അറിയാതെ, തുടർക്കഥ, ഭാഗം 44 വായിച്ചു നോക്കൂ…

രചന : Thasal

ആദ്യമായി അവൾക്ക് മുന്നിൽ അവന്റെ കണ്ണുകൾ നിറഞ്ഞു…. അത് സന്തോഷം കൊണ്ടായിരുന്നു…. നിറഞ്ഞ കണ്ണുകളോടെ അവളുടെ നെറ്റിയിലും നെറുകയിലും ചുംബനങ്ങൾ വർഷിക്കുമ്പോൾ ആനന്ദം നിറഞ്ഞ അവളുടെ കണ്ണുകളിലും കണ്ണുനീർ ഉരുണ്ടു കൂടി…. ആ മനുഷ്യന്റെ സ്നേഹത്തിന് മുന്നിൽ വീണ്ടും വീണ്ടും തോൽക്കുകയായിരുന്നു അവൾ…

അവളും അവന്റെ കവിളിൽ ആയി പല പ്രാവശ്യം ചുണ്ടുകൾ ചേർത്തു…. തനിക്കായി ഈ സന്തോഷങ്ങൾ എല്ലാം നൽകിയവനോടുള്ള അടങ്ങാത്ത പ്രണയത്തോടെ….

“എപ്പോഴാ അറിഞ്ഞേ….. ”

ഇടക്കുള്ള അവന്റെ ചോദ്യത്തിൽ അവൾ മുഖം അവന്റെ നെഞ്ചോട് ചേർത്ത് വെച്ചു…

അപ്പോഴും അവന്റെ കൈകൾ അവളുടെ ഉദരത്തേ പൊതിഞ്ഞു പിടിച്ചിരുന്നു….

“നിക്ക് കുറച്ചു ദിവസായി സംശയം ണ്ടായിരുന്നു അച്ചേട്ടാ…. ആദ്യം തന്നെ അച്ചേട്ടനോട് പറഞ്ഞിട്ട്…

പിന്നെ ഇല്ല എങ്കിൽ സങ്കടം ആവൂലെ… അതോണ്ട് പറയാതിരുന്നതാ…. ഇന്ന് ഞാൻ കാർഡ് വാങ്ങി ടെസ്റ്റ്‌ ചെയ്തു നോക്കി… മൂന്നെണ്ണം വാങ്ങിയതിലും പോസിറ്റീവാ…. ”

വാക്കുകൾക്കിടയിൽ പോലും അവളുടെ അധരങ്ങൾ അവന്റെ നെഞ്ചിൽ പതിഞ്ഞു കൊണ്ടിരുന്നു…

സന്തോഷം ആയിരുന്നു രണ്ട് പേരിലും… എങ്ങനെ പ്രകടിപ്പിക്കണം എന്ന് പോലും അറിയാൻ കഴിയാത്തത്ര സന്തോഷം…

“അമ്മ… അമ്മയോട് ഞാൻ പറഞ്ഞില്ല… അയ്യോ…. ”

എന്തോ ഓർത്ത കണക്കെ ബെഡിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചവളെ അവൻ പിടിച്ചു വെച്ചു…

“അമ്മ ഉറങ്ങി കാണും കൊച്ചേ…. നാളെ നമുക്ക് രണ്ടാൾക്കും ചേർന്നു പറയാം… ന്താ… ”

അവളെ തന്നിലെക്ക് ചേർത്ത് കൊണ്ട് അവൻ പറയുമ്പോൾ അവളുടെ ചുണ്ടിലും കുഞ്ഞ് പുഞ്ചിരി നിറഞ്ഞു…. അവന്റെ കൈകൾ അവളെ മുറുക്കാതെ തന്നെ ചുറ്റി പിടിച്ചു… അപ്പോഴും ഒരു കൈ അവളുടെ ഉദരത്തേ പൊതിഞ്ഞിരുന്നു….

വാക്കുകൾ കൊണ്ട് സന്തോഷം അറിയിക്കാൻ കഴിയുന്നില്ല…. നാടകം കണക്കെ അമിതമായ സ്നേഹ പ്രകടനങ്ങൾക്കോ….സ്ഥാനം ഇല്ല….പക്ഷെ ഉള്ളിലെ അടങ്ങാത്ത സന്തോഷം പരസ്പരം അറിയിക്കാൻ അവർക്ക് സാധിക്കുന്നുണ്ടായിരുന്നു….

“കണ്ണ് മിഴിച്ചു കിടക്കാതെ ഉറങ് കൊച്ചേ…. ”

അവനെ മാത്രം നോക്കി കിടക്കുന്ന അവളുടെ കണ്ണുകളിൽ ഒന്ന് തലോടി അവൻ പറഞ്ഞു കൊണ്ട് അവളുടെ മുഖം കഴുത്തിടുക്കിലേക്ക് ചേർത്ത് വെച്ചു….

മെല്ലെ നിശ്വാസം ശാന്തമായതും അവൾ ഉറങ്ങി എന്ന് മനസ്സിലായി അവൻ അവളെ തന്നിൽ നിന്നും അടർത്തി മാറ്റി ആ മുഖത്തേക്ക് പ്രണയത്തോടെ നോക്കി…

അന്ന് രാത്രി അവന് ഉറങ്ങാൻ സാധിക്കുന്നുണ്ടായിരുന്നില്ല…. ഉള്ളിൽ നിറഞ്ഞ സന്തോഷത്തോടെ തന്റെ പ്രണയത്തേ നോക്കി കാണുകയായായിരുന്നു…. ഇടയ്ക്കിടെ അവളുടെ ഉദരത്തേ തലോടുന്നുണ്ടായിരുന്നു…

❤❤❤❤❤❤❤❤❤❤❤❤❤❤

“ന്നാലും… ഹോസ്പിറ്റലിൽ പോയി ഒന്നൂടെ കൺഫോം ചെയ്യണം…എനിക്ക് ഉറപ്പാ… ണ്ടാകും…

ഞാൻ… ഞാൻ.. എന്തേലും ണ്ടാക്കട്ടെ…. ”

അമ്മയോട് പറഞ്ഞതും സന്തോഷം കൊണ്ട് നി=റഞ്ഞ കണ്ണുകൾ തുടച്ചു വെപ്രാളത്തോടെ അവർ എന്തെല്ലാമോ പറയുന്നുണ്ട്… നിലയും ഹർഷനും ഒരു പുഞ്ചിരിയോടെ അമ്മയെ നോക്കി…

“അതിന് അമ്മ ന്തിനാ കരയുന്നെ…. !!?”

കളിയാക്കലോടെ ഹർഷൻ ചോദിക്കുമ്പോൾ അമ്മ പുഞ്ചിരിയോടെ കണ്ണുകൾ തുടച്ചു…

“സന്തോഷം കൊണ്ടാടാ ചെക്കാ…. മോള് പോയി ഡ്രസ്സ്‌ ഒക്കെ മാറ്റിയിട്ട് വന്നേ…. ഇവൻ ഹോസ്പിറ്റലിൽ കൊണ്ട് പോകും… വേഗം വാ… ”

അമ്മ അവളുടെ നെറുകയിൽ ഒന്ന് തലോടി കൊണ്ട് പറഞ്ഞു… അവൾ അമ്മയുടെ കയ്യിൽ പിടിച്ചു കൊണ്ട് ഒന്ന് പുഞ്ചിരിച്ചു…

“ന്റെ കൂടെ അമ്മയും വരണം.

“ഞാനോ… ഞാൻ ന്തിനാ… ഹർഷൻ ണ്ടല്ലോ… ”

“എനിക്ക് പ്രസവിച്ചു ഒന്നും ശീലമില്ലന്നേ… അവൾക്ക് അതിൽ എക്സ്പീരിയൻസ് ഉള്ളവരയെ പറ്റുവൊള്ളൂ….അമ്മയും വാ… ഞാൻ ”

അവനും തമാശ എന്നോണം പറഞ്ഞതും അമ്മ അവന്റെ കയ്യിൽ കുഞ്ഞ് ഒരു അടി വെച്ചു കൊടുത്തു…

“ഒരു കണക്കിന് ഞാൻ പോണത് തന്നെയാ നല്ലത്… നീ എങ്ങാനും പോയാൽ… ഇത് ചെയ്യരുത്… അത് ചെയ്യരുത്…. നടക്കരുത്… ഇരിക്കരുത്.. അനങ്ങരുത്…എന്നൊക്കെ പറഞ്ഞു ഈ പെണ്ണിനെ ഇല്ലാതെയാക്കും… ”

അമ്മയുടെ സംസാരം കേട്ടു ഹർഷൻ ഒന്ന് നെറ്റി ചുളിച്ചു മീശ പിരിച്ചു കൊണ്ട് നിലയെ നോക്കി…

“ആണോടി…. ”

കള്ള നോട്ടത്തോടെയുള്ള അവന്റെ ചോദ്യത്തിൽ നില പുഞ്ചിരിയോടെ ഒന്ന് കണ്ണ് ചിമ്മി കാണിച്ചു…

അവൻ ആസ്വദിക്കുകയായിരുന്നു അവരുടെ സംസാരവും… തന്നിൽ ഒതുങ്ങി നിൽക്കുന്ന ആ അമ്മയുടെയും മകന്റെയും ലോകവും….

❤❤❤❤❤❤❤❤❤❤❤❤❤❤

“ഇത് എന്താ അച്ചേട്ടാ…. ഫ്രൂട്ട്സ് കട തന്നെ ഉണ്ടല്ലോ…. ”

കവർ നിറയെ ഫ്രൂട്ട്സും വാങ്ങി കാറിൽ കയറിയ ഹർഷനെ കണ്ടു നില അത്ഭുതത്തോടെ ചോദിക്കുമ്പോൾ പിന്നിൽ ഇരുന്ന അമ്മ കവർ വാങ്ങി വെച്ചു കൊണ്ട് ചിരിച്ചു…

“ഡോക്ടർ പറഞ്ഞത് കേട്ടതല്ലേ നീ…. ഈ സമയത്ത് ഇതൊക്കെ നല്ലതാ…. എന്റെ വാവ നിന്നെ പോലെ ഈർക്കിളി കോലം ആകണ്ട….ഇച്ചിരി ആരോഗ്യം ഒക്കെ വേണം…. ”

അവനും കാർ മുന്നോട്ട് എടുക്കുന്നതിനിടയിൽ പറഞ്ഞു…

“ഞാൻ ഈർക്കിളി ഒന്നും അല്ല…. ”

“ഓഹ്… കണ്ടാലും പറയും….”

അവനും തമാശ എന്നോണം പറയുമ്പോൾ കണ്ണാടിയിലൂടെ അമ്മയെ നോക്കി അമ്മയുടെ നോട്ടം പുറത്തേക്ക് ആണ് എന്ന് ഉറപ്പിച്ചു കൊണ്ട് നിലയുടെ നഖങ്ങൾ മെല്ലെ അവന്റെ കയ്യിൽ ഒന്ന് പതിഞ്ഞു….

അവൻ ചിരിക്കുകയായിരുന്നു….

“നീ ഒന്ന് വാ തുറക്കാൻ അല്ലേഡി ഞാൻ ഓരോന്ന് പറയുന്നേ…. ”

അവന്റെ സ്വരം നന്നേ താഴ്ന്നിരുന്നു… അവളിലും കുറുമ്പ് നിറഞ്ഞ ഒരു ചിരി വിടർന്നു…

യാത്രയിൽ ഉടനീളം അമ്മയുടെയും മകന്റെയും കേറിങ് അവൾ ആസ്വദിക്കുകയായിരുന്നു….ഇടയ്ക്കിടെ കുടിക്കാൻ വേണോ… കഴിക്കാൻ വേണോ എന്ന ചോദ്യം ആണ് അമ്മയിൽ നിന്ന് എങ്കിൽ ഹർഷന്റെ കണ്ണുകൾ ഇടയ്ക്കിടെ അവളിലേക്ക് തന്നെ പാറി വീഴുന്നുണ്ടായിരുന്നു…

❤❤❤❤❤❤❤❤❤❤❤❤❤❤

“രണ്ട് മാസം വളർച്ചയുണ്ട് എന്നാ പറഞ്ഞത്… കുഴപ്പം ഒന്നും ഇല്ല…. ഇപ്പോഴാ പോയി വന്നേ…

മ്മ്മ്…. രണ്ട് ഗുളികകൾ എഴുതീട്ടുണ്ട്….ശർദ്ധി ഒന്നും തുടങ്ങിയിട്ടില്ല……അത് ഇല്ലാതിരുന്നാൽ മതിയായിരുന്നു…… ”

അമ്മ ഫോണിൽ ആണ്…. ഹർഷൻ നിലക്ക് വേണ്ടാ ഗുളികകളും ഫ്രൂട്ട്സും എല്ലാം റൂമിൽ തന്നെ ഒരുക്കി വെക്കുന്ന തിരക്കിൽ ആണ്… നില ആണേൽ ഹർഷൻ ചെയ്യുന്നതും നോക്കിയുള്ള ഇരിപ്പാണ്.

“ന്റെ അച്ചേട്ടാ…. ന്തിനാ ഇതൊക്കെ റൂമിൽ കൊണ്ട് വന്നത്…. ഞാൻ പുറത്തേക്ക് ഇറങ്ങില്ലേ…. ”

അവൾ താടിക്ക് കൈ കൊടുത്തു ഇരുന്നു കൊണ്ട് പറഞ്ഞു…

“ഇത് എന്റെ ഒരു സമാധാനത്തിന്…..പിന്നെ ഇത് നീ കഴിക്കുന്നുണ്ടോ എന്ന് എനിക്കും അറിയണ്ടെ… നാക്ക് കുറവ് ആണ് എങ്കിലും കയ്യിൽ അതിനെ വെട്ടിക്കുന്ന കള്ളത്തരം ആണ്….

അപ്പൊ ഇതൊക്കെയേ നടക്കൂ….”

അവൻ അത് പറഞ്ഞു കൊണ്ട് ടാബ്ലറ്റ്സ് എല്ലാം ചെറിയ ഒരു ബോക്സിൽ ആക്കി വെച്ചു….

അവളും പുഞ്ചിരിയോടെ അവനെ നോക്കി ഇരിക്കുകയായിരുന്നു…..

എന്തിനാ ഇങ്ങനെ സ്നേഹിക്കുന്നത് എന്ന് ചോദിക്കാൻ തോന്നുന്നുണ്ട്… പക്ഷെ നാവ് ഉയരുന്നില്ല… താൻ പണ്ട് മുതൽ അറിഞ്ഞ ഹർഷൻ ഇത് തന്നെ ആയിരുന്നു…ഒരുപാട് സ്നേഹം ഉള്ള…..സ്നേഹത്തേ വാക്കുകളാൽ വർണിക്കാൻ അറിയാത്ത ഹർഷൻ….

“കൊച്ചേ…. ഞാൻ പാടത്ത് പോയിട്ട് വരാം…..അവിടെ മനു ഒറ്റയ്ക്ക് ഒള്ളൂ… ഇപ്പോൾ ആണേൽ അവന്റെ കുഞ്ഞും കാണും…. ഞാൻ പോയി പെട്ടെന്ന് തന്നെ വരാട്ടോ… ”

എല്ലാം ഒതുക്കി വെച്ചു പുഞ്ചിരിയോടെ പറയുന്നവനെ നോക്കി അവൾ ഒന്ന് പുഞ്ചിരിച്ചു… അവൻ മുന്നോട്ട് ആഞ്ഞു അവളുടെ നെറുകയിൽ ഒന്ന് ചുണ്ട് ചേർത്തു….

“നിനക്ക് എന്തെങ്കിലും കൊതി ഉണ്ടോഡി കൊച്ചേ…. ”

വാത്സല്യം നിറഞ്ഞതായിരുന്നു അവന്റെ ചോദ്യം… അവൾ പുഞ്ചിരിയോടെ ഒന്ന് കണ്ണ് ചിമ്മി…

“അതിനുള്ള സമയം ആയില്ല അച്ചേട്ടാ…. ”

അവളുടെ മറുപടിയിൽ അവൻ മെല്ലെ അവളുടെ കവിളിൽ ഒരു കൈ ചേ=ർത്ത് വെച്ചു പെരുവിരലാൽ അവളുടെ കവിളിനെ തലോടി…

“ന്ത്‌ തോന്നിയാലും പറഞ്ഞേക്കണേഡി….ഒന്നും മനസ്സിൽ ഇട്ടു നടക്കരുത്….. ”

അവന്റെ വാക്കുകളിൽ ഒരു ആധി കൂടി കലർന്നു… അവളെ നന്നായി അറിയാവുന്നത് കൊണ്ടുള്ള ആധി…. അവൾ അവന്റെ കൈക്ക് മുകളിൽ കൈ ചേർത്തു…

“നിക്ക് അറിയാം അച്ചേട്ടാ….. ”

അവളും ഒന്ന് കണ്ണ് ചിമ്മി ചിരിച്ചു… അവന്റെ കൈകൾ ഒരു വേള അവളുടെ ഉദരത്തേ തലോഡി.

കണ്ണുകൾ അവിടെ ചെന്ന് പതിച്ചു…

“വലുതാകാൻ ആയില്ല അച്ചേട്ടാ….”

ചിരിയോടെ ഉള്ള അവളുടെ വാക്കുകളിൽ അവനും ചെറിയ ചമ്മൽ തോന്നി… അവനും അത് തന്നെ ആയിരുന്നു ആലോചിച്ചത്….അവൻ മെല്ലെ അവളുടെ ചെവിയുടെ സൈഡിൽ ആയി ചുണ്ട് ചേർത്ത് കൊണ്ട് മാറി നിന്നു…

“നീ നോക്കിക്കോഡി ന്റെ വാവ ഇങ്ങ് വരട്ടെ…..നിന്നെ ഞങ്ങൾ ഒരു പരുവം ആക്കും ”

പ്രത്യേക ഈണത്തോടെയുള്ള അവന്റെ സംസാരത്തിൽ അവൾ ചിരിച്ചു പോയിരുന്നു… അത് കാണുമ്പോൾ അവനും ഒരു ആശ്വാസം…

“ഇങ്ങനെ ചിരിച്ചു നിന്നാൽ പോരാ…ഇതൊക്കെ നിനക്ക് കഴിക്കാൻ കൊണ്ട് വെച്ചതാ…

സമയത്തിന് എന്തെങ്കിലും കഴിക്കണം… പഴയ പോലെ മടി പിടിച്ചു ഇരുന്നാലെ ഉള്ളിൽ കിടക്കുന്ന ആൾക്ക് കൂടി ദോഷം ആകും…. ഞാൻ നേരത്തെ വരാൻ നോക്കാട്ടോ…. ”

അവളുടെ തോളിലൂടെ കയ്യിട്ടു റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങുന്നതിനിടയിൽ അവൻ പറഞ്ഞു…. അത് കേട്ടപ്പോൾ അവളുടെ മുഖവും വാടി…

“ഇതൊക്കെ ഞാൻ തന്നെ കഴിക്കണോ…. ”

ചുണ്ടുകൾ പുറത്തേക്ക് ഉന്തി കൊണ്ടുള്ള അവളുടെ ചോദ്യത്തിൽ അവൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവളുടെ കവിളിൽ മെല്ലെ തട്ടി…

“പിന്നെ ഞാനോ…. മര്യാദക്ക് കഴിച്ചോണം…. കേട്ടല്ലോ…. ”

“എല്ലാം കൂടി എങ്ങനെയാ…. ”

“സമയം എടുത്തു കഴിച്ചാൽ മതി… എന്നാലും എല്ലാം നീ തന്നെ കഴിക്കണം…. നമുക്ക് ഒരു ഗുണ്ടു മണി ആവണ്ടേഡി കൊച്ചേ…. ”

അവളുടെ മൂക്കിൻ തുമ്പിൽ പിടിച്ചു വലിച്ചു കൊണ്ട് ഹർഷൻ പറയുമ്പോൾ അവളും കുറുമ്പ് നിറഞ്ഞ ഒരു കുഞ്ഞി ചിരി അവന് വേണ്ടി മാത്രം മാറ്റി വെച്ചു…

“അമ്മാ….ഞാൻ ഇറങ്ങി…. ”

അകത്തേക്ക് ഒന്ന് വിളിച്ചു പറഞ്ഞു കൊണ്ട് ബൈക്കിൽ കയറി ഇരിക്കുന്നവനെ അവൾ വാതിൽ പടിയിൽ തന്നെ അവൾ നോക്കി നിന്നു…

“ടാ… ഊണ് കഴിച്ചിട്ട് പോവാടാ… ”

ഉള്ളിൽ നിന്നും ഇറങ്ങി വന്ന അമ്മ പറയുമ്പോൾ അവൻ ഒന്ന് കണ്ണ് ചിമ്മി കാണിച്ചു…

“വേണ്ടാ… ഇന്ന് മനുവിന്റെ വീട്ടിൽ നിന്ന ഊണ്…ഞാൻ പോയി എന്ന് കരുതി രണ്ടും പണ്ടത്തെ കണക്കെ ഓരോന്നിലും പിടിച്ചു കയറാൻ ഒന്നും നിൽക്കരുത്… കേട്ടല്ലോ..

“ഓഹ്… പിന്നെ ഞങ്ങള് ഇള്ളിള്ളാ കുഞ്ഞുങ്ങൾ അല്ലേ…. ഞങ്ങൾക്ക് അറിയത്തില്ലല്ലോ അതൊന്നും….ഒന്ന് പോയെടാ നീ… ”

അമ്മയും ചുണ്ട് കോട്ടി കൊണ്ട് പറഞ്ഞു… അവൻ ചിരിയോടെ വണ്ടി മുന്നോട്ട് എടുക്കുമ്പോൾ ചെറു നോട്ടം നിലക്ക് നൽകി.. കണ്ണുകൾ കൊണ്ട് പോവുകയാണ് എന്ന് പറയുമ്പോൾ അവളും ഒന്ന് തലയാട്ടി കൊണ്ട് സമ്മതം അറിയിച്ചു….

വണ്ടി ഒന്ന് തിരിച്ചു മുന്നോട്ട് എടുക്കുമ്പോൾ ഗേറ്റ് കടന്നു വരുന്നവരെ കണ്ടു ഒരു നിമിഷം വണ്ടി ഒന്ന് നിർത്തി….

“താൻ പോകാൻ ആയോ ഹർഷ…. ”

മുന്നേ സ്റ്റിക് പിടിച്ചു നടന്നു വരുന്ന സഖാവ് ചോദിച്ചതും ഹർഷൻ സഖാവിനും അവർക്ക് പിറകെ എന്തൊക്കെയോ കവറിൽ ആക്കി വരുന്ന അമ്മക്കും ചെറു പുഞ്ചിരി നൽകി…

“പാടത്ത് ആൾക്കാരുണ്ട് സഖാവെ…. പോയില്ലാച്ചാൽ കഷ്ടത്തിൽ ആകും… ന്നാ നിങ്ങള് ഉള്ളിലേക്ക് നടക്ക്…. ഞാൻ പോയേച്ചും വരാം…. അമ്മാ…”

അവരോട് അതും പറഞ്ഞു കൊണ്ട് മെല്ലെ തിരിഞ്ഞു അമ്മയെ നോക്കി എന്തോ പറയുന്ന വണ്ണം വിളിച്ചു…

“നിങ്ങള് കയറി വാ….”

അമ്മയും വിളിച്ചതോടെ അവരുടെ ശ്രദ്ധ അങ്ങോട്ട്‌ നീങ്ങി… ഹർഷനെ നോക്കി തലയാട്ടി ചിരിച്ചു കൊണ്ട് അവർ മുന്നോട്ട് നടന്നതും ഹർഷൻ ഒരു നിമിഷം തിരിഞ്ഞു നിലയെ നോക്കി…

അമ്മയേയും അച്ഛനെയും കണ്ട സന്തോഷം ആവോളം മുഖത്ത് ഉണ്ടായിരുന്നു… പുഞ്ചിരിയോടെ അച്ഛന്റെ അടുത്തേക്ക് നടക്കുന്ന നിലയെ അമ്മ തടഞ്ഞു എന്തൊക്കെയോ പറയുന്നുണ്ട്… സാവത്രി അമ്മ തന്നെ അച്ഛന്റെ കയ്യിൽ പിടിച്ചു കയറാൻ സഹായിക്കുമ്പോൾ അവൾ ഇവിടുത്തെ അമ്മയുടെ തോളിലൂടെ കയ്യിട്ടു പിടിച്ചു കയറുന്നുണ്ട്….

ഇടയ്ക്കിടെ അവൾ ഒരു സംരക്ഷണം എന്ന പോൽ വയറിനെ പൊതിഞ്ഞു പിടിക്കുന്നുമുണ്ട്…

ഹർഷൻ കുഞ്ഞ് ചിരിയോടെ വണ്ടി മുന്നോട്ടു എടുത്തു…

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും…..

രചന : Thasal

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top