മലയാളികളുടെ അഭിമാനമായി മാറിയ ആര്യനന്ദ ഹിന്ദി ഗാനത്തിലൂടെ അതിശയിപ്പിച്ചു

ആര്യനന്ദ എന്ന കൊച്ചുമിടുക്കി ഹിന്ദി റിയാലിറ്റിഷോയെ ഇളക്കിമറിക്കുകയാണ്
മോൾ പാടി തുടങ്ങിയപ്പോൾ തന്നെ ജഡ്ജസ് ഓരോരുത്തരായ് ബസർ മുഴക്കി ഷോയിലെ ഒന്നടങ്കം പ്രേക്ഷകരും കൈയടിയോടെ സ്വീകരിച്ചു. ആര്യയുടെ ഗാന മാധുര്യം അത്ര ഹൃദ്യമാണ്. ഈ പ്രായത്തിൽ തന്നെ ഈ കുഞ്ഞു പാട്ടുകാരിയുടെ പാട്ടിലുള്ള ശ്രദ്ധയും, കഴിവും അംഗീകരിക്കുകയാണ് ലോകം.

ഓരോ മലയാളികളുടെയും ഹൃദയം കീഴടക്കി സോഷ്യൽ മീഡിയയിലും മറ്റും മുന്നേറുകയാണ് ഈ കുഞ്ഞ് ഗായിക. ആര്യനന്ദയുടെ പാട്ട് കേട്ട് അച്ഛനും അമ്മയും ഗുരുവും നിർവൃതിയോടെ നിന്നു. ആ മാതാപിതാക്കൾക്ക് കിട്ടിയ ഒരു പൊൻ മുത്താണ് ആര്യ കുട്ടി. ഇനിയും പ്രേക്ഷകലക്ഷങ്ങളുടെ ഹൃദയം കവർന്ന് മുന്നേറാൻ സാധിക്കട്ടെ