കല്യാണീ നീയാ പാത്രങ്ങളൊക്കെ മോറി വച്ചിട്ട് ,ദേ ഈ പഴംങ്കഞ്ഞിയെടുത്ത് കുടിക്കണേ

രചന : സജി തൈപ്പറമ്പ്.

കല്യാണീ നീയാ പാത്രങ്ങളൊക്കെ മോറി വച്ചിട്ട് ,ദേ ഈ പഴംങ്കഞ്ഞിയെടുത്ത് കുടിക്കണേ

ശരി കൊച്ചമ്മാ…

അല്ല ,ഇന്നെന്താ പ്രാതല് വേണ്ടത് ?

ഇന്ന് നീ ഒന്നും വയ്ക്കേണ്ട കല്യാണീ..

ഞങ്ങളിന്ന് ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നത്, ബിജുവേട്ടൻ്റെ ഫ്രണ്ടിൻ്റെ ഫൈവ് സ്റ്റാർ ഹോട്ടലീന്നാണ്

ഉം ശരി കൊച്ചമ്മാ …

ഇന്ന് രാവിലെയെങ്കിലും തനിക്ക് റസ്റ്റ് കിട്ടുമല്ലോ എന്ന ആശ്വാസത്തെക്കാൾ കൊച്ചമ്മയുടെയും കുടുംബത്തിൻ്റെയും ആഡംബര ജീവിതമോർത്തുള്ള അസൂയയായിരുന്നു കല്യാണിക്ക്

സമയം 9 മണി

ഫൈവ് സ്റ്റാർ ഹോട്ടലിലെ കൊട്ടാരസദൃശ്യമായ ശീതികരിച്ച മുറിയിലിരുന്ന്

കൊച്ചമ്മയുടെ ഭർത്താവ് ബ്രേക്ക് ഫാസ്റ്റ് ഓർഡർ ചെയ്തു.

നാല് ചട്ടിച്ചോറ്, ഒന്നില് പുളിച്ച തൈര് കുറച്ച് കൂടുതലൊഴിച്ചോളു ,ങ്ഹാ പിന്നേ …

കഴിഞ്ഞ പ്രാവശ്യത്തെ പോലെയാകരുത് ,ഞാൻ ഇവിടുത്തെ എംഡിയുടെ ഫ്രണ്ടാണ് ,ഞങ്ങൾക്ക് രണ്ട് ദിവസമെങ്കിലും പഴക്കമുള്ള പഴങ്കഞ്ഞി തരണം കെട്ടോ,

ഗൗരവത്തിലത് പറഞ്ഞിട്ട് അയാൾ തൻ്റെ സൺ ഗ്ളാസ് തലയിലേക്ക് കയറ്റിവച്ചു .

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : സജി തൈപ്പറമ്പ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top