അറിയാതെ, തുടർക്കഥ, ഭാഗം 40 വായിക്കുക…

രചന : Thasal

“മനുഷ്യ…….. കൊച്ചേച്ചിയെ കാണാതെ ആയമ്മ അന്വേഷിച്ചു വരുന്നുണ്ട്…. ”

ദൂരെ നിന്നും ആരുടേയോ വിളി കേട്ടു എല്ലാവരുടെയും നോട്ടം ഒരുപോലെ അങ്ങോട്ട്‌ നീങ്ങി…പാടത്തിന്റെ അങ്ങേ തലയിൽ നിൽക്കുന്നുണ്ടായിരുന്നു ചെക്കൻ…

“ഇവൻ ഇത്ര പെട്ടെന്ന് വന്നോ…. !!?”

ഹർഷന്റെ ചുണ്ടിൽ പുഞ്ചിരി…

“നിന്റെ ചീത്ത കേൾക്കാതെ അവൻ നിൽക്കും എന്ന് തോന്നുന്നുണ്ടോ….”

മനുവിന്റെ ചോദ്യത്തിൽ നിന്ന് തന്നെ ശ്രേയക്ക് അവർ തമ്മിൽ ഉള്ള ബന്ധം ഏകദേശം ധാരണ ആയിരുന്നു….

“ടാ..അവള് ഇവിടെ ഉണ്ടെന്ന് പോയി പറയടാ… ”

“എനിക്ക് എങ്ങും വയ്യ… ഞാൻ ന്താ നിങ്ങടെ പോസ്റ്റ്‌ മാനോ…. ഒന്ന് പോയേ… ”

അതും പറഞ്ഞു കൊണ്ട് പോകുന്നവനെ ഹർഷൻ കണ്ണുരുട്ടി കൊണ്ട് നോക്കി…

“ന്ന… ഞങ്ങൾ അങ്ങോട്ട്‌ പോട്ടേ… ന്നേ കണ്ടില്ലേലും അമ്മക്ക് കുഴപ്പം ഇല്ല… ഇവൾ എങ്ങാനും അഞ്ച് മിനിറ്റ് വൈകിയാൽ മതി വീട് അന്നൊരു കണ്ണീർ പുഴയാ…. പിന്നെ കാണാട്ടോ… ആരോഗ്യം ശ്രദ്ധിക്കണം…. ”

ആദ്യം എല്ലാവരോടും ആയിരുന്നു എങ്കിൽ അവസാനം വാക്കുകൾ ശ്രേയയോട് മാത്രമായി ചുരുങ്ങി…

നിലയും എല്ലാവരെയും നോക്കി ചിരിച്ചു… പിന്നീട് ശ്രേയയെ നോക്കി പോവുക ആണെന്ന് കാണിച്ചു…

ശ്രീക്കുട്ടിയോട് പ്രത്യേകം യാത്ര ചോദിക്കലിന്റെ ആവശ്യം ഇല്ലായിരുന്നു…

“വാടി കൊച്ചേ… ”

സ്നേഹത്തിൽ പൊതിഞ്ഞ വാക്കുകൾക്ക് മുന്നിൽ അവൾ അവന് പിന്നാലെ നടന്നു…

“ന്ന… ഞങ്ങളും അങ്ങ് പോയി… ”

മനുവിനെയും കിച്ചുവിനെയും നോക്കി കൊണ്ട് അത് മാത്രം പറഞ്ഞു കൊണ്ട് അരുൺ മുന്നിൽ നടന്നു…പക്ഷെ ഇടക്ക് ഒന്ന് തിരിഞ്ഞു നോക്കി കൊണ്ട് അനുവാദം ഒന്നും ചോദിക്കാതെ ശ്രേയയുടെ കൈകളിൽ പിടിച്ചു… അവർക്ക് പിന്നാലെ പോകുമ്പോൾ ശ്രീയും കിച്ചുവിനോട് ഒന്ന് യാത്ര പറഞ്ഞു…

എന്ത് കൊണ്ടോ അരുണിന്റെയും ശ്രേയയുടെയും നോട്ടം തങ്ങൾക്കു മുന്നിൽ നടക്കുന്ന ഹർഷനിലും നിലയിലും ആയിരുന്നു…

അവളുടെ ബാഗ് വാങ്ങി തോളിലൂടെ ഇടുന്ന ഹർഷൻ…. അവൾ എന്തൊക്കെയോ പറഞ്ഞു ചിരിക്കുകയും ഇടക്ക് അവന്റെ കയ്യിൽ നിന്നും തൂമ്പ കയ്യിൽ വാങ്ങുകയും ചെയ്യുന്നുണ്ട്….

അതിന്റെ ഭാരം കാരണം പിന്നിലേക്ക് വേച്ചു പോകാൻ നിന്നവളുടെ കയ്യിൽ പിടിച്ചു നേരെ നിർത്തുകയും തൂമ്പ വാങ്ങി വെച്ചു നെറ്റിയിൽ ഒന്ന് മേടുകയും ചെയ്യുന്നുണ്ട്….

എല്ലാവർക്കിടയിലും മൗനമായി നിന്നിരുന്നവൾ അവന് മുന്നിൽ വാ പൂട്ടുന്നില്ല എന്ന് അവർ ശ്രദ്ധിച്ചു….

ഇരുവരുടെയും ചുണ്ടിൽ തെളിഞ്ഞ പുഞ്ചിരി ഉണ്ടായിരുന്നു…..

❤❤❤❤❤❤❤❤❤❤❤❤❤

“രണ്ടിനും തല്ലു കിട്ടാത്തതിന്റെ കേടാ… ഞാൻ പേടിക്കും എന്ന് അറിയാത്തത് ഒന്നും അല്ലല്ലോ ”

കയറി ചെന്ന പാടെ അമ്മയുടെ പരാതി ആയിരുന്നു… നില പുഞ്ചിരിയോടെ അമ്മയുടെ കഴുത്തിൽ കയ്യിട്ടു പിടിച്ചു കൊണ്ട് കവിളിൽ അമർത്തി ഒന്ന് ചുംബിച്ചു…

“അല്ലേലും മോളെ പറഞ്ഞിട്ട് കാര്യല്യല്ലോ… ഇവന് ആ ബോധം വേണ്ടേ… ”

അമ്മ കളം മാറ്റി ചവിട്ടി…

“ആ ബെസ്റ്റ്….”

ഹർഷൻ രണ്ട് പേരെയും ഇരുത്തി ഒന്ന് നോക്കി കൊണ്ട് തൂമ്പ വീടിന് സൈഡിൽ കൊണ്ട് വെച്ചു കൊണ്ട് ഉള്ളിലേക്ക് കയറി…

അവൻ എത്തിയപ്പോഴേക്കും നില കുളിക്കാൻ കയറിയിരുന്നു…. അവൻ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു ചാർജിന് ഇട്ടു ഷർട്ട് ഒന്ന് അഴിച്ചു കൊണ്ട് പുറത്തേക്ക് നടന്നു….

“നിങ്ങൾ രണ്ടും ഇത്രേം നേരം എവിടെ ആയിരുന്നടാ… ”

അടുക്കള വഴി പുറത്തേക്ക് ഇറങ്ങുമ്പോൾ ആയിരുന്നു അമ്മയുടെ ചോദ്യം….

“പണി കഴിഞ്ഞു കയറാൻ നിന്നപ്പോൾ അരുണും പിന്നെ അവന്റെ ഭാര്യയും വന്നിരുന്നു… ശ്രേയാന്നാ ആ കുട്ടീടെ പേര്…. 4 മാസം ഗർഭിണിയാ… വെറുതെ കണ്ടപ്പോൾ സംസാരിച്ചു നിന്നതാ…. ”

കേട്ടതോടെ അമ്മയുടെ മുഖത്ത് ഇഷ്ടകേട് തെളിഞ്ഞു കാണാമായിരുന്നു… അമ്മ മൗനമായി തിരിഞ്ഞു പണിയിൽ ശ്രദ്ധിച്ചു…

“പാവം കുട്ടിയാ അമ്മാ….നമ്മുടെ നിലയെക്കാൾ ഒന്ന് രണ്ട് വയസ്സിനെ മൂപ്പ് കാണൂ…. നല്ല പെരുമാറ്റവും…. ”

അവൻ അവരുടെ ഇഷ്ടകേടിന് കാരണം അറിഞ്ഞ മട്ടെ പറഞ്ഞു…

“മോള് കണ്ടായിരുന്നോ… ”

“പിന്നെ അവളല്ലേ ശ്രേയയെ ഞങ്ങളുടെ അടുത്തേക്ക് കൊണ്ട് വന്നത്… കണ്ടിട്ട് കൂട്ടായ ലക്ഷണം ഉണ്ട്…. ”

“ഞാൻ ചോദിച്ചത്….”

അമ്മ പാതി വഴിയിൽ ഒന്ന് നിർത്തി…

“അത് പഴയ കാര്യങ്ങൾ അല്ലേ അമ്മ… അവൾക്കത് ഓർമ്മ പോലും ണ്ടാകില്ല…. അമ്മ വെറുതെ ടെൻഷൻ അടിക്കുന്നതാ… ”

ഹർഷൻ കുഞ്ഞ് ചിരിയോടെ അതും പറഞ്ഞു കൊണ്ട് പുറത്തേക്ക് നടന്നു….അവന് അവൻ നൽകിയ സ്നേഹത്തെയും അവളിൽ നിന്നും അനുഭവിച്ച സ്നേഹത്തേയും അത്രമേൽ വിശ്വാസം ഉണ്ടായിരുന്നു

❤❤❤❤❤❤❤❤❤❤❤❤❤

“താൻ ഡ്രസ്സ്‌ എല്ലാം ഒന്ന് ചേഞ്ച്‌ ചെയ്തോ… ഞാൻ അമ്മയോട് എന്തെങ്കിലും കഴിക്കാൻ എടുത്തു വെക്കാൻ പറയാം… ”

ശ്രേയയെ നോക്കാതെ തന്നെ അരുൺ പറഞ്ഞു…. ശ്രേയ യാതൊരു ഭാവവും ഇല്ലാതെ അവനെ നോക്കി നിൽക്കുകയായിരുന്നു… അവന്റെ പെരുമാറ്റത്തിലെ മാറ്റം അവളെ വല്ലാതെ അത്ഭുതപ്പെടുത്തിയിരുന്നു….സന്തോഷം തോന്നുന്നു… അതിൽ കൂടുതൽ വേദനയും….പഴയ അരുണിന്റെ ജീവിതത്തിൽ തനിക്ക് സ്ഥാനം ഇല്ലല്ലോ എന്നൊരു തോന്നൽ….അവളുടെ കണ്ണുകൾ ഒന്ന് നിറഞ്ഞു…

“അരുൺ….. ”

പുറത്തേക്ക് നടക്കാൻ ഒരുങ്ങിയതും കടുപ്പം നിറഞ്ഞ ശ്രേയയുടെ വിളി കേട്ടു അവൻ വെപ്രാളത്തോടെ തിരിഞ്ഞു നോക്കി…

“തനിക്ക് എന്തെങ്കിലും വേണോ… ”

അവന്റെ ചോദ്യത്തിൽ അവളുടെ കണ്ണുകൾ ആദ്യം പോയത് ചെറുതിലെ വീർത്തു വന്ന അവളുടെ വയറിലേക്ക് ആണ്…

“നമ്മുടെ കുഞ്ഞാ….അരുൺ… ”

വാക്കുകൾ ഒന്ന് വിറച്ചു… അവന്റെ കണ്ണുകളും നിറഞ്ഞു വരുന്നുണ്ടായിരുന്നു…. ഉള്ളിൽ തോന്നിയ വേദനയുടെ ആധിക്യത്തിൽ തൊണ്ടകുഴിയിൽ വേദന പറ്റി പിടിച്ചു…

“ഞാ…..ഞാൻ ഒന്ന് തൊട്ടോട്ടെ…. ”

അവന്റെ സ്വരത്തിൽ ഒരു പേടി കൂടി കലർന്നു… എന്ത് പറയും… എങ്ങനെ പ്രകടിപ്പിക്കും എന്ന് അവന് അറിയില്ലായിരുന്നു… നിറഞ്ഞ കണ്ണുകളോടെ അവൾ തലയാട്ടുമ്പോൾ ഒരു കാമുകൻ ഭർത്താവ് എന്നതിനേക്കാൾ ഒരു അച്ഛൻ എന്ന വികാരം അവനിൽ കൂടി നിന്നു…

നിറഞ്ഞ കണ്ണുകൾ വാശിയോടെ തുടച്ചു നിലത്ത് മുട്ട് കുത്തി നിന്നു ആ വയറിൽ കൈ ചേർക്കുമ്പോൾ കുറെ കാലം കിട്ടാതെ ആയ സാനിധ്യത്തിൽ ആ കൈകൾ പോലും വിറ കൊണ്ടു…

“ആദ്യമായിട്ടാ…. ”

വിറക്കുന്ന അവന്റെ കൈകളിൽ മെല്ലെ കൈ ചേർത്ത് വെക്കുന്നവളെ നോക്കി കണ്ണുകൾ തുടച്ചു പുഞ്ചിരി വരുത്താൻ ശ്രമിച്ചു കൊണ്ട് അവൻ പറയുമ്പോൾ മൗനമായ അവളുടെ കരച്ചിൽ നേർത്ത ചീളുകൾ സൃഷ്ടിച്ചു….

“അച്ഛയാടാ….. ”

വയറിലേക്ക് മുഖം പൂഴ്ത്തി ഇരിക്കുന്നവന്റെ മുടിയിലൂടെ തലോടി വിടുമ്പോൾ ഉള്ളിൽ സന്തോഷവും സങ്കടവും ഒരുപോലെ നിറയുകയായിരുന്നു ആ പെണ്ണിൽ….

❤❤❤❤❤❤❤❤❤❤❤❤

നില കുളിച്ചു ഇറങ്ങുമ്പോൾ റൂമിൽ ആരും ഉണ്ടായിരുന്നില്ല…. അവൾ നനഞ്ഞ മുടി ഒന്ന് തുടച്ചു കൊണ്ട് മെല്ലെ കണ്ണാടിക്ക് മുന്നിൽ ചെന്നു നിന്നു…..

കണ്മഷി കറുപ്പ് കണ്ണുകൾക്ക് താഴെ പടർന്നിരുന്നു…. തോർത്ത്‌ ടേബിളിന് അടുത്തുള്ള കസേരയിൽ വിരിച്ചു ഇട്ടു കൊണ്ട് മെല്ലെ പെരു വിരൽ കൊണ്ട് ഇരു കണ്ണുകളും അമർത്തി തുടച്ചു…

ഷെൽഫ് തുറന്ന് സിന്ദൂരചെപ്പ് എടുത്തു നുള്ള് സിന്ദൂരം കൊണ്ട് സിന്ദൂരരേഖ ചുവപ്പിച്ചു…. എന്തോ പൂർണതയിൽ എത്തിയ പോലെ… സ്വന്തം പ്രതിബിംബത്തിൽ നോക്കി ഒന്ന് പുഞ്ചിരിച്ചു….

എന്ത് കൊണ്ടോ കൈകൾ അറിയാതെ തന്നെ ഉദരത്തിലേക്ക് ചലിച്ചു……എത്ര നിയന്ത്രിച്ചിട്ടും മനസ്സ് കൊതിച്ചു പോകുന്നു… ഇന്ന് ശ്രേയയെ കണ്ടപ്പോൾ തുടങ്ങിയതാണ്….

കണ്ണുകൾ മെല്ലെ താഴ്ന്നു…..കൊതിയോടെ കൈകൾ വയറിലൂടെ തഴുകി നീങ്ങുമ്പോൾ വേറെ രണ്ട് കൈകൾ അവളുടെ കൈകളെ പൊതിഞ്ഞു പിടിച്ചിരുന്നു….

അവൾ ഞെട്ടലോടെ മുന്നോട്ട് നോക്കിയതും കണ്ണാടിയിലൂടെ കണ്ടു തനിക്ക് പിന്നിൽ തോളിൽ താടി കുത്തി നിൽക്കുന്ന അച്ചേട്ടനെ….

അവൾ വെപ്രാളത്തോടെ കൈകൾ മാറ്റാൻ ഒരുങ്ങിയതും… അവൻ കുഞ്ഞ് പുഞ്ചിരിയോടെ അവളുടെ കൈകൾ അവിടെ തന്നെ പിടിച്ചു വെച്ചിരുന്നു…. ഇപ്രാവശ്യം എന്ത് കൊണ്ടോ അവളുടെ കണ്ണുകൾ നിറഞ്ഞു….

“വേണോ കൊച്ചേ….. ”

അവളുടെ മനസ്സ് മനസ്സിലാക്കിയ മട്ടെ ആയിരുന്നു അവന്റെ ചോദ്യം…. അവൾ മെല്ലെ ഒന്ന് തലയാട്ടി

“നീ കൊച്ച് അല്ലേ….. നിന്റെ പഠിപ്പ് എല്ലാം……… ”

“നിക്ക് ഭാരമല്ല അച്ചേട്ടാ…. ”

അവളുടെ കൊതി കൊണ്ടായിരുന്നു… അവൻ ഒന്നും പറഞ്ഞില്ല…. പുഞ്ചിരിച്ചു…. മെല്ലെ അവളുടെ കൈകൾക്ക് പുറത്ത് കോർത്തു പിടിച്ചു കൊണ്ട് അവളുടെ ഉദരത്തേ ഒന്ന് തലോടി…..

അവന്റെ ചുണ്ടുകൾ അവളുടെ നെറ്റിയുടെ സൈഡിൽ ആയി പതിഞ്ഞു…

അവൾ അത് കണ്ണടച്ച് സ്വീകരിക്കുകയായിരുന്നു..

❤❤❤❤❤❤❤❤❤❤❤❤❤❤

“ചെയ്തത് തെറ്റ് തന്നെയാണ്…. പക്ഷെ… അന്ന് അങ്ങനെയാണ് തോന്നിയത്…..നിലയോട് തോന്നിയത് വെറും ഒരു ആകർഷണം ആയിരുന്നു എന്ന് അറിയാൻ നീ വരേണ്ടി വന്നു…അത് അവളോട്‌ തുറന്ന് പറയുമ്പോഴും ഞാൻ കരുതിയില്ല…. അവളെ അത് അത്രമാത്രം വേദനിപ്പിക്കും എന്ന്….. അറിയില്ല എന്താണ് വേണ്ടത് എന്ന്…. ”

തനിക്ക് നേരെ തല താഴ്ത്തി നിൽക്കുന്നവനെ കാണും തോറും ശ്രേയയുടെ ഉള്ളും വേദനിച്ചു…

മെല്ലെ അവനെ തന്നോട് ചേർത്ത് പിടിച്ചു കൊണ്ട് അവന്റെ തലയുടെ പിൻഭാഗത്ത് താടി മുട്ടിച്ചു നിന്നു… വെറുതെ സമാധാനിപ്പിക്കും കണക്കെ കയ്യിൽ മെല്ലെ ഒന്ന് തട്ടി….

“ഞാൻ ഇവിടെ നിന്നും പോയത് നിലയെ സ്നേഹിച്ചത് കൊണ്ടാണ് എന്നാണോ നീ കരുതുന്നത്?

അവളുടെ ചോദ്യത്തിന് ഒരു ഉത്തരം ഇല്ലാതെ അരുൺ തലയും താഴ്ത്തി ഇരുന്നു….

“നീ അന്ന് എന്റെ അരുൺ അല്ലായിരുന്നു…. ഞാൻ പരിജയപ്പെട്ട സമയം നീ ഉണ്ടായിരുന്നതിൽ നിന്നും ഒരുപാട് മാറിയിരുന്നു… നിനക്ക് ഈ നാടും…. വീടും…. ഇവിടുള്ള ആളുകളും എല്ലാം കുറച്ചിൽ ആയി തീർന്നിരുന്നു….ആ കൂട്ടത്തിൽ നിനക്ക് വേണ്ടാതായവൾ ആണ് നിലയും…… ”

അവൾ സങ്കടത്തോടെ ഒന്ന് നിർത്തി….

“എനിക്ക് അറിയാവുന്ന അരുൺ അതല്ലായിരുന്നു… അങ്ങനെ ഒരാളുടെ കൂടെ കഴിയാൻ എനിക്കും പ്രയാസം തോന്നിയിരുന്നു…….അത് കൊണ്ട് ഒന്ന് മാറി നിന്നു…… പിന്നെ എന്തൊക്കെ ന്യായീകരണങ്ങൾ നിരത്തിയാലും…. നീ കാരണം മുറിഞ്ഞ ഒരു പെണ്ണിന്റെ ഹൃദയം… അവൾക്ക് നഷ്ടപ്പെട്ട ദിവസങ്ങൾ…. അതിനു നീ ഉത്തരം പറഞ്ഞേ പറ്റുകയൊള്ളു അരുൺ…. അതിനു നീ അർഹിക്കുന്ന ശിക്ഷ തന്നെ ആയിരുന്നു ഇത്…. ”

അവളിൽ പതർച്ചയില്ല…. അരുണിലും മൗനം മാത്രം….

❤❤❤❤❤❤❤❤❤❤❤❤❤

“എത്ര ഒക്കെ നേടീന്ന് പറഞ്ഞാലും ആ ദിവസങ്ങൾ ഓർക്കുമ്പോൾ നെഞ്ചിൽ ഇപ്പോഴും വേദനയാ അച്ചേട്ടാ….. ”

ഉള്ളിലെ വേദന മറച്ചു വെക്കാതെ പറയുന്നവളെ ഹർഷൻ ഒന്ന് കൂടെ തന്നിലേക്ക് ചേർത്ത് കിടത്തി… അഴിഞ്ഞ മുടി ഇഴകൾ അവന്റെ നെഞ്ചിൽ പടർന്നു കിടപ്പുണ്ടായിരുന്നു….

“അത് ഇപ്പോഴും ഞാൻ സ്നേഹിക്കുന്നത് കൊണ്ടല്ല…..സ്നേഹിച്ചു പോയല്ലോ എന്ന് ഓർത്തിട്ടാ…..ആ വേദന എല്ലാം അനുഭവിക്കാൻ സ്വയം കോമാളി ആയല്ലോ എന്നോർത്തിട്ടാ….

നിക്ക് പറ്റില്ല അച്ചേട്ടാ…. എല്ലാം മറന്നിട്ടില്ല വീണ്ടും അയാളോട് ചിരിക്കാനോ… ഒന്നും ഉണ്ടായിട്ടില്ല എന്ന മട്ടെ പെരുമാറാനും…. നില… പാവാ… ആരോടും ഒന്നും പ്രതികരിക്കാത്തവളാ… പക്ഷെ നിക്കും ഇല്ലേ അച്ചേട്ടാ വേദനയും വാശിയും ഒക്കെ…. ”

അവളുടെ ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന വികാരം എന്താണെന്ന് അവന് മനസ്സിലാകുന്നുണ്ടായിരുന്നില്ല

“വെറുതെ ഓരോന്ന് ആലോചിക്കല്ലേ … നിനക്ക് കഴിയില്ലാച്ചാൽ ഞാൻ നിർബന്ധിക്കില്ല കൊച്ചേ..”

അവൻ ഒന്ന് ചെരിഞ്ഞു കിടന്നു അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി കൊണ്ട് പറഞ്ഞു…

അവളും അവനെ ഇറുകെ പിടിച്ചിരുന്നു…

“ന്നാലും ആ ചേച്ചി പാവാട്ടോ…. ന്നോട് വയറ്റിൽ തൊടാൻ ഒക്കെ പറഞ്ഞു…കുട്ടി ഒന്ന് ഇളകിയപ്പോൾ ഒരു കറന്റടിച്ച പോലെ ഒരു കിരികിരിപ്പാ നിക്ക് തോന്നിയത്… അപ്പൊ ചേച്ചിക്ക് എന്താണാവോ തോന്നിയത്… ”

അവൾ ചിന്തയിൽ ആയിരുന്നു… മെല്ലെ തന്റെ കഴുത്തിൽ മുഖം പൂഴ്ത്തി കിടക്കുന്നവന്റെ തലക്ക് പിറകിൽ മെല്ലെ തലോടി….

“കൊച്ചേ…..”

“മ്മ്മ്… ”

അവന്റെ വിളിയിൽ ആലോചനയിൽ എന്ന പോലെ അവൾ മൂളുക മാത്രമായിരുന്നു ചെയ്തത്…

“ഇനിയും ഉറക്കം ഒഴിച്ചാൽ നാളത്തെ ക്ലാസ്സ്‌ അങ്ങ് പോയി കിട്ടും…. കണ്ണടച്ചു കിടക്ക്….”

അവന്റെ വാക്കുകളിൽ അവൾ അനുസരണയോടെ കണ്ണുകൾ അടച്ചു..അവളുടെ കൈകൾ മുടിയിലൂടെ പാഞ്ഞു നടക്കുന്നത് അറിഞ്ഞു തന്നെ അവന്റെ പിടുത്തം അവളിൽ മുറുകുന്നുണ്ടായിരുന്നു…

“നമ്മുടെ കുഞ്ഞ് സൈലന്റ് ആയിരിക്കും അല്ലേടി കൊച്ചേ…. ”

ഇടക്ക് എന്തോ ആലോചിച്ച കണക്കെ ചിരിയോടെ ഹർഷന്റെ വാക്കുകളും ഉണ്ടായിരുന്നു… അത് മാത്രം മതിയായിരുന്നു അവനും ഒരു കുഞ്ഞിനെ ആഗ്രഹിക്കുന്നുണ്ട് എന്ന് മനസ്സിലാക്കാൻ…

അവൾ പുഞ്ചിരിയോടെ മെല്ലെ തലയാട്ടലോടെ അവനെ ഒന്ന് കൂടി തന്നിലേക്ക് ചേർത്തു…

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും…….

രചന : Thasal