എന്റെ പൊന്നു കുക്കു നീ ഇതുവരെ ഒരുങ്ങി കഴിഞ്ഞില്ലെ. ഇന്നാണ് കല്യാണം നാളെ അല്ല….

രചന: Sreedevi Sreedu

“എന്റെ പൊന്നു കുക്കു നീ ഇതുവരെ ഒരുങ്ങി കഴിഞ്ഞില്ലെ. ഇന്നാണ് കല്യാണം നാളെ അല്ല.

“ഓ എക്സ്പൈറി ഡേറ്റ് കഴിഞ്ഞ കോമഡി കുക്കു എടുക്കൂല്ലന്നറിയില്ലേ എന്റെ പ്രിയപ്പെട്ട മാതാശ്രീക്ക്.”

“മര്യാദക്ക് കുളിച്ചിട്ട് ഒരുങ്ങാൻ നോക്കിക്കേ.”

“ഒന്നാമതെ ഞാൻ പറഞ്ഞതാ കല്യാണത്തിന് ഞാൻ ഇല്ലാന്ന്. എന്റെ അമ്മോ ഞാൻ അവിടെ വന്നാൽ ബോർ അടിച്ചു മരിക്കും.ഇനീപ്പോ ഈ വെളുപ്പാൻകാലത്ത് കുളിക്കുകേം കൂടെ ചെയ്യാനോ… ”

“കുക്കു പറയുന്നതനുസരിക്കാൻ നോക്ക്. ഒന്നുല്ലെലും നിന്റെ കൂടെ നടക്കുന്നവർക്ക് മുക്ക് പൊത്താതെ നടക്കണ്ടേ ”

“ഹോ തമാശ ആണോ സേച്ചി. അങ്ങനിപ്പോ എന്റെ കൂടെ നടക്കണ്ട പോരെ. ഹോ ഒന്നല്ലേ ഒള്ളൂന്നുകരുതി. ലാളിച്ചു വളർത്തിയ അമ്മയാണ്. ഇത്രേം റേറ്റ് കുറഞ്ഞ തമാശ അടിക്കുമെന്ന് കരുതിയില്ല. മ്ലേച്ഛം “…

അമ്മയെ നല്ലോണം പുച്ഛിച് ഞാൻ പൂമുഖത്തേക്ക് നടന്നു.

അപ്പൊ അതാ എന്റെ പിതാവ് പത്രവുമായി യുദ്ധത്തിൽ ആണ്.

“അല്ല ഇതാരാ അശോക ചക്രവർത്തിയോ.രാവിലെ തന്നെ പത്രപാരായണം ആണല്ലോ.അകത്തു പന്തി ദേവി യുദ്ധത്തിനുള്ള കാഹളം മുഴക്കുന്നത് അങ്ങ് കേൾക്കുന്നില്ലയോ പിതാവേ ”

എന്തോ പറയാൻ വാ തുറന്ന അച്ഛനൊടു ഞാൻ പറഞ്ഞു

“അവിടെ അങ്ങയുടെ പ്രിയ പത്നി കോമഡി പറഞ്ഞു നോമിനെ വല്ലാണ്ട് ചിരിപ്പിച്ചിരുന്നു. ഇനി ഇവിടെന്നും

വേണ്ടാട്ടോ നിങ്ങളെ രണ്ടുപേരേം പൊന്നുപോലെ നോക്കുന്ന ഈ മകളോട് വേണ്ട.”

“എടിയേ സുജി വാഴ മതിയാരുന്നു ല്ലെ ”

“അശോകേട്ട ഇപ്പൊ പോയ നിങ്ങളുടെ മോള്‌ കേൾക്കണ്ട കേട്ടോ “…

കല്യാണം അല്ലെ പായസോം കൂട്ടി അടിപൊളി സദ്യ ആവും.പാവം സദ്യ അതെന്ത് പിഴച്ചു പോയേക്കാം. ശോ അത് പറഞ്ഞപ്പോ തന്നെ രോമം മുഴുവൻ മാത്‍സ് സാർ കരടി ബിജുവിനെ കണ്ടതുപോലെ എഴുനേറ്റു നിൽക്കുന്നു. “മതി മച്ചാന്മാരെ നിങ്ങ ഇങ്ങനെ കണ്ട്രോൾ ഇല്ലാത്തവരെ പോലെ പെരുമാറല്ലേ “.

“ടി അവിടെ ചെന്നാൽ അടങ്ങി ഒതുങ്ങി ഇരുന്നോണം കേട്ടല്ലോ. അഹ് പിന്നെ വിച്ചു വരും കെട്ടോ.”

“ഏത് വിച്ചു ”

“ഹ നിന്റെ ചെറുക്കൻ.”

“അമ്മ ഒന്ന് പോയെ. ”

“അഹ്‌ടി നിനക്ക് പറഞ്ഞ ഇഷ്ടവല്ലല്ലോ. അവനെ നല്ല വിവരം ഒക്കെ ഒള്ള കൊച്ചനാ ”

“ഞാൻ ഒന്ന് നേരെ കണ്ടിട്ട് പോലുമില്ല.ആദ്യം കാണിച്ചു താ എന്നിട്ട് ഞാൻ പറയാം ”

അല്ല നിങ്ങക്കൊന്നും മനസിലായി കാണില്ല അല്ലെ. എനിക്കറിയാം. പറഞ്ഞു തരാട്ടോ.

സംഭവം വേറൊന്നുവല്ല.എന്റെ മാതാശ്രീയുടെ ഏതോ ഒരു ബന്ധു. അവരുടെ മകൻ ആണ് ഈ നല്ലവനായ ഉണ്ണി. ഓന്റെ കാര്യം എന്നുവെച്ചാൽ പൊന്നളിയ ഭയങ്കര തമാശയാണ്. പുള്ളിക്ക് ഒരു ഏഴ് വയസ്സ് പ്രായം കാണുവായിരിക്കും അപ്പൊ എന്റെ വീട്ടില് വന്നു.നമ്മളപ്പോ എ ബി സി യുടെ ബാലപാഠങ്ങൾ പഠിക്കുന്ന ടൈം അതായത് ഉത്തമ അംഗനവാടി.

പുള്ളിക്ക് എന്നോട് ലബ്ബ്, കാതൽ, പ്യാർ, അഹ് അത് തന്നെ പ്രേമം പുള്ളിക്കാരൻ നന്നായിട്ടു പ്രൊപ്പോസ് ചെയ്തു.അന്ന് കെട്ട് പ്രേമം എന്താ എന്നറിയാത്ത ഞാൻ പുള്ളിക്ക് മുദ്ദുഗൗ കൊടുത്തത്രെ. (എല്ലാം കേട്ടറിവാണെ )

ഇപ്പൊ എനിക്ക് പുള്ളിന്റെ മുഖം കൂടി ഓർമയില്ല, ഒറിജിനൽ പേരെന്താ പൊക്കം ഒണ്ടോ ലുക്ക്‌ ഒണ്ടോ ഒന്നും. അഭിമാനം ഉള്ളോണ്ട് ആരോടും പേര് ചോദിക്കാനും പോയില്ല. ഇപ്പൊ എംബിബിഎസ് ചെയ്യുന്നു എന്നാണ് ലേറ്റസ്റ്റ് ആയിട്ട് കിട്ടിയ വാർത്ത.

അമ്മ പറയുന്ന കേൾക്കുമ്പോൾ ദേഷ്യം വരും എങ്കിലും പരമമായ സത്യം എന്തെന്നാൽ, സുക്കറണ്ണന്റെ ഫ്‌ബി പേജിൽ തൊടങ്ങി, ടിക് ടോകും ഫ്ലിപ്കാർട്ടും ആമസോണും വരെ അങ്ങേരെ തപ്പിനോക്കിട് കിട്ടാത്ത എന്റെ രോദനം ആണ് ഇങ്ങനെ പുറത്തു വരുന്നത്.

കാറിനു വെളിയിൽ ഇറങ്ങിയപ്പോ തന്നെ കണ്ടു അമ്മായിമാരുടെ പട. ഹോ എല്ലാരുടേം സ്നേഹപ്രകടനം ഒരിച്ചിരി കൂടുതലായിപ്പോയി. പിന്നെ എല്ലാരും കൂടെ അവിടെ കണ്ട കസേരയിൽ ആസനസ്ഥരായി.

മനുഷ്യനാണേൽ ബോർ അടിച്ചിരിക്കുവാ.

അമ്മയും അമ്മായിമാരും ഭയങ്കര കത്തി അടി.

അച്ഛനും അമ്മാവന്മാരും അവരുടെ ഗാങ് കൂടി.

എന്റെ ഗാങ്ങിലുള്ള തീവ്രവാദികൾ എത്തീട്ടില്ല.

ഫോണിൽ നോക്കിയപ്പോ നല്ല ഹൊറർ സ്റ്റോറി.

ആഹാ വായിച്ചിട്ട് തന്നെ ബാക്കി കാര്യം…..

“റോസിയുടെ ജീർണിച്ച കൈകൾ എന്റെ ചുമലിൽ അമർന്നു. അവളുടെ കോമ്പല്ലുകൾ വജ്രത്തിന്റെ ശോഭയോടെ തിളങ്ങി. വല്ലാത്തൊരു ഭാവത്തോടെ അവൾ മുരണ്ടു…….. ”

എന്റെ ചുമലിലും ഒരു കരസ്പർശം. അത് വല്ലാതെ മുറുകുന്നു. ഒപ്പം ചെറിയൊരു മുരൾച്ചയും.

ദൈവമേ, പതിയെ തല ചെരിച്ചു നോക്കിയപ്പോൾ എനിക്ക് മനസിലായി ഇതിലും ഭേദം റോസി ആയിരുന്നുന്ന്… “എടി കുരുപ്പേ പലവട്ടം പറഞ്ഞിട്ടുണ്ട് നിന്നോട് നാലാള് കൂടുന്നിടത് നിക്കുമ്പോ ഈ കുന്ത്രാണ്ടത്തിൽ കുത്തികൊണ്ടിരിക്കരുതെന്ന്… ”

ഹോ എന്തൊക്കെയാ എന്റെ അമ്മേടെ ഭാവാഭിനയം അമ്മായിമാർ നോക്കുമ്പോൾ സ്നേഹത്തോടെ എന്തോ പറയുന്നു. എന്റെ കൺകോണിലൂടെ ഉള്ള വീക്ഷണത്തിൽ. എന്നെ ചുട്ടെടുക്കാൻ തയാറായി നിൽക്കുന്ന എന്റെ അമ്മ.

പതിയെ ഫോൺ മാറ്റിവെച്ചു

പതിയെ അച്ഛനെ നോക്കി ഇറങ്ങി. അപ്പൊ അതാ അവിടെ

എന്റെ അമ്മാവന്റെ എൽ കെ ജി യിൽ പഠിക്കുന്ന മകൻ അതായത് എന്റെ മുറച്ചെറുക്കൻ. ഒരു പെങ്കൊച്ചിനു റോസാപ്പൂ കൊടുക്കുന്നു.

മോഹഭംഗ മനസ്സിലെ ശാപ പങ്കില……

ഡേയ് ഡേയ് മതി മതി ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇട്ടത്.

എന്നാലും എന്റെ സിംഗിൾ പരമ്പര ദൈവങ്ങളെ… !

മുട്ടേന്നു വിരിഞ്ഞിട്ടില്ല. ഹോ കലികാലം അല്ലാതെന്താ പറയ്ക.

സമയം പാഴാക്കാതെ രണ്ടിന്റെയും ഫോട്ടോ പിടിച്ചേക്കാം. ക്ലിച്ചോ ക്ലിച്ചോ…

“ടി എവിടുന്ന് വരുന്നെടി കൊച്ചു പിള്ളേരെ പോലും വെറുതെ വിടില്ല. ”

ഏഹ്ഹ് അശരീരി. തിരിഞ്ഞു നോക്കിയപ്പോ മനസ്സിലായി അശരീരിക്ക് ശരീരം ഉണ്ടെന്ന്.

കൊള്ളാലോ ചെറുക്കൻ എന്നെക്കാളും പൊക്കം ഉണ്ട്. അത്യാവശ്യം താടി ഉണ്ട്. പിന്നെ പിന്നെ മൊത്തത്തിൽ ഒരു മൊഞ്ചൻ. ഒറ്റ നോട്ടത്തിൽ ഞാൻ ഫ്ലാറ്റ്. ദൈവമേ ഞാൻ ഇങ്ങനൊന്നും അല്ലാരുന്നല്ലോ. കുക്കു കണ്ട്രോൾ കണ്ട്രോൾ.

“താൻ ഏതാടോ. ”

നല്ല കലിപ്പിൽ ഒരു ലുക്ക്‌ അങ്ങ് വിട്ടു

“കൊച്ചു പിള്ളേരെ ലൈൻ അടിക്കാനും നീ സമ്മതിക്കൂല അല്ലെ ”

“തന്റെ മോൻ ഒന്നും അല്ലല്ലോ. ഇത്രക്ക് സങ്കടപെടാൻ “..

ദൈവമേ ഇനി കെട്ട് കഴിഞ്ഞതാണോ

“ടി ഉണ്ടക്കണ്ണി ”

“ഉണ്ടക്കണ്ണി തന്റെ കെട്യോൾ ആ “അവന്റെ ആ നോട്ടത്തിൽ എന്തോ ഒരു വശപ്പിശക്

“കണ്ണോണ്ടങ്ങനെ നോക്കല്ലേ പെണ്ണെ നീ…”.ഫോൺ ബെൽ അടിച്ചതാ. എനിക്ക് ഒരു കാൾ വന്നൊണ്ട് ഞാൻ അവിടന്ന് നീങ്ങി നിന്നു.അതോണ്ട് ആ കൊരങ്ങൻ രക്ഷപെട്ടു.

സദ്യ കഴിക്കാൻ പോയി ഇരുന്നു. പായസം വരുന്നത് കണ്ടപ്പഴേ ബാക്കി ഉണ്ടായിരുന്ന ചോറിനും കറിക്കും ഇലയുടെ മൂലയിലേക് ട്രാൻസ്ഫർ കിട്ടി.

ആദ്യം അട പായസം മേടിച് പഴവും കൂട്ടി ഒരു പിടി പിടിച്ചു.സേമിയ പായസം എത്താറായപ്പോൾ ആണ് ഞാൻ ആ കാഴ്ച കാണുന്നത് നമ്മടെ മൊഞ്ചൻ ആണ് എതിർ വശത്തായിട്ട് ഇരിക്കുന്നത്.

ഇങ്ങോട്ട് നോക്കുന്നും ഉണ്ട്.

പോയി പോയി മൂഡ് പോയി… ദുഷ്ടൻ പിന്നേം നോക്കി കളിയാകുന്നുണ്ട്. എന്റെ അമ്മ ഇതൊന്നും കാണുന്നില്ലേ. അമ്മ ഫുഡിൽ കോൺസെൻട്രേറ്റ് ചെയ്തേക്കുവാ.

എങ്ങനെ ഒക്കെയോ കഴിച്ചിട്ട് ഇറങ്ങി ഓടി.

കൈ കഴുകാൻ നിന്നപ്പോൾ ആരോ തോണ്ടി.

പുറകോട്ടു തിരിഞ്ഞു നോക്കുമ്പോൾ കാലമാടൻ.

ദൈവമേ തൊണ്ടേലെ വെള്ളം വറ്റിപോയി.

അതെല്ലാം കഴിഞ്ഞു പുറത്തു വന്ന് അമ്മേടെ കൂടെ തന്നെ ചുറ്റി പറ്റി നടന്നു. അപ്പൊ ദോ വരുന്നു വിച്ചുമോന്റെ അമ്മ.

“ആന്റിടെ ചുന്ദരി കുട്ടിയെ കണ്ടിട്ട് കുറെ നാളായല്ലോ”..

ഈ….. വെളുക്കെ ചിരിച്ചേക്കാം.

“സുജാതെ പണ്ട് പറഞ്ഞ കാര്യം ഓര്മയുണ്ടോടോ.

വിച്ചൂന്റെ പെണ്ണായിട്ട് കുക്കുനെ കൊണ്ടുപോകോട്ടെ

എന്റെ നെഞ്ചത്തൂടെ ഒരു വെള്ളിടി വെട്ടി.

ദൈവമേ പത്തിരുപതു വയസ്സല്ലേ ആയുള്ളൂ…..

“മോൾക് വിച്ചൂനെ കാണണ്ടേ. അവൻ കണ്ടിട്ടുണ്ട് കേട്ടോ”..

പുറകിൽ അമ്മേ എന്ന് വിളിക്കുന്നത് കേട്ടാ നോക്കിയത്. അപ്പൊ ദേ ആന്റി വിച്ചൂന്നും വിളിച്ചോണ്ട് അങ്ങോട്ട് പോണു.

വേറാരും അല്ല നമ്മടെ മൊഞ്ചൻ കാലമാടൻ.

ഇതാണോ വിച്ചു. ഈശ്വര ഞാൻ കിസ്സ് അടിച്ച മൊതല്.

ചമ്മി പണ്ടാരം അടങ്ങി.

അമ്മ പിന്നെ നല്ലവനായ ഉണ്ണിയുടെ വിശേഷങ്ങൾ തിരക്കുന്നു.

“രാധുവേച്ചി അവൾ ഇന്ന് രാവിലേം കൂടെ പറഞ്ഞതാ വിച്ചൂനെ കണ്ടിട്ടില്ല കാണിച്ചു കൊടുക്കണമെന്ന്

ഡിം. തിരുപ്പതി ആയി. അയ്യേ അങ്ങേരെന്താ കരുതിട്ടുണ്ടാവുക. നാണം കേട്ടു.

“ഹ ഹ ഞങ്ങൾ ഇവരുടെ കാര്യം വീട്ടിൽ ഇടക്ക് പറയാറുണ്ടന്നെ. അന്ന് വിച്ചുനു ഉമ്മ കൊടുത്തതും ഒക്കെ “.

“മോള്‌ വേണോങ്കി വിച്ചുനോട് സംസാരിച്ചോ ”

“ഓ വേണ്ട “.

സുഭാഷ്. ഇവർ രണ്ടും കൂടെ എന്റെ പെട്ടിയിലെ അവസാനത്തെ ആണി തറയ്ക്കുവാണല്ലോ.

അവരുടെ വിച്ചുമോൻ കിടന്ന് ചിരിയോടു ചിരി. കൊലച്ചിരി.

എന്ന പിന്നെ ഞങ്ങൾ ഇറങ്ങുവാ സുജാതെ.

വീട്ടിൽ ചെന്നപ്പളാ ഓർത്തത് വിച്ചുമോന്റെ ശെരിക്കുള്ള പേരെന്തായിരിക്കും.

“അമ്മോ അതെ ഒരു കാര്യം ചോദിക്കട്ടെ “..

“ഞാൻ അങ്ങോട്ട് ഒരുകാര്യം ചോദിക്കട്ടെ നീ അവിടെ നിക്ക്. ഇന്ന് അവിടെ വന്നിരുന്നോണ്ട് ഫോണിൽ എന്തായിരുന്നു പരുപാടി. നിന്നോട് പലവട്ടം പറഞ്ഞിട്ടുണ്ട് എവിടേലും ചെന്ന ഉടനെ ഫോൺ എടുത്ത് കുത്തികൊണ്ട് ഇരിക്കല്ലെന്……….. ”

പിന്നെ ഞാൻ കുഞ്ഞിലേ മുള്ളിയത് മുതൽ ചെയ്ത പാപങ്ങൾ എല്ലാം പിന്നേം കേട്ടു. ടൂ ഹൊറിബിൾ…….

ഉറക്കം വന്നതുകൊണ്ട് പോത്ത് പോലെ കിടന്നുറങ്ങി. രാവിലെ എണീറ്റപ്പോ തന്നെ കുളിച്ചു.

അമ്മയോട് വിച്ചൂന്റെ ശെരിക്കുള്ള പേരെന്താണെന്ന് ചോദിക്കണം. ഹോ എന്തൊക്കെ കഷ്ട്ടപാടാ.

അടുക്കളെലോട്ട് വെച്ചു പിടിച്ചു.”അമ്മോ അമ്മോയ്….. ”

“എന്തോന്നടി കിടന്ന് അലറുന്നെ. അല്ല അമ്മേടെ പൊന്നുമോൾ ഇന്ന് നേരത്തെ കുളിച്ചോ. ”

“ഈ….. ”

“അമ്മ ആ തേങ്ങ ഇങ് താ ഞാൻ അരച്ച് തരാം”

“ഹ നീ കാര്യം പറ “.

“അല്ലമ്മേ അതെ ആ വിച്ചൂന്റെ പേരെന്താ ”

“ഏട്ടൻ എന്ന് പറയെടി ”

“അമ്മ പേര് പറയ് ”

“നീ അത് അവനോടു തന്നെ ചോദിക്ക് ”

“അമ്മോ.”

“അലറണ്ട “.

“ഹോ അമ്മയും അമ്മേടെ വിച്ചുമോനും ആ കൊരങ്ങിന്റെ പേര് പറഞ്ഞാൽ എന്താ “.

“ടി… ”

“എന്താ അമ്മേ “..

“ദോ അങ്ങോട്ട് ചോദിക്ക് “…

ആരോട്.

എന്റെ അത്തിപ്പാറ അമ്മച്ചി വിച്ചുവേട്ടൻ.

“എന്റെ പേരല്ലേ ഉണ്ടക്കണ്ണിക്ക് അറിയേണ്ടത്.

ഇന്നലെ എന്തായിരുന്നു ജാഡ. “.

പുറകിൽ കൂട്ട ചിരി. ആഹാ കൊള്ളാം വീട്ടുകാർ എല്ലാം ഉണ്ടല്ലോ. എനിക്ക് ആണേൽ ആത്മാഭിമാനത്തിനു മുറിവേറ്റില്ലേ. ഞാൻ ഓടി മുറീല് കേറി.

കുറച്ചു കഴിഞ്ഞപ്പോ വിച്ചുവേട്ടൻ മുറിലോട്ട് വന്നു.

“എടി ഉണ്ടക്കണ്ണി. നിനക്കെന്താ ദേഷ്യം ആണോ.

ഇന്നലെ നിന്നെ ദേഷ്യം പിടിപ്പിക്കാൻ അല്ലെ പുറകെ നടന്നത്. നിനക്ക് എന്നെ അറിയത്തില്ലന്നെ ഉള്ളു. നിന്നെ നന്നായിട്ട് അറിയാം.

പിന്നെ ഇഷ്ടം ആണേൽ ഈ വിച്ചൂന്റെ പെണ്ണായിട്ട് കൊണ്ടുപോകുവാ. ”

“ടോ കൊറേ നാള് കൊണ്ട് കേക്കുവാ വിച്ചുമോൻ വിച്ചു കുച്ചു.പണ്ടെങ്ങാണ്ട് ഒരുമ്മ തന്നാ ഇത്രേം വലിയ കുരിശാകുവോ. തന്റെ പേരെന്തുവാ. മനുഷ്യൻ അറിയാവുന്ന പേരും വെച്ച് തപ്പിനോക്കാൻ ഇനി ഒരു സ്ഥലം ബാക്കി ഇല്ല. ”

ദേഷ്യത്തിൽ ഇത്രേം പറഞ്ഞപ്പളാ അബദ്ധം പറ്റിയത് ഓർമ വന്നത്

“ഓ അപ്പൊ അതാണ് കാര്യം. എന്റെ പേരല്ലേ അത് സമയം പോലെ ചേട്ടൻ പറഞ്ഞു തരാട്ടോ. പിന്നെ ഉമ്മ. ഒന്നും കടം വെയ്ക്കുന്നത് നിനക്ക് ഇഷ്ടമല്ലന്ന് എനിക്കറിയില്ലായിരുന്നു.ചേട്ടൻ തല്കാലം ഒരടവ് തീർത്തേക്കാം. ബാക്കി മുതലും പലിശയും പിന്നെ ”

പറഞ്ഞു തീർന്നതും കവിളിൽ തണുത്ത സ്പർശം അറിഞ്ഞതും മാത്രേ ഓര്മയുള്ളു.പിന്നെ എല്ലാം യാന്ത്രികമായിരുന്നു.

ചിൽ… അയ്യോ…

“ഇവിടെ താടി….”

“അമ്മേ ഓടി ബായോ . ”

“മനുഷ്യനെ ദോശ ചുടാനും സമ്മതിക്കത്തില്ല.”

ചട്ടുകോം കൊണ്ട് ചെന്നപ്പോ ദേ നിക്കുന്നു മൂന്നും കൂടെ നിരന്ന്.

“കുഞ്ഞു, ചിന്നു, വിക്കു എന്താ ഇത്. ”

“അമ്മോ. അത് തിന്നു(ചിന്നു ) നാൻ അമ്മുനു കൊടുത്താൻ വെത്ത പെനിച്ചില് ഒടിത്തു തളഞ്ഞു. അപ്പൊ നാൻ അവള്ടെ ബോക്സ്‌ എദുത്തു എറിഞ്ഞു അപ്പൊ അച്ഛെടെ തുപ്പി പൊട്ടി

ദൈവമേ വിച്ചേട്ടന്റെ ഗപ്പി. പുള്ളിക്കാരന് മീൻ വളർത്തുന്നത് ഭയങ്കര ഇഷ്ടം ആണ്. ഗപ്പി ഇട്ട് വെച്ചിരുന്ന ബൗൾ ഞങ്ങളുടെ സന്തതികൾ പൊട്ടിച്ചതാണ്. ഒരു കപ്പിൽ ആ മീനിനെ എല്ലാം പിടിച്ചിട്ടു.

“എന്താ മോളെ എന്ത് പറ്റി “.

“എന്റെ രാധമ്മേ അമ്മ കണ്ടോ ഇത്. ”

ഞാൻ അച്ഛനെ വിളിക്കാം.

“വേണ്ട നാനും തിന്നുവും വിക്കുവും മിണ്ടാണ്ടിരുന്നോളാം. ”

“മോളെ ഇത് ഞാൻ വൃത്തിയാക്കാം. നീ പോയി വിച്ചൂനെ വിളിക്ക്. ഇന്ന് നേരത്തെ ഹോസ്പിറ്റലിൽ പോണ്ടതല്ലേ അവനു. നീയും പോയി റെഡി ആവ് അവൻ കൊണ്ടാകും സ്കൂളിൽ ”

“വിചേട്ടാ എണീക്ക്. പോണ്ടേ ”

“നമുക്ക് കുറച്ചു നേരം സ്നേഹിക്കാവെടി പൊണ്ടാട്ടി. നിനക്ക് പണ്ടത്തെ പലിശ ബാക്കി വേണ്ടേ. ”

“മിണ്ടരുത് നിങ്ങടെ പലിശയും കൂട്ടുപലിശയും മുതലും കൂടെ അവിടെ ഗപ്പിയെ കൊന്നേനെ. ഓടി ചെല്ല് “.

“ദൈവമേ എന്റെ ഗപ്പി… “പുള്ളിക്കാരന്റെ ഓട്ടം.

അതായത് ഫ്രണ്ട്‌സ് നമ്മടെ വിച്ചേട്ടനെ ഞാൻ അങ്ങ് കെട്ടി. അങ്ങേരു പറഞ്ഞപോലെ പലിശയും കൂട്ടുപലിശയും മുതലും ചേർത്ത് പടച്ചുവിട്ട മൂന്നെണ്ണത്തിനെയാ താഴെ കണ്ടത്. നാലു വയസ്സേ ഉള്ളു എങ്കിലും ഈ വീട് തിരിച്ചു വെയ്ക്കും. ഒന്നില്ലേലും എന്റെയും വിച്ചേട്ടന്റെയും പ്രോഡക്ടസ് അല്ലെ.

പിന്നെ ഞാൻ തപ്പി നടന്ന പേരൊന്നും അല്ലായിരുന്നു കേട്ടോ വിച്ചുവേട്ടന്റത്, വ്രിഷാൻ.അപ്പൊ ഞാൻ ആരായി കല്യാണി വ്രിഷാൻ.

“എന്താണ്. ടീച്ചറെ കഥ പറഞ്ഞു കഴിഞ്ഞോ ”

“മ്മ് കഴിഞ്ഞു.”

“ഇങ് വന്നേ നീ.” കൈ നീട്ടി എന്നെ ചേർത്ത് പിടിച് നെറുകയിൽ സിന്തൂരം ചാർത്തി തന്നു.ചുണ്ടുകൾ പതിയെ കവിളിലേക്ക് നീങ്ങി.

അച്ഛേ…… മൂന്നിന്റെം കോറസ് കേട്ട് ഞെട്ടി പോയി

എന്നാലും എന്റെ കുക്കു ഒരു മുദ്ദുഗൗവിനു ഇത്രേം വലിയ വില കൊടുക്കേണ്ടി വരുമെന്ന് നീയും ഓർത്തില്ല അല്ലിയോ………

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Sreedevi Sreedu