സംഗമം, തുടർക്കഥ, ഭാഗം 16 വായിക്കൂ…

രചന : ഭാഗ്യ ലക്ഷ്മി

‘”അത്…. ഒരു…കുഞ്ഞുണ്ടായാൽ എൻ്റെയും നിങ്ങളുടെയും വീട്ടുകാരുടെ പ്രശ്നം ഒക്കെ മാറുമോ

അല്ലി വിക്കി വിക്കി ചോദിച്ചു….

“എന്തോന്ന്…???!!!”

കേട്ട പാതി കേൾക്കാത്ത പാതി അലക്സി ഞെട്ടലോടെ തിരിഞ്ഞു….

“അ… അത് ഒരു കുഞ്ഞുണ്ടായാൽ വീട്ടുകാരുടെ പിണക്കം മാറുമോന്ന്…?”

“ആ…ആർക്ക് കുഞ്ഞുണ്ടായാൽ…?”

കൈയ്യിലെ മദ്യക്കുപ്പി യാന്ത്രികമായി ഷെൽഫിലേക്ക് വെച്ചു കൊണ്ടവൻ അമ്പരപ്പോടെ ചോദിച്ചു…

അവൾ അലക്സിക്ക് നേരെ വിരൽ ചൂണ്ടി…

“എനിക്ക് കുഞ്ഞുണ്ടായാലോ…?”

ചോദ്യമുന്നയിക്കുമ്പോൾ അവൻ്റെ മിഴികൾ വിടർന്നിരുന്നു…

അവൾ അതെ എന്ന മട്ടിൽ തലയനക്കി…

“ഞാൻ മാത്രം വിചാരിച്ചാൽ അത് നടക്കുമോ അല്ലീ….? നീയും കൂടി വിചാരിക്കണ്ടേ…?”

അവൻ ഒരു ചിരിയോടെ അവൾക്കരികിലേക്ക് നടന്നടത്തു കൊണ്ട് പറഞ്ഞു….

“ഇച്ചായൻ എപ്പോഴേ റെഡിയാണ്… മോള് റെഡിയാണോ….?”

അവൻ മീശ പിരിച്ചു കൊണ്ട് കുറുമ്പോടെ ചോദിച്ചു….

“അത് വാവയുണ്ടായാൽ എല്ലാവർക്കും സന്തോഷമാവില്ലേ…?”

“പിന്നെ…. ഉറപ്പായിട്ടും ആവും… അല്ല മോൾക്ക് ഇച്ചായൻ്റെ കുഞ്ഞിനെ താലോലിക്കാൻ അത്ര കൊതിയായോ…?”

അത് ചോദിച്ചതും അവൻ്റെ കരങ്ങൾ അവളുടെ വയറിൽ അമർന്നു…. അല്ലി ഒന്ന് ഞെട്ടിപ്പിടഞ്ഞു….

പെട്ടെന്നാണ് താൻ ചോദിച്ചതിൻ്റെ യഥാർത്ഥ പൊരുളവൾക്ക് മനസ്സിലായത്… അവൾ തലയിലൊന്ന് കൊട്ടി… അലക്സിയോടെന്ത് പറയണമെന്നറിയാതവൾ വിമ്മിഷ്ടത്തോടെ നോക്കി….

അവളെന്തെങ്കിലും ഉരിയാടും മുൻപവൻ്റെ ചുണ്ടുകൾ അവളുടെ മൂർദ്ധാവിൽ സ്ഥാനമുറപ്പിച്ചു…

നെറ്റിത്തടത്തിൽ ആ അധരങ്ങൾ പകർന്ന ചെറു ചൂടനുഭവപ്പെട്ടതും അല്ലിയുടെ മിഴികൾ വല്ലാത്തൊരു നിർവൃതിയാൽ പിടഞ്ഞു… പതിയെ അവൻ്റെ അധരങ്ങൾ അവളുടെ മുഖമാകെ ഓടി നടന്നു… ഒടുവിൽ അവളുടെ അധരത്തിൽ അത് സ്ഥാനമുറപ്പിച്ചു… മൃദുവായ ചുംബനം…

അവൾ ഒന്ന് ഉയർന്നു പൊങ്ങി… തനിക്ക് വേദന സമ്മാനിച്ച ആദ്യ ചുംബനത്തിൽ നിന്നും എത്ര വ്യത്യസ്തമാണിതെന്നവൾക്ക് തോന്നി… കൈവിരലുകൾ അവൻ്റെ ഷർട്ടിൽ ഇറുകെ അമർന്നു…

ബലം നഷ്ടപ്പെട്ട് ശരീരം തളരുന്നത് പോലെ…

അവളിലെ കൗമാരക്കാരി പ്രണയത്തിനപ്പുറമുള്ള മറ്റെന്തോ വികാരങ്ങളെ ആദ്യമായി അനുഭവിച്ചറിഞ്ഞു…. വർദ്ധിച്ച ഹൃദയമിടിപ്പുകൾ തൻ്റെ ഹൃദയത്തെ ഇപ്പോൾ പലതായി പിളർക്കുമെന്നവൾക്ക് തോന്നി…. അവനെ ഒന്നു തടുക്കാൻ പോലുമാവാതെ നിശ്ചലമായ ഉടലോടെ അവൾ നിലയുറപ്പിച്ചു…

മിഴികൾ ഉയർത്താനാവാതവൾ മുഖം തിരിച്ചു…

അലക്സി അല്ലിയെ കൈകളിൽ കോരിയെടുത്ത് മുറിയിലേക്ക് നടന്നു…

ബെഡിലേക്കവളെ കിടത്തിയിട്ടവൻ അവളുടെ ചാരെ കിടന്നു… അവളുടെ മാറോട് പറ്റിച്ചേർന്ന മിന്നിലേക്കവൻ്റെ ചുണ്ടുകൾ അമർന്നു… അവൻ്റെ മിഴികൾ ആദ്യം തറഞ്ഞതും അതിലേക്കായിരുന്നു… പതിയെ അവൻ്റെ അധരങ്ങൾ അവളുടെ വയറിനെ ലക്ഷ്യമാക്കി ഇഴഞ്ഞു…

ചോദിച്ചത് അബദ്ധമായോ..? അയ്യോ ഏത് നേരത്താണാവോ…

അല്ലി പരിഭ്രാന്തിയോടെ ഓർത്തു…

“അതെ…. നിങ്ങളെന്താ ചെയ്യുന്നെ…?”

അവനെ തള്ളി മാറ്റാനൊരു പാഴ്ശ്രമം നടത്തിക്കൊണ്ടവൾ ചോദിച്ചു…

അലക്സി അവൻ്റെ ചൂണ്ടു വിരൽ അവളുടെ ചുണ്ടോടമർത്തി….

“ഒന്നും പറയണ്ട….”

അവളെ നോക്കി മിഴികൾ ചിമ്മിക്കൊണ്ടവൻ പറഞ്ഞു…

“ഞാൻ… ഞാൻ വെറുതെ…ഒന്നും ചിന്തിക്കാതെ എന്തോ….”

അവൾക്ക് പറഞ്ഞൊപ്പിക്കാൻ നന്നേ പ്രയാസം തോന്നി…..

“ഞാൻ പറഞ്ഞില്ലേ ഒന്നും മിണ്ടെണ്ടാന്ന്…”

അവൻ ഒരു ചിരിയോടെ ആർദ്രതയാർന്ന സ്വരത്തിൽ പറഞ്ഞു…

അവൻ്റെ മിഴികളിലെ ഭാവം തൻ്റെ ഉൾഭയത്തെ തുടച്ചു മാറ്റുന്നത് പോലെയവൾക്ക് തോന്നി…

അവൾ കണ്ണുകൾ ഇറുക്കിയടച്ചു.. വരാൻ പോകുന്ന നിമിഷങ്ങൾ എന്ത് തന്നെയായാലും അതിനെ ഉൾക്കൊള്ളാൻ മനസ്സിനെ സജ്ജമാക്കിയത് പോലെ… ക്ഷണ നേരത്തെ ആലോചനയ്ക്കന്ത്യം വരുത്തിയവൾ തൻ്റെ നെഞ്ചോട് ചേർന്ന് കിടന്ന മിന്നിൽ ഇറുകെ പിടിച്ചു…

അല്ലിയുടെ മുഖത്ത് മിന്നി മായുന്ന ഭാവങ്ങളെ അലക്സി ഒരു ചിരിയോടെ വീക്ഷിച്ചു…

അവൻ പതിയെ അവളുടെ മിഴികളിലേക്കൊന്ന് ഊതി…. അല്ലി ഒന്ന് ഞെട്ടിക്കൊണ്ട് മിഴികൾ തുറന്നു…

അധരങ്ങൾ തമ്മിലുള്ള അകലം പതിയെ കുറഞ്ഞ് വന്നു…. അലക്സി എന്താണ് ചെയ്യാൻ പോകുന്നതെന്ന്‌ മനസ്സിലാവാതവൾ പിടച്ചിലോടെ നോക്കി…

പതിയെ വിരൽ കൊണ്ടവൻ വിറകൊള്ളുന്ന അവളുടെ അധരത്തെ തലോടി… അല്ലിയുടെ മിഴികൾ മെല്ലെ അടഞ്ഞു വന്നു… ഉയർന്നു താഴുന്ന അവളുടെ ശ്വാസഗതി അവന് അനുഭവപ്പെട്ടു കൊണ്ടിരുന്നു…. കഴുത്തിൽ കിടക്കുന്ന മിന്നിൽ ഇറുകെ പിടിച്ചിരിക്കുന്നവളെ കാൺകെ അവനിലും നേരിയ പുഞ്ചിരി ഉടലെടുത്തു….

“അല്ലീ….” മൃദുവായി അവൻ വിളിച്ചതും അല്ലി അവനെ ഉറ്റു നോക്കി…

“നീയെന്താ അങ്ങനെ ചോദിച്ചത്..? നിനക്കൊരു കുഞ്ഞിനെ വേണോ…?”

അവൻ ശാന്തമായി ചോദിച്ചു…

അവൾ വേണ്ട എന്ന അർത്ഥത്തിൽ തലയനക്കി…

“പിന്നെ..?” അവൻ പുരികം പൊക്കി ചോദ്യ ഭാവത്തിൽ നോക്കി…

“അത് കുഞ്ഞുണ്ടായാൽ എല്ലാവരുടെയും പിണക്കം മാറുമോ…?”

അത് കേട്ടതും അലക്സി പൊട്ടിച്ചിരിച്ചു….

അവൻ അല്ലിയുടെ താടിത്തുമ്പിൽ പിടിച്ച് മുഖമുയർത്തി… അവൻ്റെ മുഖത്തെ പരിഹാസം കണ്ടതും അവൾ കലങ്ങിയ മിഴികളോടെ അവനെ ഉറ്റു നോക്കി…. പെട്ടെന്ന് അലക്സിയുടെ മുഖത്തെ പുഞ്ചിരി മാഞ്ഞു…

“ദേ അല്ലീ കുഞ്ഞുണ്ടാവാത്തതല്ലല്ലോ നമ്മളുടെ വീട്ടുകാരുടെ പ്രശ്നം… പിന്നെ നിൻ്റെ ഏട്ടൻ നിൻ്റെ വീട്ടുകാരെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ടല്ലോ… അവരുടെ പിണക്കം വൈകാതെ മാറുമായിരിക്കും…. എന്നാലും എൻ്റെ പപ്പ എന്നെ അംഗീകരിക്കുമെന്ന് തോന്നുന്നില്ല…”

“എന്നെ ഉപേക്ഷിച്ചാൽ അംഗീകരിക്കില്ലേ….?”

“ഉപേക്ഷിക്കാനാണെങ്കിൽ പിന്നെ എന്തിനാടീ ഞാനിത്ര കഷ്ടപ്പെടുന്നത്..?”

അവളിൽ നിന്നും അകന്ന് മാറിക്കൊണ്ടവൻ ദേഷ്യത്തോടെ ചോദിച്ചു…

“ഞാനിത്ര നേരം പറഞ്ഞതൊന്നും നിൻ്റെ തലയിൽ കയറിയില്ലേ…? നിൻ്റെ ആ അഭിയേട്ടൻ നിന്നെ വേണ്ടെന്ന് വെച്ചതു പോലെ എനിക്കുപേക്ഷിക്കാൻ കഴിയില്ല…”

സ്വരത്തിൽ അമർഷം പ്രകടമായിരുന്നു….

“എൻ്റെ അഭിയേട്ടൻ എന്നെ വേണ്ടെന്ന് വെച്ചതല്ല… ഞാനാ ആ മനുഷ്യനെ വേണ്ടെന്ന് വെച്ചത്….”

അല്ലി എടുത്തടിച്ചത് പോലെ പറഞ്ഞതും അലക്സി ഞെട്ടലോടെ നോക്കി….

“എന്നു വെച്ചാൽ…?”

അവൻ സംശയത്തോടെ ചോദിച്ചു…

“അത്… അതെനിക്ക് പറയാൻ പറ്റില്ല.. പിന്നെ അഭിയേട്ടനെ പറ്റി മോശമായിട്ടൊന്നും പറയരുത്..

അവൾ മുഖം തിരിച്ച് പരിഭവത്തോടെ പറഞ്ഞു…

“ഈ മനസ്സ് നിറയെ ഇപ്പോഴും ആ ഡോക്ടറാണോ…?”

അവൻ്റെ സ്വരം ഇടറി…

“അല്ല….”

അവൾ ക്ഷണ വേഗത്തിൽ അലക്സിയെ ഇറുകെ പിടിച്ചു… അവൻ്റെ നെഞ്ചോട് മുഖമമർത്തി..

അവൻ്റെ കരങ്ങൾ അവളെ ചുറ്റിവരിഞ്ഞു…

അവൾ പുണർന്നതിലും പതിമടങ്ങ് ശക്തിയിൽ..

ആ മിഴികളിൽ അപ്പോഴുണ്ടായിരുന്ന ഭാവം അവൾക്ക് അപരിചിതമായിരുന്നു…. വല്ലാത്തൊരു ആവേശത്തോടെ അവൻ അവളുമായി ബെഡിലേക്ക് ചാഞ്ഞു….

ആദ്യമുണ്ടായിരുന്ന ശാന്തത ആ നിമിഷത്തിൽ അവനന്യമായിരുന്നു… അല്ലി പതിയെ തൻ്റെ കരങ്ങൾ അവൻ്റെ കവിളിലേക്ക് ചേർത്തു..

അവനെ ശാന്തമാക്കാനെന്നോണം…. മെല്ലെ അലക്സിയും അവളുടെ കരങ്ങൾക്ക് മീതെ കരം ചേർത്ത് വെച്ചു… വിരലുകൾ തമ്മിൽ കൊരുത്തു…അവൾ സ്വയമറിയാതെ അവനിലേക്ക് ചാഞ്ഞു… അലക്സിയുടെ പ്രവർത്തികളെ പൂർണ്ണമായും മനസ്സിലാക്കാൻ അവൾക്കായിരുന്നില്ല….നാണവും പരിഭ്രമവും അവളുടെ ഉയിരിനെയും ഉടലിനെയും കീഴ്പ്പെടുത്തി…. ഉടയാടകൾ വേർപ്പെടുമ്പോൾ അവളുടെ നഗ്നതയെ അവൻ ചുംബനങ്ങൾ കൊണ്ട് മൂടി…. അവൻ്റെ പ്രവർത്തികൾ അവൾക്ക് ചെറു നോവ് സമ്മാനിച്ചപ്പോൾ അല്ലിയുടെ മിഴികൾ നിറഞ്ഞൊഴുകി…

അലക്സി അവളെ തൻ്റെ നെഞ്ചോട് ചേർത്ത് പിടിച്ചു കൊണ്ട് അല്ലിയെ ആശ്വസിപ്പിക്കാനെന്നോണം ആ മുടിയിഴകളിൽ കൂടെ മൃദുവായി വിരലുകൾ ഓടിച്ചു…

ഈറൻ മിഴികൾ മെല്ലെ ഉയർത്തി അവനെ ഒരു മാത്ര നോക്കുമ്പോൾ ആ കൺപീലികൾക്ക് ചുറ്റും നീർത്തുള്ളികൾ വലയം തീർത്തിരുന്നു…

അലക്സി ഒരു പുഞ്ചിരിയോടെ അവളെ തന്നെ നോക്കി കിടന്നു…

അവൻ്റെ മിഴിമുനകളെ നേരിടാനാവതവൾ അവൻ്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി….

രാവിൻ്റെ അന്ത്യയാമത്തിൽ നിദ്രയെ പുൽകുമ്പോഴും അവൻ്റെ കരവലയങ്ങൾ അവളെ ചുറ്റിവരിഞ്ഞിരുന്നു….

❤❤❤❤❤❤❤❤❤❤❤❤❤

“ഈ അടക്കവും ഒതുക്കവും എങ്ങനെ ഉണ്ടാക്കിയെടുക്കുമെന്ന് എനിക്കൊരു പിടിയും ഇല്ലല്ലോ കർത്താവേ… അങ്ങയ്ക്ക് എന്നെ അടക്കവും ഒതുക്കവും ഉള്ള ഒരു പെൺകുട്ടിയായി സൃഷ്ടിച്ച് കൂടാരുന്നോ….”

ശ്രേയ തല ചൊറിഞ്ഞു കൊണ്ട് സ്വയം പറഞ്ഞു.

എന്തായാലും സാരി ഉടുത്ത് ഒന്നും കൂടെ പോയി നോക്കാം… ഫുൾ സ്ലീവുള്ള ഏതെങ്കിലും ബ്ലൗസ്സ് കിട്ടിയാൽ മതിയായിരുന്നു….

മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിൽ അവൾ സാരി ഉടുത്തു പുറത്തേക്കിറങ്ങി….

“നീയെന്താ കോളേജിലേക്ക് ആണോ…? അല്ല കുറച്ച് ദിവസം അവധിയാണെന്ന് നീയല്ലേ പറഞ്ഞത്

ഒരുങ്ങി ഇറങ്ങിയ ശ്രേയയെ നോക്കി ഡെയ്സി ചോദിച്ചു…

“അതിന് ഞാൻ കോളേജിലേക്കാണെന്ന് മമ്മിയോടാരാ പറഞ്ഞത്…?”

കുറച്ചും കൂടി മുടി മുൻപിലേക്കിട്ടു കൊണ്ടവൾ ലാഘവത്തോടെ ചോദിച്ചു….

“അല്ല നിൻ്റെ കോലം കണ്ടിട്ട് ഞാൻ കരുതി ഇനീം കോളേജിൽ വല്ല ഫാൻസീ ഡ്രസ്സും ഉണ്ടെന്ന്..”

“മമ്മീ….. ഇങ്ങനെ വാക്കുകൾ കൊണ്ട് മുറിവേല്പ്പിക്കുമ്പോൾ മമ്മിക്ക് എന്ത് സുഖമാണ് കിട്ടുന്നത്…?”

“ഞാനൊന്നും പറയുന്നില്ല… നീ ഇനീം ഇതും പറഞ്ഞ് കരയാൻ നിൽക്കണ്ട…”

“അതിനാര് കരയുന്നു…? എൻ്റെ മേക്കപ്പ് ഒലിച്ച് പോവും…”

മുഖം തിരിച്ച് അതും പറഞ്ഞവൾ പുറത്തേക്ക് നടന്നു….

ഒരു റോസാപ്പൂവും പി=ടിച്ചു കൊണ്ടവൾ അഭിയെ കാണാനായി നടന്നു….

തലയിൽ മുല്ലപ്പൂവും ചൂടി മിഴികൾ വാലിട്ടെഴുതി ഒരു വട്ടപ്പൊട്ടും തൊട്ട് സെറ്റ് സാരിയും ഉടുത്ത് വരുന്ന ശ്രേയയെ അഭി വായും പൊളിച്ച് നോക്കി..

ഈശ്വരാ ഇത് എന്നേം കൊണ്ടേ പോകത്തുള്ളെന്ന് തോന്നുന്നല്ലോ… ഇതിന് വീട്ടിൽ ചോദിക്കാനും പറയാനും ഒന്നും ആരുമില്ലേ…

അഭി ഓർത്തു…

“ഹായ് അഭി ഇച്ചായാ…”

അത് കേട്ടതും അഭി കണ്ണും തള്ളി നോക്കി…

“ഇനീം മുതൽ ഞാൻ അങ്ങനെ വിളിച്ചോട്ടെ…?”

അവൻ്റെ മുഖഭാവം കണ്ടതും അവൾ ഒരു ചിരിയോടെ ചോദിച്ചു…

“ദാ.. ഇത് വാങ്ങിക്കോ…”

റോസാപ്പൂ അവന് നേരെ നീട്ടിക്കൊണ്ടവൾ പറഞ്ഞു…

“ഇവിടെ വെച്ച് വേണ്ട…നമ്മുക്ക് ക്യാൻ്റീനിൽ പോയി സംസാരിക്കാം…”

ചുറ്റിനും കൂടി നിൽക്കുന്നവരുടെ നോ=ട്ടം തങ്ങളിലാണെന്ന് മനസ്സിലായതും അഭി പറഞ്ഞു…

“ഓ ശരി… പിന്നെന്താ… ഇച്ചായൻ വിളിച്ചാൽ ഞാൻ എങ്ങോട്ട് വേണമെങ്കിലും വരാം….”

“എനിക്ക് ഒരു കാപ്പി… മധുരം ലേശം കൂടുതൽ ചേർത്തത്… ഇച്ചായനെന്താ വേണ്ടത്….?”

ക്യാൻ്റീനിലേക്ക് കയറിയതും ശ്രേയ ചോദിച്ചു….

“എനിക്കൊന്നും വേണ്ട…”

അവൻ ഗൗരവത്തിൽ പറഞ്ഞു…

“അയ്യോ ഇച്ചായൻ പേടിക്കണ്ട… കാശൊക്കെ ഞാൻ കൊടുത്തോളാം.. ഇന്നത്തെ ഫുൾ ചിലവ് എൻ്റെ വക….”

അവൾ കസേരയിലേക്ക് ഇരുന്നു കൊണ്ട് സന്തോഷത്തോടെ പറഞ്ഞു..

“ദേ നോക്കൂ എന്താ തൻ്റെ ഉദ്ദേശ്യം…?”

അവൾക്ക് എതിരായി ഇരുന്നു കൊണ്ടവൻ ചോദിച്ചു….

“എന്ത് ഉദ്ദേശ്യം…?”

കപ്പ് ചുണ്ടോട് ചേർത്തു കൊണ്ടവൾ മുഖം ചുളിച്ചു ചോദിച്ചു….

“അല്ല എൻ്റെ പുറകെ ഇങ്ങനെ നടക്കുന്നത് എന്തുദ്ദേശ്യത്തിലാണെന്ന്…?”

“എൻ്റെ പൊന്ന് ഇച്ചായാ അത് നിങ്ങൾക്കിതുവരെ മനസ്സിലായില്ലേ…? നിങ്ങളെ കെട്ടാൻ തന്നെ…

അല്ലാതെ ടൈം പാസ്സിനൊന്നും ഈ ശ്രേയ ഡേവിഡ് കുര്യനെ കിട്ടില്ല…”

“അതൊരിക്കലും നടക്കുന്ന കാര്യമല്ല…

എൻ്റെയും തൻ്റെയും സാഹചര്യങ്ങൾ… ജീവിത രീതികൾ.. ശീലങ്ങൾ…ഒക്കെ വ്യത്യസ്തമാണ്..

തൻ്റെ വീട്ടിൽ ഇത് അറിഞ്ഞാൽ പ്രശ്നമാവില്ലേ..?

“അയ്യോ ഇച്ചായന് അറിയാഞ്ഞിട്ടാ… എൻ്റെ വീട്ടിൽ ഭയങ്കര മത സൗഹാർദമാണ്… എൻ്റെ അച്ചാച്ചൻ ഒരു നമ്പൂതിരി കൊച്ചിനെ അടിച്ചോണ്ട് വന്നു… ഇതുവരെ ഉഴപ്പി നടന്നവൻ ഇപ്പോൾ എന്ത് ഉത്തരവാദിത്വത്തോടാ നടക്കുന്നതെന്ന് അറിയാമോ….?”

അത് കേട്ടതും അഭി സംശയത്തോടെ നോക്കി….

“അല്ല എന്താ തൻ്റെ അച്ചാച്ചൻ്റെ പേര്…?”

“അലക്സി…..”

ശ്രേയ ഒരു ചിരിയോടെ പറഞ്ഞു…

അത് കേട്ടതും അഭി നടുങ്ങി…

അപ്പോൾ അലക്സിയുടെ സഹോദരിയാണോ ഇത്….?

അവൻ ഞെട്ടലോടെ ഓർത്തു…

“അപ്പോൾ അലക്സി വിവാഹം കഴിച്ച കുട്ടിയുടെ പേര്…?”

“അല്ലി…. അന്ന് ഇച്ചായൻ ഒരു ഫോട്ടോ കാണിച്ചില്ലേ ആ കുട്ടി തന്നെ… പിന്നെ ആ ഫോട്ടോ അയച്ച് തന്ന കൂട്ടുകാരനോട് ഇത് പറയാൻ നിൽക്കണ്ട… എൻ്റെ അച്ചാച്ചൻ പൊന്ന് പോലെ അവളെ നോക്കുന്നുണ്ട്… അവരുടെ സന്തോഷം വെറുതെ എന്തിനാ നമ്മളായി തല്ലിക്കെടുത്തുന്നെ…?”

“അവര് നല്ല സന്തോഷത്തിലാണോ കഴിയുന്നത്…?” അഭി ജിജ്ഞാസയോടെ ചോദിച്ചു..

“അതേന്ന്…. പപ്പ വീട്ടീന്ന് ഇറക്കി വിട്ടിട്ടും എൻ്റെ അച്ചാച്ചൻ അധ്വാനിച്ച് നല്ല അന്തസ്സോടെ അല്ലിയെ നോക്കുന്നുണ്ട്…”

“അപ്പോൾ നിങ്ങളുടെ പപ്പ അലക്സിയെ ഇറക്കി വിട്ടോ…?”

“പിന്നല്ലാതെ… അല്ലിയെ ഉപേക്ഷിക്കാൻ പറ്റില്ലെങ്കിൽ വീട്ടിൽ നിന്ന് ഇറങ്ങാൻ പറഞ്ഞു…

അച്ചാച്ചൻ മാന്യമായിട്ട് അവളേം കൊണ്ട് ഇറങ്ങി പോയി….”

“അപ്പോൾ അവർ എവിടെയാ ഇപ്പോൾ താമസിക്കുന്നത്…?”

“അച്ചാച്ചൻ്റെ ഫ്രണ്ടിൻ്റെ ഫ്ലാറ്റിൽ…. അല്ല ഇച്ചായൻ എന്തിനാ ഇതൊക്കെ തിരക്കുന്നെ…?”

“ഏയ് ഒന്നുമില്ല ഞാൻ വെറുതെ….”

അല്ലിയുടെ കാര്യങ്ങൾ അറിയണം…. ശ്രേയയെ പിണക്കുന്നത് ബുദ്ധിയല്ല…

അഭി ചിന്തിച്ചു….

“ഇച്ചായാ ഇപ്പോൾ എനിക്ക് അടക്കവും ഒതുക്കവും വന്നോ…? ഞാൻ എടുത്തു ചാടി സംസാരിക്കുന്നുണ്ടോ…?”

“പുരോഗതി ഉണ്ട്…”

അവൻ ചിരിയോടെ പറഞ്ഞു…

“അപ്പോൾ എന്നെ ഇഷ്ടമാണോ…?”

“അത്… ഈ ഇഷ്ടം എന്നത് പെട്ടെന്ന് വരില്ലല്ലോ… പതിയെ നോക്കാം… ശരി താൻ ഇപ്പോൾ പൊയ്ക്കോളൂ…. എനിക്ക് ഡ്യൂട്ടി ഉണ്ട്….

ആഹ് പിന്നെ… തൻ്റെ അച്ചാച്ചന് വല്ല സാമ്പത്തിക ബുദ്ധിമുട്ടും ഉണ്ടെങ്കിൽ എന്നോട് പറയണേ…”

അഭി അതും പറഞ്ഞ് നടന്നകലുന്നത് ശ്രേയ പ്രണയത്തോടെ നോക്കിക്കണ്ടു….

❤❤❤❤❤❤❤❤❤❤

സമയം പത്ത് മണിയോ…?

അലക്സി കണ്ണ് തിരുമിക്കൊണ്ട് എഴുന്നേറ്റു…

അവൻ ചുറ്റിനും നോക്കിയതും അല്ലിയെ എങ്ങും കണ്ടില്ല… പതിയെ അവൻ്റെ ഓർമ്മകൾ തലേന്ന് രാത്രിയിലേക്ക് പോയി…

ശെ!…. അവൻ തലയ്ക്ക് കൈ വെച്ചു…

അവൾക്കാ ചോദ്യം ചോദിക്കാൻ കണ്ട നേരം….

അതും ഞാൻ നല്ല ഫോമിൽ ആയ നേരത്ത് തന്നെ…..

സ്വയം പഴിച്ചു കൊണ്ടവൻ എഴുന്നേറ്റു…

ശൊ ! ഞാൻ ഇങ്ങനെയൊന്നും അല്ല എൻ്റെ ഫസ്റ്റ് നൈറ്റ് പ്ലാൻ ചെയ്തത്… എല്ലാം അവളുടെ ഒറ്റ ചോദ്യത്തിൽ കുളമായല്ലോ… ആഹ് സാരമില്ല…

അവൾ ഇവിടെ തന്നെ ഉണ്ടല്ലോ… അടുത്ത തവണ ഈ കുറവും കൂടെ നികത്താം…

അന്നാലും എന്തൊക്കെ കാട്ടിക്കൂട്ടിയെന്നു കൂടി നേരെ ചൊവ്വേ ഓർക്കാൻ പറ്റുന്നില്ലല്ലോ…

ഛെ! അവൾ എന്ത് വിചാരിച്ചു കാണും എന്നെപ്പറ്റി..?

അവൻ അതും ഓർത്ത് ചുറ്റിനും അല്ലിയെ പരതി

“അല്ലീ…. അല്ലീ….”

അവൻ ഉറക്കെ വിളിച്ചിട്ടും പ്രതികരണം ഒന്നും ഉണ്ടായില്ല…

ഇനീം അവള് നാട് വിട്ടെങ്ങാനും പോയോ…?!

അലക്സി പതിയെ മുറിക്ക് വെളിയിൽ വന്നതും അടുക്കളയുടെ സ്ലാബിൽ ചാരി നിന്ന് എന്തോ ആലോചിക്കുന്ന അല്ലിയെ കണ്ടു…

ഭാഗ്യം…. വല്ല്യ പരിക്കൊന്നും പുറമെ കാണാൻ ഇല്ല….

അവൻ ഒന്നു നിശ്വസിച്ചു കൊണ്ട് ഓർത്തു…

അവൻ്റെ ചുണ്ടിൽ ഒരു കള്ളച്ചിരി വിരിഞ്ഞു…

അവൻ മെല്ലെ അവളിലേക്ക് നടന്നടുത്തു…

അലക്സിയുടെ സാമീപ്യം അറിഞ്ഞതും അല്ലി ഒന്ന് ഞെട്ടി…. തൻ്റെ ഹൃദയമിപ്പോൾ പൊട്ടി പോകുമെന്നവൾക്ക് തോന്നി….

അവളുടെ കവിളുകൾ മെല്ലെ ചുവന്ന് വന്നു…

അവൻ നോക്കിയതും അടുപ്പിൽ ദോശ പാകമാകുന്നുണ്ട്…

“അല്ലീ ദോശയിപ്പോൾ കരിയുമല്ലോ…”

അവൻ പറഞ്ഞതും അവൾ പിൻ തിരിഞ്ഞ് നോക്കാതെ വെപ്രാളത്തോടെ ദോശ തിരിച്ചിട്ടു…

“ആഹാ നീ ഈ തണുപ്പത്ത് കുളിച്ചോ..?”

അവളുടെ മുടിയിഴകളിൽ നിന്ന് ഇറ്റിറ്റ് വീഴുന്ന നീർത്തുള്ളികളെ നോക്കിക്കൊണ്ടവൻ ചോദിച്ചു…

അല്ലി ഒന്നും ഉരിയാടാതെ തൻ്റെ ജോലി തുടന്നു കൊണ്ടിരുന്നു… അവൻ മെല്ലെ അവളുടെ പിൻകഴുത്തിനെ മറച്ചു കിടക്കുന്ന മുടിയിഴകളെ വകഞ്ഞ് മാറ്റിയതും അവിടെ കണ്ട ദന്ത ക്ഷതം അവൻ്റെ ഉള്ളിൽ നേരിയ നോവ് പടർത്തി….

അവൻ ചെറുതായൊന്ന് അവിടേക്ക് ഊതിയതും അല്ലിയുടെ മുഖം നീറ്റലാൽ ചുളിഞ്ഞു…

അവൻ അവളെ തനിക്കഭിമുഖമായി തിരിച്ചു നിർത്തി…. അവളെ ഒന്ന് ഇറുകെ പുണരണമെന്ന് തോന്നിയെങ്കിലും അതവൾക്ക് വേദന സമ്മാനിച്ചെങ്കിലോ എന്നോർത്തവൻ പിൻ വാങ്ങി….

അവൻ ഒരു സ്റ്റൂൾ വലിച്ച് അവളിൽ തന്നെ മിഴികൾ നട്ട് ഒരു കോണിലായി ഇരുന്നു…

അല്ലി ഇടം കണ്ണിട്ട് അവനെ ഒന്ന് നോക്കി…

ഇയാളെന്താ എഴുന്നേറ്റ പടിതി… ഒരു ഷർട്ടെങ്കിലും എടുത്തിട്ടൂടേ….

അവൾ അരിശത്തോടെ ഓർത്തു…

“മോളെന്താ ഇച്ചായൻ്റെ സിക്സ് പായ്ക്കും കണ്ടോണ്ട് ഇരിക്കുവാണോ..?

അത് ഇതുവരെ കണ്ട് തീർന്നില്ലേ…?”

അവൻ കണ്ണിറുക്കി കൊണ്ട് ചോദിച്ചതും അല്ലി പെട്ടെന്ന് മിഴികൾ വെട്ടിച്ചു….

“പിന്നെ… നോക്കാൻ പറ്റിയൊരു കോലം…”

അവൾ പിറു പിറുത്തു…

“എന്നതാ… ഞാൻ ശരിക്ക് കേട്ടില്ല…”

കാതു കൂർപ്പിച്ചു കൊണ്ടവൻ ചോദിച്ചു…

“ഞാനൊന്നും പറഞ്ഞില്ല…”

“ദേ ഇങ്ങനെ പിറു പിറുക്കല്ലേ… പറയാനുള്ളത് മുഖത്ത് നോക്കി പറയണം..”

അവൻ ഗൗരവത്തിൽ പറഞ്ഞു…

എന്നിട്ട് വേണം സ്വഭാവം മാറാൻ…!!

ഇന്നലെ ഒരു ചോദ്യം ചോദിച്ചതോടെ എനിക്ക് മതിയായി…

അവൾ ഓർത്തു…

“അതെ… ദോശ ചുട്ട് കഴിഞ്ഞെങ്കിൽ മോള് റൂമിലേക്ക് വന്ന് ഇച്ചായൻ്റെ ഷർട്ടൊക്കെ ഒന്ന് വൃത്തിക്ക് തേച്ച് തന്നേ…”

അതും പറഞ്ഞ് റൂമിലേക്ക് നടക്കുന്ന അലക്സിയെ അല്ലി നോക്കി നിന്നു…

(തുടരും)

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : ഭാഗ്യ ലക്ഷ്മി