ഇവള് ഇത്രയും പോത്തു പോലെ വലുതായില്ലേ എന്നിട്ടും ഒരു സാധനവും സൂക്ഷിയ്ക്കില്ല എന്ന് വെച്ചാൽ കഷ്ടമാണ്

രചന : വിജയ് കുമാർ ഉണ്ണികൃഷ്ണൻ

കളഞ്ഞു പോയ പാദസരം

❤❤❤❤❤❤❤❤❤❤

“രാവിലേ അമ്മയുടെ ഉച്ചത്തിലുള്ള സംസാരവും പെങ്ങളൂട്ടിയുടെ കരച്ചിലും കേട്ടാണ് ഞാൻ ഉണർന്നത്..

“എന്താണ് കാര്യം എന്നറിയാൻ അച്ഛനെ സമീപിച്ചു… അച്ഛാ അവിടേ എന്താണ് പ്രശ്നം..?

“എനിക്കറിയില്ല നിന്റെ അമ്മയും പെങ്ങളും അല്ലേ രണ്ടിനും വഴക്ക് കൂടാൻ എന്തെങ്കിലും കാരണം വേണോ നീ ചെന്ന് അന്വേഷിയ്ക്കൂ..

“അച്ഛൻ പത്രം വായനയിൽ മുഴുകി…

“ഇതെന്താ രാവിലേ ഈ വഴക്ക്

ഞാൻ ഒച്ചയെടുത്തു കൊണ്ട് അടുക്കള വശത്തേയ്ക്ക് ചെന്നു…

“ഡീ നിന്നേ ഇന്ന് ഞാൻ ശരിയാക്കും

അമ്മ ഒരു ചട്ടുകവുമായി നിൽക്കുന്നു…

“പെങ്ങളൂട്ടിയാണെങ്കിൽ കരഞ്ഞു കൊണ്ട് എന്റെ പിറകിൽ ഓടി വന്നു ..

“എന്താണ് അമ്മേ കാര്യം എന്തിനാണ് രാവിലേ ഇവളെ വഴക്ക് പറയുന്നത് ..

“വഴക്ക് പറയുകയല്ല അവളുടെ പുറം അടിച്ചു പൊളിക്കണം… അതാണ് വേണ്ടത്…

എന്താണ് കാര്യം..

“അല്ല മോനേ ഇവള് ഇത്രയും പോത്തു പോലെ വലുതായില്ലേ എന്നിട്ടും ഒരു സാധനവും സൂക്ഷിയ്ക്കില്ല എന്ന് വെച്ചാൽ കഷ്ടമാണ്…

എന്ത് പറ്റി അമ്മേ…

“ഇവളോട് ഞാൻ രാവിലെ പറഞ്ഞതാണ് കുളിമുറിയിൽ കുളിച്ചാൽ മതിയെന്ന്…

“എന്നിട്ടും ഈ അഹങ്കാരി കുളത്തിൽ പോയി കുളിച്ചു അതെങ്ങനാ പോത്തല്ലേ വെള്ളത്തിൽ കിടന്നാലേ തൃപ്തി വരൂള്ളൂ…

“എന്നിട്ട് എന്ത് പറ്റി…

“എന്ത് പറ്റിയെന്നോ കാലിൽ കിടന്ന പാദസരം കളഞ്ഞു..

“കുളത്തിൽ പോയത് കിട്ടുവോ ഇനി…

“അപ്പോൾ വിഷയം പാദസരമാണ്..

“അതെ

“അതിന് ഞാൻ ചൂടായി അപ്പോൾ അവൾ പറയുവാണ് അവളുടെ വല്യേട്ടൻ വാങ്ങി കൊടുത്തതല്ലേ പോയെന്നു പറഞ്ഞാൽ ഇനിയും വാങ്ങി തരുമെന്ന് ..

ഒരെണ്ണം ഞാൻ അങ്ങ് കൊടുത്തു…

“എന്റെ കുഞ്ഞു ഗൾഫിൽ കിടന്നു കഷ്ടപ്പെടുവാണ് ഇവൾക്ക് ഓരോ വരവിനും അവൻ ഇങ്ങനെ എന്തെങ്കിലും കൊണ്ട് കൊടുക്കും കളഞ്ഞു കുളിക്കാൻ അവളും…

“ഇനി അവൻ രാത്രിയിൽ വിളിക്കുമ്പോൾ എന്ത് പറയും.

“അതാണോ കാര്യം അമ്മ വിഷമിക്കാതെ ചേട്ടൻ വിളിക്കുമ്പോൾ ഈ കാര്യങ്ങൾ പറയണ്ടാ നമുക്ക് പരിഹാരം ഉണ്ടാക്കാം…

“എന്ത് പരിഹാരം നീ കുളം വറ്റിയ്ക്കുമോ…

അമ്മ ഒന്ന് അകത്തു പോകൂ…

“ആ ഗവണ്മെന്റ് ജോലിക്കാരൻ ആങ്ങള അല്ലേ ഇനി നീ മേടിച്ചു കൊടുക്കൂ…

“പെങ്ങളോട് ഒരാൾക്ക് മാത്രം പോരല്ലോ ഉത്തരവാദിത്വം

“അമ്മ അകത്തേയ്ക്ക് പോയി…

“ഞാൻ അവളേ ഒന്ന് നോക്കി

അപ്പോളേക്കും അവളുടെ കരച്ചിലും പോയി…

“ഡീ പോത്തേ എന്തിനാടി നീ കുളത്തിൽ പോയത് കുളിക്കാൻ …

ചുമ്മാ ഒരു രസമല്ലേ…

“രസം രണ്ടെണ്ണം തരേണ്ടതാണ്

ഇങ്ങനെ ഉണ്ടോ ഒരു പെണ്ണ്..

ഞാൻ കൈയ്യോങ്ങി…

അവൾ ചിരിച്ചതേയുള്ളൂ അല്ലേലും അവൾക്കറിയാം ഞാൻ തല്ലില്ല എന്ന്

ഞാൻ ആണ് അവളേ നീന്തൽ പഠിപ്പിച്ചത്..

ഞങ്ങൾ രണ്ടു പേർക്കും താഴെയായി ഏറെ വൈകി ജനിച്ചവളാണ് അവൾ..

“വീട്ടിലേ എല്ലാവരുടെയും കാന്താരി…

“മുത്തശ്ശിയുടെ തത്തപെണ്ണ്..

“തത്ത അതാണ് ഓമനപ്പേര്…

“കോളേജിൽ ആയെങ്കിലും കുട്ടിത്തരങ്ങളും പൊട്ടത്തരങ്ങളും ധാരാളം ഉണ്ട്.

“അതെ ഏട്ടാ…

എന്തോന്നാ വിളിച്ചത്..

“ഏട്ടാ എന്ന് ഇഷ്ടം ആയില്ലേ..

“അതല്ല ഈ വിളി പതിവില്ലല്ലോ വേറേ പല പേരുകൾ ആണല്ലോ നീ വിളിക്കാറ്..

ചുമ്മാ രസമല്ലേ..

“അപ്പോളേ എന്നാണ് എനിയ്ക്ക് പാദസരം വാങ്ങി തരുന്നത്..

ഇന്ന് ശമ്പളം കിട്ടുമല്ലോ..

“അമ്പടി പോത്തേ അപ്പോൾ അതാണ് നീ ഈ സ്നേഹം കാണിച്ചത്..

“അതെ പെങ്ങളോടുള്ള ഉത്തരവാദിത്വം ഒരാൾക്ക് മാത്രമല്ല അമ്മ പറഞ്ഞത് കേട്ടില്ലേ…

“അത് കേട്ടു മകള് ഒരുപാട് ആശിയ്ക്കണ്ടാ അമ്മ വെറുതെ പറഞ്ഞതാണ്..

“അപ്പോൾ എന്റെ പാദസരം…

“അതു വേണമെങ്കിൽ കുളത്തിൽ ഇറങ്ങി ഒന്ന് മുങ്ങി തപ്പു അപ്പോൾ കിട്ടും..

അല്ലേലും എനിയ്ക്കറിയാം ഇങ്ങനെ ഒരു പിശുക്കൻ

ജോലി കിട്ടിയിട്ട് ചിലവ് ഒരു ബിരിയാണിയിലും സിനിമയിലും ഒതുക്കി..

ദുഷ്ടൻ…

പോരട്ടെ ബാക്കി പേരുകൾ..

ഒന്നുമില്ല ഞാൻ പോകുവാ

‘അതാണ് നല്ലത് വേഗം പോയി റെഡി ആകൂ കോളേജിൽ പോകണ്ടേ..

“എന്താടാ മോനേ രാവിലേ തത്തയുടെ കരച്ചിൽ കേട്ടത്…

“പാവം മുത്തശ്ശി..

“ഒന്നും അറിഞ്ഞില്ല ഇപ്പോളു ആണ് എണീറ്റത്

“അതെ പിന്നേ മുത്തശ്ശി മുത്തശ്ശിയുടെ തത്തയ്‌ക്ക്‌ ഇത്തിരി പിടിവാശി കൂടുതൽ ആണ്, കുറുമ്പും,

അവളേ വേഗം കൂട്ടിലടക്കേണം…

എന്താടാ കാര്യം…

“കാര്യമൊക്കെ അമ്മ പറയും മുത്തശ്ശി സംസാരിക്കാൻ സമയമില്ല വൈകുന്നേരം ബാക്കി പറയാട്ടോ..

ഒരുങ്ങി ഇറങ്ങി ഞാൻ അവളേ വിളിച്ചു…

ഡീ വരുന്നുണ്ടോ..

എനിക്ക് സമയം പോയി…

“ഞാൻ വരുന്നില്ല നിങ്ങളു പൊക്കോ ഞാൻ എന്റെ വണ്ടിയിൽ പൊക്കോളാം..

“സാധാരണ ഞാൻ വരും മുമ്പേ വണ്ടിയിൽ കയറി ഇരിയ്ക്കുന്നവളാണ്…

അമ്മേ ദേ ഇവൾ പറഞ്ഞത് കേട്ടോ തന്നേ പോകാമെന്നു.. വണ്ടിയിൽ..

“എന്റെ പിശുക്കാ ഞാൻ ഒന്നും പറഞ്ഞില്ലേ രാവിലേ കിട്ടിയതിന്റെ ക്ഷീണം ഇത് വരേ മാറിയിട്ടില്ല

ഞാൻ ഇപ്പോൾ വരാം…

അങ്ങനെ വഴിക്കു വാ. .

അവൾ അകത്തേക്ക് ഓടി..

“അല്ലേലും അച്ഛൻ വണ്ടി എടുത്തു കൊടുത്തുവെങ്കിലും നാല് km ദൂരെയുള്ള കോളേജിൽ തന്നേ വിടില്ല…

“അതിനു അമ്മ സമ്മതിയ്ക്കില്ല, മുത്തശ്ശിയും…

അതവൾക്കും അറിയാം…

ഇറങ്ങുമ്പോൾ

തത്തേ രാവിലേ എന്തായിരുന്നു പ്രശ്നം…

അതൊക്കെ വൈകുന്നേരം സംസാരിയ്ക്കാം മുത്തു..

“അവൾ പതിവ് ഉമ്മ മുത്തശ്ശിയ്ക്കു നൽകി എന്റെ വണ്ടിയിൽ കയറി..

എന്താടി നിനക്കൊരു ഗൗരവം…

“അല്ല എനിക്ക് രണ്ടു ആങ്ങളമാർ ഉണ്ട്

ഒരാൾ എന്തെങ്കിലും വാങ്ങി തരും നീയോ…

അതാണോ കാര്യം..

അതെ അത് തന്നെയാണ് കാര്യം…

“ഇവിടെ എല്ലാ കുട്ടികൾക്കും ആങ്ങളമാർ ഉണ്ട് അവർ ഒന്നിച്ചു എവിടെയൊക്കെയാണോ പോകുന്നത് അറിയാമോ..

അതിനു

നിന്റെ ആഗ്രഹം എന്താണ് എവിടെ പോകണം…

കളിയാക്കല്ലേ..

കാര്യം പറ പെണ്ണേ…

എനിയ്ക്ക് എറണാകുളം പോകണം..

അവിടേ എന്ത് കാണാൻ ആണ് ഇത്രയും ..

കൊള്ളാം

അവിടേ അല്ലേ കാണാൻ

നിനക്ക് എന്താണ് കാണേണ്ടത്..

എനിയ്ക്ക് ലുലുമാൾ കാണണം, മെട്രോയിൽ കയറണം, ഇതൊക്കെ…

അത്രേയുള്ളൂ…

അതെ അത്രയും മാത്രം…

ഇത് ചെറിയ ആഗ്രഹം അല്ലേ..

“വണ്ടി കോളേജിൽ പുറത്തു എത്തിയപ്പോൾ തിടുക്കത്തിൽ നടന്നു പോകുന്ന അവളേ ഞാൻ പുറകിൽ നിന്നും വിളിച്ചു…

ഡി പോത്തേ..

എന്താ

നാളെ അവധി എടുത്തോളൂ കേട്ടോ

നമുക്ക് പോയി കളയാം..

കൂട്ടത്തിൽ ആ പാദസരത്തിന്റെ കാര്യവും പരിഹരിയ്ക്കാം… അമ്മയോട് പറയണ്ടാ…

ഇനി അതിന്റെ പേരിൽ പിണങ്ങേണ്ട..

“പിന്നേ പാദസരം ഇനിയും കുളത്തിൽ കളഞ്ഞാൽ നിന്നേ കൊണ്ട് തന്നേ ഞാൻ തപ്പിയെടുപ്പിക്കും…

“എന്നാൽ പിന്നേ വേഗം ക്ലാസ്സിൽ പൊക്കോളൂ..

വൈകുന്നേരം കാണാം..

“അവൾ കോളേജ് വരാന്തയിലൂടെ നടന്നു നീങ്ങുന്നത് ഞാൻ നോക്കി നിന്നു…

അങ്ങനെ കളഞ്ഞു പോയ പാദസരത്തിന് ഒരു താത്കാലിക പരിഹാരം ആയി…

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : വിജയ് കുമാർ ഉണ്ണികൃഷ്ണൻ