കണ്ണ് നിറയാതെ ഈ ഗാനം കേൾക്കാനാകില്ല..മണിച്ചേട്ടനെ കുറിച്ച് മണിത്താമര പാടിയ പാട്ട്

ചിരിപ്പിച്ചും കരയിപ്പിച്ചും മലയാളികളുടെ പ്രിയങ്കരനായ കലാകാരൻ പ്രിയപ്പെട്ട മണിച്ചേട്ടൻ്റെ വിയോഗം ഇന്നും തീരാത്ത നഷ്ടം തന്നെയാണ്. സാധാരണക്കാരനിൽ നിന്നും സ്വന്തം കഴിവിലൂടെ സിനിമാ താരമായി മാറിയ കലാഭവൻ മണി ഒരു മനുഷ്യസ്നേഹി കൂടിയായിരുന്നു. മലയാളികൾ ഒന്നടങ്കം നെഞ്ചിലേറ്റിയ മലയാളത്തിൻ്റെ മണിമുത്ത്

അദ്ദേഹത്തിൻ്റെ ഓർമ്മകൾ നൊമ്പരമുണർത്തുന്ന ഗാനങ്ങളായി പലരും പാടി കേൾക്കുമ്പോൾ അറിയാതെ തന്നെ നമ്മുടെ മിഴികളും ഈറനണിയുന്നു. ഒരുപാട് നല്ല നാടൻപ്പാട്ടുകൾക്ക് തൂലിക ചലിപ്പിച്ച പ്രിയപ്പെട്ട കലാകാരൻ ശ്രീ.മണിത്താമര സ്വന്തമായി എഴുതി സംഗീതം നൽകിയ ഒരു മനോഹര ഗാനം അദ്ദേഹം നമ്മുക്കായ് ഇതാ ആലപിക്കുന്നു.