ഭദ്രാർജുനം, നോവൽ, ഭാഗം 18 വായിച്ചു നോക്കൂ…

രചന : ഭദ്ര

വിവാഹ തിയതി ഉറപ്പിച്ചതിനു ശേഷം ദിവസങ്ങൾ പെ=ട്ടന്ന് തന്നെ കടന്ന് പോയി… അതിനിടയിൽ സമയം കണ്ടെത്തി അച്ചു ഭദ്രയെ കാണാൻ ഓടിച്ചേല്ലും.. കല്ലുവിന് ശാരീരിക അസ്വസ്ഥകൾ ഉണ്ടെങ്കിലും കല്യാണത്തിന് വേണ്ട ഒരുക്കങ്ങൾ ഒരമ്മയുടെ സ്ഥാനത്തു നിന്ന് അവൾ ചെയ്യുന്നത് അനന്തനെയും രുദ്രനെയും ഭദ്രേയും അവിയെയും ഒരുപോലെ വേദനിപ്പിക്കുന്നുണ്ടായിരുന്നു.. അവളെ ശ്രെദ്ധിക്കാനായി തന്നെ കാർത്തു കല്ലുവിന്റെ പിന്നാലെ ഓടി നടപ്പായി… മാളുവാണെങ്കിൽ രുദ്രനെ ആശ്വസിപ്പിക്കാൻ ഇടക്ക് ചെല്ലുമെങ്കിലും തന്റെ സങ്കടം അവളെ അറിയിക്കാതിരിക്കാൻ രുദ്രൻ അവൾക്കിടയിൽ പ്രണയം തന്നെ സൃഷ്ടിച്ചു..

നാടറിഞ്ഞു തന്നെ വിവാഹം നടത്താൻ മൂന്നേട്ടൻമാരും പലവഴിക്കായി പരക്കം പാച്ചിലായി

അച്ചുവിന്റെ വീട്ടിലും ഒരുക്കത്തിൽ ഒട്ടും പുറകിലായിരുന്നില്ല.. വർഷങ്ങൾക്ക് ശേഷം തന്റെ പ്രണയം തനിക്കരികിൽ എത്തുന്ന സന്തോഷത്തിൽ അച്ചു ലോങ്ങ്‌ ലീവ് തന്നെ എടുത്തിരുന്നു..

ഭദ്രയും അത് പോലെത്തന്നെ ഏട്ടന്മാർക്ക് പുറകെ ഓടി നടപ്പായിരുന്നു.. ഇടക്കപ്പോളെങ്കിലും അടുക്കളയിൽ കേറിയാൽ ഓടിക്കാൻ ഏട്ടന്മാരും ഏട്ടത്തിമാരും ഒരു പോലെ എത്തി.. കുറച്ചു നാളുകളെ ഇനി തന്റെ വീട്ടിൽ താനുണ്ടാവു എന്ന ചിന്ത വേട്ടയാടുന്നുണ്ടെങ്കിലും, ഏട്ടനെ വേദനിപ്പിക്കാതിരിക്കാൻ അവൾ പരമാവധി ശ്രെമിച്ചു… രുദ്രൻ സമയം കിട്ടുമ്പോൾ അവളെ ചേർത്ത് പിടിക്കാനും മറന്നില്ല… ഇരുവരും ഉള്ളിലെ വേദന പുറത്ത് കാണിക്കാതെ ചിരിച്ചു തന്നെ നിന്നു..

നാളുകൾ വീണ്ടും കടന്ന് പോയി.. നാളെയാണ് അച്ചുവിന്റെയും ഭദ്രയുടെയും പ്രണയ സാഫല്യം..

വിവാഹ തലേന്ന് തന്നെ അച്ചുവിന്റെ വീട്ടിൽ നിന്ന് ഭദ്രക്കുള്ള വിവാഹ വസ്ത്രങ്ങളുമായി ഏട്ടത്തിമാർ എത്തിയിരുന്നു.. എല്ലാവർക്കും മുന്നിൽ നിൽക്കുമ്പോൾ ഒരു ഭയം തന്നെ വേട്ടയാടുന്നു എന്ന് മനസിലാക്കിയ ഭദ്ര കണ്ണുകൾ കൊണ്ട് ഏട്ടനെ പരതി..

” എന്താ മോളെ? ആരെയാ നോക്കുന്നെ..? ”

” ഏട്ടത്തി.. ഏട്ടൻ എവിടെ..? ഒന്ന് ഇങ്ങോട്ട് വരാൻ പറയോ? ”

” നിന്റെ മുഖം കണ്ടപ്പോൾ മനസിലായി ഏട്ടനെ കാണാഞ്ഞിട്ടന്ന്.. ഞാൻ പോയി നോക്കിയിരുന്നു..

അവിടെ ആകെ തിരക്കാ.. കുറച്ചു കഴിഞ്ഞു വരും.. വിഷമിക്കല്ലെട്ടോ.. നിന്റെ ഏട്ടന്മാർ പിടിച്ചു നില്ക്കാ. നീയും കരഞ്ഞാൽ അവര് കൈവിട്ടു പോകും.. ”

തന്റെ തലയിൽ തലോടി പറയുന്ന കാർത്തുവിന്റെ നെഞ്ചിലേക്ക് ഭദ്ര മുഖം താഴ്ത്തി..

രാത്രിയിലെ തിരക്ക് ഒഴിഞ്ഞ് ഭദ്ര ആഭരണങ്ങൾ അഴിച്ചു, പഴയ ദാവണി ചുറ്റി മാളു ഇട്ട് കൊടുത്ത മൈലാഞ്ചി കൈ നിവർത്തി പിടിച്ച് തൊടിയിലേക്ക് വെറുതെ ഇറങ്ങി.. പ്രതീക്ഷിച്ച പോലെ രുദ്രൻ അവിടെത്തന്നെ ഉണ്ടായിരുന്നു..

പതിവില്ലാതെ ഏട്ടനെ കണ്ടതും കണ്ണിൽ നനവ് രൂപപ്പെട്ടു..

” ഏട്ടാ.. ” വിറച്ചു കൊണ്ടുള്ള ആ വിളി കേട്ടതും രുദ്രൻ വേഗം തിരിഞ്ഞു നോക്കി..

” മോളെന്തിനാ ഇങ്ങോട്ട് വന്നേ.. കിടക്കായിരുന്നില്ലേ?

നാളെ നേരം വെളുത്താൽ മണവാട്ടി ആവേണ്ട പെണ്ണ് ഉറക്കം ഇല്ലാതെ നടന്നാൽ നാളെ നല്ല ക്ഷീണം ആവില്ലേടാ..? ”

ഒരു കയ്യാൽ അവളെ അരികിൽ ഇരുത്തി ചോദിക്കുന്ന രുദ്രനെ നോക്കി ഒരു വരണ്ട ചിരി ചിരിച്ചു ഭദ്ര..

” ഏട്ടനെന്താ ഇത് വരെ ന്റെ അടുത്തേക്ക് വരാഞ്ഞേ.. ഞാൻ എത്ര നോക്കി.. ഇന്ന് കൂടെ അല്ലെ നിക്ക് ന്റെ ഏട്ടന്റെ മാത്രം കുഞ്ഞി ആയി നടക്കാൻ പറ്റു.. ”

നിറഞ്ഞ അവളുടെ കണ്ണുകൾ അവൻ തുടച്ചു കൊടുത്തു..

” ആരാ പറഞ്ഞേ ന്റെ മോളോട്.. എന്നും ഏട്ടന്റെ മാത്ര ന്റെ കുഞ്ഞിപ്പെണ്ണ്.. മോൾക്ക്‌ എപ്പോ ഏട്ടനെ കാണാൻ തോന്നിയോ അപ്പൊ എത്തും ഏട്ടൻ. എത്ര പാതിരാത്രി ആയാലും വന്നിരിക്കും ഏട്ടൻ.

” മ്മ്മ്… ” ഒന്ന് മൂളിക്കൊണ്ട് ഏട്ടന്റെ മടിയിലേക്കായ് അവൾ തല ചായ്ച്ചു..

” എന്താടാ.. ഏട്ടൻ എപ്പോളും കൂടെയുണ്ട്.. ന്റെ കുട്ടി അല്ലാതെ ഏട്ടനെന്താ ഒരു ലോകം..

പിന്നേയ്.. നാളെ മുതൽ ന്റെ മോള് ഒരു ഭാര്യയാണ്. ഇവിടുത്തെ കുറുമ്പൊന്നും അവിടെ കാണിക്കരുത്..

അവൻ കുടിച്ചെന്നും പറഞ്ഞ് വാശി കാണിക്കല്ലേട്ടാ..

ഏട്ടൻ അല്ലാ അവൻ.. ചിലപ്പോൾ വഴക്ക് പറഞ്ഞുന്നു വരും.. കേട്ടോ..

അയ്യേ ഏട്ടൻ ഇല്ലേ കൂടെ.. ഇങ്ങനെ കരയല്ലേ… വാ ഇന്ന് ഏട്ടന്റെ അടുത്ത് കിടന്നാൽ മതി..

നാളെ മുതൽ മോള് അടുത്ത് ണ്ടാവില്ലലോ… ”

രുദ്രന്റെ ശബ്ദം ഇടറിയതും ഭദ്ര അവനെ മുറുകെ കെട്ടിപിടിച്ചു..

രാത്രി ഏട്ടന്റെ ചൂടിൽ ഉറങ്ങുമ്പോൾ അറിയാതെ മാളുവിന്റെ കണ്ണും നിറഞ്ഞൊഴുകി..

❤❤❤❤❤❤❤❤❤❤❤

നേരം പുലർച്ചെ വീട് ഉണർന്നിരുന്നു.. ഭദ്രയെ ഒരുക്കാൻ ഏട്ടത്തിമാർ തന്നെ ധാരാളം ആയിരുന്നു

രുദ്രൻ ഒരു കുഞ്ഞു പൊതിയുമായി സർവ്വഭരണഭൂഷിതയായ ഭദ്രകരികിലേക്ക് വന്നിരുന്നു..

” ഇത് ഏട്ടന്റെ കുഞ്ഞിക്കുള്ള ഒരു കുഞ്ഞു സമ്മാന..

തുറന്നു നോക്ക് .. പിന്നെ ഒരിക്കലും ഇത് ഊരി കളയല്ലേ.. ന്റെ മോള് കുഞ്ഞുനാളിൽ ഒരാഗ്രഹം പറഞ്ഞത് ഓർമയുണ്ടോ.. അന്ന് ഏട്ടന് വരുമാനം ഇല്ലായിരുന്നു.. ഇന്ന് ഇതിലും നല്ലത് തരാൻ ഏട്ടന് പറ്റും. എന്നാലും ന്റെ കുട്ടീടെ ആ ആഗ്രഹം ആവില്ലലോ….

ഇതിന് എന്ത് കേട് പറ്റിയാലും ഏട്ടനോടെ പറയാവു.. ഏട്ടൻ വാങ്ങി തരും.. ”

തന്നെ തലോടി പറയുന്ന ഏട്ടന്റെ കൈയിൽ നിന്ന് പൊതി വാങ്ങി തുറന്നു നോക്കിയ ഭദ്രയുടെ കണ്ണ് നിറഞ്ഞിരുന്നു.

കണ്ണീർ നിറഞ്ഞ കണ്ണുകളിൽ അവൾ കണ്ടു,

അന്ന് യാത്ര പോകുമ്പോൾ ഏട്ടനോട് പറഞ്ഞ ആ പച്ചകല്ല് മൂക്കുത്തി ഇന്ന് ഏട്ടൻ സമ്മാനമായി തന്നിരിക്കുന്നു..

ഒന്നും മിണ്ടാതെ സൂക്ഷിച്ച് മൂക്കിലെ വെള്ളകല്ല് മൂക്കുത്തി ഊരി ഏട്ടന്റെ സമ്മാനം അണിഞ്ഞു..

സ്വർണ്ണ നൂലുപോൽ മനോഹരമായ സാരിയും സർവ്വഭാരണവും അണിഞ്ഞ അവളെ ഏട്ടൻ സമ്മാനിച്ച മൂക്കുത്തി അതീവ സുന്ദരിയാക്കി മാറ്റി..

ദക്ഷിണ കൊടുത്തു രുദ്രന്റെ അനുഗ്രഹം വാങ്ങി, അനന്തന്റെയും അവിയുടെയും അനുഗ്രഹം വാങ്ങി, രുദ്രന്റെ കൈ പിടിച്ചുതന്നെ അവൾ ഇലഞ്ഞികാവിലമ്മക്ക് മുന്നിൽ എത്തി..

അവരെ കാത്തുതന്നെ അച്ചുവും വീട്ടുകാരും ബന്ധുക്കളും ഉണ്ടായിരുന്നു..

അച്ചുവിന്റെ കണ്ണ് ഭദ്രയിൽ നിറഞ്ഞു നിന്നു..

അവന്റെ നോട്ടം കണ്ട് അവി അവന്റെ കൈയിൽ ഒന്ന് പിച്ചി..

” മതീടാ.. ആളുകൾ ശ്രെദ്ധിക്കുന്നു.. ”

” പോടാ.. ” ഏട്ടന്മാരുടെ റോൾ ഇപ്പോൾ തീരും.. ”

അവിയെ നോക്കി അച്ചു കണ്ണുരുട്ടി..

ഇലഞ്ഞികാവിലമ്മയെ സാക്ഷിയാക്കി അച്ചു ഭദ്രയുടെ കഴുത്തിൽ താലി ചാർത്തി.. അവളുടെ സീമന്തരേഖ അഗ്നി പോൽ അവന്റെ കൈവിരലുകളിലെ കുങ്കുമത്താൽ ചുവപ്പ് പടർത്തി..

അച്ചുവിന്റെ കൈകളിലേക്ക് രുദ്രൻ അവളുടെ കൈ വച്ചു കൊടുക്കുമ്പോൾ അച്ചു നിറഞ്ഞ ചിരി രുദ്രനായി സമ്മാനിച്ചു, ശേഷം അവളെ നോക്കി കണ്ണിറുക്കി കാണിച്ചു… രുദ്രനും നിറഞ്ഞ മനസ്സാൽ അനുഗ്രഹിച്ചു..

❤❤❤❤❤❤❤❤❤

വീട്ടിലെ സദ്യയും തിരക്കും കഴിഞ്ഞ് അച്ചുവിനും ഭദ്രയ്ക്കും പടിയിറങ്ങേണ്ട സമയമായി..

അനന്തനോട് യാത്ര പറഞ്ഞ് അനുഗ്രഹം വാങ്ങിയതും നിറഞ്ഞ കണ്ണുകളാൽ ചേർത്ത് പിടിച്ചു..

അവിയുടെ അരികിൽ എത്തിയതും ഒന്നും മിണ്ടാൻ ആവാതെ ആർത്തു കരഞ്ഞു കൊണ്ട് അവി അവളെ മുറുക്കെ കെട്ടിപിടിച്ചു.. സർവ്വവും നഷ്ട്ടമായ പോൽ ഭദ്രയും കരഞ്ഞിരുന്നു. എന്തിനെന്നറിയാതെ അച്ചുവിന്റെ ഉള്ളും തുടിക്കാൻ തുടങ്ങിയിരുന്നു.. ഒരു വിധത്തിൽ അവിയെ അനന്തൻ അവളിൽ നിന്ന് അടർത്തി ചേർത്ത് പിടിച്ചു.. ഏട്ടത്തിമാരും യാത്ര പറയാൻ പറ്റാതെ അവളെ പി=ടിച്ചു കരയുക തന്നെയായിരുന്നു..

വീണു പോകുന്ന അവശതയിലേക്ക് ഭദ്ര എത്തുന്നതറിഞ്ഞു അച്ചു അവളെ ചേർത്ത് പിടിച്ചു..

അകത്തളത്തിൽ നിന്നും പൂമുകത്തേക്ക് ഇറങ്ങിയ അവരെ കണ്ട് രുദ്രൻ അവർക്കരിലേക്ക് ചെന്നു..

ഭദ്രയെ ഒന്ന് നോക്കി അവളെ മുറുകെ കെട്ടിപിടിച്ചു

” ഇനി മുതൽ ഏട്ടൻ അടുത്തുണ്ടാവില്ലട്ടോ കുഞ്ഞി.. ഇവന്റടുത്തു കുറുമ്പ് കാണിക്കല്ലേ.. ACP ആണ് ഇവൻ.. സൂക്ഷിച്ചു നിന്നോട്ടാ പൊന്നോ..

ഇത്ര നാളും ഏട്ടന്റെ കൈ പിടിച്ചു നടന്ന പെണ്ണാ ഇന്ന്..

അച്ചു.. ന്റെ മോള് പാവാട്ടാ.. കരയിക്കല്ലേട്ടാ ന്റെ കുട്ടിനെ.. കുറെ അനുഭവിച്ചതാ ന്റെ മോള്..

നിന്റെ കയ്യിലേക്ക് തന്നെങ്കിലും ന്റെ കുട്ടിനെ നോവിച്ചാൽ ഞാൻ.. ഞാൻ അല്ലാതെ ആവുട്ടാടാ..”

രുദ്രൻ കൈവിട്ട് പോവാന്ന് മനസിലായ മാളു രുദ്രന്റെ കയ്യിൽ പിടിച്ചു..

” ന്താടി.. ” രുദ്രന്റെ അലർച്ച കേട്ട് മാളു തലയാട്ടി..

” ഏട്ടാ.. നിക്ക് വയ്യ ഏട്ടാ.. ന്റെ ഏട്ടന് വിട്ട് പോവാൻ വയ്യ.. ”

അത് വരെ പിടിച്ചുനിന്ന രുദ്രൻ കൈ വിട്ട് പോയിരുന്നു..

” മോളെ… ന്റെ കുട്ടി.. പോയാൽ ഏട്ടന് ആരും ഇല്ലാതെ ആവും.. ഏട്ടന്റെ മോള് സന്തോഷത്തോടെ ഇരുന്നാൽ മതി..

അച്ചു.. ന്റെ പ്രാണനാടാ നിനക്ക് തരുന്നേ.. പൊന്ന് പോലെ നോക്കണേ.. ”

കണ്ണീർ നിയന്ത്രിക്കാൻ പറ്റാതെ രുദ്രൻ പൊട്ടി കരയുന്നത് കണ്ട് അച്ചുവിന്റെ കണ്ണും നിറഞ്ഞിരുന്നു..

” നിനക്ക് വേണ്ടാന്ന് തോന്നിയാൽ ഒരീർക്കിലി കൊണ്ട് പോലും നോവിച്ചേക്കല്ലേ.. ഞാൻ നോക്കി കൊള്ളാം.. രുദ്രൻ ജീവിച്ചിരിപ്പുള്ള കാലം വരെ ന്റെ കുട്ടിനെ ഞാൻ നോക്കും..”

” ഏട്ടാ… ന്തൊക്കെയാ പറയണേ ”

ഭദ്രയെ പോകാൻ വിടാതെ കെട്ടിപിടിച്ചു കരയുന്ന രുദ്രനെ അച്ചു പിടിച്ചു മാറ്റാൻ നോക്കി..

” ന്താടാ ഇത്.. നീ ഇങ്ങനെ കരഞ്ഞാൽ ഒരു നിമിഷം പോലും ഇവൾ സന്തോഷത്തോടെ ഇരിക്കോ ”

അവളെ വിടാതെ കരയുന്ന രുദ്രനെ മാറ്റാൻ സാധിക്കാതെ അച്ചു വിഷമിച്ചു..

അനന്തനും അവിയും രുദ്രനെ പിടിച്ചെങ്കിലും തള്ളി മാറ്റാൻ നോക്കി രുദ്രൻ..

ഒരു വിധത്തിൽ രണ്ടുപേരെയും മാറ്റി എങ്കിലും..

രുദ്രന്റെയും ഭദ്രയുടേം കരച്ചിൽ എല്ലാവരെയും കരയിച്ചു..

രുദ്രനെ മാറ്റി നിർത്തി ഭദ്രയെ വണ്ടിയിൽ കേറ്റുന്നത് കണ്ട് രുദ്രൻ ഉറക്കെ കരഞ്ഞുകൊണ്ട് ചുമരിലേക്ക് മുഖം തിരിച്ചു.. അവളുടെ പോക്ക് കണ്ടു താങ്ങാൻ ആവാതെ ആ ഏട്ടന്മാർ തളർന്നു.

അച്ചു വീടെത്തിയിട്ടും അവളെ താങ്ങി പിടിച്ചു..

റിസപ്ഷൻ സമയത്തും ഒന്ന് ചിരിക്കാൻ ആവാതെ അവൾ നിന്നു..

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും….

രചന : ഭദ്ര