ഭദ്രാർജുനം, നോവലിൻ്റെ ഭാഗം 17 വായിക്കൂ….

രചന : ഭദ്ര

രാവിലെ ചായയുമായി ചെന്ന മാളുവിനെ കണ്ട് രുദ്രന്റെ മുഖത്തു കുസൃതി ചിരി വന്നെങ്കിലും അനന്തനും അവിയും ഉള്ളതോണ്ട് അവൻ പുറത്ത് കാണിക്കാതെ പിടിച്ചു നിന്നു..

ഭദ്ര മാത്രം മാളുവിനെ നോക്കി പുരികം പൊക്കിയും താഴ്ത്തിയും കാട്ടി ചിരിച്ചു.

” രുദ്രാ.. ഇപ്രാവശ്യം കൊയ്ത്തിനു നല്ല ലാഭം തന്നെയാ കിട്ടിയേക്കണേ.. കണക്കു ഞാൻ കുറച്ചു കഴിഞ്ഞു തരാം..”

” ലാഭം ഉണ്ടാവും അനന്തേട്ടാ…കാരണം വർഷങ്ങൾക്ക് ശേഷം നമ്മുടെ വീട്ടിൽ ഒരുണ്ണികുട്ടൻ പിറക്കാൻ പോവല്ലേ.. ആ ഐശ്വര്യം ആണ് ഇപ്പൊ….

” മ്മ്.. ന്നെ പോലെ ആവാഞ്ഞ മതി ”

അനന്തൻ ഗൗരവത്തോടെ പറഞ്ഞ് കണക്കു നോക്കാൻ പുസ്തകത്തിൽ തല താഴ്ത്തി..

” പിന്നെ.. ഈ അനന്തു ഏട്ടന് വട്ടാ.. വെറുതെ ഓരോന്നു ആലോചിച്ചു കൂട്ടാ.. ”

കല്ലുവിന്റെ മുഖം വാടിയതും അവി ആശ്വസിപ്പിക്കാൻ എത്തി..

” ഏട്ടത്തി വിഷമിക്കണ്ട.. ഏട്ടൻ ഓരോന്നും ചിന്തിച്ചു കൂട്ടാ.. നമ്മുടെ ഉണ്ണിക്കുട്ടൻ മിടുക്കൻ ആവും.. നോക്കിക്കോ.. ”

കല്ലു നിറഞ്ഞ മിഴികൾ തുടച്ചു…

” അനന്തേട്ടാ… ഞാൻ അച്ചുവിന്റെ വീട്ടിൽ പോയിരുന്നു.. അവന്റെ ജാതകപ്രകാരം ഈ മീനത്തിൽ വിവാഹം നടക്കണത്രെ ഇല്ലെങ്കിൽ ഇനി 39 വയസ്സിലെ പിന്നെ നടക്കുന്നു.

ദൈവത്തിനറിയാം സത്യം ആണോന്ന്.. ”

ഭദ്രയെ നോക്കി പുരികം ചുളിച്ചു പറഞ്ഞ രുദ്രനെ അവള് കൊഞ്ഞനം കുത്തി കാണിച്ചു..

” അത് ശരിയാ ഇവനെ എത്രേം പെട്ടന്ന് കല്യാണം നടന്നാ മതീന്ന് വച്ചാ നടക്കണേ… എന്തായാലും അതിനി വൈകിക്കണ്ട.. നല്ലൊരു ദിവസം നോക്കി നമുക്ക് അത് നടത്താടാ.. ”

” മ്മ്.. ഞാനും അത് ചിന്തിച്ചു.. അവിടെന്ന് ദിവസം നോക്കി വിളിക്കാന്ന് പറഞ്ഞിട്ടുണ്ട്… ”

മറുപടിക്ക് കാത്തുനിൽക്കാതെ രുദ്രൻ വേഗം പുറത്തേക് ഇറങ്ങി..

ഭദ്രയുടെ മനസ്സ് മുഴുവനും അച്ചു നിറഞ്ഞു നിന്നു.. എങ്കിലും ഏട്ടനെ മാത്രം പിരിയാൻ കഴിയില്ലെന്ന് അവളെ വേദനിപ്പിക്കാൻ തുടങ്ങി..

❤❤❤❤❤❤❤❤❤

രാത്രി നേരം വൈകി എത്തിയ രുദ്രനെ കാത്ത് ഭദ്ര പുറത്ത് ഇരിക്കുന്നുണ്ടായിരുന്നു.

” ഏട്ടാ… എന്താ ഇത്ര വൈകിയേ..?

” ഒന്നുല്ലടാ.. ഒരിടം വരെ പോകാൻ ഉണ്ടായിരുന്നു..

മോള് കിടന്നില്ലേ ? ”

” ഇല്ലാ… ഏട്ടനെ കാത്തു നിൽക്കായിരുന്നു..

പിന്നെ.. ദേവേട്ടനും അച്ഛനും വന്നിരുന്നു.. ഏട്ടനെ കുറെ നേരം നോക്കി.. കാണാതായപ്പോൾ അവര് പോയി… അടുത്ത മാസം 15ന് നല്ല മുഹൃത്തം ഉണ്ടെന്ന്.. ഏട്ടനോട് പറയാൻ പറഞ്ഞു.. ”

” മ്മ്.. ന്നെ വിളിച്ചിരുന്നു അവിടെന്ന്.. മോള് കഴിച്ചോ? ”

” ഇല്ല.. ഞാനും ഏട്ടത്തിയും കാത്തിരിക്കായിരുന്നു..

” ന്നാ വാ… മാളു… മാളു.. ”

” ദാ വരുന്നു.. എവിടെ ആയിരുന്നു ഇത് വരെ..

അത്യാവശ്യ നേരായാൽ വന്നൂടെ.. ”

ഒന്നും മിണ്ടാതെ കഴിക്കാൻ ഇരുന്ന രുദ്രന്റെ ഇരുവശത്തായി മാളുവും കുഞ്ഞിയും ഇരുന്നു.

കഴിച്ചു കഴിഞ്ഞ് രുദ്രൻ നേരെ തൊടിയിലെ പടിയിലായി ചെന്നു കിടന്നു.. രുദ്രനെ കാണാതെ ഭദ്ര പുറത്തേക്കു ഇറങ്ങി വന്നപ്പോൾ കണ്ടത് എന്തോ ആലോചിച്ചു കിടക്കുന്ന രുദ്രനെയാണ്..

” ഏട്ടോയ്.. എന്താ ഇത്ര വല്ല്യ ആലോചന.. ”

അവനരികിൽ ഇരുന്നു ചോദിക്കുന്ന ഭദ്രയെ അവനൊന്നു ചേർത്ത് പിടിച്ചു..

” നീയും പോയാൽ.. എന്തെന്നറിയില്ല മോളെ,

ന്റെ മോള് പോവാന്ന് ചിന്തിക്കുമ്പോൾ വല്ലാത്ത സങ്കടം.. ”

” ഞാൻ ഏട്ടനെ തനിച്ചാകുന്നില്ലലോ.. കൂട്ടിന് ഒരു പെണ്ണില്ലേ..

പിന്നെ ഇന്ന് കുടിച്ചത് ഞാൻ ക്ഷെമിച്ചു.. ഇനി ഇതാവർത്തിച്ചാൽ… മ്മ്.. ഞാൻ പറയണ്ടല്ലോ.. ”

” വേണ്ടേ.. ”

” നിക്ക് അങ്ങോട്ട്‌ വരാവോ.. അല്ലാ ഏട്ടനും അനിയത്തിയും കൂടിയാൽ പിന്നെ അങ്ങോട്ട്‌ ആരെ പ്രവേശിപ്പിക്കില്ലലോ.. ”

” ഇല്ല.. എന്നാലും സാരമില്ല.. നീ തല്ക്കാലം പോരെ.. ”

തന്റെ നെഞ്ചോട് ചേർന്ന് കിടക്കുന്ന കുഞ്ഞിയെ നോക്കി രുദ്രൻ മാളുവിനോട് കണ്ണു ചിമ്മി കാണിച്ചു..

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും….

രചന : ഭദ്ര