ഡീ മോളെ മേളിൽ കേറി കിടക്കടി.. എന്തോന്നാ.. അല്ല കട്ടിലിന്റെ മുകളിൽ കയറി കിടക്കാൻ

രചന : Jiji Elizabeth George

ഡി മോളെ മേളിൽ കേറി കിടക്കടി …..

എന്തോന്നാ!!!!!

അല്ല കട്ടിലിന്റെ മുകളിൽ കയറി കിടക്കാൻ

ഭയങ്കര തണുപ്പ് അല്ലെ നി എന്തിനാ ഈ നിലത്ത് കിടന്നു വെറുതെ പനി പിടിപ്പിക്കുന്നെ ,,,

മോൾ വന്നു ഇവിടെ കിടന്നോ …

കുറച്ചു മുൻപ് നിങ്ങൾ ഉമ്മ കൊടുത്തില്ലേ ഒരുത്തിക്ക് അവളെ പിടിച്ചു അവിടെ കിടത്ത്

ഞാൻ ഇനി ഇവിടാ കിടക്കുന്നെ. ..

നി എന്തുവാടി ഈ പറയുന്നേ ഞാൻ ആർക്ക് ഉമ്മ കൊടുത്തെന്നാ ..

ദേ മനുഷ്യാ വെറുതെ ഉരുളല്ലേ ഞാൻ കണ്ടതാ നിങ്ങൾ മെസ്സേജ് അയക്കുന്നെ ,,,

ങേ അപ്പൊ നി ഉറങ്ങി ഇല്ലാരുന്നോ..

ഓ ഹോ അപ്പൊ ഞാൻ ഉറങ്ങി എന്നു കരുതി അയച്ചത് ആണല്ലേ..

അപ്പോൾ അത് കണ്ടിട്ട് ആണ് ഈ നിലത്ത് ഇറങ്ങി കിടത്തം ..

ഉം…… ജാനകി ,

ആ എന്താ ജാനകിക്ക്,,,

ഡി അത് ഞാൻ…..ദൈവമേ സത്യം പറഞ്ഞാലും ഈ പിശാച് വിശ്വസിക്കും എന്നു തോന്നുന്നില്ല അത്കൊണ്ട് ഒരു നമ്പർ ഇറക്കാം .അതേ എടി അതെന്റെ കൂട്ടുകാരൻ ആണ് ..അവനു ജോലി കിട്ടി അത് പറഞ്ഞപ്പോൾ ഞാൻ ഒരു ഉമ്മയുടെ സ്‌മൈലി അയച്ചു അതാ നി ക=ണ്ടത് ..

ഏത് കൂട്ടുകാരൻ പണ്ട് നിങ്ങളെ പന്ത്രണ്ട് മണി കഴിഞ്ഞു വിളിക്കുന്ന ഗൾഫിൽ ഉള്ള കൂട്ടുകാരൻ ആണോ

അതാരാ ജാനകി എന്നും ചോദിച്ചു അജു നോക്കി

ഓ മറന്നോ … നമ്മൾ പ്രേമിച്ചിരുന്ന കാലത്ത് മിക്ക ദിവസവും നിങ്ങൾക്ക് അങ്ങു ഗൾഫീന്നു നട്ട പാതിരക്ക് കോൾ വരുമാരുന്നല്ലോ …ഞാൻ വിളിക്കുമ്പോൾ നമ്പർ ബിസി ,,,എന്താ ഇങ്ങനെ എന്നു ചോദിച്ചപ്പോ പറഞ്ഞത് ആണ് ഗൾഫിലെ കൂട്ടുകാരൻ ആണെന്ന്…ഇതൊക്കെ എപ്പോ നടന്നു എന്നോർത്ത് അജു നോക്കി ഇരുപ്പാണ് ..

എന്തേ അന്ന് അങ്ങനെ നടന്നില്ലേ …നടന്നു നടന്നു…പിന്നെന്താ അങ്ങനൊരു ഭാവം മുഖത്ത് ഇല്ലാത്തത് ..

ഇവളെ പ്രേമിച്ചപ്പോഴും ഒന്നു രണ്ട് കിളികളെ വേറെയും വളച്ചിരുന്നു …അതിൽ ആരോ ആണ് ആ സമയത്തു ഒക്കെ വിളിച്ചത് …പിന്നെ ഇവൾ ആയിട്ട് അതൊക്കെ കയ്യോടെ പൊക്കി ,,എന്നേം വേണ്ടാന്നു പറഞ്ഞു പോയേ ആണ്…പിന്നെയാണ് മനസിലായത് ഇവൾ ഇല്ലാതെ പറ്റില്ലാന്നു …പഠിച്ച പണി പതിനെട്ടും നോക്കിട്ടും ഇവൾ അടുത്തില്ല അവസാനം ഞാൻ ആത്‍മഹത്യ ചെയ്യും എന്ന് പേടിപ്പിച്ചു തിരിച്ചു പിടിച്ച ജീവിതം ആണ്…കുറച്ചു കള്ളത്തരം ഒക്കെ ഉണ്ടായിരുന്നു എന്നുള്ളത് നേരാണ് പക്ഷെ ഇവളെ കെട്ടിയതിന് ശേഷം ഒരു തെറ്റും നോട്ടം കൊണ്ട്‌ പോലും ചെയ്തിട്ടില്ല…

എന്താ ഇത്ര ആലോചന കൊറേ നേരം ആയല്ലോ ഇനി ഏത് കള്ളം പറയും എന്നു ആലോചിക്കുവായിരിക്കും… അല്ലെങ്കിലേ നിങ്ങൾ പണ്ടേ ഉടായിപ്പാണ്…അന്നേ എന്റെ അച്ഛൻ പറഞ്ഞേ ആണ് അവനെ കണ്ടാലേ ഒരു കള്ള ലക്ഷണം ഉണ്ട് ഇത് വേണോ മോളെ എന്നു…പ്രേമം തലക്ക് പിടിച്ച ഞാൻ ഉണ്ടോ വല്ലതും കേൾക്കുന്നു ,,ഈ മരങ്ങോടനെ തന്നെ മതിയെന്നും പറഞ്ഞു വാശി പിടിച്ചു കെട്ടി …അന്ന് തുടങ്ങി എന്റെ കഷ്ടകാലം …

എന്റെ പൊന്നു കുഞ്ഞേ നി ഒന്നു നിർത്ത് …

ഞാൻ പറയുന്നേ കുറ്റം അല്ലെ നിങ്ങക്ക് ഇതൊക്കെ ചെയ്യാം …ഞാൻ നിങ്ങളെയും മനസ്സിൽ വിചാരിച്ചു ജീവിക്കുമ്പോൾ നിങ്ങളോ കണ്ട പെണ്ണുങ്ങൾക്ക് ഉമ്മ കൊടുത്തു നടക്കുന്നു…

ജാനകി ഞാൻ പറയുന്നെ നീ ഒന്നു കേൾക്ക് ..

എനിക്കൊന്നും കേൾക്കേണ്ട … ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത പോലും നിങ്ങൾക്ക് ഓർമ ഇല്ല… പണ്ടും ഓർമ ഇല്ലന്നു പറഞ്ഞല്ലേ നിങ്ങൾ നടപ്പ്…ഞാൻ പറയുന്നതും എന്റെ കാര്യങ്ങളും മാത്രം മറക്കും വേറെ എല്ലാത്തിനും നല്ല ഓർമ ആണ്…

ഇന്ന് എന്താ വിശേഷം അജു ഒന്നു ആലോചിച്ചു ..ഇനി ഇവളുടെ പിറന്നാൾ ഏയ് അതല്ല അത് ഫെബ്രുവരിയിൽ ആണ് .ഇത് ഡിസംബർ ആയല്ലേ ഉള്ളൂ… എന്ത് പണ്ടാരം ആണെന്ന് ഒരു പിടിയും ഇല്ലല്ലോ..ആറേഴു കൊല്ലം പ്രേമിച്ചു ആ സമയത്തെ ഓരോ ചെറിയ കാര്യങ്ങളും ഓർത്തു വെച്ച് ഇവൾ പറയും …എനിക്കാണേൽ ഒന്നും ഓർമയും ഇല്ല…എടുത്താൽ പൊങ്ങാത്ത പ്രാരാബ്ദങ്ങൾക്ക് ഇടയിൽ ഇതൊന്നും ഓർക്കില്ല.. ഇതു പറഞ്ഞില്ലേൽ മുമ്പത്തെ പ്രശ്നം കൂടെ വെച്ച് ഇവൾ ഇവളുടെ വീട്ടിൽ പോകാൻ സാധ്യത ഉണ്ട്. പിന്നെ ഒരാഴ്ച്ച നോക്കണ്ട ….ആ ഓർമ ഉണ്ട്..നി പറയട്ടെ എന്നു കരുതി ഞാൻ മിണ്ടാതെ ഇരുന്നെ അല്ലേ……

ആ എന്നാ പറ ..ഇന്നാണ് നമ്മൾ …നമ്മൾ ഒരുമിച്ച് ആദ്യമായി യാത്ര ചെയ്തത് ..ആരേലും കാണും പേടിയാ എന്നൊക്കെ പറഞ്ഞു നി ബൈക്കിൽ കയറിയത് …

കുന്തം അതൊന്നുമല്ല…..ശോ അല്ലെ… അല്ല….ഇന്ന് ഡിസംബർ 27 ഇന്നാണ് ഞാൻ നിങ്ങളോട് യെസ് പറഞ്ഞത്.നമ്മൾ സ്നേഹിക്കാൻ തുടങ്ങിയ ദിവസം …

ദുർദിനങ്ങൾ ഞാൻ ഓർത്തു വെക്കാറില്ല എന്നു അജു പറഞ്ഞതും …

എന്താ പറഞ്ഞത് ഏയ് ഒന്നുമില്ല ഇത്രയും പ്രധാനപെട്ടൊരു ദിവസം ഞാൻ മറന്നല്ലോ എന്നു പറഞ്ഞത് ആണ്……..അതൊന്നുമല്ല വേറെ എന്തോ ആണ് …സമയം കൊറേ ആയി എനിക്ക് ഉറങ്ങണം ഇതും പറഞ്ഞു ജാനകി പുതപ്പ് തലവഴി ഇട്ടു…

ഇനി എന്ത് പറഞ്ഞു ഇവളെ സമാധാനിപ്പിക്കും എന്നോർത്ത് കിടന്നപ്പോൾ ജാനകി പറഞ്ഞു നാളെ ഞാൻ എന്റെ വീട്ടിൽ പോകും,,, ആഹാ വിചാരിച്ചത് ഉള്ളു ഇത്…

ഞാൻ പറയുന്നേ നീയൊന്നു കേൾക്ക് അഞ്ജലി ആയിരുന്നു അത് ..അവളെ നിനക്ക് അറിയാത്തത് ഒന്നുമല്ലല്ലോ ..അവൾ ഭർത്താവുമായി പിണങ്ങി നിൽക്കുവല്ലാരുന്നോ ,,,അതൊക്കെ തീർത്തു അവൾ അയാളുടെ കൂടെ പോകുവാണ് എന്നു പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് ഞാൻ കുറച്ചു സ്‌മൈലി ഇട്ട കൂട്ടത്തിൽ ഒരു ഉമ്മയുടെ സ്‌മൈലി കൂടി ഇട്ടു ..

അവളുടെ പേരും പറഞ്ഞു നി ചില്ലറ ഒന്നുമല്ല എനിക്കിട്ട് താങ്ങിയത്‌ …അവൾ കെട്ടിയോന്റെ കൂടെ പോയാൽ അത് നിൽക്കുമല്ലോ എന്നു വിചാരിച്ചു അയച്ച മെസ്സേജ് ആണ് അത്..അതാ നി കണ്ടത് അല്ലാതെ എന്റെ അവിഹിതം ഒന്നുമല്ല …പിന്നെ ഞാൻ ഉടയിപ്പും കള്ളനും ഒക്കെയാണ് എന്ന് നി പലപ്പോഴും പറഞ്ഞിട്ടുണ്ട് …നിന്നെ കെട്ടുന്നേന് മുമ്പ് അങ്ങനൊക്കെ ആയിരുന്നു സമ്മതിക്കുന്നു പക്ഷെ ഇപ്പോൾ നി അല്ലാതെ വേറൊരു പെണ്ണും എന്റെ ജീവിതത്തിൽ ഇല്ല…

ചങ്ക് എടുത്ത് കാണിച്ചാലും ചെമ്പരത്തി പൂവ് ആണെന്ന് കരുതുന്ന നിന്നോട് പറഞ്ഞിട്ടും കാര്യമില്ല… നി നാളെ നിന്റെ വീട്ടിൽ പൊക്കോ …ഇത്രയും പറഞ്ഞു അജു ജാനകിയെ നോക്കിയപ്പോൾ പറഞ്ഞത്‌ കൂടിപ്പോയല്ലോ എന്ന ഭാവത്തിൽ ഇരിക്കുന്നു…

ഇത് ഏറ്റു ഇനി ഇങ്ങോട്ട് വന്നു ക്ഷമ പറയും …

അത് പിന്നെ സ്‌മൈലി കണ്ടപ്പോൾ സഹിച്ചില്ല..അജു നീ എന്റെയാണ് …വേറൊരു പെണ്ണിനെ നോക്കുന്നത് പോലും ഞാൻ സഹിക്കില്ല..,,,…

നമ്മുടെ വിവാഹത്തിനു മുമ്പ് നിന്നെ വിട്ട് പോകാൻ ഞാൻ ശ്രമിച്ചപ്പോഴൊക്കെ കാലിടറി വീണിട്ടേയുള്ളൂ അത് നിനക്ക് അറിയില്ലേ ജാനകി …നീയില്ലാതെ എനിക്കും പറ്റില്ല…. അപ്പോൾ ഇനി നാളെ വീട്ടിൽ പോണോ …വേണ്ട …ഇപ്പോൾ എനിക്ക് പിണക്കം ഇല്ലല്ലോ ,,,ഇല്ലേ …ഇല്ലാന്നേ ….എന്നാ ഇവിടെ വന്നു കിടന്നോ …..ഉം വരുവാ ….ഇനി അങ്ങോട്ട് നോക്കണ്ട അവര് എന്താന്നു വെച്ചാൽ ആയിക്കോട്ടെ 😜😜😜

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Jiji Elizabeth George