സഹോദരബന്ധങ്ങളും സ്നേഹ ബന്ധങ്ങളും അന്യമാകുന്ന നമ്മുടെ നാട്ടിൽ ഇതാ ഒരു ഏട്ടൻ

സഹോദര സ്നേഹവും കുടുംബ ബന്ധങ്ങളും
ശിഥിലമായി കൊണ്ടിരിക്കുന്ന നമ്മുടെ നാട്ടിൽ ഇതുപോലുള്ള മനുഷ്യരെ മാതൃകയാക്കുക. മക്കൾക്ക് അച്ഛനും അമ്മയും ഭാരമായി തോന്നിയാൽ വൃദ്ധസദനങ്ങളിലാക്കുകയും, സ്വന്തം മക്കളെ തെരുവിൽ ഉപേക്ഷിക്കുകയും ചെയ്യുന്ന ഈ നാട്ടിൽ നമ്മൾ കാണുന്ന മനസ്സിന് കുളിർമയുള്ള കാഴ്ചകളാണ് ഇതുപോലെയുള്ള വലിയ മനുഷ്യർ.

നടക്കാൻ കഴിയാത്ത സ്വന്തം പെങ്ങന്മാരെ ചുമലിലേറ്റി കൊണ്ട് നടക്കുന്ന ഈ ആങ്ങളെയെ കിട്ടിയ ഈ കുട്ടികൾ ഭാഗ്യവതികൾ തന്നെയാണ്. പെൺകുട്ടികൾക്ക് ഏട്ടൻമാർ ഒരു അഹങ്കാരം തന്നെയാണ്. ഇങ്ങനെയുള്ള കുറേ നല്ല മനുഷ്യർ ആണ് നമ്മുടെ നാടിന്റെ പുണ്യം എന്നു തന്നെ പറയാം ഈ പെങ്ങൻമാർക്ക് ഈ ആങ്ങള എന്നും ഒരു അശ്വാസമായ് കൂടെയുണ്ടാവട്ടെ

Scroll to Top