തൊട്ടാവാടി, തുടർക്കഥയുടെ ഭാഗം 29 വായിച്ചു നോക്കൂ…

രചന : ഭാഗ്യലക്ഷ്മി

ഇനീം എന്ത് ചെയ്യും..?

ആദർശ് അസ്വസ്ഥനായി ഓർത്തു…

റയാൻ ധാനിയെ വരാൻ സമ്മതിക്കില്ല… ഞാൻ ഒറ്റയ്ക്ക് പോയാലും ശരിയാവില്ല…

ആദർശ് അതും ചിന്തിച്ച് ഇഷാനിയുടെ അരികിലേക്ക് നടന്നു…

ഇഷാനിയെ എങ്ങനെയാ convince ചെയ്യുക…?

അപ്പോഴാണ് കുറച്ച് മുൻപ് റയാൻഷ് ധാനിയുമായി റൊമാൻസിച്ചത് ആദർശിൻ്റെ മനസ്സിലേക്ക് വന്നത്… unexpected ആയി പുറകിൽ നിന്ന് കെട്ടിപ്പിടിക്കുക… എന്നിട്ട് റയാൻ പറഞ്ഞത് പോലെ കുറച്ച് പഞ്ചാര വർത്തമാനങ്ങൾ പറയുക…

ഇഷാനി വീഴുമായിരിക്കും… ആദർശ് ചിരിയോടെ ഓർത്തു…

ഇഷാനി മുറിയിൽ നിന്ന് ഒരു മൂളിപ്പാട്ടും പാടി മുടി ചീകുകയാണ്…

ആദർശ് ശബ്ദം ഉണ്ടാക്കാതെ അവളുടെ അരികിലേക്ക് നടന്നു കൊണ്ട് പൊടുന്നനെ പുറകിൽ നിന്നും അവളെ പുണർന്നു….

“അയ്യോ… കള്ളൻ… കള്ളൻ….!!”

ഒരു വേള ഞെട്ടിപ്പോയ ഇഷാനി ഉറക്കെ നിലവിളിച്ചു….

“ഇഷാനീ…കള്ളനല്ല… ഇത് ഞാനാ…” പതറി പോയ ആദർശ് പറഞ്ഞു…

“താനോ ആദീ…?! ഇങ്ങനെയാണോ ഒരു മനുഷ്യനെ വന്ന് വിളിക്കുന്നത്…?? എനിക്കിപ്പം ഹാർട്ട്‌ അറ്റാക്ക് വന്നേനേമല്ലോ… തനിക്ക് മര്യാദയ്ക്ക് വിളിച്ചാൽ പോരേ..?”

“അത്… അത് പിന്നെ നിൻ്റെ പുറകിൽ ഒരു ചിലന്തി… അതാ ഞാൻ….”

പ്ലാൻ ചീറ്റിപ്പോയ ചമ്മലിൽ ആദർശ് പറഞ്ഞു..

“അയ്യോ… ചിലന്തിയോ…?!” ഇഷാനി നിന്നിടത്ത് നിന്ന് ചാടിക്കൊണ്ട് ഉറക്കെ അലറിയതും അവളുടെ കാൽ ഉളുക്കി…

“അമ്മേ… ആഹ്…. ആദീ…” ഇഷാനി ദയനീയമായി വിളിച്ചു…

“എന്ത് പറ്റി ഇഷാനീ…?”

“എൻ്റെ leg… അയ്യോ…pain എടുക്കുന്നു…” ഇഷാനി കാലിൽ പിടിച്ചു കൊണ്ട് പറഞ്ഞു….

“ഒരുപാട് വേദനിക്കുന്നോ..?”

“ആദീ താൻ ഒരു കാര്യം ചെയ്യ്..എൻ്റെ leg ഒന്ന് തടവി താ…” കട്ടിലിലേക്ക് കിടന്ന് കൊണ്ട് ഇഷാനി പറഞ്ഞു…

“അത്… എനിക്ക് ടൈമില്ല ഇഷാനി… ഹോസ്പിറ്റലിൽ പോകണ്ടേ…?”

“എൻ്റെ കാല് തടവിയിട്ട് താൻ ഹോസ്പിറ്റലിൽ പോയാൽ മതി…”

ആദർശിൻ്റെ മടിയിലേക്ക് കാല് കയറ്റി വെച്ചു കൊണ്ട് ഇഷാനി പറഞ്ഞു…

“Come on ആദീ…do it fast…” ഇഷാനി ഒന്നും കൂടെ പറഞ്ഞതും ആദർശ് പതിയെ അവളുടെ കാല് തടവാൻ തുടങ്ങി…

ഈശ്വരാ ഇതിപ്പം ഹോസ്പിറ്റലിൽ പോവാൻ ഇവളെ സോപ്പിടാൻ വന്നിട്ട് ഇവളുടെ കാല് പിടിക്കേണ്ട ഗതികേടാണല്ലോ എനിക്ക് വന്നത്..ഏത് നേരത്താണോ ഒലക്കമേലെ ഈ ഐഡിയ തോന്നിയത്…

ആദർശ് മുഷിച്ചിലോടെ ഓർത്തു…

❤❤❤❤❤❤❤❤❤❤❤❤

“അപ്പുറത്തെ മുറിയിൽ നിന്നും എന്തൊക്കെയോ അലർച്ച കേൾക്കുന്നല്ലോ….”

തൻ്റെ മടിയിൽ കിടക്കുന്ന റയാൻഷിൻ്റെ മുടിയിഴകളിൽ കൂടെ വിരലുകൾ ഓടിച്ചു കൊണ്ട് ധാനി പറഞ്ഞു….

“അത് ഏട്ടത്തി ചേട്ടനെ പഞ്ഞിക്കിടുന്നതാവും… നടക്കട്ടെന്നേ… നമ്മളെന്തിനാ വെറുതെ അതൊക്കെ ശ്രദ്ധിച്ച് വിലപ്പെട്ട നമ്മുടെ സമയം കളയുന്നത്…?!”

അവളുടെ മൂക്കിൻ തുമ്പിൽ പിടിച്ചു കൊണ്ട് റയാൻഷ് ചിരിയോടെ പറഞ്ഞതും ആ പുഞ്ചിരി പതിയെ അവളുടെ ചൊടികളിലേക്കും പടർന്നു…

“ധാനീ….”

“ഉം….”

“I love you…”

അവൻ്റെ കുസൃതി നിറഞ്ഞ നോട്ടത്തെ നേരിടാനാവാതെ ധാനി ഒരു ചിരിയോടെ മുഖം തിരിച്ചു..

“എൻ്റെ ധാനീ…. നീയിങ്ങനെ ചിരിക്കല്ലേടീ… ഞാൻ മൂക്കും കുത്തി വീണ്ടും വീണ്ടും വീഴുവാണല്ലോ ഈശ്വരാ…” അവൻ നെഞ്ചിൽ കൈ വെച്ച് പറഞ്ഞു….

റയാൻഷ് പതിയെ ധാനിയുടെ തോളിലേക്ക് മുഖം ചേർത്ത് വെച്ചു….അവളുടെ കവിളുകളിൽ മുദ്രണം ചെയ്ത അവൻ്റെ അധരങ്ങൾ പതിയെ ധാനിയുടെ അധരങ്ങിലേക്ക് നീങ്ങി… വിറയാർന്ന ആ ചുണ്ടുകളെ അവൻ സ്വന്തമാക്കിയപ്പോൾ അവളുടെ വിരലുകൾ റയാൻഷിൻ്റെ ഷർട്ടിൽ മുറുകി…

പ്രണയത്താൽ ചാലിച്ച ചുംബനത്തിൽ അവളുടെ മിഴികൾ കൂമ്പിയടഞ്ഞു… ദീർഘമായ ചുംബനത്തിൻ്റെ നിർവൃതിയിൽ ഇരുവരും ഗാഢമായി പുണർന്നു… റയാൻഷ് അവളുടെ സാരിത്തുമ്പിൽ പിടുത്തം ഇട്ടതും ധാനി അവനെ കൂർപ്പിച്ച് നോക്കി…

“ങും… എന്ത് പറ്റി.. ഭാര്യേ…?” അവൻ പുരികം പൊക്കി കള്ളച്ചിരിയോടെ ചോദിച്ചു..

“ഒ… ഒന്നുമില്ല…” വിറയലോടെ അതും പറഞ്ഞ് പിന്നിലേക്ക് നടന്നപ്പോൾ അവൻ്റെ അധരങ്ങളിൽ നിന്നും പകർന്ന ഇളം തണുപ്പ് അവളുടെ അധരങ്ങളിലും ഉണ്ടായിരുന്നു…

റയാൻഷ് അടുത്തേക്ക് നടന്നടുത്തതും ധാനിയുടെ ശ്വാസഗതി വർദ്ധിച്ചു… മിഴകൾ പിടഞ്ഞു.. അവളോടടുക്കുന്ന ഓരോ നിമിഷവും അവൻ്റെ മിഴികളിലെ പ്രണയത്തിൻ്റെ തീഷ്ണത വർദ്ധിച്ചു കൊണ്ടിരുന്നു…ഭിത്തിയോട് ചേർന്ന് നിൽക്കുന്ന അവളുടെ ഇരുവശത്തും കരങ്ങൾ ചേർത്ത് വെച്ചവൻ അവളോട് ഒന്നും കൂടെ ചേർന്ന് നിന്നു…

മിഴികൾ ഇറുക്കി അടച്ചിരിക്കുന്ന അവളിലെ മുഖഭാവങ്ങൾ അവൻ ഒരു ചിരിയോടെ വീക്ഷിച്ചു…

സാരി വകഞ്ഞ് മാറ്റി നഗ്നമായ അവളുടെ ഇടുപ്പിൽ അവൻ്റെ വിരലുകൾ ഇഴഞ്ഞ് തുടങ്ങിയതും ധാനിയുടെ ഹൃദയമിടിപ്പുകൾ വർദ്ധിച്ചു…

അവൾ കുതറി മാറാൻ ശ്രമിച്ചതും അവൻ്റെ പ്രണയം നിറഞ്ഞ മിഴിമുനകൾ അവളെ പിൻവലിച്ചു…

അവൻ്റെ അധരങ്ങൾ അവളുടെ കഴുത്തിനെ തഴുകി താഴേക്ക് ചലിച്ചതും അവളുടെ കരങ്ങൾ റയാൻഷിനെ ഒന്നും കൂടെ തന്നിലേക്ക് ചേർത്ത് പിടിച്ചു….

അവരെ തഴുകുന്ന ഇളം കാറ്റിനു പോലും പ്രണയത്തിൻ്റെ മാസ്മരിക ഗന്ധം ഉണ്ടായിരുന്നു… ഇരു ഹൃദയതാളങ്ങളും ഒന്നായ നിമിഷത്തിൽ വിയർപ്പുതുള്ളികൾ പോലും പരസ്പരം പുണർന്നിരുന്നു…

❤❤❤❤❤❤❤❤❤❤

“വേദന മാറിയോ ഇഷാനീ…?” ആദർശ് ചോദിച്ചു…

“ആഹ്… ആദി ഇപ്പോൾ ആശ്വാസം ഉണ്ട്…”

മൊബൈൽ ഫോണിൽ നോക്കിക്കൊണ്ട് ഇഷാനി പറഞ്ഞു…

“എങ്കിൽ വാ… നമ്മുക്ക് പോവാം..”

“എവിടേക്ക്…?” അവൾ സംശയ രൂപേണ ചോദിച്ചു…

“ഹോസ്പിറ്റലിൽ…”

“എൻ്റെ ആദീ… തനിക്ക് പറഞ്ഞാൽ മനസ്സിലാവില്ലേ…? ആ റയാന് പോലും മനസ്സിലായല്ലോ എൻ്റെ അവസ്ഥ… എന്നിട്ടും താനെന്താടോ ഇങ്ങനെ…?”

“പറഞ്ഞാൽ മനസ്സിലാവാത്തത് നിനക്കാണ് ഇഷാനി… അമ്മയ്ക്ക് സർജറി വേണമെന്ന് പറഞ്ഞത് നീയും കേട്ടതല്ലേ…?”

“ഞാനും കേട്ടതൊക്കെയാ… പക്ഷേ താൻ ഇനീം എന്തൊക്കെ പറഞ്ഞാലും എനിക്ക് വരാൻ പറ്റില്ല…”

“ഞാൻ ഒറ്റയ്ക്ക് പോയാൽ ശരിയാവില്ല ഇഷാനീ…”

“ഹാ ഒരു കാര്യം ചെയ്യാം… തൻ്റെ ഒരു പെങ്ങൾ ഉണ്ടല്ലോ… അഹങ്കാരത്തിന് കൈയ്യും കാലും വെച്ച ആ സാധനം… അവളെ വിളിച്ചോണ്ട് പൊക്കോ…”

“നിവിയേയോ..?”

“അതെ… നമ്മുടെ കല്ല്യാണത്തിൻ്റെ അന്ന് കണ്ടതാ… പിന്നീവഴിക്ക് വന്നിട്ടില്ല… റയാൻ വന്നതിൽ പിന്നെ ഒരിക്കൽപ്പോലും ഇങ്ങോട്ട് വന്നില്ലല്ലോ…”

എങ്ങനെ വരാനാ..? റയാൻ ഉണ്ടെങ്കിൽ അളിയൻ ഇവിടേക്ക് വരില്ലല്ലോ.. ആദർശ് ഓർത്തു..

“താൻ എന്താ ആലോചിക്കുന്നെ…? തൻ്റെ പെങ്ങളെ വിളിച്ചോണ്ട് പോടോ… സ്വന്തം അമ്മയല്ലേ… അവള് നോക്കട്ടെ… മേലനങ്ങി വല്ലോം ആ സാധനം ഒന്ന് ചെയ്യട്ടെ… ഒരു ജോലീം എടുക്കത്തും ഇല്ല എന്നാലോ ഒടുക്കത്തെ ജാഡയും ആണ്…ആ ധാനിയെ കണ്ട് പഠിക്കണം.. ധാനി എന്തൊരു calm and quiet ആണ്.. ആർക്കും അവളെ ഇഷ്ടമാകും… തൻ്റെ അനിയത്തിയോ…

ഹോ…!! ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല…”

“ഇഷാനീ…stop this…!! എന്തർത്ഥത്തിലാ നീ ധാനിയേയും നിവിയേയും compare ചെയ്യുന്നത്…? നിവിയുമായി compare ചെയ്യാൻ ധാനിക്ക് എന്തർഹതയാ ഉള്ളത്..? ങേ..?”

“എന്തർഹതയാ ഇല്ലാത്തത്…? ങേ..?? തൻ്റെ അനിയത്തി ധാനിയെ കണ്ട് പഠിക്കണം.. ഇത്തിരിയെങ്കിലും അഹങ്കാരം കുറയട്ടെ… പിന്നെ തനിക്ക് ധാനിയോടെന്താ എന്തേലും ദേഷ്യമുണ്ടോ..?

ഒരിക്കൽ പോലും ധാനിയോട് താൻ മിണ്ടുന്നത് ഞാൻ കണ്ടിട്ടില്ലല്ലോ…”

“ഞാനാരോട് മിണ്ടണം എന്ന് നീയെനിക്ക് പറഞ്ഞ് തരണ്ട… പിന്നെ നീ ഇത്രയും ഒക്കെ പറഞ്ഞ സ്ഥിതിക്ക് ഞങ്ങടെ അമ്മയെ ഞങ്ങൾ തന്നെ നോക്കിക്കോളാം… ഞാൻ നിവിയേയും കൂട്ടി പൊയ്ക്കോളാം… നീയാ ധാനിയേയും കെട്ടിപ്പിടിച്ചോണ്ടിരി…”

ദേഷ്യത്തിൽ അതും പറഞ്ഞ് ആദർശ് പുറത്തേക്കിറങ്ങി….

❤❤❤❤❤❤❤❤❤❤❤❤

ആദർശ് ധൃതിയിൽ ഹോസ്പിറ്റലിൽ എത്തിയതും അവൻ വിളിച്ച് പറഞ്ഞ പ്രകാരം നിവികയും അവിടെ ഉണ്ടായിരുന്നു…

“മോള് പൊയ്ക്കോ… മോള് പൊയ്ക്കോ”

പത്മിനി നിവികയോട് അത് പറയുന്നതാണ് മുറിയിലേക്ക് കയറിയതും ആദർശ് കേൾക്കുന്നത്…

“അതെന്താ അമ്മേ അങ്ങനെ പറഞ്ഞത്…?”

ആദർശ് സംശയത്തോടെ ചോദിച്ചു..

“അല്ല മോനെ… ഇവളും അനൂപും കുട്ടികൾ ഉണ്ടാവാത്തതിന് ട്രീറ്റ്മെൻ്റിൽ ആണല്ലോ… അപ്പോൾ എന്തൊക്കെയോ കഷായം കഴിക്കുന്നുണ്ട്…അങ്ങനെ ഉള്ളപ്പോൾ ഇവൾ ഇവിടെ നിന്നാൽ എങ്ങനെ ശരിയാവാനാ…?” പത്മിനി ആദർശിനോട് പറഞ്ഞു…

“ങും ശരി…”

“അല്ല ഏട്ടത്തി വന്നില്ലേ..?” നിവിക ചോദിച്ചു..

“ഇല്ല… ഇഷാനി വരാൻ ഇരുന്നതാ… പക്ഷേ അവളുടെ കാൽ ഒന്ന് ഉളുക്കി..” ആദർശ് പറഞ്ഞു…

അവളുടെ കാൽ ഉളുക്കിയത് നന്നായി.. അങ്ങനെ തന്നെ വേണം… നിവിക ചിരിയോടെ ഓർത്തു..

“അയ്യോ… കഷ്ടമായി പോയി ചേട്ടാ… ഏട്ടത്തിയും കിടപ്പിൽ ആയല്ലോ…”

നിവിക സങ്കടം അഭിനയിച്ച് പറഞ്ഞു…

“ഇല്ല നിവി അത്ര പ്രോബ്ലം ഒന്നുമില്ല…”

“ങും… വേറൊരുത്തിയും കൂടെ അവിടെ ഉണ്ടല്ലോ… ആ ധാനി… അവൾക്കെന്താ വന്നെൻ്റെ അമ്മയെ നോക്കിയാൽ..?”

നിവിക ദേഷ്യത്തിൽ ചോദിച്ചു…

“അത് ധാനിയെ റയാൻ വിടില്ല…”

“ഹും അവൻ വിടില്ല പോലും… അവളവിടെ എങ്ങനെ കഴിഞ്ഞതാണെന്നൊക്കെ എല്ലാവർക്കും അറിയാം… എന്നിട്ടിപ്പം നന്ദിയില്ലാത്ത സാധനം… എന്തോ കണ്ടിട്ടാണോ അവളെയൊക്കെ റയാൻ ചേട്ടൻ കെട്ടിയത്…അന്നെൻ്റെ അനൂപേട്ടനെ അപമാനിച്ചപ്പോൾ തൊട്ട് അവൾക്കിട്ട് ഞാൻ ഓങ്ങി വെച്ചിട്ടുണ്ട്… കൊടുക്കുന്നുണ്ട് ഞാനവൾക്ക്…”

“ങും… കൊടുക്കാൻ അങ്ങോട്ട് ചെന്നേച്ചാലും മതി… റയാൻ്റെ കൈയ്യീന്ന് ചൂടോടെ വാങ്ങാം…”

ആദർശ് മനസ്സിൽ പറഞ്ഞു…

“ഹും…ഒരു പതിവ്രത.. ആദി ഏട്ടൻ വീഴില്ലെന്ന് കണ്ടപ്പോൾ എൻ്റെ അനൂപേട്ടനെ വളയ്ക്കാൻ നോക്കിയവളാ… എന്നിട്ട് അനൂപേട്ടനും വീഴില്ലെന്ന് കണ്ടപ്പോൾ റയാൻ ചേട്ടനെ മയക്കി എടുത്തു… ചേട്ടൻ്റെ ഭാര്യ ആയി ഇരിക്കെ അനിയൻ്റെ കൊച്ചിനെ പ്രസവിച്ചവളല്ലേ… നാണമില്ലാത്ത വർഗ്ഗം..”

“നിവീ….” അത് കേട്ടതും ആദർശ് ദേഷ്യത്തിൽ വിളിച്ചു… അവൻ്റെ രക്തം തിളയ്ക്കുന്നുണ്ടായിരുന്നു

“എന്ത് പറ്റി ചേട്ടാ…?” പെട്ടെന്നുള്ള ആദർശിൻ്റെ ഭാവ മാറ്റം കണ്ടതും നിവിക ഞെട്ടലോടെ ചോദിച്ചു…

“അ… അത്… അത്… ഒന്നുമില്ല… ഇതല്ലല്ലോ ഇപ്പോൾ ഇവിടുത്തെ കാര്യം… അനാവശ്യമായ സംസാരങ്ങൾ വേണ്ട…”

അവൻ ശബ്ദം കനപ്പിച്ച് പറഞ്ഞു…

“നിനക്ക് ഹോസ്പിറ്റലിൽ നിൽക്കാൻ പറ്റാത്ത സ്ഥിതിക്ക് നമ്മുക്ക് ഒരു ഹോം നേഴ്സിനെ വെയ്ക്കാം… ഒരാഴ്ച ഹോസ്പിറ്റലിൽ കഴിയേണ്ടി വരുമല്ലോ…”

ആദർശ് പറഞ്ഞു…

“ഹോം നേഴ്സ് ഒന്നും വേണ്ട… ഞങ്ങളുടെ ഫ്ലാറ്റിൽ ജോലിക്ക് നിൽക്കുന്ന ഒരു ഭവാനി ഉണ്ട്…

ഒരാഴ്ചത്തേക്ക് ഞാനും അനൂപേട്ടനും കൂടെ ഒന്ന് ഹൈദരാബാദ് വരെ പോവാൻ പ്ലാൻ ചെയ്തിരുന്നു…

അപ്പോൾ ഭവാനി തത്കാലം ഹോസ്പിറ്റലിൽ വന്ന് നിൽക്കട്ടെ… അമ്മ discharge ആയിട്ട് അനൂപേട്ടനേയും കൂട്ടി ഞാൻ വീട്ടിലേക്ക് വന്നേക്കാം…” നിവിക പറഞ്ഞു…

“ആഹ്… എങ്കിൽ അങ്ങനെ ആവട്ടെ… അവരെ വിളിച്ച് വേഗം വരാൻ പറ…”

ആദർശ് പറഞ്ഞു…

❤❤❤❤❤❤❤❤❤❤❤

വീട്ടിൽ ഇഷാനിയും റയാൻഷും ധാനിയും ആദി മോനും മാത്രം..

ഹോ സന്തോഷം കൊണ്ടെനിക്ക് ഇരിക്കാൻ വയ്യ… വീട്ടിലെ ദുഷ്ടാത്മാക്കൾ എല്ലാം ഒഴിഞ്ഞു പോയി… ഹോ… ഇനീം ഇവിടെ ധാനിയും ഞാനും മാത്രമുള്ള ഒരു ഏദൻ തോട്ടം പണിതുയർക്കണം…

റയാൻഷ് അതോർത്തോണ്ട് നിന്നതും ഞൊണ്ടി ഞൊണ്ടി നടന്ന് വരുന്ന ഇഷാനിയെ കണ്ടു….

“എൻ്റെ ഏട്ടത്തീ… കൊള്ളാം… കൊള്ളാം.. ചേട്ടൻ്റെ ഒപ്പം ഹോസ്പിറ്റലിൽ പോകാതിരിക്കാനുള്ള ഏട്ടത്തിയുടെ അടവല്ലേ ഈ ഞൊണ്ടൽ… ഹോ… എന്താ ഒരു ഒറിജിനാലിറ്റി…”

റയാൻഷ് ചിരിയോടെ പറഞ്ഞു..

“ഒന്ന് പോ റയാൻ… ഇത് ആക്ടിങ് ഒന്നുമല്ല.. റിയൽ ആണ്… ഉളുക്കിയതാ…” ഇഷാനി സങ്കടത്തിൽ പറഞ്ഞു..

“ഒറിജിനൽ ആയിരുന്നോ..? ശൊ ! നിഷ്കളങ്കയായ ഏട്ടത്തിയെ ഞാൻ വല്ലാണ്ടങ്ങ് തെറ്റിദ്ധരിച്ചു…”

“Pain ഉണ്ട്… ഇനീം വല്ല ഒടിവും ഉണ്ടാവുമോ റയാൻ…?” ഇഷാനി കാല് കാണിച്ചു കൊണ്ട് റയാൻഷിനോട് ചോദിച്ചു…

“ഏയ് ഒടിവൊന്നും ഇല്ല…”

“എന്തേലും ഓയിന്മെന്റ് ഉണ്ടോ..??”

“ആഹ്… മരുന്നൊക്കെ ഉണ്ട്… ഞാൻ എടുത്ത് തരാം…”

“ദാ… ഏട്ടത്തീ…”

“ഇതെന്താ ഹെയർ ഓയിലോ..?” കുപ്പി നോക്കിക്കൊണ്ട് ഇഷാനി ചോദിച്ചു..

“അല്ല ഏട്ടത്തീ… ഇതിനെയാണ് കുഴമ്പ് എന്ന് പറയുക..”

“Oh I see…. എന്തായാലും ഇതെൻ്റെ കൈയ്യിൽ ഇരിക്കട്ടെ… ആദി വരുമ്പോൾ ആദിയെ കൊണ്ട് തിരുമിക്കാം…”

ഇഷാനി സന്തോഷത്തോടെ പറഞ്ഞു…

ഈശ്വരാ ഏട്ടത്തിയുടെ വേറെവിടെങ്കിലും കൂടെ ഉളുക്കണേ… തിരുമി തിരുമി ചേട്ടൻ ഒരു വഴിക്കാവണേ… റയാൻഷ് പ്രാർത്ഥിച്ചു….

ഇഷാനി ഒരു വിധത്തിൽ സോഫയിൽ ചെന്നിരുന്നു…

കുറച്ച് കഴിഞ്ഞതും ഈ സംഭാഷണങ്ങൾ ഒക്കെ കേട്ട ധാനി അല്പം ചൂടുവെള്ളവുമായി ഇഷാനിയുടെ അരികിലേക്ക് വന്നു…

ധാനി തറയിൽ ഇരുന്നു കൊണ്ട് സോഫയിൽ ഇരിക്കുന്ന ഇഷാനിയുടെ കാൽ എടുത്ത് മടിയിൽ വെച്ചു…

ഇഷാനി എന്താണെന്ന മട്ടിൽ മിഴിച്ച് നോക്കി…

“അല്ല കാലിൽ ചെറുതായി നീരുണ്ടല്ലോ… ചൂട് വെച്ചാൽ മതി.. വേദന കുറയും..”

ഇഷാനിയുടെ അന്തിച്ചുള്ള നോട്ടം കണ്ടതും ധാനി പറഞ്ഞു…

അവൾ പതിയെ ഇഷാനിയുടെ കാലിൽ ചൂട് വെച്ച് തുടങ്ങിയതും തൻ്റെ വേദന ശമിക്കുന്നത് പോലെ ഇഷാനിക്ക് നോക്കി…

ഇഷാനി പുഞ്ചിരിയോടെ ധാനിയെ നോക്കിക്കൊണ്ടിരുന്നു…

ശരിക്കും ധാനിയല്ല… റയാൻ ആണ് ഭാഗ്യം ചെയ്തത്…ധാനിയെ പോലൊരു പെൺകുട്ടിയെ കിട്ടിയതിൽ… ആർക്കാണ് ഇത്രയും നൈർമല്യമുള്ള ഇവളെ പോലൊരുവളെ വേണ്ടാന്ന് വെയ്ക്കാൻ സാധിക്കുന്നത്… റയാനും ധാനിയും എപ്പോഴും സന്തോഷമായി ഇരിക്കട്ടെ… ഇഷാനി ഓർത്തു…

“വേദന കുറഞ്ഞോ ഏട്ടത്തീ…?” ധാനി സ്നേഹത്തോടെ ചോദിച്ചു…

ഉം… ഇഷാനി സൗമ്യമായി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു…

“അല്ല ധാനീ… ശരിക്കും ഞാൻ ഞെട്ടി കേട്ടോ…”

“എന്തിനാ..?”

“നീയെന്നോട് ഒന്ന് മിണ്ടാൻ എൻ്റെ കാലുളുക്കേണ്ടി വന്നില്ലേ…

ഒന്ന് ഏട്ടത്തീന്ന് വിളിച്ചല്ലോ… ഒരുപാട് സന്തോഷം..”

ധാനി ഒന്ന് പുഞ്ചിരിച്ചു…

“ദേ ധാനീ… എപ്പോഴും എന്തേലും മിണ്ടണം… റയാൻ്റെ കൂടെ കഴിഞ്ഞിട്ടും ധാനിയെന്താ മിണ്ടാപ്പൂച്ച ആയത്..? എനിക്കാണെങ്കിൽ എപ്പോഴും എന്തേലും പറഞ്ഞോണ്ട് ഇരിക്കണം.. ഈ വീട്ടിൽ ആകെ സംസാരിക്കുന്നത് റയാൻ മാത്രമാ… ആദിയോട് ഞാൻ എന്തേലും മിണ്ടാൻ ചെന്നാലോ… അത് വഴക്കിലേ അവസാനിക്കൂ… വെറുതെ അല്ല ആദിയുടെ ആദ്യ ഭാര്യ ഡിവോഴ്സ് ചെയ്ത് പോയത്… ആരാണാവോ ആ ഭാഗ്യവതി..” ഇഷാനി ചിരിയോടെ പറഞ്ഞതും ധാനി പെട്ടെന്ന് ചെയ്തോണ്ടിരുന്ന ജോലി മതിയാക്കി എഴുന്നേറ്റു…

“അത് ഏട്ടത്തി പറഞ്ഞത് ശരിയാ.. ആദ്യ ഭാര്യ നല്ല ഭാഗ്യവതി ആയിരുന്നു…”

അടുക്കളയിലേക്ക് മറയുന്ന ധാനിയെ കണ്ടതും റയാൻഷ് ഇഷാനിയോട് പറഞ്ഞു…

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ..

(തുടരും)

രചന : ഭാഗ്യലക്ഷ്മി