നീ എന്നെ ഓർക്കുന്ന ഓരോ നിമിഷങ്ങൾ നിന്നിലുണ്ടോ, ആ നിമിഷങ്ങളിലെല്ലാം ഞാൻ നിനക്ക് കൂടെ ഉണ്ട്

രചന : മനു തൃശ്ശൂർ

എന്താണ് ഇത്ര ഞെട്ടാൻ ??

” ഒന്നുമില്ല ന്നെ ബ്ലോക്ക്‌ ചെയ്‌തോന്നു ചെക്ക് ചെയ്തത dp ലാസ്റ്റ് സീനും കണ്ടില്ല…

“ഞാൻ ബ്ലോക്ക് ചെയ്താൽ നിനക്കൊന്നും ഇല്ലല്ലോ..

” പോടാ കൊരങ്ങ!!..

” അപ്പോൾ ഞാൻ പോണോ ??

“പോകാൻ ഇങ്ങക്ക് അല്ലെ തിടുക്കം ??

” ഞാൻ പോവതെ ഇരിക്കാൻ നിനക്കും ഉണ്ടല്ലോ ലെ ?

“ങ്ഹും..!!

“ന്ന എന്നോട് പറ പെണ്ണെ I love u ന്ന്

“കുന്തം..ഞാൻ പറയില്ല !!

” കളിക്കാൻ നിൽക്കല്ലെ പറയാൻ !!

” ഇല്ലെങ്കിൽ?

” ഞാനിപ്പോൾ ചാടും!! ചാകും..

“കട്ടിലേന്നു അല്ലെ !!

“അതൊന്നും ഇയ്യറിയണ്ട പറയുന്നുണ്ടോ ഇല്ലെയോ ??

” ഓഹ് ഉവ്വ് കൊന്നാലും പറയില്ലേടാ

” ഉറപ്പാണോ ??

” ആം !!

“അപ്പോൾ എന്നോട് ഇഷ്ടമില്ല ??

” എന്നോട് ഉണ്ടാരുന്നേൽ ഇട്ടിട്ടു പോകുമോ ??

“ഉണ്ടായിട്ടല്ലെ ദേഷ്യം കാണിച്ചു പോയെ

ഇനി എന്ത് ചെയ്യും ഞാൻ നിന്നെ പ്രേമിച്ചു വരയായിരുന്നു..

“എന്നിട്ട് ഇപ്പോൾ ആ പ്രേമം പോയോ??

പോയിട്ടില്ല പോവറായ് വേഗം പറഞ്ഞോ

ഐ ലൗ യു എന്ന് !!

” ഇല്ല !!

” ഹോഹോ ഇന്നാൽ സത്യം ഉള്ള പ്രണയം നിനക്ക് നഷ്ടമാകും !!

” ഇങ്ങക്ക് ആണ് നഷ്ടം തുമ്മിയാൽ തെറിക്കുന്ന മൂക്ക് ആണേൽ പോട്ടെ !!

” എനിക്ക് എന്നും ഇഷ്ടം ഉണ്ടല്ലോ അപ്പോൾ നഷ്ടം തോന്നില്ല !! നീയാണല്ലോ ഇഷ്ടം പറയാത്തത്…

“തിരിച്ചും !! പിന്നെ ഞാൻ പോവാണ് എനിക്ക് ജോലിയുണ്ട് ഇന്ന് നൈറ്റ്‌ ഷിഫ്റ്റ്‌ ആണ്..

അയ്ന് ?

ഞാനുറങ്ങാൻ പോണ് ചെക്കാ

ഒരു മണിക്കൂർ കൂടെ ഉറങ്ങട്ടെ പത്തു മണിക്കൂറ ഡ്യൂട്ടി നാളെ കാണാം.!!

ഓ പോണോര് പോവൊള്ളു ഒരു i love u പറഞ്ഞു വച്ച് നേരം വെളുക്കല്ലെ !!

ഇനി എന്നോട് i love u പറയാതെ മിണ്ടാൻ വരണ്ട ..!!.

“ങാ ഇങ്ങോട്ട് പറയാലോ..??

“നിനക്കല്ലെ എൻറെ ഇഷ്ടം തിരിച്ചു അറിയാത്ത് ആദ്യം എന്നോട് തന്നെ പറ..

“ആദ്യം അവിടുന്ന് തന്നെ പറ

എനിക്ക് ഒരു പെണ്ണിന്നോടും ഒലിപ്പിച്ചു നടക്കേണ്ട കാര്യം ഇല്ല..!!

“അപ്പോൾ ഞാനാണോ ഒലിപ്പിച്ചത് ??

അതെന്തേങ്കിലും ആവട്ടെ നിൻ്റെ ഇഷ്ടം പറയുമ്പോൾ എൻറെ ഇഷ്ടം പൂക്കും.. അല്ലാതെ ഞാൻ വിഴില്ല ങ്ഹും..

അതിനു എന്നോട് ഇഷ്ടം ഉണ്ടെന്നു ചങ്കൂറ്റത്തോടെ പറയാൻ പറ്റാതേ ന്നു ഒളിപ്പീര് ന്നു അല്ലേ പറഞ്ഞത് ??

ഹോ ഞാൻ വെറുതെ പറഞ്ഞതാണ് എന്തെങ്കിലും ഒക്കെ മിണ്ടി പറഞ്ഞു ഇരിക്കേണ്ടെ !!

” ഹോ താങ്ക്സ് !!

“എന്നാലും ചോദിച്ചോട്ടെ പെണ്ണെ എന്നോട് ഇഷ്ടമുണ്ടോ നിനക്ക് ??

“തിരിച്ചുണ്ടോ ??

“ഉണ്ടെന്ന് പറഞ്ഞാൽ ഉണ്ട്!!

ഇല്ലെങ്കിൽ ഇല്ലാ ല്ലെ ?? ആയിക്കോട്ടെ..!!

“നിന്നെ കൊണ്ട് തോറ്റു!!

പെണ്ണെ ..

ങ്ഹും പറ..?

നിനക്ക് വിചിത്രമായ ലോകത്തേക്ക് പോവണോ ആലീസ് ഇൻ വണ്ടർല്ല പോലെ എങ്കിൽ എന്നെ പ്രേമിച്ചോ !!

“വേണ്ട പന്ത്രണ്ട് വയസ്സ് ഇളയ ആൾ പ്രേമിക്കേണ്ട! കൂട്ടു കൂടുന്നതിന് പ്രായമില്ല !!

“കോപ്പ് നിന്നോട് ഞാൻ ഒരു കാര്യം പറഞ്ഞേക്കാ എനിക്ക് ഈ തൊലിച്ച വർത്തമാനം ഇഷ്ടമല്ല….

“എന്താ ചെക്കാ ??

“ആ ഫ്ലോ അങ്ങ് പോയി ..

“ഹ ഹ അതേ കുട്ടി കളി മാറാത്ത കൊണ്ട് ആണ് !!

“ആകും പക്ഷെ മടി എനിക്ക് ഇഷ്ടമല്ല എല്ലാം പറയണമെന്നുണ്ട് വെറുതെ ആണെങ്കിലും പറഞ്ഞിരിക്കണം അതൊരു ഒരു ഇഷ്ടമല്ലെ രസമല്ലെ

എന്തോന്ന് പറയാൻ ??

“നീ നിൻ്റെ മനസ്സിലെ ഇഷ്ടം അത് നിൻ്റെ മനസ്സിൽ തെളിഞ്ഞു വരുന്ന ആളിലേക്ക് ..

അപ്പോൾ ഞാൻ എൻറെ ഇഷ്ടങ്ങളും പറയും..

” അപ്പൊ ഇങ്ങക്ക് പ്രണയം ഇല്ല, വെറും ഇഷ്ടം അത്രേ ഉള്ളു ??

കോപ്പ് പോയി കിടന്നുറങ്ങിക്കോ നാശമെ !!

“യ്യോ ഇങ്ങളല്ലെ പറഞ്ഞു ??

“ഡീ കോപ്പെ നിനക്കൊരു കാര്യം അറിയോ ??

“ഇല്ല

പ്രണയിക്കുമ്പോൾ ഞാൻ തീയാണ്

എങ്ങനെ ആണ് അറിയോ ??:

“അതും ഇല്ല ??

“ഒരു വോളിയായ് പറന്നു വന്നു എൻ്റെ കൂർത്ത കൈകളിൽ പൊക്കിയെടുത്ത് ആരും വരാത്ത ഒരു ദ്വീപിൽ കൊണ്ട് പോയി തടവറയിൽ ആക്കും

ഓടിക്കോ ഈ ചെക്കന് വട്ടാ ”

“നിൽക്ക് നിൽക്ക് ഞാൻ പറയട്ടെ !!

” എന്നിട്ട് വാക്കുകൾ കൊണ്ട് പീഡിപ്പിക്കും എന്നിട്ട് നിൻ്റെ മനസ്സിലെ നിൻ്റെ ലോകത്തെ കാഴ്ചകളെ അകറ്റും എന്നിലേക്ക് മാത്രം ചുരുക്കും അപ്പോൾ നീ എന്നെ പ്രണയിക്കും അപ്പോൾ നീ അതുവരെ കാണാത്ത വിചിത്രമായ ലോകം കാണും നീ അത്വവരെ കാണാത്ത കാറ്റിനെ കാണും

” എങ്ങനെ ഉണ്ട്

“ഭീകരം !!

“ന്നാ കിടന്നോ കൂടുതൽ വെറുപ്പിക്കുന്നില്ല ജോലിക്ക് പോവേണ്ടതല്ലെ !!..

“പോവല്ലെ ചെക്കാ..നീ എന്താ ഇന്നലെ മിണ്ടാഞ്ഞ് എന്തിന dp ,last seen കളഞ്ഞെ ??

അത് ഇന്നലെ എന്തിനാണ് അങ്ങനെ ഒരു സംസാരവും ചോദ്യവും ഉണ്ടായെ അതെനിക്ക് ഇഷ്ടപ്പെട്ടില്ല

അതുകൊണ്ട് ഞാൻ എല്ലാം ഓഫ് ചെയ്തു…!!

“അപ്പോൾ അതിനു മുൻമ്പത്തെ നിമിഷങ്ങളിൽ നിങ്ങളെന്നെ ഇട്ടേച്ചു പോയില്ലെ ഞാൻ വന്നപ്പോൾ എന്നോട് മിണ്ടിയില്ല ??

“എനിക്കപ്പോൾ ദേഷ്യം വന്നിട്ട് നിൽക്കുവായിരുന്നു.!!

ആരോട്.??

” എന്നോടു തന്നെ !!

“കാരണം ??

“അതൊന്നും പറഞ്ഞ തീരില്ല..!!

ചിലപ്പോൾ ഞാൻ ഇങ്ങനെ ആണ് ഒരുതരം മാനസിക വിഭ്രാന്തി പിടിച്ച പോലെ ആ നേരം ഈ ലോകത്തെ എല്ലാം ഒരുനിമിഷം വെറുക്കും..

പിന്നെ അതിന് കാരണം പറഞ്ഞാൽ ശരിയായി എന്നിരിക്കില്ല ചിലപ്പോൾ പലവട്ടം ആവർത്തിച്ചു പറഞ്ഞെന്ന് വരും അത് എല്ലാം കൂടെ ഒരുമിച്ച് മനസ്സിൽ വരുമെങ്കിൽ

ചിലപ്പോൾ നിനക്ക് മനസ്സിലാവും ഇല്ലേൽ എനിക്ക് ഭ്രാന്ത് എന്ന് കരുതും അതാണ് അവസ്ഥ അതാണ് എന്നെ ദേഷ്യം പിടിപ്പിക്കുന്നതും !!

“എനിക്ക് പേടിയാണ് നിനക്ക് വട്ടാണോ ..!!

“വട്ടാണെങ്കിൽ നീ വേണ്ടന്ന് വെക്കോ പിന്നെ നീ പേടിക്കുന്ന് എന്തിന ?!

“ഇങ്ങളെന്നെ വെറുക്കുമൊ അതോ മറക്കുമോ അപ്പോൾ എന്നെ ഉപേക്ഷിച്ചു പോകുമോ എന്ന്..

“ഹേയ് ഇല്ല നീ എന്നെ ഓർക്കുന്ന ഓരോ നിമിഷഷങ്ങൾ നിന്നിലുണ്ടോ ?? ആ നിമിഷങ്ങളിലെല്ലാം ഞാൻ നിനക്ക് കൂടെ ഉണ്ട്

അത് നീ കൊതിക്കുന്ന ചുംബനങ്ങൾ പോലെ ആയിരിക്കും അല്ലേൽ തലോടൽ പോലെ അല്ലേൽ ഒരു കൊടും ശൈത്യകാലത്തെ അണായാത്ത തീ കനൽ പോലെ!!

പക്ഷെ ???

ഞാൻ ഒരു ശാന്തമാണ് അത് കടൽ പോലെ ചിലപ്പോൾ ഈ മഞ്ഞു വീണ് ഉറഞ്ഞു പോവുന്ന കടൽ പോലെ ആ നിമിഷം എന്നെ അറിയണമെങ്കിൽ ചേർന്നിരുന്നു വിദൂരത്തിലേക്ക് നോക്കണം..

ഏറെയും മൗനമാണ് പക്ഷെ ചെറുതായെങ്കിലും എൻറെ മനസ്സിൻ്റെ തിരതല്ലൽ നിനക്ക് കേൾക്കാം ഒരുപാട് ഒന്നും ആഗ്രഹിക്കാത്ത എപ്പോഴും ഇഷ്ടം മാത്രം കൊതിക്കുന്ന ഒരു ഹൃദയം..

“അത് പരസ്പരം കണ്ണുകളാൽ നോക്കി ഇരിക്കാനും കാത്തിരിക്കാനും ക്ഷമയുണ്ടെങ്കിൽ മാത്രം അന്ന് നിനക്ക് എൻറെ സ്നേഹം വന്നു ചേരും നിന്നെ പുൽകുകയും ചെയ്യും…

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : മനു തൃശ്ശൂർ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top