തൊട്ടാവാടി, തുടർക്കഥയുടെ പതിനാലാം ഭാഗം വായിക്കൂ…

രചന : ഭാഗ്യലക്ഷ്മി

“ധാനീ….” റയാൻഷ് അവളെ പ്രണയപൂർവ്വം വിളിച്ചു…

“സാറല്ല… ഇനിയും അങ്ങനെ വിളിക്കരുത്… റയാൻ… അത് മതി… ഈ നാവിൽ നിന്നും അത് കേൾക്കാനാണെനിക്കിഷ്ടം..” അവളുടെ അധരങ്ങളിലേക്ക് വിരൽ അമർത്തിക്കൊണ്ട് റയാൻഷ് പറഞ്ഞു..

“എനിക്കറിയാം നിനക്ക് എൻ്റെ പ്രവർത്തി ഉൾക്കൊള്ളാൻ സമയം എടുക്കുമെന്ന്… പക്ഷേ ഇനിയും ഞാൻ കാത്തിരുന്നാൽ എനിക്ക് വീണ്ടും നിന്നെ നഷ്ടപ്പെടുമോന്ന് ഭയമാണ്… എൻ്റെ മുൻപിൽ മറ്റു വഴികൾ ഇല്ലായിരുന്നു…”

“സർ… എനിക്ക് ഒന്നും മനസ്സിലാവുന്നില്ല..”

“മനസ്സിലാക്കാൻ ശ്രമിക്ക് ധാനീ.. എന്നെ.. എൻ്റെ പ്രണയത്തെ… ഓർമ്മവെച്ച നാൾ മുതൽ ഞങ്ങൾക്ക് വേണ്ടി ഈ വീടിൻ്റെ അടുക്കളയിലും പറമ്പിലും ഒക്കെ പണിയെടുക്കുന്ന നിന്നെയാണ് ഞാൻ കണ്ടിട്ടുള്ളത്… നല്ല വസ്ത്രങ്ങളോ അല്ലെങ്കിൽ ഇവിടുള്ളവരിൽ നിന്നും ഒരു പ്രശംസയോ ഒന്നും നിനക്ക് കിട്ടിയിട്ടില്ല… നീ ശ്രദ്ധിച്ചില്ലെങ്കിൽ പോലും എൻ്റെ മിഴികൾ സദാ നിന്നിലായിരുന്നു… ഞാൻ നിന്നോട് ഇഷ്ടമാണെന്ന് പറഞ്ഞിരുന്നതൊന്നും നീ കരുതും പോലെ ഒരു കളി തമാശയല്ല…

ആത്മാർത്ഥമായി പറഞ്ഞത് തന്നെയാണ്… എൻ്റെ ചേട്ടൻ്റെ കല്ല്യാണം കഴിഞ്ഞാൽ ഞാൻ നിന്നെ കല്ല്യാണം കഴിക്കുമെന്ന് പറഞ്ഞതും സത്യമാണ്… എൻ്റെ മനസ്സിലെ പ്രണയത്തിന് നിൻ്റെ മുഖത്തിനല്ലാതെ മറ്റൊന്നിനും സ്ഥാനമില്ല… നിനക്ക്… നിനക്കെന്താ ഇത് മനസ്സിലാവാത്തത്…? ഞാൻ എത്ര തവണ പറഞ്ഞ് കഴിഞ്ഞു നിന്നെ എനിക്ക് ഇഷ്ടമാണെന്ന്… ഇനിയും ഞാൻ എന്താ ചെയ്യണ്ടത്…?”

“എനിക്ക്… എനിക്കങ്ങനെ എന്താ ഉള്ളത്.. സാർ ഇഷ്ടപ്പെടാനും മാത്രം…? പണമില്ല.. സൗന്ദര്യമില്ല.. വിദ്യാഭ്യാസമില്ല… എനിക്കെന്തർഹതയാ ഉള്ളത് സാറിൻ്റെ ഭാര്യയാവാൻ…?”

“ഞാൻ നിന്നെ പ്രണയിക്കുന്നു ധാനീ…!!”

അവളെ പിടിച്ചുലച്ച് കൊണ്ട് റയാൻഷ് പറഞ്ഞു…

“ഇത് തന്നെയാണ് ഏറ്റവും വല്ല്യ അർഹത..!! നീ പറഞ്ഞതൊക്കെ ഉണ്ടായിട്ടും എൻ്റെ പ്രണയം ഇല്ലെങ്കിൽ എൻ്റെ കൂടെ നിനക്ക് സന്തോഷമായി ജീവിക്കാൻ സാധിക്കുമോ..? പണമോ സൗന്ദര്യമോ ഒക്കെയാണോ ദാമ്പത്യത്തിൻ്റെ അടിസ്ഥാനം… എന്നെ സംബന്ധിച്ച് ഇതൊന്നും ഒട്ടും പ്രാധാന്യമല്ല..

ഞാൻ സ്നേഹിക്കുന്നത് നിന്നെ മാത്രമാണ്… നീ ഏങ്ങനെയാണോ നിൻ്റെ കുറവുകൾ എന്തൊക്കെയാണോ അതിനെയെല്ലാം ഞാൻ സ്നേഹിക്കുന്നു… നീ എൻ്റെ സ്നേഹം അംഗീകരിച്ചാലും ഇല്ലെങ്കിലും ഈ റയാൻഷിൻ്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അത് നീ മാത്രമായിരിക്കും…”

“പക്ഷേ സാറിൻ്റെ ചേട്ടൻ… ഇങ്ങനെയൊന്നും അല്ലല്ലോ പറഞ്ഞത്..?”

“എൻ്റെ ചേട്ടനെ പോലെയാണോ ഞാൻ.. ആണോ ധാനീ.. എൻ്റെ മിഴികളിലെ പ്രണയം നീ അവനിൽ കണ്ടിട്ടുണ്ടോ..?

സ്വന്തം കുഞ്ഞിനെ പോലും തള്ളിപ്പറഞ്ഞ അവനെയാണോ നിനക്കിപ്പോഴും ഇഷ്ടം..? നിൻ്റെ പുറകെ ഒരു പട്ടിയെ പോലെ നടന്ന് ഞാൻ ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ലേടീ.. അതൊക്കെ നീ മറന്നതാണോ.?

അതോ മറന്നെന്ന് നടിച്ചതോ..?”

ധാനി വേദനയോടെ റയാൻഷിനെ നോക്കി..

ശെ! ഇത് work out ആവുമെന്ന് തോന്നുന്നില്ല… കുറച്ച് സെൻ്റി അടിക്കണ്ടി വരും..

ഒളികണ്ണിട്ട് ധാനിയെ നോക്കി റയാൻഷ് ഓർത്തു…

“എന്ത് ചെയ്യാൻ… അല്ലേലും നിനക്ക് എൻ്റെ സ്നേഹം കാണാൻ കഴിയില്ലല്ലോ.. പാവം ഞാൻ…

എന്ത് ചെയ്യാനാ എൻ്റെ വിധി…” റയാൻഷ് മിഴികൾ തുടച്ചു കൊണ്ട് സങ്കടത്തോടെ പറഞ്ഞു..

“സ… സ..സർ.. കരയണ്ട…”

“നീയല്ലേ എന്നെ കരയിപ്പിച്ചത്..?”

“ഞാനോ…?”

“അതേ… നീ തന്നെ…” റയാൻഷ് അതും പറഞ്ഞ് മുഖം പൊത്തി കട്ടിലിലേക്ക് ഇരുന്നു..

ധാനി അവനെ നോക്കി ശില പോലെ നിന്നു..

റയാൻഷ് ഇടയ്ക്ക് വിരലുകൾ അകത്തി ധാനിയുടെ റിയാക്ഷൻ നോക്കി… ശേഷം പ്രതീക്ഷയ്ക്ക് വകയില്ലെന്ന് കരുതി വീണ്ടും മുഖം പൊത്തി ഇരുന്നു…

ഒരു നേർത്ത സ്പർശനം തൻ്റെ ചുമലിൽ അനുഭവപ്പെട്ടപ്പോഴാണ് റയാൻഷ് മുഖമുയർത്തിയത്..

ധാനി നിറമിഴികളോടെ അവൻ്റെ അടുത്തേക്ക് വന്നു.. റയാൻഷ് അവളുടെ കൈകളിൽ പിടിച്ചവളെ തന്നിലേക്കടുപ്പിച്ചു…

“ഈ ഹൃദയമിടിപ്പുകൾ ഓരോന്നും ധാനിയെന്ന് മാത്രമാണ് മന്ത്രിക്കുന്നത്.. നിൻ്റെ കഴുത്തിൽ ഇപ്പോൾ ഈ കിടക്കുന്ന താലി… അതാരുടെയും നിർബന്ധത്തിന് വഴങ്ങി മറ്റുവഴികളില്ലാതെ എൻ്റെ ചേട്ടൻ കെട്ടിയതു പോലെ ചാർത്തിയതല്ല ഞാൻ.. വർഷങ്ങളായി ഞാൻ മനസ്സിൽ കൊണ്ട് നടന്ന പ്രണയമാണിത്… എനിക്ക് ജീവനുള്ളിടത്തോളം അതവിടെ തന്നെ ഉണ്ടാവുകയും ചെയ്യും… എൻ്റെ ഹൃദയമിടിപ്പ് നിലയ്ക്കുന്നത് വരെ എൻ്റെ നെഞ്ചോട് ചേർത്ത് നിർത്തും നിന്നെ… ഈ ലോകത്തോട് മുഴുവൻ വിളിച്ചു പറയും ഞാൻ നീയെൻ്റെ ആണെന്ന്…!!”

അതും പറഞ്ഞ് റയാൻഷ് ധാനിയുടെ മുഖം കൈക്കുമ്പിളിൽ എടുത്തു…

അവൻ അവൻ്റെ ചുണ്ടുകൾ അവളുടെ ഇരു കവിളുകളിലും ചേർത്തു…

“ഇത് പ്രണയത്താൽ ചാലിച്ച എൻ്റെ ചുംബനം…” അവളുടെ കാതുകളിലേക്ക് ചുണ്ടുകൾ ചേർത്ത് റയാൻഷ് പറഞ്ഞു..

അവൻ്റെ മിഴികളിൽ പ്രണയം നിറഞ്ഞ് തുളുമ്പുന്നത് ധാനി കണ്ടു.. മിഴികളിൽ കോപം നിറച്ച ആദർശും പ്രണയം നിറച്ച റയാൻഷും എത്ര വ്യത്യസ്തരാണെന്നവൾ ഓർത്തു…

റയാൻഷ് ബെഡിലേക്ക് കിടന്ന് കൊണ്ട് ധാനിയെ തൻ്റെ നെഞ്ചിലേക്ക് ചേർത്ത് കിടത്തി…

“എനിക്കറിയാം എൻ്റെ പ്രണയത്തെ പൂർണ്ണമായും ഉൾക്കൊള്ളാൻ നിനക്ക് സമയം ആവശ്യമാണെന്ന്..

സാരമില്ല ധാനി… എനിക്കത് മനസ്സിലാവും…

എന്നും വെച്ച് ഞാൻ ഒരു unromantic മൂരാച്ചി ആണെന്നൊന്നും നീ കരുതല്ലേടീ… എൻ്റെ ചേട്ടനെ പോലെ ഒന്നും അല്ല ഞാൻ… കണ്ട്രോൾ തീരെ കുറവാ മോളെ… പിന്നെ കുറച്ചൊക്കെ പിടിച്ച് നിർത്താൻ ശ്രമിക്കാം…” റയാൻഷ് അവളുടെ മൂർദ്ധാവിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു..

❤❤❤❤❤❤❤❤❤❤❤

ധാനി കുളിച്ചിറങ്ങി വന്നിട്ട് മുറിയിൽ നിന്ന് തല തുവർത്തുകയാണ്…

കർട്ടൺ മാറ്റിയതും സൂര്യകിരണങ്ങൾ മുറിയിലേക്ക് പതിച്ചു… തല തുവർത്തുന്നതിനിടെ അവളുടെ മുടിയിഴകളിൽ നിന്നുള്ള നീർത്തുള്ളികൾ മുഖത്തേക്ക് പതിച്ചതും റയാൻഷ് ഉറക്കം വിട്ടുണർന്നു…

കുറച്ച് സമയം പുഞ്ചിരിയോടെ റയാൻഷ് അവളെ തന്നെ നോക്കി മിഴികൾ അനക്കാതെ കിടന്നു…

അവൻ അവൾക്കരികിലേക്ക് നടന്ന് പുറകിൽ നിന്നും അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു…

അപ്രതീക്ഷിതമായ റയാൻഷിൻ്റെ പ്രവർത്തിയിൽ ധാനി സ്തബ്ദയായി… ധാനിയുടെ ഈറൻ മുടിയിഴകളെ വകഞ്ഞു മാറ്റിയൻ അവളുടെ പിൻകഴുത്തിലേക്ക് തൻ്റെ അധരങ്ങൾ ചേർത്തു…

“Goodmorning തൊട്ടാവാടി….”

അവൻ അങ്ങനെ തന്നെ നിന്നു കൊണ്ട് ധാനിയോട് പറഞ്ഞു…

റയാൻഷ് തൻ്റെ വിരലുകൾ കൊണ്ട് അവളുടെ ഓരോ മുടിയിഴകളെയും പ്രണയത്താൽ തലോടി..

താടിരോമങ്ങൾ കൊണ്ടവളുടെ കവിളിൽ ഉരസി…

ധാനിയുടെ ഹൃദയമിടിപ്പുകൾ വല്ലാതെ വർദ്ധിച്ചു… ശ്വാസനിശ്വാസങ്ങൾ വല്ലാതെ ഉയരുന്നതും അധരങ്ങൾ വിറകൊള്ളുന്നതും അവൾ അറിഞ്ഞു…

നഗ്നമായ അവളുടെ ഇടുപ്പിലേക്കവൻ കരങ്ങൾ ചലിപ്പിച്ചതും കുഞ്ഞുണർന്ന് ചിണുങ്ങാൻ തുടങ്ങി… ധാനി റയാൻഷിൻ്റെ മുഖത്തേക്ക് നോക്കാതെ ഓടിപ്പോയി കുഞ്ഞിനെ കരങ്ങളിൽ എടുത്തു…

“ഞാൻ കുളിച്ചിട്ട് ഇപ്പോൾ വരാമേ…

അപ്പോഴേക്കും എനിക്കാരു ചായേം ആയി വരണേ തൊട്ടാവാടി..”

റയാൻഷ് പറഞ്ഞതും ധാനി തിരിഞ്ഞു നോക്കാതെ തന്നെ തലയനക്കി..

❤❤❤❤❤❤❤❤❤❤❤❤

“Wow… ഇതാണ് ഓംലെറ്റ്…!!”

രാവിലെ താൻ പരീക്ഷിച്ച പാചകത്തെ സ്വയം പുകഴ്ത്തുകയാണ് ഇഷാനി…

“ഇന്ന് ഞാൻ എല്ലാവരെയും ഞെട്ടിച്ചിരിക്കും… ”

അപ്പോഴാണ് ധാനി അങ്ങോട്ടേക്ക് കയറി വന്നത്…

“ഹായ് ധാനീ…” ഇഷാനി പറഞ്ഞതും ധാനി തിരിച്ചൊന്നു പുഞ്ചിരിച്ചു…

“ഞാൻ ഉണ്ടാക്കിയ ഓംലെറ്റ് ആണ് ധാനി..if you don’t mind.. ഒന്ന് ടേസ്റ്റ് ചെയ്ത് എങ്ങനെയുണ്ടെന്ന് പറയുമോ..?”

ധാനി ഒരു പീസ് എടുത്ത് കഴിച്ചു നോക്കി..

“Is it ready to serve..?? I mean വായിൽ വെയ്ക്കാൻ കൊള്ളാമോ..?” ഇഷാനി ചോദിച്ചു…

ധാനി തലയനക്കി..

“Actually എനിക്ക് വളരെ വലിയ ഒരു doubt ഉണ്ടായിരുന്നു… ഇതിൽ pepper powder കുറച്ച് കൂടിയോ.. അല്ലെങ്കിൽ ഞാൻ salt add ചെയ്യാൻ മറന്നോ എന്നൊക്കെ… അതാണ് ഞാൻ ആദ്യം കഴിച്ച് നോക്കാതെ തനിക്ക് തന്നെ തന്നത്… തൻ്റെ മുഖത്ത് പ്രത്യേകിച്ച് റിയാക്ഷൻ ഒന്നും വന്നില്ലല്ലോ…then it’s ok… പണ്ട് ഞാൻ ഉണ്ടാക്കിയത് കഴിച്ചിട്ട് പപ്പ രണ്ട് ദിവസം ബാത്ത് റൂമിൽ നിന്ന് ഇറങ്ങിയിട്ടില്ല.. ഹ..ഹ..ഹ..”

അതും പറഞ്ഞ് ഇഷാനി പൊട്ടിച്ചിരിച്ചു….

ധാനി തിരിച്ചൊന്നും പറയാതെ ചായ ഉണ്ടാക്കാൻ തുടങ്ങി…

എല്ലാവർക്കുമുള്ള ചായ ഇട്ടിട്ടവൾ റയാൻഷിനുള്ളത് മാത്രം എടുത്ത് മുറിയിലേക്ക് നടന്നു…

റയാൻഷ് മുറിയിൽ നിന്ന് മുടി ചീകുകയാണ്… ധാനിക്കെന്തോ അവനെ വിളിക്കാൻ വല്ലാത്ത മടി തോന്നി… രാവിലത്തെ അവൻ്റെ പ്രവർത്തി ഓർത്തപ്പോൾ ഒരു ചമ്മൽ പോലെ… പക്ഷേ ആ കവിളത്തടങ്ങൾ അവൾ പോലും അറിയാതെ ചുവപ്പു രാശി പടർത്തിയിരുന്നു…

“ഇതിവിടെ വെച്ചിട്ടങ്ങ് ഓടിയാലോ..?”

ധാനി ചിന്തിച്ചു…

“ചാ.. ചായ…” ധാനി അത്ര മാത്രം പറഞ്ഞ് അവൻ തിരിഞ്ഞ് നോക്കും മുൻപേ പുറത്തേക്ക് ഓടി…

അത് കണ്ടതും റയാൻഷ് തലയൊന്ന് അനക്കിക്കൊണ്ട് പുഞ്ചിരിച്ചു..

❤❤❤❤❤❤❤❤❤❤❤❤

റയാൻഷ് കുഞ്ഞിനെയും എടുത്ത് ഹാളിലേക്ക് ചെന്നതും ധൃതിയിൽ എങ്ങോട്ടോ പോകാൻ ഇറങ്ങുന്ന ആദർശിനെ ആണ് കാണുന്നത്..

“ആദി മോനേ… ആദി മോനേ… അച്ഛൻ്റെ ആദി മോനേ…” കുഞ്ഞിനെ കൈകളിൽ എടുത്തുയർത്തിക്കൊണ്ട് റയാൻഷ് ഉറക്കെ വിളിച്ചു…

ആദർശ് മനപൂർവ്വം അത് ശ്രദ്ധിച്ചില്ല…

“ആദീ…. മോനേ ആദീ..” റയാൻഷ് ഒന്നും കൂടെ വിളിച്ചു…

കുഞ്ഞ് റയാൻഷ് വിളിക്കുന്നതിനനുസരിച്ച് ചിരിക്കുകയും ശബ്ദമുണ്ടാക്കുകയും ഒക്കെ ചെയ്തു

“അച്ഛൻ്റെ ആദി മോനേ… അച്ഛൻ്റെ ആദീ…”

റയാൻഷ് കുഞ്ഞിനെ കൊഞ്ചിച്ച് കൊണ്ടിരുന്നു…

“ഇവന് വേറെ പേരൊന്നും കിട്ടിയില്ലേ…?”

ദേഷ്യത്തിൽ സ്വയം പിറുപിറുത്ത് ആദർശ് പുറത്തേക്ക് ഇറങ്ങി പോയി…

“അയ്യോ ആദി പോയോ..?” അതും പറഞ്ഞ് ഇഷാനി ഓടി വന്നു…

അവൾ നിരാശയോടെ കൈയ്യിലുള്ള ബ്രഡിലേക്കും ജാമിലേക്കും നോക്കി…

“എന്ത് പറ്റി ഏട്ടത്തി..?” റയാൻഷ് ചോദിച്ചു..

“ഓഹ് എന്ത് പറ്റാൻ..? ഈ ബ്രഡും ജാമും കൊണ്ട് വന്നതാ.. അപ്പോഴേക്കും ദേ ആദി പോയി.”

“ഏട്ടത്തി അതിങ്ങ് കൊണ്ടുവാ.. നമ്മുക്ക് കഴിക്കാമെന്നേ…”

“അത് ശരിയാ.. ദാ റയാൻ…”

“അല്ല ഏട്ടത്തീ.. ഈ ബ്രഡും ജാമും ഒക്കെ കൊടുത്താൽ മതിയോ… ഏട്ടൻ്റെ favourite item കൂടെ കൊടുക്കണം..”

“ങേ… അതേതാ ആദീടെ favourite item..?”

ഇഷാനി ഉത്സാഹത്തോടെ ചോദിച്ചു..

“അയ്യോ ഏട്ടത്തീ… അപ്പോൾ ഏട്ടൻ്റെ favourite item എന്താണെന്ന് ഏട്ടത്തിക്ക് ഇതുവരെ അറിയില്ലേ… amazing…”

റയാൻഷ് കണ്ണും തള്ളിക്കൊണ്ട് പറഞ്ഞു…

“റയാനെ എനിക്ക് അറിയില്ലെടാ… ആദി ഇതുവരെ പറഞ്ഞിട്ടില്ല… എന്താ അത്..? വേഗം പറ..”

“അത് ഞാൻ പറഞ്ഞാൽ ഏട്ടത്തി ഉണ്ടാക്കി കൊടുക്കുമോ..?” വായിലേക്ക് ഒരു കഷ്ണം ബ്രഡ് വെച്ചു കൊണ്ട് റയാൻഷ് ചോദിച്ചു..

“കൊടുക്കുമോന്നോ..? offcourse.. ഇപ്പോൾ തന്നെ ഉണ്ടാക്കാം.. വേഗം പറ റയാനേ.. പ്ലീസ്…”

ഇഷാനി കെഞ്ചി…

“ഞാൻ പറയാൻ പോവാ..”

“ങാ.. പറ..” അവന് നേരെ ഒരു ബ്രഡും കൂടെ നീട്ടി ഇഷാനി ആവേശത്തോടെ പറഞ്ഞു…

“ആ item ആണ്… ചേട്ടന് ഏറ്റവും പ്രിയങ്കരമായ പാവയ്ക്കാ ജ്യൂസ്…!!” റയാൻഷ് പറഞ്ഞു..

(തുടരും)

അപ്പോൾ അഭിപ്രായങ്ങൾ അറിയിക്കണേ…

രചന : ഭാഗ്യലക്ഷ്മി