അവരൊക്കെ തരുന്നതിന്റെ ഇരട്ടി പൈസ നിനക്ക് ഞാൻ തരാം, നീ എന്റെ കൂടെ പോരുന്നോ…

രചന : അലി അക്ബർ തൂത.

മാലാഖയുടെ കഥ

❤❤❤❤❤❤❤❤❤

വീട്ടിലെ പ്രാരാബ്ധം കാരണം കൊണ്ടാണ് ഗൗരി ജോലിക്ക് പോയിത്തുടങ്ങിയത്. പെരിന്തൽമണ്ണയിലെ ഒരു പ്രധാന ഹോസ്പിറ്റലിൽ നേഴ്‌സായി അവൾ ജോലിക്ക് പ്രവേശിച്ചു.

കുടുംബത്തിലെ പലർക്കും അവളുടെ ജോലിയോട് പുച്ഛമായിരുന്നു. അവളുടെ അയൽവാസിയായ കൃഷ്ണകുമാറും അതിൽ പെടും. അവളുടെ പിറകെ പ്രണയാഭ്യർത്ഥനയുമായി കുറെ നടന്നതാണവൻ

അത് നിരസിച്ചപ്പോൾ മുതൽ അവനവളോട് ഒരുതരം വാശിയായിരുന്നു.

അതുകൊണ്ടു തന്നെ ജോലിക്ക് പോയിത്തുടങ്ങിയത് മുതൽ അവളെപ്പറ്റി വേണ്ടാത്ത പലതും അവൻ പറഞ്ഞു പരത്താൻ തുടങ്ങി. ശരിക്കും പുറത്തിറങ്ങി നടക്കാൻ വയ്യാത്ത അവസ്ഥയിലായിരുന്നു.

ബസ് സ്റ്റോപ്പിലും കവലയിലും ഒക്കെ പരിഹാസം നിറഞ്ഞ ചിരി അവൾക്കു നേരിടേണ്ടിവന്നു. ഇതിനുപിന്നിൽ കൃഷ്ണകുമാർ ആണെന്ന് അവൾക്കുറപ്പുണ്ടായിരുന്നു.

ഇതിനെപ്പറ്റി കൃഷ്ണകുമാറിനോട് ചോദിക്കാൻ അവൾ തീരുമാനിച്ചു.

ഒരുദിവസം ബസ്റ്റോപ്പിൽ നിൽക്കുമ്പോൾ ഇതിനുള്ള അവസരം കിട്ടി.

” വെറുതെ ഇല്ലാക്കഥ പറഞ്ഞു പരത്തി നിങ്ങൾക്കെന്തു കിട്ടാനാണ്.?

ഞാൻ ജീവിച്ചു പൊയ്ക്കോട്ടേ ഉപദ്രവിക്കരുത്.”

” നിങ്ങള് നേഴ്സുമാരുടെ കാര്യമൊക്കെ എനിക്കറിയാം. പുണ്യാളത്തിയായി നടക്കേണ്ട..

അവരൊക്കെ തരുന്നതിന്റെ ഇരട്ടി തരാം എന്റെ കൂടെ പോരുന്നോ…?”

കൃഷ്ണകുമാർ പറഞ്ഞു നിർത്തിയതും ഗൗരിയുടെ കൈയ് അവന്റെ മുഖത്ത് ആഞ്ഞു പതിച്ചു.

അപമാനിതനായി അവൻ അവന്റെ ബുള്ളറ്റിൽ ചാടിക്കയറി.

അവൻ അലറി

“കാട്ടിത്തരാമെടി”

കൃഷ്ണകുമാർ നേരെ ബാറിൽ പോയി മൂക്കറ്റം കുടിച്ച് തിരിച്ചു പോരുമ്പോൾ മനസ്സിൽ ഗൗരിയോടുള്ള പ്രതികാരം മാത്രമായിരുന്നു.

അന്ന് വൈകുന്നേരം ഗൗരി വീട്ടിലേക്ക് വരുന്ന ആളൊഴിഞ്ഞ ഭാഗത്ത് അവൻ കാത്തു നിന്നു. ഗൗരി അവിടെ എത്തിയതും ഒളിച്ചു നിന്ന അവൻ അവളുടെ മേൽ ചാടിവീണു.

അവന്റെ പ്രതികാരം തീർത്തു അവൻ പോയപ്പോഴേക്കും ഗൗരിക്ക്‌ എല്ലാം നഷ്ടപ്പെട്ടിരുന്നു. ഒരു നിമിഷം മരിച്ചു പോയെങ്കിൽ എന്ന് ആശിച്ചു. പക്ഷേ തന്റെ അമ്മയെയും രോഗിയായ അച്ഛനെയും കുറിച്ച് ചിന്തിച്ചപ്പോൾ അവൾ അതിൽ നിന്നും പിൻമാറി. ആരെയും അറിയിക്കാതെ ഹൃദയത്തിൽ ഒരു അഗ്നികുണ്ഡം ചുമന്ന് അവൾ വീട്ടിലെത്തി.

വൈകുന്നേരം അനിയൻ വന്നപ്പോൾ പറഞ്ഞ വാർത്ത കൃഷ്ണകുമാർ അപകടത്തിൽപ്പെട്ട്‌ ഹോസ്പിറ്റലിലാണ് എന്നായിരുന്നു.

“പരിതാപകരമായ അവസ്ഥയിലാണത്രെ. ചേച്ചി വർക്ക് ചെയ്യുന്ന ഹോസ്പിറ്റലില് ആണെന്നാ അറിഞ്ഞത്. തലയ്ക്ക് ഗുരുതരമായ പരിക്കും തിരിച്ചുകിട്ടാൻ പോലും വളരെ പ്രയാസമാണ് എന്നാണ് ആളുകൾ പറയുന്നത്”

ഇത് കേട്ട ഗൗരിയുടെ മനസ്സ് സന്തോഷത്തിലാറാടി.

തന്നെ ഉപദ്രവിച്ചതിന് ദൈവം കൊടുത്തതാണ്

അവൾ മനസ്സുകൊണ്ട് ദൈവത്തെ സ്തുതിച്ചു.

കൃഷ്ണകുമാറിനോട് അടങ്ങാത്ത പകയും വെറുപ്പും ഉള്ളിൽ നുരഞ്ഞ് എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചാണ് അവൾ പിറ്റേദിവസം ഹോസ്പിറ്റലിലെത്തിയത്.

പക്ഷേ.. ബോധമില്ലാത്ത അവനെ കണ്ടപ്പോൾ അവളുടെ മനസ്സലിഞ്ഞു.

അവളുടെ നാട്ടുകാരനും അയൽവാസിയുമായ അവന്റെ ആ കിടത്തം കാണാൻ കഴിയുന്നതിലും അപ്പുറമായിരുന്നു.

തലയ്ക്ക് സാരമായ പരിക്കാണ്.

കിടന്ന കിടപ്പിൽ നിന്ന് അനങ്ങാൻ പോലും കഴിയാത്ത അവനോട് എന്തിനാണിനി പ്രതികാരം.

അവന്‌ കിട്ടാവുന്നതിൽ വെച്ചേറ്റവും വലിയ ശിക്ഷയാണ് ദൈവം കൊടുത്തിരിക്കുന്നത്.

ഗൗരി ഒരു നേഴ്സിന്റെ എല്ലാ ഉത്തരവാദിത്തത്തോടും കൂടി, രാത്രിയെന്നോ പകലെന്നോ ഇല്ലാതെ കൃഷ്ണകുമാറിനെ പരിചരിച്ചു.

ഓപ്പറേഷനു ശേഷം പത്ത് ദിവസത്തോളം കഴിഞ്ഞാണ് അവന്റെ ബോധം തെളിഞ്ഞത്.

ബോധം തെളിഞ്ഞ ഉടനെ ചാരെ നിന്നിരുന്ന ഗൗരിയെ കണ്ട് അവൻ വിറച്ചുപോയി.

ഇത് മനസ്സിലാക്കിയ അവനോടു ഗൗരി പറഞ്ഞു.

“പേടിക്കേണ്ട എല്ലാം സുഖമായിരിക്കുന്നു”.

“നിന്നെ ദ്രോഹിച്ചതിന് ദൈവം എനിക്ക് തന്ന ശിക്ഷയാണിത്‌ .

കൃഷ്ണകുമാറിന്റെ കണ്ണുകൾ നിറഞ്ഞു.

അവൾ ഒന്നും മിണ്ടാതെ അവിടെ നിന്ന് പോയി.

പിറ്റേദിവസം ഗൗരി മരുന്നുമായി കൃഷ്ണകുമാറിന്റെ അടുത്തെത്തി.

“ഗൗരി.. നിനക്കെങ്ങനെ എന്നോടു ക്ഷമിക്കാൻ കഴിയുന്നത്. അമ്മ എന്നോട് എല്ലാം പറഞ്ഞു. രാവും പകലും എന്റെ അരികിൽ നിന്ന് ശുശ്രൂഷിച്ചത് നീ തന്നെയാണെന്നും മറ്റും..”

കൃഷ്ണകുമാറിന് വാക്കുകൾ ഇടറുന്നുണ്ടായിരുന്നു.

അവൾ പറഞ്ഞു

“നീ അന്ന് പറഞ്ഞ ആ വൃത്തികെട്ട ജോലി ഇതാണ്. പലരുടെയും കൂടെ കിടക്കാനല്ല ഇവിടെ വരുന്നത്. കൂട്ടിരുന്ന് പരിചരിക്കാനാണ്‌”.

അവളുടെ ഓരോ വാക്കുകളും അവന്റെ ഹൃദയത്തിൽ തറച്ചു കൊണ്ടിരുന്നു.

“ഞാൻ അവജ്ഞയോടെ നോക്കിക്കണ്ടിരുന്ന നിന്നെപ്പോലുള്ളവർ നിങ്ങളുടെ വസ്ത്രം പോലെ വെളുത്ത മനസ്സുള്ള മാലാഖമാർ തന്നെ.”

കൃഷ്ണകുമാർ പറഞ്ഞു.

കൃഷ്ണകുമാർ ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് പോയി. അവന്റെ മനസ്സിൽ എന്നും ഗൗരിയുടെ ചെയ്തുപോയ ക്രൂരത തിരുത്താനാവാത്ത ഒരു തെറ്റായി വേദനിച്ചു കൊണ്ടിരുന്നു.

ഒരു ദിവസം വീണ്ടും ഡോക്ടറെ കാണാൻ ഹോസ്പിറ്റലിലേക്ക് ചെന്നപ്പോൾ അവൻ ഗൗരിയോട് ചോദിച്ചു.

“എന്റെ തെറ്റുകൾ തിരുത്താൻ എനിക്കൊരവസരം തരുമോ? എന്റെ ഭാര്യയായി എന്നെ ശുശ്രൂഷിക്കാൻ ഈ മാലാഖയെ ഞാൻ കൊണ്ടുപോയ്ക്കൊട്ടെ..”?

അല്പനേരം ആലോചിച്ചിട്ട് ഗൗരി പറഞ്ഞു.

“എനിക്ക് കുറച്ച് ഡിമാന്റുകൾ ഉണ്ട് അത് അംഗീകരിച്ചാൽ ഞാൻ തയ്യാറാണ്. നിങ്ങൾ നശിപ്പിച്ച ശരീരവുമായി മറ്റൊരാളുടെ ഭാര്യയായി ജീവിക്കാൻ താൽപര്യമില്ലാത്തതു കൊണ്ട് മാത്രം”

ഗൗരി അവളുടെ ഡിമാന്റുകൾ പറഞ്ഞു.

“ഇനി മുതൽ നിങ്ങൾ കള്ളു കുടിക്കുകയില്ലെന്ന് സത്യം ചെയ്തുതരണം..

എന്റെ ജോലിക്ക് ഒരു കാരണവശാലും നിങ്ങള് തടസ്സമാകരുത്.

എന്റെ അമ്മയെയും അച്ഛനെയും എനിക്ക് സംരക്ഷിക്കണം

ഇതൊക്കെ നിങ്ങൾക്ക് അംഗീകരിക്കാൻ പറ്റുമെങ്കിൽ വീട്ടിൽവന്ന് അന്വേഷിച്ചോളൂ”.

മാസങ്ങൾക്കുശേഷം ഗൗരി ഹോസ്പിറ്റലിൽ വന്നത് കൃഷ്ണ കുമാറിനോട് ചേർന്നിരുന്ന് അവന്റെ ബുള്ളറ്റിലായിരുന്നു.

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : അലി അക്ബർ തൂത.