സത്യം പറ ഇങ്ങള് പറഞ്ഞിട്ടല്ലേ ഓള് ഇവിടെ വന്നത്… ഇങ്ങളെ പഴേ കാമുകി അല്ലെ അവൾ ..

രചന : സൽമാൻ സാലി

” ഇക്കൂ .. ഇങ്ങളെന്തിനാ കല്യാണ പൊരെന്ന് ഷംസീനെ തന്നെ ഇടക്കിടക്ക്‌ നോക്കിയത് ..?

”ഹും അതൊന്നുമില്ലെടി ഈ ഭാഗ്യം കൊണ്ട് അപകടത്തിൽ നിന്നും രക്ഷപെടുന്ന കുറെ ആൾക്കാരുടെ വീഡിയോ ഒക്കെ കണ്ടിട്ടുണ്ടെങ്കിലും നേരിട്ട് കാണുമ്പോൾ ഒരു കൗതുകം കൂടുതൽ അല്ലെ അങ്ങിനെ നോക്കി പോയതാ ..

ഓള് പ്രേമിച്ചു തേപ്പ് കിട്ടിയ പാവമാണ് ഷംസി

യാദൃശ്ചികമായിട്ടാണ് അന്ന് കല്യാണവീട്ടിൽ വെച് അവനെ കണ്ടത് …

ഫൈനലിൽ കപ്പടിച്ച ആള് എന്ന നിലക്ക് സെമിയിൽ തോറ്റ അവനെ ഞാൻ പോയി പരിചയപെടുകേം ചെയ്തു …

”ഓ അപ്പൊ ഞാനാണ് ആ അപകടം അല്ലെ ..?

” ഇങ്ങള് അല്ലെ ഇടയിൽ കേറി വന്നു എന്നെ കെട്ടിയത് അല്ലേൽ ഞാനിപ്പോ സന്തോഷത്തോടെ കഴിഞ്ഞേനെ ..

”ഒഹൊ അപ്പൊ എന്നോടൊപ്പം കൂടിയിട്ട് നിന്റെ സന്തോഷം പോയി അല്ലെ ..?

” അല്ലാതെ പിന്നെ ന്റെ വാപ്പാനെ സോപ്പിട്ട് കയ്യിലാക്കി എന്നെ കെട്ടിയതല്ലേ ഇങ്ങള് .. എന്നിട്ട് എന്റെ ഏത് ആഗ്രഹമാണ് ഇങ്ങള് സാധിപ്പിച്ചു തന്നത് …?

ഓളെ പറച്ചിൽ കേട്ടാൽ തോന്നും ഓളെ വാപ്പാനെ പറ്റിച്ചു ഞാൻ പത്ത് സെന്റ് സ്ഥലം വാങ്ങിയതാണെന്ന് .. പിന്നെ ഇടക്കിടക്ക് ഉള്ള ചോദ്യമാണ് എന്ത് ആഗ്രഹംന സാധിപ്പിച്ചു തന്നത് എന്ന്..

കഷ്ടകാലത്തിന് അന്നേരം ഒന്നും ഓർമയിലുണ്ടാവുകയുമില്ല….

””അല്ല ഷാഹിയെ അന്റെ എന്ത് ആഗ്രഹമാണ് ഞാൻ സാധിപ്പിച്ചു തരാത്തത് ..?

”എന്താണ് സാധിപ്പിച്ചു തന്നത് അത് പറ ആദ്യം

സംഗതി ഈ ചൂടിനുള്ള കാരണം ഷംസിയെ കണ്ടതാണ് .. ഞാനാണേൽ കേറി സംസാരിക്കുകയും ചെയ്തു ..

””ഒഹൊ അങ്ങിനെ ആണോ .. നിന്നെ മൈസൂര് കൊണ്ടുപോയിക്കില്ലേ .ഊട്ടി , മൂന്നാർ .

ഇവിടെയൊക്കെ കൊണ്ടുപോയിക്കില്ലേ ..?

” ഉം അത് എന്നെ കൊണ്ടുപോയതല്ലലോ ..?

ഇങ്ങളെ ഉമ്മേം പെങ്ങമ്മാരും പോകുമ്പോൾ ഞാനും പോന്നതല്ലേ ..?

ഓളെ പറച്ചിൽ കേട്ടാൽ തോന്നും എന്റെ നിർബന്ധത്തിന് കൊണ്ടുപോയതാണെന്ന് ..

എവിടേലും പോകാൻ ഇറങ്ങിയാൽ പറയും അവരേം കൂട്ടാം എന്ന് .. എന്നിട്ട് അവസാനം ഉമ്മയോ പെങ്ങളോ എന്തേലും പറഞ്ഞാൽ അതും പറഞ്ഞു ടൂർ പോയിടത്ത്നിന്ന് മിണ്ടാതെ നടക്കും ..

ഒരുജാതി സൈക്കോ ..

””ഉം എന്നാ ശരി .. നിനക്ക് എവിടെയാ പോകേണ്ടത് പറ നാളെ തന്നെ പോകാം ..?

അത് കേട്ടപ്പോൾ ഓൾടെ മുഖത്ത് ഒരു ചിരി വന്നു

””ഞാനൊന്ന് ആലോചിക്കട്ടെ ട്ടാ … എന്നും പറഞ്ഞു അവൾ അടുക്കലിലോട്ട് പോയി ..

ഇനിയിപ്പോ എവിടെയാണാവോ പടച്ചോനെ പോകേണ്ടത് എന്നാലോചിച്ചു ഞാൻ ഉമ്മറത്തിരുന്നു

രാത്രി ഉറങ്ങാൻ കിടന്ന നോരം ഓള് ” ഇക്കാ നമുക്ക് ഒരീസം വയനാട്ടിൽ റിസോർട്ടിൽ താമസിച്ചാലോ ..?

””ഉം അതാണോ ഈ ഇതുവരെ ആലോചിച്ച സ്ഥലം .. സാരല്ല നാളെ ബുക്ക് ചെയ്തു മറ്റന്നാൾ പോകാം എന്തേ …?

അത് കേട്ടപ്പോൾ ഓള് ഒന്നോടെ അടുത്ത് വന്നു കിടന്നു..

രാവിലെ എണീറ്റപ്പോൾ വാട്സാപ് മുഴുവൻ റിസോർട്ടുകളുടെ ഫോട്ടോയും നമ്പറും .. അവൾ അയച്ചിരിക്കുന്നു അതിൽ ഒന്ന് രണ്ടെണ്ണം സെലക്ട് ചെയ്തിട്ടുണ്ട് അവൾ ….അവസനം ഒരു മെസ്സേജും ഡബിൾ ബെഡ്‌റൂം വില്ല ബുക്ക് ചെയ്യണേ എന്ന് ..

”എടീ ഷഹീ ഇതെന്തിനാ ഈ ഡബിൾബെഡ്റൂം

””അത് പിന്നെ ഇക്കാ ഞമ്മള് പോയാൽ ഉമ്മേം സമിയും ഒറ്റക്കാവില്ലേ .. അവരേം കൂട്ടാം എന്തേയ്

””എന്തിന് .. എന്നിട്ട് അവസാനം നിനക്ക് അവരോടൊപ്പം നിന്നേം കൂട്ടിയതാണെന്ന് പറയാനല്ലേ

””എയ് ഇല്ലിക്ക .. ഈ പ്രാവശ്യം ഞാൻ പറയൂല

അവൾ അല്പം പഞ്ചാര ഇട്ടാണ് അത് പറഞ്ഞത്

അല്ലേലും ഓള് പഞ്ചാര ഇട്ടാൽ ഞാൻ വീണുപോകും ..

അങ്ങിനെ 6500 രൂപക്ക് ഡബിൾ റൂം ബുക്ക് ചെയ്തു

പിറ്റേ ദിവസം രാവിലെ എണീറ്റ് ബ്രെക്ക്ഫാസ്റ്റ് കഴിഞ്ഞാണ് വീട്ടീന്ന് ഇറങ്ങിയത് 12 മണിക്ക് റിസോർട്ടിൽ എത്തി . അവിടെ ചെക് ഇൻ ചെയ്തപ്പോൾ മുതൽ ഓള് ഭയങ്കര ഹാപ്പി .. പെങ്ങളേം കൂട്ടി മുടിഞ്ഞ ഫോട്ടോഷൂട്ട് …

ചോറ് തിന്ന് എല്ലാരും കൂടെ റിസോർട്ടിൽ നടന്നു കുറെ ഫോട്ടോസൊക്കെ എടുത്തു തിരിച്ചുവന്നു ബാൽക്കണിയിൽ ഇരുന്നു ഒരു കട്ടൻ കുടിക്കുകയായിരുന്നു ഞാൻ ..

”അല്ലേലും മ്മളെ പൊരേൽ ഇരുന്നാൽ ഇങ്ങനെ കാണാൻ പറ്റുമോ … ആരോടെന്നില്ലാതെ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് ഓള് കേറിവന്നു ….

” എന്താ ഷാഹി പ്രശ്നം ..?

” ഒന്നൂല്ല ..

”ഒന്നുമില്ലാഞ്ഞിട്ടാണോ നിന്റെ മുഖം ഇങ്ങനെ കടന്നാല് കുത്തിയപോലെയിരിക്കുന്നത് ..

” ഓ ഇങ്ങള് കാണാൻ വരുമ്പോൾ കണ്ടില്ലയ്‌നോ ന്റെ മുഖം ..

ഓള് കലിപ്പിലാണ് .. സംഗതി എന്തോ പറ്റിയിട്ടുണ്ട് ന്ന് ഉറപ്പാണ് ..

അവളെ ഒന്ന് തണുപ്പിക്കാൻ ഓളേം കൂട്ടി ഒന്ന് റിസോർട്ടിൽ നടക്കാനിറങ്ങി..

വനത്തിനുള്ളിലെ ശാന്തമായ ആ റിസോർട്ടിൽ ഷാഹിയുടെ കൈ പിടിച്ചുകൊണ്ട് നടക്കുമ്പോൾ എതിരെ നിന്നും ഒരു ഭാര്യയും ഭർത്താവും നടന്നുവരുന്നുണ്ടായിരുന്നു …

ഞങ്ങളെ കടന്നു പോയതും പിന്നിൽ നിന്നൊരു വിളി ..

” സാലിയെ ..?

പെട്ടെന്ന് പിന്നിൽ നിന്നും കിളിനാദം പോലെയുള്ള സാലി വിളികേട്ട് എന്നേക്കാൾ മുന്നേ ഷാഹിയാണ് തിരിഞ്ഞു നോക്കിയത് …

”എടാ സാലീ നിനക്കെന്നെ മനസിലായില്ലേ .. ഏഴാം ക്‌ളാസിൽ പഠിച്ച റസിയ ആണെടാ …

അത് പറയുമ്പോൾ ഓളെ മുഖത്തെ സന്തോഷം കാണേണ്ടതായിരുന്നു ….ഷാഹിയെ പരിചയപെട്ടു അവൾ മുടിഞ്ഞ തള്ള് .. അറബിയുടെ സൂപ്പി മാഷ് ഗ്രൗണ്ടിലൂടെ ഓടിച്ചിട്ട് തല്ലിയതും ഒരിക്കലും പേന എടുക്കാതെ ക്‌ളാസിൽ വരുന്ന എനിക്ക് പലരും ആണ് പേന തരാറുള്ളത് എന്നൊക്കെ ഷാഹിയോട് തട്ടിവിടുന്നുണ്ടായിരുന്നു …

അന്ന് സ്കൂളിൽ പഠിക്കുമ്പോൾ ഒന്ന് മുഖത്ത് നോക്കാത്തവളാ ഇപ്പൊ എന്റെ കെട്യോളുടെ അടുത്ത് എന്റെ വീര കഥകൾ പറയുന്നത് ..

അവളുടെ വകയിൽ കുറച് എരിവും പുളിയും കേറ്റി തള്ളി വിട്ട് അവൾ പോയതും ഷാഹിയുടെ ദെഹത് നാഗവല്ലി കേറിയതും ഒരുമിച്ചാണ് ..

””സത്യം പറ ഇങ്ങള് പറഞ്ഞിട്ടല്ലേ ഓള് ഇവിടെ വന്നത് . ഇങ്ങളെ പഴേ കാമുകി അല്ലെ അവൾ ..

ഇങ്ങനെ മനസാ വാച്ചാ ചിന്തിക്കുകപോലും ചെയ്യാത്ത കാര്യം പറഞ്ഞു കൊതുകിനെ പോലെ ചെവിയിൽ മൂളിക്കൊണ്ടിരുന്നു …

അവസാനം ദേഷ്യം വന്നു റൂമിലേക്ക് പോയി ഒന്നും മിണ്ടാതെ ബാൽക്കണിയിൽ ഇരിക്കുമ്പോൾ റസിയയും കെട്യോനും ചിരിച്ചുകൊണ്ട് നടന്നുപോകുന്നു….

കള്ള ബലാല് നല്ലൊരു ദിവസം ഓള് പഴേ സ്കൂൾ കാര്യവുമായി വന്നു കുട്ടിച്ചോറാക്കിയത് ഓർക്കുമ്പോൾ കല്ലെടുത്ത് എറിയാനാ തോന്നിയത്

അങ്ങിനെ 6500 രൂപ കൊടുത്ത് റിസോർട്ടിൽ റൂമെടുത്ത് പിണങ്ങി തെക്കോട്ടും വടക്കോട്ടും നോക്കി കിടന്ന ലോകത്തെ ആദ്യ ദമ്പതികളായി ഞങ്ങൾ പിറ്റേ ദിവസം ചെക് ഔട്ട് ചെയ്തു.

വീട്ടിലേക്ക് പോന്നു …

രണ്ടീസം കഴിഞ്ഞു പിണക്കം മാറിയപ്പോൾ ഓള് പറയുവാ കുളു മണാലി പോകണമെന്ന് …

എന്നിട്ട് വേണം ഓൾക് എന്നെ റൂമിന്ന് പുറത്തിട്ടിട്ട് ഞാൻ തണുത്ത വിറച്ചു മജ്ജത്താവാൻ …

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : സൽമാൻ സാലി