ഭദ്രാർജുനം, നോവലിൻ്റെ ഭാഗം 15 വായിച്ചു നോക്കൂ….

രചന : ഭദ്ര

ഭദ്ര നിറഞ്ഞ ചിരിയാൽ എല്ലാവരോടും ഓടി നടന്നു വിശേഷങ്ങൾ തിരക്കുമ്പോൾ അച്ചുവിന്റെ മനസ്സും കണ്ണും അവളിലേക്കു മാത്രം സഞ്ചരിക്കാൻ തുടങ്ങിയിരുന്നു…

രുദ്രനും അവിയ്ക്കും ചിരി പൊട്ടിയിരുന്നു അച്ചു ഭദ്രയെ നോക്കുന്നത് കണ്ട്…

” മതിഡാ ഞങ്ങടെ പെങ്ങളെ നോക്കി വെള്ളം ഇറക്കുന്നത്… ”

” പോടാ.. ഞാൻ നോക്കിയത് എനിക്ക് അവകാശപ്പെട്ടതിലാ…പിന്നെ ഇനിയെങ്കിലും ആങ്ങളാര് എന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കി തരണം… ”

കൈകൂപ്പി പറയുന്ന അച്ചുവിനെ ഒന്ന് നോക്കി ചിരിച്ച് രുദ്രൻ ഭദ്രയെ പിടിച്ചു അച്ചുവിന്റെ കയ്യിൽ അവളുടെ കൈ വച്ചു കൊടുത്തു…

” ഇനി ഇവൾ നിനക്കുള്ളതാ.. രുദ്രന്റെ പ്രാണനാ ഇത്.. പക്ഷേ വെറുതെ പിടിച്ചു തരില്ല നാലാളു അറിയിച്ചു ഒരു വല്ല്യ പന്തലിൽ വച്ചേ ഞങ്ങടെ മോളെ തരൂ..അത് വരെ കുറച്ചൂടെ കാത്തിരിക്ക് അളിയാ… ”

തോളിൽ തട്ടി പറയുന്ന രുദ്രനെ രൂക്ഷമായി ഒന്ന് നോക്കി അച്ചു..

” അതെയോ… ഇവിടെ ഇങ്ങനെ നില്കാതെ വീട്ടിൽ എത്തണം.. അവിടേം നേരം തെറ്റിക്കണ്ട..

” ആയിക്കോട്ടെ… വാ മാളു… ഇനിപ്പോ ചിലർക്ക് ആങ്ങള വേണ്ടായിരിക്കും..”

രുദ്രൻ ഭദ്രയെ നോക്കി പറഞ്ഞതും അവള് അവന്റെ കയ്യിൽ പിടിച്ചു പിച്ചാൻ തുടങ്ങി.. ഒരു വിധം അവളെ പിടിച്ചു നിർത്തി മുന്നോട്ട് നടക്കുന്നതിനിടയിൽ ആണ് പുറകിൽ നിന്നുള്ള അപ്രതീക്ഷിതമായി കിട്ടിയ ചവിട്ടിൽ രുദ്രൻ മുന്നിലേക്ക് വീണത്..

തിരിഞ്ഞു നോക്കിയ മാളുവിന്റെ ചുണ്ടുകൾ മാത്രം മൊഴിഞ്ഞു.. ” പവിത്രൻ “… അതോടൊപ്പം ആ കണ്ണുകളിൽ ഭയവും നിറഞ്ഞിരുന്നു..

രുദ്രനെ ഓടിച്ചെന്ന് ഭദ്ര എഴുന്നേൽപ്പിച്ചു..

എഴുന്നേറ്റു ദേഹത്തെ പൊടി തട്ടിയ രുദ്രൻ പവിത്രനെ നോക്കി ഒന്ന് ചിരിച്ചു..

” പവിത്രാ.. ഇവളെ വിട്ടേക്ക്‌ .. ഇവളിപ്പോ എന്റെ ഭാര്യയാണ്.. ഒത്തിരി കരഞ്ഞതാ ഇവള്.

ഇനിയെങ്കിലും ഇവളെ ജീവിക്കാൻ വിട്. ഞങ്ങടെ ജീവിതത്തിൽ ഒരു കരടായി നീ വരരുത്.. വന്നാൽ… ”

രുദ്രന്റെ കണ്ണുകൾ ചുവന്നു തുടുത്തിരുന്നു..

മുഖം ആകെ വലിഞ്ഞു മുറുകാനും തുടങ്ങിയിരുന്നു..

” ആയിക്കോട്ടെ.. ഞാൻ അവളെ വിട്ടേക്കാം..

തല്ക്കാലം ഇവളെ ഞാൻ കൊണ്ടോയ്ക്കൊള്ളാം..

എന്തെ.. സമ്മതം ആണോ.? ”

ഭദ്രയെ മുറുക്കെ പിടിച്ച് കൊണ്ടു പറയുന്ന പവിത്രനെ ഒരു ചവിട്ടിൽ തെറിപ്പിച്ചിരുന്നു അച്ചു..

നാലുവശത്തു നിന്നും വളയുന്ന പവിത്രന്റെ ആളുകൾടെ ലക്ഷ്യം ഭദ്രയായിരുന്നു..

രുദ്രന് നേർക്കു വരുന്നവരെ രുദ്രൻ താൻ ഒതുക്കി വച്ചിരുന്ന രൗദ്രഭാവത്തിൽ നേരിടാൻ തയ്യാറായിരുന്നു.. അവനൊപ്പം അനന്തനും അച്ചുവും അവിയും നിരന്നിരുന്നു.. പവിത്രൻ തനിക്കുള്ള ജയം കാണാൻ ഒരുങ്ങിയിരുന്നു..

രുദ്രനെ നേരിടാൻ ആവാതെ താൻ തോൽക്കുകയാണെന്ന സത്യം മനസ്സിലാക്കി ആ അസുരൻ ആയുധം കയ്യിലെടുത്തു മുന്നോട്ട് നടക്കും തോറും പവിത്രന്റെ ആളുകൾ രുദ്രനെ ചുറ്റുപാടും പൊതിഞ്ഞിരുന്നു.. അവരെയെല്ലാം പൊരുതി ദൂരെകേറിഞ്ഞു തിരിഞ്ഞതും എവിടെനിന്നെന്നറിയാതെ ഭദ്ര രുദ്രനെ പൊതിഞ്ഞു പിടിച്ചു.

ഒരു നിമിഷം അവള് ശ്വാസം എടുക്കാൻ സാധിക്കാതെ നിന്നതും, അച്ചു വർണ്ണിക്കാറുള്ള ആ വിടർന്ന താമരകണ്ണുകൾ ഒന്നു കൂടെ വിടർന്ന് കണ്ണീർതുള്ളികൾ പൊഴിയാൻ തുടങ്ങിയിരുന്നു..

“ഏട്ടാ..” നാവ് കുഴഞ്ഞുള്ള ആ വിളിയിൽ രുദ്രൻ നടക്കുന്നത് എന്തെന്നറിയാതെ അവളുടെ അരയിലൂടെ പിടിച്ചതും ആ കയ്യിൽ ചുടുരക്തം പടർന്നു ഒഴുകിയിരുന്നു..

” മോളെ… ” രുദ്രന്റെ അലർച്ചയിൽ അച്ചുവിന്റെ ശ്രെദ്ധ അങ്ങോട്ട് തിരിഞ്ഞതും തരിച്ചു നിന്നു പോയിരുന്നു അവൻ..

ഭദ്രയുടെ അരയിൽ നിന്ന് ഊരിയെടുത്ത കത്തി രുദ്രന് നേരെ പൊങ്ങുന്നതിന് മുൻപേ പവിത്രൻ അനന്തന്റെ ചവിട്ടേറ്റ് വീണിരുന്നു…

” കുഞ്ഞി… എന്തിനാ മോളെ നീ.. ഏട്ടന് വേണ്ടി.. ”

വാക്കുകൾ മുഴുവിക്കാൻ കഴിയാതെ കരയുന്ന രുദ്രനെ തട്ടിമാറ്റി അച്ചു രുദ്രൻ താലികെട്ടിന് തോളിലിട്ടിരുന്ന തോൾമുണ്ട് കൊണ്ട് ഭദ്രയുടെ അരയിൽ മുറുക്കെ കെട്ടി..

” അച്ചു.. വണ്ടിയെടുക്കടാ.. ” ഭദ്രയെ കോരിയെടുത്തു വണ്ടിയിലേക്ക്‌ ഓടുമ്പോൾ ഭദ്രയുടെ മനസ്സിൽ പനിപിടിച്ചു കിടന്നിരുന്ന ആ നാലാംക്‌ളാസുകാരിയെ എടുത്തു ഹോസ്പിറ്റലിലേക് ഓടിയിരുന്ന ഏട്ടന്റെ മുഖം ആയിരുന്നു..

വണ്ടിയിൽ കേറിയിട്ടും തന്നെ കെട്ടിപിടിച്ചു കരയുന്ന ഏട്ടനെ കാണുമ്പോൾ അവളുടെ ഉള്ളു പിടയുകയായിരുന്നു…

” എന്തിനാ ഏട്ടാ കരയുന്നെ.. നിക്ക് ഒന്നുലാ..

ന്റെ ഏട്ടന് എന്തേലും വന്നാൽ നിക്ക് ആരൂല്ലണ്ടാവുലെ, അതോണ്ടാ മോള്.. ” വേദനകൊണ്ട് വിറയ്ക്കുന്ന അവളെ ചേർത്ത് പിടിച്ചു രുദ്രൻ..

” ഏട്ടാ… നിക്ക് ന്റെ ഏട്ടന്റെ കുഞ്ഞി ആയി ജീവിച്ചു കൊതിതീർന്നില്ല..അച്ചുവേട്ടൻ പാവാ ഏട്ടാ..

ന്നെ ഒത്തിരി ഇഷ്ട്ടാ… നിക്ക് ജീവിക്കാൻ കൊതിയാവാ ഏട്ടാ.. ഇനിം ഞാൻ പറ്റിച്ചുന്നു പറയുലെ അച്ചുവേട്ടൻ…”

തനിക്കു മുന്നിൽ അച്ചു ഇരിക്കുന്നതാറിയാതെ ഭദ്ര പറയ്യുന്നത് കെട്ട് അച്ചുവിന്റെ കണ്ണ് കണ്ണീര് മൂടി കാഴ്ച മറയ്ക്കാൻ തുടങ്ങിയിരുന്നു.

” ഏട്ടാ.. നിക്ക് കണ്ണിൽ ഇരുട്ട് കേറുന്ന പോലെ.. വേദന.. വേദനിക്കുന്നു ഏട്ടാ..നിക്ക് ഏട്ടാ.. ”

” ഒന്നുല്ല മോളെ.. ഒന്നുല്ലടാ…

” രുദ്രാ അവളോട്‌ സംസാരിക്കാതിരിക്കാൻ പറ..”

“ഏട്ടാ…”കുറഞ്ഞ ശബ്ദത്തിൽ ഭദ്ര അച്ചുവിനെ ഒന്ന് വിളിച്ചു..

” അച്ചു.. പേടിയാകുന്നെടാ .. ഒന്ന് വേഗം പോടാ… ”

അപ്പോളേക്കും രുദ്രനെ മുറുകെ പിടിച്ചിരുന്ന ഭദ്രയുടെ കയ്യ് അവനിൽ നിന്ന് അയ്ഞ്ഞു വീണിരുന്നു.

” കുഞ്ഞി.. മോളെ കണ്ണ് തുറക്ക്.. അച്ചു..

അവള് കണ്ണ് തുറക്കുന്നില്ലടാ.. മോളെ.. ഏട്ടനെ ഒന്ന് നോക്കടാ..”

രുദ്രന്റെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ട് അച്ചു ബ്രെക്കിൽ ആഞ്ഞു ചവിട്ടി…

രണ്ടുമൂന്നു തവണ ഭദ്രയുടെ കവിളിൽ തട്ടി നോക്കി അച്ചു.

” ഇല്ലടാ.. വേദന കൊണ്ട് ബോധം മറഞ്ഞതാ… ”

❤❤❤❤❤❤❤

ഹോസ്പിറ്റലിലേക്ക്‌ ഒരു കൊച്ചു കുഞ്ഞിനെ കോരിയെടുത്തു പോകുന്നത് പോലെ രുദ്രൻ കുഞ്ഞിയെ കോരിയെടുത്ത് അകത്തേക്ക് ഓടി..

മണിക്കൂറുകൾക്ക്‌ ശേഷം ഡോക്ടർ പുറത്തേക്കു വന്നതും രുദ്രനും അച്ചുവും മറ്റെല്ലാവരും ഡോക്ടറുടെ അടുത്തേക് പാഞ്ഞു….

” ഡോക്ടർ.. മോൾക്ക്‌.. കുഴപ്പം ഒന്നുല്ലലോ.”

പ്രതീക്ഷയോടെ ചോദിക്കുന്ന രുദ്രനെ തോളിൽ തട്ടി ഡോക്ടർ ആശ്വസിപ്പിക്കാൻ ശ്രെമിച്ചു..

” mr. രുദ്രൻ.. എനിക്ക് മനസ്സിലാവും നിങ്ങടെ അവസ്ഥ… but Iam sorry.. ആ കുട്ടിയുടെ അവസ്ഥ വളരെ മോശം ആണ്.. ഇനി ദൈവം ആണ് ആശ്രയം.. ഓപ്പറേഷൻ കഴിഞ്ഞു..24 മണിക്കൂർ കഴിയാതെ ഇനി ഒന്നും പറയാൻ സാധിക്കില്ല…”

ഡോക്ടർ പറയുന്നതൊന്നും കേൾക്കാൻ സാധിക്കാതെ രുദ്രന്റെ കണ്ണിൽ നിന്നും നിയന്ത്രിക്കാൻ കഴിയാതെ കണ്ണീർ ഒഴുകാൻ തുടങ്ങി.. അതെ അവസ്ഥയിൽ അച്ചുവും..

ഒരാശ്രയത്തിനായി ചുവരിൽ ചാരിയ രുദ്രൻ നിലത്തേക്ക്‌ ഊർന്നിരുന്നു പോയി..

അനന്തൻ ഓടി ചെന്ന് പിടിച്ചെങ്കിലും എല്ലാവരെയും തട്ടിമാറ്റി അവൻ..

അച്ചു എല്ലാം നഷ്ട്ടപെട്ടവനെ പോലെ തലയ്ക്കു കൈ കൊടുത്തിരുന്നു..

❤❤❤❤❤❤

മണിക്കൂറുകൾ ഇഴഞ്ഞു നീങ്ങുമ്പോൾ ഒരു കുടുംബം മുഴുവൻ അവൾക്ക്‌ വേണ്ടി പ്രാർത്ഥനയിൽ മുഴുകി…

24 മണിക്കൂറിനു ശേഷം ഡോക്ടർ വന്നതും രുദ്രനും അച്ചുവും ചാടി എഴുന്നേറ്റു..

സന്തോഷ വാർത്ത കേൾക്കാൻ കാത്തിരുന്ന അവരെ വേദനിപ്പിക്കുന്ന വാർത്തയായിരുന്നു അവരെ തേടി വന്നത്..

” സോറി.. രുദ്രൻ.. ശ്രീഭദ്ര മരുന്നിനോട് റെസ്പോണ്ട് ചെയ്യുന്നില്ല… എന്ത് വേണമെങ്കിലും ഏതു നിമിഷം സംഭവിക്കാം .. കാണാനുള്ളവർക്ക്‌ കാണാം.. സോറി.. ”

രുദ്രൻ അച്ചുവിന്റെ നെഞ്ചിലേക്ക്‌ ചാഞ്ഞു വീണിരുന്നു… ആ നിമിഷം ഒരു കുടുംബത്തിന്റെ കൂട്ടകരച്ചിൽ ഉയർന്നിരുന്നു..

” രുദ്രാ.. ഇങ്ങനെ തളരരുത് നീ.. വാ..

അവൾക്ക്‌ ഒന്നുല്ലടാ.. നീ വിളിച്ചാൽ അവള് എണീക്കും.. നീ ഇല്ലാതെ പറ്റില്ല ഡാ അവൾക്ക്‌…

നീ വാ.. എന്റെ കയ്യിൽ തരണം നീ അവളെ..എന്റെ പെണ്ണിനെ എനിക്ക് വേണം രുദ്രാ..

അതിന് നീ വിളിക്കണം അവളെ.. ”

അച്ചു പറയുന്ന വാക്കുകൾ കേട്ട് പാതി തളർന്ന രുദ്രൻ അവനൊപ്പം ICU വിൽ കേറി..

തന്റെ കൂടെപ്പിറപ്പിന്റെ കി=ടപ്പ് കണ്ട് രുദ്രൻ തളർന്നു പോയി…അച്ചു അവനെ താങ്ങി പിടിച്ചെങ്കിലും.. പെട്ടന്ന് രുദ്രൻ ഒരു ഒരു ഊക്കോടെ അച്ചുവിനെ തള്ളി മാറ്റി പുറത്തേക്കു ശരവേഗത്തിൽ പാഞ്ഞു.. പുറകെ അച്ചുവും ചെന്നെങ്കിലും അവൻ വണ്ടിയെടുത്തു പോയിരുന്നു

❤❤❤❤❤❤❤

രുദ്രൻ നേരെ ചെന്നത് തന്റെ അച്ഛന്റേം അമ്മേടേം അസ്ഥിതറയ്ക്കരികിലേക്ക്‌ ആയിരുന്നു..

കുറച്ചു നേരം അവിടെ ഇരുന്ന് കരഞ്ഞു അവൻ..

” അച്ഛാ.. രണ്ടാളും കൂടി ഞങ്ങളെ തനിച്ചാക്കി പോയിട്ടും തളർന്നില്ല ഞാൻ.. എന്നാൽ ഇന്ന് ഞാൻ… നമ്മടെ കുഞ്ഞി കിടക്കുന്നത് കണ്ടോ അമ്മേ.. നിക്ക് വേണ്ടിയാ അവള്… ന്റെ മോൾക്കെന്തെങ്കിലും പറ്റിയാ ഞാനും ഉണ്ടാവില്ല അമ്മേ…

നിക്ക് വേണം അമ്മേ നമ്മുടെ കുഞ്ഞിനെ…

ആദ്യായി ഞാൻ ചോദിക്കാ ന്റെ മോളെ തായോ നിക്ക്.. ന്റെ ജീവൻ എടുത്ത് എന്റെ മോളെ തായോ അച്ഛാ… ”

കരഞ്ഞു തളർന്നിരുന്ന രുദ്രനെ ഒരു കാറ്റ് പുൽകി പോയ്കൊണ്ടിരുന്നു…

അസ്ഥിതറയിൽ തല വച്ചു കിടന്നിരുന്ന രുദ്രന്റെ ഫോണിൽ ഹോസ്പിറ്റലിൽ നിന്ന് ഒരു കാൾ വന്നു…

ചാടി എഴുന്നേറ്റു കാൾ അറ്റൻഡ് ചെയ്തതും,

രുദ്രൻ നിയന്ത്രണം വിട്ട് കരഞ്ഞു…

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും….

രചന : ഭദ്ര


Comments

Leave a Reply

Your email address will not be published. Required fields are marked *