാന ശ്രമം എന്നപോലെ പറഞ്ഞു.

“നീയല്ല , നിന്റെ ഭർത്താവാണ് തെറ്റ് ചെയ്തത് . ഇത് അവനും അവന്റെ സുഹൃത്തിനുമുള്ള മറുപടിയാണ് . ഞങ്ങളെ തൊട്ട് നോവിച്ചതിനുള്ള മറുപടി .

ഹെയിൽ സാത്താൻ ……..”

അയാൾ ഗായത്രിയുടെ നെറുകയിൽ മുത്തമിട്ട ശേഷം മുകളിലേക്ക് നോക്കിക്കൊണ്ട് ഗായത്രിയുടെ കഴുത്തിലെ ഞരമ്പുകൾ അറുത്തു. പിടഞ്ഞുകൊണ്ട് താഴെ വീണ ഗായത്രിയെ അയാൾ നോക്കി നിന്നു. ഇനി അധികനേരം അവൾ ജീവനോടെ ഉണ്ടാവില്ല എന്ന് തിരിച്ചറിഞ്ഞ അയാൾ വാതിൽ പുറത്ത് നിന്ന് പൂട്ടിയ ശേഷം അവിടെ നിന്നും ഓടി മറഞ്ഞു.

പേടിയോടെ വീട്ടിലേക്ക് എത്തിയ കാർത്തിക്ക് ജീപ്പിൽ നിന്നും ഓടി ഇറങ്ങി , പുറകെ നന്ദനും .

അല്പം ഭയത്തോടെ അയാൾ വാതിൽ തുറന്ന് ഉള്ളിലേക്ക് നോക്കി. ചോരയിൽ കുളിച്ചു കിടക്കുന്ന സ്വന്തം അമ്മയെയാണ് കാർത്തിക് ആദ്യം കണ്ടത് ,പുറകെ പിടയുന്ന ഗായത്രിയെയും .

കാർത്തിക് ഗായത്രിയെ മടിയിൽ കിടത്തി .

“ഏ,,,,ട്ടാ. …”

എന്തോ പറയാൻ ശ്രമിച്ചെങ്കിലും അതിന് കഴിയാതെ അവൾ മരണത്തിന് കീഴടങ്ങി.

“ഗായത്രി………”

ഗായത്രിയുടെ ശരീരത്തിൽ കെട്ടിപിടിച്ചു കാർത്തിക് വാവിട്ട് കരഞ്ഞു . ഞെട്ടലോടെ നന്ദൻ എല്ലാം നോക്കി നിന്നു , ഒടുവിൽ കരഞ്ഞുകൊണ്ട് അവൻ താഴേക്ക് വീണു.

താൻ കാരണമാണ് കാർത്തിക്കിന് തന്റെ അമ്മയെയും ഗായത്രിയെയും നഷ്ടമായത് എന്ന കുറ്റബോധം നന്ദനിൽ ഉണ്ടായി. കുറച്ചു കഴിഞ്ഞപ്പോൾ വർഗീസും മറ്റു പോലീസുകാരും അവിടേക്ക് എത്തി ചേർന്നു

“നന്ദാ ……”

വർഗീസ് കാർത്തിക്കിന്റെ അമ്മയുടെ മൃതദേഹത്തിന് അരികിലായി കിടക്കുന്ന തോക്കിലേക്ക് വിരൽ ചൂണ്ടി . കാർത്തിക്കിന്റെ മുഖത്ത് എങ്ങനെ നോക്കുമെന്ന ചിന്തയിൽ ഇരുന്നിരുന്ന നന്ദൻ വർഗീസ് കർച്ചീഫ്‌ കൊണ്ട് തറയിൽ നിന്നും എടുത്ത തോക്കിലേക്ക് നോക്കി. ഓഫീസ് ലോക്കറിൽ നന്ദൻ സൂക്ഷിച്ചിരുന്ന അവന്റെ സർവ്വീസ് പിസ്റ്റലായിരുന്നു അത്.

ആംബുലൻസും ചാനലുകാരും അവിടെയെത്തി.

സംഭവസ്ഥലത്ത് എത്തിയ ശ്രീരാജ് കൊലക്ക് ഉപയോഗിച്ച സർവ്വീസ് പിസ്റ്റൽ നന്ദന്റെയാണ് എന്ന് അറിഞ്ഞതോടെ രഹസ്യമായി നന്ദനെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങൾ തുടങ്ങി.

“Mr നന്ദകുമാർ , you are under arrest .”

മാറി നിന്ന് കരഞ്ഞുകൊണ്ടിരുന്ന നന്ദന്റെ തോളിൽ കൈവച്ചുകൊണ്ട് ശ്രീരാജ് പറഞ്ഞു.

“എന്തിന് ? ”

വർഗീസ് ദേഷ്യത്തോടെ ശ്രീരാജിന് നേരെ തിരിഞ്ഞു.

“സോറി , മുകളിൽ നിന്നും ഓർഡർ ഉണ്ട് .”

ശ്രീരാജ് നന്ദന്റെ ഷർട്ടിൽ കുത്തി പിടിച്ചു. ഒരു കുറ്റവാളിയോട് എന്നപോലെ തന്നോട് പെരുമാറുന്ന ശ്രീരാജിന്റെ കണ്ണിലേക്ക് നന്ദൻ നോക്കി.

നന്ദനോടുള്ള ഭയം എന്നപോലെ ശ്രീരാജ് ഷർട്ടിൽ നിന്നും കയ്യെടുത്തു.

“ഞാൻ വരാം ….”

ആംബുലൻസിൽ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഇരിക്കുന്ന കാർത്തിക്കിനെ ഒരിക്കൽ കൂടി നന്ദൻ നോക്കി. ഒരു കോണ്സ്റ്റബിൾ കാർത്തിക്കിന്റെ കൂടെ ആംബുലൻസിൽ കയറിയ ശേഷം രണ്ട് ഡോറുകളും വലിച്ചടച്ചു. മണിക്കൂറുകളോളം നന്ദനെ ഒരു കുറ്റവാളിയെപോലെ ശ്രീരാജ് തന്റെ ഓഫീസിൽ പിടിച്ചിരുത്തി .

മെട്രോ സിറ്റിയിൽ കമ്മീഷണരുടെ കുടുംബത്തിന് ഉണ്ടായ ദുരവസ്ഥയെ കുറിച്ച് അന്വേഷിച്ചറിയുവാൻ ഡിജിപി അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥർ അവിടെ എത്തി .

“എന്താ നടക്കുന്നത് ? ”

ഓഫീസിലേക്ക് കയറി വന്ന ഡിജിപി ശ്രീരാജിനോട് ചോദിച്ചു.

“സർ അയാളുടെ തോക്ക് ഉപയോഗിച്ചാണ് കൊല നടന്നിരിക്കുന്നത് , അത് കൊണ്ടാണ് ചോദ്യം ചെയ്യാൻ വേണ്ടി കൂട്ടികൊണ്ട് വന്നത് .”

ശ്രീരാജ് നന്ദനോടുള്ള പക മനസ്സിൽ സൂക്ഷിച്ചുകൊണ്ടായിരുന്നു സംസാരിച്ചിരുന്നത് .

അതിനാൽ തന്നാൽ കഴിയുന്നത് പോലെ കുറ്റം നന്ദന്റെ തലയിൽ ചാർത്തുവാൻ ശ്രീരാജ് ശ്രമിച്ചു

“എന്നിട്ട് ചോദ്യം ചെയ്‌തോ ?

“നോ സർ ….”

ശ്രീരാജ് തല താഴ്ത്തികൊണ്ട് മറുപടി നൽകി .

“പിന്നെ താൻ….നന്ദകുമാറിനെ ഉള്ളിലേക്ക് വിളിക്ക്…

ഡിജിപി പറഞ്ഞതും മുറിയിൽ ഉണ്ടായിരുന്ന ഒരു കോണ്സ്റ്റബിൾ മുറിക്ക് പുറത്ത് പോയി നന്ദനെ ഉള്ളിലേക്ക് വിളിച്ചു .

“എന്താ നന്ദകുമാർ , എന്താ സംഭവിച്ചത് ? ”

ഡിജിപി യുടെ ചോദ്യത്തിന് ശ്രീരാജിന് മുന്നിൽ നിന്ന് കൊണ്ട് ഉത്തരം പറയാൻ നന്ദന് മടിയുണ്ടായിരുന്നു

“സർ …അത് …”

“ഓക്കെ , ശ്രീരാജ് പുറത്ത് നിൽക്ക് .”

ശ്രീരാജിനെ പുറത്തേക്ക് പറഞ്ഞു വിട്ടശേഷം ഡിജിപി നന്ദന്റെ മുഖത്തേക്ക് നോക്കി. നന്ദൻ മറച്ചുവെച്ച എല്ലാ സത്യവും തുറന്ന് പറഞ്ഞു . ഒരു സിനിമ കഥ കേൾക്കുന്നത് പോലെയായിരുന്നു ഡിജിപി അത് കേട്ട് നിന്നത്. എല്ലാം കേട്ടശേഷം എന്ത് തീരുമാനിക്കണം എന്നറിയാത്ത അവസ്ഥയിലായിരുന്നു അദ്ദേഹം.

“അപ്പൊ ആ നമ്പർ ട്രാക്ക് ചെയ്യാൻ ശ്രമിച്ചില്ലേ

“ശ്രമിച്ചു സർ , പക്ഷെ നെ=റ്റ് കോളായത് കൊണ്ട് തന്നെ നമുക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല .”

നന്ദൻ ദുഃഖത്തോടെ പറഞ്ഞു. ഡിജിപിയോട് സംസാരിക്കുമ്പോഴും നന്ദന്റെ മനസ്സിൽ നിറഞ്ഞു നിന്നത് കാർത്തിക്കിന്റെ കരഞ്ഞു കലങ്ങിയ കണ്ണുകളാണ് .

” എനിക്ക് തനിച്ച് ഇതിൽ ഒന്നും ചെയ്യാൻ കഴിയില്ല . പക്ഷെ പറ്റുന്നതും വേഗം അവനെ പിടികൂടണം .നന്ദൻ പറയുന്നത് ശരിയാണെങ്കിൽ പോലീസിൽ ഇനിയും അവരുടെ ചാരന്മാർ ഉണ്ടാവും ,

സോ ഓപ്പണായി ഒന്നും ചെയ്യാനും കഴിയില്ല .എന്തായാലും സൂക്ഷിക്ക് , യൂ ക്യാൻ ലീവ് നൗ . ”

ഓഫീസിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ നന്ദൻ ശ്രീരാജിനെ തുറിച്ചുനോക്കി .നന്ദനെ കാത്ത് വർഗീസ് ഓഫീസിന് പുറത്ത് നിൽപ്പുണ്ടായിരുന്നു.

“ഷാരൂഖ് എവിടെ ? ”

നന്ദൻ ചോദിച്ചു.

“അറിയില്ല , ഞാൻ വിളിച്ചപ്പോൾ ഉമ്മക്ക് വയ്യ അത്കൊണ്ട് പത്തനംതിട്ടക്ക് പോവുന്നു എന്നാണ് പറഞ്ഞത്. അവന്റെ സംസാരത്തിൽ എന്തോ…….ആകെ ഒരു പൊരുത്തകേട് തോന്നുന്നു .”

വർഗീസ് പറഞ്ഞപ്പോഴാണ് താൻ രാത്രിൽ ഷാരൂഖിനെ ഫോൺ ചെയ്തപ്പോൾ കോളിന് ഇടയിൽ ഒരു വണ്ടിയുടെ ശബ്‌ദം കേട്ടത് പോലെ തോന്നിയത് നന്ദന്റെ ഓർമയിലേക്ക് വന്നത്.

നന്ദൻ തന്റെ ഫോൺ കയ്യിൽ എടുത്ത് ഷാരൂഖിന്റെ ടവർ ലൊക്കേഷൻ പരിശോധിച്ചു.

തനിക്ക് ഒപ്പമുള്ളവർ സുരക്ഷിതരല്ലായെന്ന മനസ്സിലായപ്പോൾ നന്ദൻ തനിക്ക് വേണ്ടപ്പെട്ടവരുടെ ലൊക്കേഷൻ തനിക്ക് ഷെയർ ചെയ്യണമെന്ന് സൈബർസെല്ലിൽ കുറച്ചു മുൻപായി വിളിച്ച്‍ പറഞ്ഞിരുന്നു.

“എന്താ നന്ദാ , ഇന്നലെ രാത്രിയിൽ അവൻ കോട്ടർസിൽ ആയിരുന്നില്ല ……”

നന്ദൻ ജീപ്പിൽ കയറിയശേഷം തന്റെ ദേഷ്യം മുഴുവൻ സ്റ്റിയറിങ്ങിൽ ഇടിച്ചു തീർത്തു.

“എങ്ങോട്ടാ , കാർത്തിക്കിന്റെ വീട്ടിലേക്ക് പോവണ്ടേ

“പോണം ….”

കാർത്തിക്കിന്റെ വീട് മുഴുവൻ ആളുകൾ നിറഞ്ഞിരുന്നു. മനസ്സ് മരവിച്ചു പോവുന്ന കാഴ്ചകളായിരുന്നു അവിടെ ഉണ്ടായിരുന്നത്. തന്റെ അമ്മയുടെയും ഭാര്യയുടെയും മൃതദേഹത്തിന് അരികിൽ ഒരു പ്രതിമയെ പോലെ ഇരിക്കുകയായിരുന്നു കാർത്തിക് അവിടെ.

“എനിക്ക് ഇത് കാണാൻ കഴിയില്ല .”

വർഗീസ് പിടിച്ചു നിന്നിരുന്ന മനോബലം നഷ്ടമായി എന്ന് തോന്നിയപ്പോൾ നന്ദനോട് പറഞ്ഞു.

വർഷങ്ങൾക്ക് മുൻപ് ഇത്തരത്തിൽ ഒരു അവസ്ഥയിലൂടെ കടന്ന് പോയ ഒരാളാണ് വർഗ്ഗീസ് .

അന്ന് ജോലിയുടെ ഭാഗമായി വർഗീസിന് ഉണ്ടായ ശത്രുക്കൾ വർഗ്ഗീസിന്റെ നാല് വയസുള്ള മകളെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി. മകളുടെ മരണത്തോടെ മാനസിക നിലതെറ്റിയ വർഗീസിന്റെ ഭാര്യയും അധികം വൈകാതെ അയാളെ തനിച്ചാക്കി യാത്രയായി.

” നന്ദകുമാർ സർ അല്ലെ , ഞാൻ ഓര്ഫനേജിൽ നിന്നും മദരാണ് .എനിക്ക് സാറിനെ ഉടനെ കാണണം

മദറിന്റെ വാക്കുകളിൽ എവിടെയോ ഭയം നിഴലിച്ചു നിന്നിരുന്നു.

“എന്താ മദർ ? ”

നന്ദൻ തന്റെ നിറഞ്ഞു നിന്ന കണ്ണുകൾ തുടച്ചുകൊണ്ട് ചോദിച്ചു.

“പറയാം, പറ്റുമെങ്കിൽ ഇപ്പോൾ തന്നെ നന്ദൻ വരണം , ഒറ്റക്ക് .”

മദർ വിളിച്ചത് അനുസരിച്ചു നന്ദൻ ഓര്ഫനേജിലേക്ക് ചെന്നു .നന്ദനെ കാത്ത് മദർ ഓര്ഫനേജിൻ മുന്നിൽ തന്നെ ഉണ്ടായിരുന്നു.

“എന്താ മദർ ? ”

“നന്ദൻ ഉള്ളിലേക്ക് വാ .”

മദർ നന്ദനെ ഉള്ളിലേക്ക് ക്ഷണിച്ചു. ഉള്ളിലേക്ക് ചെന്ന നന്ദന് വേണ്ടി മദർ സൂക്ഷിച്ചിരുന്നത് ഒരു വലിയ രഹസ്യമായിരുന്നു. മദർ ഒരു പഴയ ഫയൽ ബാഗ് നന്ദനെ ഏല്പിച്ചു. നന്ദൻ ആ ഫയൽ പതിയെ തുറന്ന് നോക്കി .കുറച്ചധികം പേപ്പറുകളും ഫോട്ടോഗ്രാഫുകളുമായിരുന്നു അതിൽ നിറയെ.

നിറം മാഞ്ഞു തുടങ്ങിയ ഒരു ഫോട്ടോ നന്ദൻ കയ്യിൽ എടുത്തു , അത് ആ പള്ളിയുടെയായിരുന്നു

നന്ദന്റെ ദുഃസ്വപ്നത്തിൽ നിറഞ്ഞു നിന്നിരുന്ന സാത്താൻ പള്ളി .നന്ദൻ ഞെട്ടലോടെ മദറിനെ നോക്കി. അൽപം ഭയത്തോടെ മദർ ആ രാത്രി ഓർത്തെടുത്തു. കീർത്തിയെ തനിക്ക് ലഭിച്ച ആ രാത്രി……

തുടരും …..

അപ്പൊ ഇനി എല്ലാം വേഗത്തിലാണ് . ആരൊക്കെ മരിക്കും എന്ന് എനിക്ക് പോലും അറിയില്ല 😂

കഥയുടെ അവസാനം ആരെങ്കിലും ജീവനോടെ ഉണ്ടാവുമോ എന്ന് ചോദിച്ച്‍ കേട്ടപ്പോൾ ചിരി തോന്നി. ഇന്നത്തെ പാർട് എങ്ങനെ ഉണ്ടായിരുന്നു.

കീർത്തിയുടെ അച്ഛനെ കുറിച്ചാണ് ഇനി കഥയിൽ പറയാൻ പോവുന്നത്. എല്ലാം കേട്ട് പിടിച്ചു കിടക്കുന്നത് കൊണ്ട് കീർത്തിയുടെ അച്ഛനെ കുറിച്ചു പറയാതിരിക്കാൻ കഴിയില്ല. അപ്പൊ ഇനി നാളെ കാണാം

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : ശ്രീജിത്ത് ജയൻ