തൊട്ടാവാടി, തുടർക്കഥ, ഭാഗം 18 വായിക്കൂ…

രചന : ഭാഗ്യലക്ഷ്മി

“എൻ്റെ ഏട്ടത്തീ… ഇനീം കുഴപ്പം ഏട്ടന് ആണെങ്കിലോ..?” റയാൻഷ് സങ്കടം അഭിനയിച്ച് കൊണ്ട് പറഞ്ഞു…

“ങേ… ആവുമോ…? എനിക്കും അത് തോന്നാതിരുന്നില്ല…” ഇഷാനി സങ്കടത്തോടെ പറഞ്ഞു.

“ഏട്ടത്തി ചേട്ടനോട് ചോദിച്ചില്ലേ ഇതേ പറ്റി..?”

“ചോദിച്ചു…പക്ഷേ ഇതേ പറ്റി ചോദിക്കുമ്പോൾ ആദി ദേഷ്യപ്പെടുവാ… ആദിക്ക് കുഴപ്പമൊന്നും ഇല്ലെന്നാ പറയുന്നെ… ഞാൻ വിളിച്ചതാ ഡോക്ടറെ കാണാൻ… പക്ഷേ വന്നില്ല…”

ഓഹോ… എന്തായാലും നിനക്കിത് ഉറപ്പിച്ച് പറയാൻ പറ്റും ചേട്ടാ.. നിനക്ക് കുട്ടികൾ ഉണ്ടാവുമോ എന്ന കാര്യത്തിൽ ഈ വീട്ടിൽ ആർക്കും സംശയമില്ല… ഏട്ടത്തിക്ക് ഒഴികെ… ആ ഒഴികെ ആണ് ഇനിയും നിന്നെ വട്ടം ചുറ്റിക്കാൻ പോകുന്നത്… നിനക്കിട്ട് അടി തരാനുള്ള വടി ഈശ്വരനായിട്ട് എൻ്റെ കൈയ്യിൽ കൊണ്ട് തന്നിട്ട് ഞാനത് മുതലാക്കാതിരുന്നാൽ ശരിയാവില്ലല്ലോ.. ഈ എരിതീയിൽ എണ്ണ ഒഴിക്കുന്ന പരിപാടി പൊളിയാണ്… റയാൻഷ് ചിരിയോടെ ചിന്തിച്ചു…

“എന്താ റയാൻ ആലോചിക്കുന്നെ..?”

“അല്ല ഏട്ടത്തീ… ഞാൻ ആലോചിക്കുവായിരുന്നു ഈ ചേട്ടന് എങ്ങനെ ഉറപ്പിച്ച് പറയാൻ കഴിയും കുഴപ്പമൊന്നും ഇല്ലെന്ന്…? അതിന് എന്തേലും തെളിവുണ്ടോ ചേട്ടൻ്റെ കൈയ്യിൽ…?”

“അതും ശരിയാണല്ലോ… എങ്ങനെ ഉറപ്പിച്ച് പറയാൻ പറ്റും..?”

“അതാണ്… എൻ്റെ ബലമായ സംശയം ചേട്ടന് എന്തോ കുഴപ്പമുണ്ട്… അത് ഏട്ടത്തിയിൽ നിന്ന് മറച്ച് വെയ്ക്കാൻ വേണ്ടിയാണ് ചേട്ടൻ ഡോക്ടറുടെ അടുത്ത് വരാഞ്ഞത്…”

“ആകുമോ…?” ഇഷാനി സംശയത്തോടെ ചോദിച്ചു..

“അല്ലെങ്കിൽ പിന്നെ എന്താ..? ഇനീം കുഴപ്പം ഒന്നും ഇല്ലായെങ്കിൽ ചേട്ടനോട് തെളിവ് തരാൻ പറയുക… ”

“പക്ഷേ ഇനിയും ഇതേപ്പറ്റി സംസാരിക്കരുതെന്ന് ആദി വാണിംഗ് തന്നേക്കുവാ…”

“എന്നും വെച്ച് ഏട്ടത്തി ഒന്നും ചോദിക്കാതെ ഇരിക്കാമോ…? ചേട്ടൻ്റെയും എട്ടത്തിയുടെയും ഒരു കുഞ്ഞിക്കാല് കാണാൻ ഞാൻ എത്ര മാത്രം ആഗ്രഹിക്കുന്നെന്ന് അറിയാമോ ഏട്ടത്തീ…. എൻ്റെ ആദി മോന് ഒരു കൂട്ട് വേണ്ടേ ഏട്ടത്തീ… വേണ്ടേ…”

“വേണം… റയാൻ വേണം..”

“അതു കൊണ്ട് ഏട്ടത്തീ എപ്പോഴും ചേട്ടനോട് ഇത് തന്നെ ചോദിച്ചോണ്ട് ഇരിക്കണം കേട്ടോ… ഇനീം വല്ല കുഴപ്പോം ഉണ്ടെങ്കിൽ നമ്മുക്ക് ചികിത്സിക്കാമെന്നേ… ഏട്ടത്തി ടെൻഷൻ ആവണ്ട…”

“Ok റയാൻ…”

❤❤❤❤❤❤❤❤❤❤❤❤

“അമ്മേ വല്ല വഴിപാടും ഉണ്ടോ കുട്ടികൾ ഉണ്ടാവാൻ..?” ഇഷാനി പത്മിനിയോട് ചോദിച്ചു…

“വഴിപാടൊക്കെ ഉണ്ട് മോളെ… മോള് വിഷമിക്കണ്ട… അമ്മ വഴിപാടെക്കെ നേരാം… എല്ലാം അങ്ങ് രണ്ട് പേരും കൂടെ നടത്തിയാൽ മതി…”

“ശരി അമ്മേ…”

❤❤❤❤❤❤❤❤❤❤❤

രാവിലത്തെ breakfast എടുത്ത് വെയ്ക്കുന്ന തിരക്കിലാണ് ഇഷാനിയും ധാനിയും…

ഇട്ടിരിക്കുന്ന ബ്ലാക്ക് കോട്ട് ഒന്നും കൂടെ ചേർത്ത് പിടിച്ചു കൊണ്ട് ആദർശ് താഴേക്ക് വന്നു…

എപ്പോഴത്തെയും പോലെ തന്നെ മുഖമാകെ വലിഞ്ഞ് മു*റുകി ഇരിക്കുവാണ്…

ചേട്ടൻ നല്ല ചൂടിലാണല്ലോ…. റയാൻഷ് ഓർത്തു…

എല്ലാവരുടെയും പ്ലേറ്റിലേക്ക് ദോശയും സാമ്പാറും വിളമ്പി…

ആദർശ് പതിവ് പോലെ തന്നെ ആരെയും ശ്രദ്ധിക്കാതെ ഭക്ഷണം കഴിക്കാൻ തുടങ്ങി…

“അന്നാലും കുഞ്ഞുങ്ങൾ ഉണ്ടാവാൻ ഇനീം എന്താണോ ചെയ്യണ്ടത്..?” ഇഷാനി ആരോടെന്നില്ലാതെ പറഞ്ഞു…

“എല്ലാം ശരിയാവും മോളെ… നീ സങ്കടപ്പെടണ്ട…” രവീന്ദ്രൻ പറഞ്ഞു.

“അതെ അച്ഛാ… ഇനീം അങ്ങനെ ആശ്വസിക്കാം…വല്ലോം വേണോ ആദീ..?” ഇഷാനി ചോദിച്ചു…

“വേണ്ട…” ആദർശ് പറഞ്ഞു…

“എൻ്റെ ഏട്ടത്തീ… ദേ മുരിങ്ങയ്ക്ക…!! അതങ്ങോട്ട് ചേട്ടൻ്റെ പ്ലേറ്റിലേക്ക് വിളമ്പേട്ടത്തി…

ബെസ്റ്റാ…” റയാൻഷ് ആദർശിനെ നോക്കി ചിരിയോടെ പറഞ്ഞു…

ആദർശ് ദേഷ്യത്തിൽ പല്ല് ഞെരിച്ചു…

“ആണോ..?” ഇഷാനി റയാൻഷിനോട് ചോദിച്ചു…

“അതെ ഏട്ടത്തീ…. ചേട്ടന് കുറച്ച് ഏറെ വിളമ്പിക്കോ… ഒരു ഉന്മേഷം ഒക്കെ വരട്ടെന്നേ..”

ഇഷാനി കേൾക്കേണ്ട താമസം സാമ്പാറിലുള്ള മുരിങ്ങയ്ക്ക നുള്ളിപ്പെറുക്കി വിളമ്പി…

“നാളെ ഞാൻ മുരിങ്ങയ്ക്കാ തീയൽ വെയ്ക്കാം കേട്ടോ….” ഇഷാനി ആദർശിനെ നോക്കി ചിരിയോടെ പറഞ്ഞു…..

“എന്തിനാ തീയൽ മാത്രം ആക്കുന്നേ.. മുരിങ്ങയ്ക്കാ കൊണ്ടൊരു സദ്യ തന്നെ ആകട്ടെ….”

റയാൻഷ് ചിരിയോടെ പറഞ്ഞതും ധാനി അവനെ കൂർപ്പിച്ച് നോക്കി…

“എന്താ മോളെ ഞാനും തിന്നണോന്ന് ആണോ…?” റയാൻഷ് കുറുമ്പോടെ ധാനിയുടെ കാതിൽ ചോദിച്ചതും അവൾ നാണത്താൽ കുതിർന്ന ചിരിയോടെ മിഴികൾ താഴ്ത്തി….

“ഇതിപ്പം കുട്ടികൾ എന്നൊക്കെ പറഞ്ഞാൽ ഭാഗ്യം ആണ് ചേട്ടത്തീ…. നമ്മൾ ആഗ്രഹിക്കുമ്പോൾ കിട്ടില്ല… എന്നാൽ കുട്ടികളുടെ വില അറിയാത്ത ചിലർക്കോ കൊടുക്കുകയും ചെയ്യും..”

റയാൻഷ് സങ്കടം അഭിനയിച്ച് പറഞ്ഞു..

“കുട്ടികളുടെ വില അറിയാത്തവരോ..?”

ഇഷാനി ചോദിച്ചു…

“അതെ ഏട്ടത്തീ… സ്വന്തം മക്കളെ തള്ളിപ്പറയുന്ന ആൾക്കാർ ഇല്ലേ…അവരൊക്കെ….” റയാൻഷ് മുന വെച്ച് പറഞ്ഞു…

“ങേ… അങ്ങനെ ആൾക്കാൾ ഉണ്ടാവുമോ..?”

“ഉണ്ടാവുമോന്നോ…? അവരെയൊക്കെ സാധാരണ ആൾക്കാരുടെ ഗണത്തിൽ പെടുത്താൻ പറ്റില്ല… ചില കണ്ണീച്ചോരയില്ലാത്ത പന്ന….”

ആദർശ് ഇരുന്ന് വിയർക്കുകയായിരുന്നു..

“ശൊ ! അങ്ങനെയുള്ളവരെ ഒന്നും വെറുതെ വിടരുത്… ദുഷ്ട ജന്മങ്ങൾ…” ഇഷാനി ദേഷ്യത്തിൽ പറഞ്ഞു…

“അതെ… അവരെ തീർച്ചയായും ശിക്ഷിക്കണം… അങ്ങനെയുള്ളവരൊക്കെ ഇഞ്ചിഞ്ചായി ഉരുകണം.. അല്ലേ ഏട്ടത്തീ…?”

“ശരിയാ ഉരുകി ഉരുകി ചാവണം…”

” ഇവിടെ ചേട്ടനും ഏട്ടത്തിയും ഒക്കെ ഒരു കുഞ്ഞിന് വേണ്ടി അത്ര മാത്രം ആഗ്രഹിക്കുമ്പോഴാ ചില നട്ടെല്ലില്ലാത്ത തെണ്ടികൾ ഒക്കെ കുഞ്ഞുങ്ങളെ വേണ്ടാന്ന് വെയ്ക്കുന്നത്…so sad ഏട്ടത്തീ..”

“അതെ റയാൻ… അല്ല ആദീ തൻ്റെ കോടതിയിൽ അങ്ങനെയുള്ളവർക്ക് എന്ത് ശിക്ഷയാ നൽകുന്നത്…?” ഇഷാനി ആദർശിനോട് ചോദിച്ചതും ആദർശ് മുഖമുയർത്താതെ അസ്വസ്ഥതയോടെ തലയിൽ കരം ചേർത്തു…

“ചേട്ടൻ്റെ കോടതിയിൽ അവർക്ക് ശിക്ഷയൊന്നും ഉണ്ടാവില്ല ഏട്ടത്തീ…!! അവരൊക്കെ പുണ്യാത്മാക്കൾ ആയിരിക്കും…” റയാൻഷ് ആദർശിനെ നോക്കി പുച്ഛത്തോടെ പറഞ്ഞു…

“Just stop this conversation…!!” ദേഷ്യത്തിൽ ടേബിളിൽ അടിച്ചു കൊണ്ട് ആദർശ് എഴുന്നേറ്റു

അവൻ ക്രോധത്തോടെ റയാൻഷിനെ നോക്കി… ശേഷം ഇഷാനിയെയും….

ഇഷാനി സ്തംഭിച്ച് ആദർശിൽ തന്നെ മിഴികൾ നട്ടു..

“എന്ത് പറ്റി ആദീ..? എന്തിനാ ദേഷ്യപ്പെടുന്നെ…?”

ആദർശ് ഒന്നും മിണ്ടാതെ പുറത്തേക്കിറങ്ങി പോയി…

റയാൻഷ് ആ കാഴ്ച ഒരു പുഞ്ചിരിയോടെ നോക്കി നിന്നു…

അപ്പോൾ എല്ലാം സെറ്റ്..!! ഇന്നത്തേക്ക് ഇത്ര മതി… ബാക്കി നാളെ…!! അതും ഓർത്തവൻ ഭക്ഷണം കഴിക്കുന്നത് തുടർന്നു…

“ആ… ആദിക്ക് എന്താ പറ്റിയെ..?” ഇഷാനി ചോദിച്ചു…

“അത് ചേട്ടനല്ലേ അറിയൂ ഏട്ടത്തീ… ഇനീം മുരിങ്ങയ്ക്കാ തീയൽ ഇല്ലത്തോണ്ടാണോ എന്തോ…” റയാൻഷ് പറഞ്ഞു…

ആദർശ് പോയത് കണ്ടതും പത്മിനിയും ഭക്ഷണം മതിയാക്കി എഴുന്നേറ്റു…

അത് കണ്ടതും പതിയെ എഴുന്നേല്ക്കാൻ തുടങ്ങിയ ധാനിയെ റയാൻഷ് പിടിച്ചിരുത്തി…

“അതെ ഭക്ഷണം വേസ്റ്റാക്കുന്നത് ശരിയല്ല… അതിൻ്റെ വില ഞങ്ങളെക്കാളും നന്നായി നിനക്കറിയാം…so മുഴുവൻ അങ്ങ് കഴിച്ചാട്ടെ…. പിന്നെ അമ്മയും ചേട്ടനും കഴിച്ചേൻ്റെ ബാക്കി ഇവിടുത്തെ പട്ടിക്ക് കൊടുത്തേക്കാം…” റയാൻഷ് ധാനിയോട് പറഞ്ഞു..

“അല്ല ഏട്ടത്തി എന്താ ഇങ്ങനെ കുന്തം വിഴുങ്ങിയത് പോലെ ഇരിക്കുന്നെ..? അങ്ങോട്ട് തട്ട് ഏട്ടത്തീ… ചേട്ടൻ diet ൽ ആണെന്ന് വെച്ച് ഏട്ടത്തിയും ഇങ്ങനെ പട്ടിണി കിടക്കാൻ തുടങ്ങിയാലോ..?” റയാൻഷ് ചോദിച്ചു..

ഇഷാനി ഒന്ന് ഇളിച്ചു കൊണ്ട് ബാക്കി കഴിക്കാൻ തുടങ്ങി…

❤❤❤❤❤❤❤❤❤❤

“അ.. മ്മ…അമ്.. മ്മ…” ആദി മോൻ ധാനിയെ വിളിച്ചതും റയാൻഷും ധാനിയും ഒരു പുഞ്ചിരിയോടെ പരസ്പരം നോക്കി..

“ആഹ്… അച്ഛൻ്റെ ആദി മോൻ ഇങ്ങ് വന്നേ… എന്തൊക്കെയാ മോനൂന് അച്ഛൻ വാങ്ങിയതെന്ന് അറിയാമോ..? പുതിയ ഉടുപ്പേ… പുതിയ ഷൂസേ… പിന്നെ പുതിയ പാവ…”

“കാറ്… കാറ്…” ആദി മോൻ പറഞ്ഞു…

“ആഹ്… കാറ് അച്ഛൻ നാളെ വാങ്ങാട്ടോ.. ഇപ്പോൾ അച്ഛൻ്റെ മോൻ പുതിയ ഉടുപ്പിട്ടേ…”

റയാൻഷ് അതും പറഞ്ഞ് പുതിയതായി വാങ്ങിയ ബ്ലൂ കളർ ഷർട്ടും കുഞ്ഞി പാൻ്റും ആദി മോനെ ധരിപ്പിച്ചു…

മുഖത്തല്പ്പം പൗഡർ ഇട്ട് കൊടുത്തു…

റയാൻഷ് കുഞ്ഞിൻ്റെ കവിളിൽ ഒരു കറുത്ത പൊട്ടും വെച്ചു…

ധാനി ആ കാഴ്ചകൾ ഒരു പുഞ്ചിരിയോടെ നോക്കി നിന്നു…

“ധാനീ… ഇങ്ങ് വന്നേ നീ..”

ധാനി റയാൻഷിൻ്റെ അടുക്കലേക്ക് നടന്നു…

“ഇവിടെ ഇരിക്ക് ധാനീ…” അവൻ സ്നേഹത്തോടെ പറഞ്ഞു….

ധാനി കട്ടിലിൻ്റെ ഓരത്തായി ഇരുന്നു…

റയാൻഷ് കൈയ്യിലുള്ള ബോക്സ് തുറന്ന് അവൻ വാങ്ങിയ പാദസരം കൈയ്യിലെടുത്തു….

അത്ഭുതത്തോടെ തന്നെ നോക്കുന്ന അവളുടെ പാദങ്ങളിലേക്ക് റയാൻഷ് പാദസരം അണിയിച്ചു… ശേഷം അവൻ്റെ ചുണ്ടുകൾ അവിടേക്ക് ചേർത്തു…

ധാനി നി*റമിഴികളോടെ റയാൻഷിനെ നോക്കി…

“I love you….” റയാൻഷ് കൺചിമ്മിക്കൊണ്ട് അവളോട് പറഞ്ഞു..

ലൈക്ക് കമന്റ്‌ ചെയ്യണേ

(തുടരും)

രചന : ഭാഗ്യലക്ഷ്മി