കുഞ്ഞിപ്പെണ്ണിൻ്റെ കിളിനാദവും ഫൈസലിൻ്റെ കിടിലൻ ആലാപനവും.. കേട്ട് മതിവരില്ല ഈ സുന്ദര ഗാനം

ഫൈസൽ മേഘമൽഹാർ എന്ന സ്മ്യൂൾ
കലാകരനെ ഏവർക്കും അറിയാവുന്നതാണ്
അദ്ദേഹം ഈ കുഞ്ഞ് കലാകാരിയോട് ചേർന്ന് പാടിയത് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. മെല്ലെയെൻ കണ്ണിലെ എന്ന് തുടങ്ങുന്ന ഗാനം ആരുകേട്ടാലും കൂടെ മൂളി പോകും. കുഞ്ഞിളം പല്ല് കാട്ടി ചിരിച്ച് കുഞ്ഞി പെണ്ണ് പാടുന്നത് കേൾക്കാൻ പ്രത്യക അനുഭൂതിയാണ്. ഫൈസലിനെ പോലെയുള്ള ഒരു കലാകാരന് ഒപ്പം എത്ര മിടുക്കോടെയാണ് ഈ മോൾ പാടി തകർക്കുന്നത്.

ഫൈസൽ മേഘമൽഹാറിന്റെ ശബ്ദമാധുര്യത്തെ കുറിച്ച് പറയേണ്ടതില്ല, അത്ര മനേഹരമായാണ് അദ്ദേഹം പാടുന്നത്. കൊറോണ പ്രശ്നത്തിൽ കഴിയുന്ന നമ്മുക്ക് ഈ കൊച്ചു കാന്താരിയുടെയും ഫൈസലിന്റെയും പാട്ട് ഒരു ആശ്വാസവും കുളിരും തരുന്നു. രണ്ട് പേരും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. മലയാളികൾക്ക് നല്ല പാട്ടുകൾ സമ്മാനിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

Scroll to Top