നിങ്ങൾ ഒന്നൂടെ കല്യാണം കഴിക്ക്… അവൾ പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി, നിനക്ക് എന്താ ഭ്രാന്തായോ

രചന : അമ്മു സന്തോഷ്

ഒരു ധൃതംഗപുളകിത കദന കഥ

❤❤❤❤❤❤❤❤❤

“അതേയ്. ഒരു കാര്യം പറയണം പറയണം എന്ന് കുറെ ദിവസമായി ചിന്തിക്കുന്നു..”അവൾ

“എന്താ പറ ”

വല്ല പച്ചക്കറിയുടെയോ മീനിന്റെയോ കാര്യം ആയിരിക്കും.

ഞാൻ മൊബൈലിൽ നോക്കിയിരുന്നു

“നിങ്ങൾ ഒന്നുടെ കല്യാണം കഴിക്ക്…”

“ങ്ങേ എന്താ പറഞ്ഞെ.? “ഞാൻ ഞെട്ടി

“നിങ്ങൾ…. ഒരു കല്യാണം കൂടി കഴിക്കാൻ.

ഈയിടെ ഫേസ്ബുക്കിൽ കണ്ടില്ലേ ഒരാൾ രണ്ടു പേരെ പ്രേമിച്ചു രണ്ടു പേരെയും കല്യാണം കഴിച്ചത്.?”

“അതിന്?”

“എനിക്കും ഒരു കൂട്ട് ആയേനെ.. ആലോചിച്ചു നോക്കിക്കേ. എന്ത് രസമായിരിക്കും. ഞാൻ തേങ്ങ പൊതിക്കുന്നു അവൾ തിരുമ്മുന്നു. ഞാൻ മീൻ വെട്ടുന്നു അവൾ കറി വെക്കുന്നു. ഞാൻ തുണി നനയ്ക്കുന്നു അവൾ തറ തുടയ്ക്കുന്നു. എനിക്കൊരു കൂട്ടുമായി. നിങ്ങൾ മൊബൈലിൽ കുത്തിയിരിക്കുന്ന നേരത്തു എനിക്ക് മിണ്ടാനും പറയാനും ഒരു ആളുമാകും ”

ഇവൾക്ക് ഭ്രാന്ത് ആയോ.

ഞാൻ ഫേസ്ബുക് ഫ്രണ്ട് മഞ്ജുവിനും ഷീബയ്ക്കും വിനീതയ്ക്കുമൊക്കെ അയയ്ക്കുന്ന മെസ്സേജ് കൾ വല്ലോം കണ്ടിട്ടാണോ ഈ ഡയലോഗ്..

“അതേടി ഞാൻ തമാശക്കു വല്ലോം..”

ഞാൻ വിക്കി

“എന്റെ പൊന്നോ.. തമാശക്ക് അല്ല ന്ന് കാര്യായിട്ട് പറഞ്ഞത് ആണെന്ന്.. നിങ്ങൾ ഒന്നാലോചിച്ചു നോക്കിക്കേ നല്ല രസല്ലേ ”

“ഈശ്വര ഞാൻ സ്വപ്നം കാണുവാണോ.. ഇവൾ വെറുമൊരു മനുഷ്യസ്‌ത്രീ അല്ല ദേവിയാ .. ദേവി.. ഇല്ലെങ്കിൽ ഇങ്ങനെ ചിന്തിക്കുമോ…

ഇനി ഇതൊരു പരീക്ഷണം ആയിരിക്കുമോ

ഞാൻ യെസ് പറയുമ്പോ തുടങ്ങാമല്ലോ വഴക്ക്

പിന്നെ ജീവിതം മുഴുവൻ കുത്തി രസിക്കാമല്ലോ

അയ്യടാ അങ്ങനെ ഇപ്പൊ വേണ്ട

“എടി ”

“ഉം ”

“നീ എന്നെ കുറിച്ച് എന്താ കരുതിയെക്കുന്നെ..”

അവൾ കണ്ണ് മിഴിച്ചു

“നന്നായിട്ടാണല്ലോ ”

“എന്ത് നന്നായിട്ട്? അങ്ങനെ നന്നായിട്ട് ആയിരുന്നെങ്കിൽ നീ ഇങ്ങനെ എന്നോട് പറയുമോ? ഇനി ഒരു പെണ്ണിനെ കൂടി ചുമക്കാൻ എന്റെ മനസ്സിൽ സ്ഥലം ഉണ്ടൊ? എന്റെ പ്രണയത്തിന്റെ വില എന്റെ ജീവിതം തന്നെയാ ”

“ഉവ്വാ ഇത് ആ അമ്മു സന്തോഷ് കഴിഞ്ഞ ആഴ്ചയിൽ തൂലികയിൽ ഇട്ട കഥയിലെ വാചകം അല്ലെ?

അതും വായിച്ചു ആ പെണ്ണിന് പോയി മെസ്സേജ് അയച്ചില്ലേ മനുഷ്യാ നിങ്ങള്..”

“ങേ… അത് നീ എങ്ങനെ കണ്ടു? അവര് പറഞ്ഞോ?”

“എനിക്ക് നിങ്ങളുടെ പാസ്സ് വേർഡ് അറിയാം കുരങ്ങാ.. സണ്ണി ലിയോൺ 123 അത് ല്ലേ?”

ഞാൻ വിയർത്തു ഇവൾക്ക് ഇത് എങ്ങനെ അറിയാം? ഊഹിക്കാൻ പോലും പറ്റില്ലാത്ത പാസ്സ്വേർഡ് ആയിരുന്നു

“ആ 123 എന്താ അത് എനിക്ക് മനസിലായില്ല..”അവൾ വീണ്ടും

“വെറുതെ ഒരു പഞ്ചിന്… “ഞാൻ വിക്കി

“നിങ്ങൾ അസ്സല് കോഴി ആണെന്നൊക്ക എനിക്ക് അറിയാം.. പിന്നെ എന്നെ പേടിച്ചു അടങ്ങി നിക്കുന്നതാ.. ഇനി പറ ഒന്നുടെ കല്യാണം കഴിക്കുന്നതിനെ കുറിച്ച് ഉള്ള സത്യസന്ധമായ ഒരു അഭിപ്രായം പറ ”

ഈശ്വര എങ്ങോട്ടെങ്കിലും ഓടി പോയാലോ

“പറ “മുന്നിൽ അവൾ കയ്യിൽ പിച്ചാത്തി

എന്നെ കൊല്ലാൻ പോവുന്നെ നാട്ടുകാരെ ഓടി വായോ എന്ന് വിളിച്ചു കൂവിയാലോ

“നിനക്ക് സമ്മതമാണെങ്കിൽ എനിക്ക് ഓക്കേ ”

അവൾ ചിരിച്ചു

“അങ്ങനെ വഴിക്ക് വാ ”

“അപ്പൊ എന്താ മനസിലുള്ള സങ്കല്പം?”

“പിന്നെ വയസ്സ് മുപ്പത്തിയഞ്ച് ആയി ഇനിയാണ് സങ്കല്പം ”

“എന്നാലും…?”

“അത് പിന്നെ.. പിന്നെ..”

“പോരട്ടെ സണ്ണി ചേച്ചി ആണോ?”

“ഹേയ് അല്ല കല്യാണം കഴിക്കാൻ അവരെന്തിനാ..?”

അവളുടെ മുഖം കൂർത്തു

“പിന്നാരാ വേഗം പറ ”

“മഞ്ജു ”

“ഏത് ഫേസ്ബുക്കിലെ?”

“അല്ല മഞ്ജു വാരിയർ. അത് പോലെ ഉള്ള വല്ലോരും ഉണ്ടെങ്കിൽ… ഒരു അരകൈ ഞാൻ നോക്കും.”

“ശര്യാ മഞ്ജു ചേച്ചി സൂപ്പറാ പക്ഷെ അത് പോലെ ഒറ്റ ഒരാളെ കാണു.. അയ്യടാ മഞ്ജു ചേച്ചി അതും നിങ്ങളെ പോലൊരുത്തന്. ആഗ്രഹത്തിനും ഒരു പരിധി ഇല്ലേ?”

“നീ സങ്കല്പം ചോദിച്ചു ഞാൻ പറഞ്ഞു..അവരാ വെള്ള ഷർട്ടും കറുത്ത മിഡിയും ഒക്കെ ഇട്ട് നിൽക്കുന്ന ഫോട്ടോ കണ്ടിട്ടില്ലേ? എന്നാ ഭംഗിയാ.. അവരെയാ എനിക്ക് ഏറ്റവും ഇഷ്ടം. പക്ഷെ കാര്യമില്ലല്ലോ അത് കൊണ്ട് വേറെ സങ്കല്പം പറയാം.. നമ്മൾ ബസ് ഇറങ്ങി വരുമ്പോൾ കാണുന്ന ചെറിയ തുണിക്കട ഇല്ലെ?”

“ആ മാതാ ടൈലർസ് ”

“അവിടുത്തെ ചേച്ചി സൂപ്പറാ ”

അവൾ കയ്യിലിരുന്ന പിച്ചാത്തി ഒറ്റ ഏറ്

ഉന്നമില്ലാത്തതു കൊണ്ട് ഞാൻ രക്ഷപെട്ടു

“മനുഷ്യാ അവർക്ക് നാല്പത് വയസ്സില്ലേ?”

“പക്ഷെ ഭർത്താവ് ഇല്ല. കുട്ടികൾ ഇല്ല. ഒറ്റയ്ക്കാ ”

“അത് നിങ്ങൾക്ക് എങ്ങനെ അറിയാം?”

“ആവശ്യക്കാരന് ഔചിത്യമില്ലല്ലോടി. ”

“അത് ഓക്കേ. അപ്പൊ ആ ചേച്ചിയേ ആലോചിക്കാം. ഞാൻ പോയി ചോദിക്കാം എനിക്ക് ചുരിദാർ ബ്ലൗസ് എല്ലാം ഇനി ഫ്രീ ആയി തയ്ച്ചും കിട്ടും ”

ഞാൻ പിന്നേം സംശയത്തോടെ അവളെ നോക്കി

ഇവൾക്ക് ശരിക്കും വല്ല കുഴപ്പവുമുണ്ടോ

“എടി വേണ്ട.. നമുക്ക് നമ്മൾ രണ്ടു പേര് പോരെ.. ഞാൻ തമാശ എന്തെങ്കിലും പറയുന്നു വെച്ച്..”

“എനിക്ക് ഒരു കൂട്ട് വേണം മനുഷ്യാ ഒറ്റയ്ക്ക് പണി എടുത്തു നടു ഒടിഞ്ഞു.. പകൽ നിങ്ങൾ അങ്ങ് പോകും രാത്രി കൂട്ടുകാർക്കൊപ്പം കൂടി ലേറ്റ് ആയിട്ട് വരും ഞാൻ ഒറ്റയ്ക്കല്ലേ..”

“എന്നാലും നാട്ടുകാർ എന്ത് പറയും?”

“നാട്ടുകാരോട് പോകാൻ പറ. എന്റെ ഭർത്താവ് എന്റെ വീട്.. ഞാൻ തീരുമാനിച്ചു നിങ്ങളെ കൊണ്ട് ഞാൻ ഒന്നുടെ കെട്ടിക്കും ”

എന്റെ കണ്ണ് നിറഞ്ഞു പോയി

“എന്റെ പഞ്ചാരേ.. ചക്കരെ ”

ഞാൻ അവളെ കെട്ടിപിടിച്ചു

“ആ ചേച്ചിയുടെ പേരെന്താടി?”

“ഏത് ചേച്ചിയുടെ?”

ഈശ്വരാ

രാത്രി

അർദ്ധരാത്രി

അവൾ ഉണർന്ന് കുത്തിയിരിക്കുന്നു

“ഏത് ചേച്ചിയുടെ പേരാ നിങ്ങൾക്ക് പാതിരാത്രി അറിയേണ്ടത്?”

ചുടല ഭദ്രകാളിയേ കണ്ടിട്ടില്ലാത്തവർ ഇവിടെ കമോൺ

“ആരുടെ പേര് ആണെന്ന്?”

“ഞാൻ സ്വപ്നം… “കുറച്ചു വെള്ളം കിട്ടുവോ.. ഞാൻ ഇന്ന് ചാകും..

“സ്വപ്നത്തിൽ പോലും കോഴിത്തരം മാറാത്ത ഒരു മനുഷ്യൻ.. വേറെ പെണ്ണുങ്ങളെ വല്ലോം ഓർത്താൽ ഉണ്ടല്ലോ നിങ്ങൾക്ക് ഞാൻ ചോറിൽ വിഷം തന്നു കൊല്ലും നോക്കിക്കോ ”

അതാണ്

ഇപ്പൊ കറക്റ്റായി

വെറുതെ നല്ലവളാണെന്ന് തെറ്റിദ്ധരിച്ചു

ഞാൻ കിടന്നു

വളരെ സൂക്ഷിച്ച്

ഇനി അബദ്ധം പറ്റരുത്

വിഷ്ണുസഹസ്രനാമം ചൊല്ലി കിടക്കാം

സ്വപ്നം കാണിക്കല്ലേ ദൈവമേ

താങ്ങൂല അതാ

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : അമ്മു സന്തോഷ്