ഇറങ്ങെടാ എന്റെ വീടിനുള്ളിൽ നിന്നും, നീയോ നിന്റെ ഭാര്യയോ, ഈ വീട്ടിൽ ഇനി നിൽക്കാൻ പാടില്ല…

രചന : നൗഫു…

മഞ്ഞു പെയ്യും പോലെ…..

❤❤❤❤❤❤❤❤❤❤❤❤❤

“ഇറങ്ങെടാ… നായെ എന്റെ വീടിനുള്ളിൽ നിന്നും… നിനക്കും നിന്റെ ഭാര്യക്കും എടുക്കാനുള്ളത് മുഴുവനും എടുത്തോ.. ഇനി ഒരു നിമിഷം പോലും നീയോ നിന്റെ ഭാര്യയോ.. നിന്റെ മക്കളോ ഈ വീട്ടിൽ നിൽക്കാൻ പാടില്ല…”

റംല തന്റെ മകൻ റഹീമിനെ നോക്കി കോപത്തോടെ പറഞ്ഞു…

“റഹീമിന്റെ ഉമ്മ ഉറഞ്ഞു തുള്ളുന്നത് പോലെ പറയുന്നത് ഒരു വാക് കൊണ്ട് പോലും പ്രതിരോധിക്കാതെ റഹ്മാൻ കേട്ടു നിന്നു…”

ഇന്നലെ ദുബായിൽ നിന്ന് വന്നതാണ് റഹീം..

“ഇനി ഒന്നും ഉമ്മാനോട് പറഞ്ഞിട്ട് കാര്യമില്ല എന്നറിയുന്നത് കൊണ്ട് തന്നെ.. റഹീം ആ വീടിനുള്ളിൽ നിന്നും ഒന്നുമെടുക്കാതെ മക്കളെയും ഭാര്യയെയും കൂട്ടി പുറത്തേക്ക് ഇറങ്ങി..”..

” കുട്ടികൾക്കായി കൊണ്ട് വന്ന കളിക്കാനുള്ള സാധനങ്ങൾ അവരെടുക്കാനായി ശ്രമിച്ചപ്പോൾ ഉമ്മ തന്നെ വന്നു,.. അവരുടെ കൈയിൽ നിന്നും തട്ടി പറിച്ചു.. “…

❤❤❤❤❤❤❤❤❤❤❤

“ദുബായിലേക്ക് പോയിട്ട് രണ്ടു മാസമേ ആകുന്നുള്ളു, അതിനുള്ളിൽ തന്നെ തിരികെ വരണമെങ്കിൽ ഗുരുദര പ്രശ്നം എന്തേലും ആവുമെന്ന് കരുതിയാണ് സുക്കൂർ അവന്റെ വീട്ടിലേക്ക് രാവിലെ തന്നെ ചെന്നത്..”

“അത് മാത്രമല്ല.. ഇന്നലെ അവൻ അവിടെ നിന്ന് ഫ്ലൈറ്റ് കയറുന്നതിനു മുമ്പ് വാട്സ്ആപ്പ് മെസ്സേജ് ആയി ചില കാര്യങ്ങൾ സൂചിപ്പിക്കുകയും ചെയ്തിരുന്നു..”

“”എടാ… ഇവിടെ നിൽക്കാൻ കഴിയുന്നില്ല… എന്നും രാവിലെ വാട്സ്ആപ്പ് മെസ്സേജ് തുറന്നാൽ ഉമ്മയുടെ മെസ്സേജ് ഉണ്ടാവും… അതിൽ ഓളെ എന്തേലും കുറ്റമാവും പറയാനുണ്ടാകുക..”

“നിനക്ക് അത് ഒരു ചെവിയിലൂടെ കേട്ടു മറ്റേതിലൂടെ വിട്ടാൽ പോരെ!…”

അവന്റെ മെസ്സേജിന് മറുപടിയായി ഞാൻ ചോദിച്ചു…

“എങ്ങെനെയാടാ.. അത് കഴിഞ്ഞു ഉമ്മ അത് പറഞ്ഞു.. ഇത് പറഞ്ഞു എന്ന് പറഞ്ഞു സജ്ലയുടെ മെസ്സേജുമുണ്ടാവും … ഇതെല്ലാം ഇട്ടെറിഞ്ഞു എങ്ങോട്ടേലും ഓടി പോകാമെന്നു കരുതിയാൽ ഈ വാട്സ്ആപ്പ് ഉം imo യും ഉള്ളോടുത്തോളം കാലം ഒരു ശ്വസ്ഥതയും ഉണ്ടാവില്ല.…. എന്നും നൂറ് നൂറ് പരാതികൾ…”

അതായിരുന്നു അവന്റെ മറുപടി…

” വീട്ടിലെ പ്രശ്നം തന്നെ ആയിരുന്നു മെസ്സേജ് അയക്കാൻ ഉള്ളത്… സ്ജല യെ വിവാഹം കഴിച്ചു കൊണ്ട് വന്നതിന് ശേഷമാണ് പരാതികൾ വരുവാൻ തുടങ്ങിയത്.. അതും സുക്കൂർ അറിയുവാൻ തുടങ്ങിയിട്ട് റഹീം ദുബായിലേക്ക് പോകുവാൻ തുടങ്ങിയതിനു ശേഷവും “…

“റഹീം… റഹീം… റഹീമിന്റെ വീടിന് മുന്നിൽ എത്തിയ ഉടനെ തന്നെ ഉള്ളിലേക്കു നോക്കി വിളിച്ചു… കൂടേ കാളിങ് ബെല്ലും അടിച്ചു..”

“പുറത്തൊന്നും ആരെയും കാണുവാനില്ല…”..

“ആ.. സുകൂറോ… കേറിവാടാ.. വീടിനുള്ളിൽ നിന്ന് റഹീമിന്റെ ഉമ്മ വന്നിറങ്ങി കൊണ്ട് പറഞ്ഞു..”

“അവന്റെ ഉപ്പ… ഹംസ കുറച്ചു കാലമായി കിടപ്പിലാണ്.. ”

“റംല ത്ത… അവനെവിടെ.. ഇന്നലെ വൈകുന്നേരം എത്തുമെന്നല്ലേ പറഞ്ഞിരുന്നത്…”

“ഓ… ഓനോ… ഓന്റെ കാര്യം പറയാനാണ് നീ വന്നതെങ്കിലും ഈ വീട്ടിൽ നിന്ന് നിനക്കിപ്പോ തന്നെ ഇറങ്ങാം.. റംലാക് ഇനി അങ്ങനെ ഒരു മോനില്ല… പെൺകോന്തൻ…അവനവളുടെ വാലിൽ കെട്ടിയല്ലേ നടക്കുന്നത്… ഇന്ന് രാവിലെ ഇറക്കി വിട്ടു ഞാൻ രണ്ടിനെയും…റംല ഇത്തയുടെ മുഖം ഒരു വശത്തേക് കോടി പുച്ഛവും കോപവും നിറഞ്ഞ ഭാവത്തോടെ ആയിരുന്നു പറഞ്ഞത്…”

“എന്താണ് ഇത്ത.. നിങ്ങൾ ഇങ്ങനെയൊക്കെ പറയുന്നത്.. അവൻ എന്തേലും ചെയ്‌തെന്ന് കരുതി ഇങ്ങളെ മകൻ അല്ലാതെ ആകുമോ…”

“ഹ്മ്മ്… അവൻ എന്തേലും ചെയ്‌തെന്ന് അല്ലെ..

അവനെ എന്നെയും അവന്റെ കൂടപ്പിറപ്പുകളെയും നോക്കിയ കണക്കാണ് ഇപ്പൊ പറയാൻ ഉള്ളത്..

ലക്ഷങ്ങൾ നയിച്ചു കളഞ്ഞിട്ടുണ്ട് പോൽ ഞങ്ങൾക് വേണ്ടി… ഒക്കെ ആ ഓരുമ്പേട്ടവളുടെ വാക്ക് കേൾക്കാൻ തുടങ്ങിയതിനു ശേഷമാണ്…”

“അല്ല നിനക്കും ഉണ്ടല്ലോ കൂടപ്പിറപ്പുകളും ഉമ്മയും ഉപ്പയുമൊക്കെ.. അവരോടൊക്കെ നീ ഇങ്ങനെയാണോ പെരുമാറാറുള്ളത്… റംലത്ത സുകൂറിന് നേരെ നിന്ന് കൊണ്ട് തന്നെ ചോദിച്ചു..

അല്ലന്ന് എനിക്കറിയാം.. നീ കെട്ടികൊണ്ട് വന്ന പെണ്ണിന്റെ വാക്ക് കേട്ടല്ലല്ലോ ജീവിക്കുന്നത്..

നീ അവന്റെ കൂട്ടുകാരനല്ലേ നിനക്ക് പറഞ്ഞു കൊടുത്തുകൂടെ ഇങ്ങനെ ഓളെ തലയണ മന്ത്രം കേട്ടു ജീവിക്കുന്നതിനേക്കാൾ നല്ലത് തൂങ്ങി ചാവലാണെന്ന്…”

അവര് തന്നെ ചോദ്യവും ഉത്തരവും പറയുന്നത് കേട്ട് നിൽക്കുവാനെ സുകൂറിന് കഴിഞ്ഞുള്ളു…

എന്നാലും… എന്ത് പണിയാ ഉമ്മ നിങ്ങൾ കാണിച്ചത്… ഇവിടെ നിന്ന് ഇറങ്ങിയാൽ ആ രണ്ടു പൈതങ്ങളെയും കൊണ്ട് അവനെങ്ങോട്ട് പോകും..

” അതൊക്കെ അവളെ വിത്തെല്ലേ.. അവളെ സ്വഭാവം തന്നെ ആയിരിക്കും രണ്ടിനും…നാണമില്ലാത്തവൻ അവന്റെ ഭാര്യ വീട്ടിലേക്ക് തന്നെ പൊയ്ക്കോളും.. പണ്ടും നാണമില്ലാതെ അവളെ തന്നെ മതി എന്ന് പറഞ്ഞു കെട്ടിയതെല്ലേ… അനുഭവിക്കട്ടെ.. എന്റെ ഉ=ള്ള് പോരീപ്പിച്ചിട്ട് അവന് സുഖമായി കിടന്നുറങ്ങാമെന്ന് അവൻ കരുതണ്ട..

രണ്ടെണ്ണത്തിനെയും എന്റെ കാലിന് അടിയിലേക്ക് കൊണ്ട് വരാൻ എനിക്കറിയാം..”

സുക്കൂർ ഒന്നും മിണ്ടാതെ തന്നെ അവർ പറയുന്നത് മുഴുവൻ കേട്ടു നിന്നു..

“എന്ന ശരി ഉമ്മാ.. ഞാൻ ഇറങ്ങുന്നു…”

“ഈ തള്ളയെ ഇത്ര കാലം ഉമ്മാ എന്ന് വിളിച്ച അവനെ സമ്മതിക്കണം… ഇങ്ങനെ ഉണ്ടോ ഉമ്മമാർ

പിന്നീട് ഒരു നിമിഷം പോലും അവിടെ നിൽക്കാൻ കഴിയാതെ സുക്കൂർ വേഗത്തിൽ അവിടെ നിന്നും ഇറങ്ങി..

എന്തൊക്കെയാ അവന്റെ ഉമ്മ പറയുന്നത്..

പാവപെട്ട ഒരു കുട്ടിയെ മതി എന്റെ മോന് എന്ന് പറഞ്ഞു അവർ തന്നെ ആയിരുന്നു അവനെ കൊണ്ട് സജ്ലയെ കെട്ടിച്ചത്… അവരുടെ ഉദ്ദേശം വേറെയായിരുന്നു..

വീട്ടിലെ പണി മുഴുവൻ ആ സാധു പെണ്ണിനെ കൊണ്ട് എടുപ്പിക്കും.. പുലർച്ചെ അടുക്കളയിൽ കയറിയാൽ നിന്ന് തിരിയാൻ സമയം ഉണ്ടാവില്ല അവൾക്ക് .

ഗൾഫിൽ നിന്നും റഹീം വരുമ്പോൾ പത്തു മണി ആയാലും വീട്ടിലേക്ക് പോകാതെ ഞങളുടെ കൂടേ തന്നെ ഇരിക്കുമ്പോൾ ചോദിക്കാറുണ്ട്.. ടാ.. സമയം എത്രയായി നീ ഫുൾ ടൈം ഇവിടെ തന്നെയാണല്ലോ?..

ആ പെണ്ണിന്റെ അടുത്ത് കുറച്ചു നേരം പോയി ഇരുന്നൂടെ എന്ന്..

അവൾ.. പതിനെന്ന് കഴിയാതെ അടുക്കളയിൽ നിന്നും ഇറങ്ങില്ലടാ… ഇറങ്ങുവാൻ കഴിയില്ല..

അത് വരെ ഉമ്മ ഓരോരോ പണികൾ കൊടുത്തു കൊണ്ടിരിക്കും..

നിനക്ക് പറഞ്ഞൂടെ.. അവിടെ നിന്റെ ഭാര്യ മാത്രമല്ലല്ലോ മരുമോൾ ആയിട്ടുള്ളത്.. ബാക്കി മൂന്നു പേരുടെയും ഇല്ലേ…

“ഞാൻ പലവട്ടം പറയാൻ പോയതാ.. എന്നും ഓരോന്ന് പറഞ്ഞു സജ്ല തന്നെ മുടക്കും..

അവരൊക്കെ ഉമ്മയുടെ മക്കളാണെന്ന് പറയും..

അവൾ.. ”

റഹ്മാൻ കുറച്ചു നിമിഷം മുന്നോട്ട് നോക്കി ഇരുന്നു പതിയെ ചുണ്ടുകൾ അനക്കി…,

“അവളോ മരുമകളും…”

❤❤❤❤❤❤❤❤❤

സുക്കൂർ പെട്ടന്ന് തന്നെ ഫോൺ എടുത്തു..

ഹാവൂ സമാധാനം… സജ്ലയുടെ ഫോൺ നമ്പർ ഉണ്ട്…

അതിലേക് അടിച്ചു കാൾ എടുക്കുന്നതും കാത്തിരുന്നു..

ഹലോ… ആരാ..

അറിയാത്ത നമ്പർ ആയത് കൊണ്ട് തന്നെ സജ്ല ഫോൺ എടുത്ത ഉടനെ ചോദിച്ചു.

ഇത് ഞാനാ… സുക്കൂർ.. എവിടെ നിന്റെ മാപ്പിള…

ഇക്ക ഇവിടെ അടുത്തുണ്ട് ഞാൻ കൊടുക്ക…

“ഹലോ.. അസ്സലാമുഅലൈക്കും…”

“വ.. അലൈകും മുസ്സലാം..”

“ടാ.. തെണ്ടീ.. നീ എവിടെ..”

“ടാ.. ഞാൻ വീട്ടിൽ ഉണ്ടല്ലോ.. ”

അവനെ വീട്ടിൽ നിന്നും ഇറക്കി വിട്ടത് സുക്കൂർ അറിഞ്ഞില്ല എന്ന് കരുതി റഹീം കള്ളം പറയാൻ തുടങ്ങി..

“എന്നാൽ അവിടെ നിക്ക്.. ഞാൻ ഇതാ ഇപ്പൊ വരാം… അവന്റെ കള്ളം എത്ര വരെ പോകുമെന്ന് അറിയാനായി തന്നെ സുക്കൂർ പറഞ്ഞു..”

“എടാ… സോറി ടാ.. ഞാൻ അവിടുന്ന് വരുമ്പോൾ കുറച്ചു സാധനം കൊണ്ട് കൊടുക്കാനായി തന്നു വിട്ടിരുന്നു കൂട്ടുകാർ അത് കൊടുക്കുവാനായി ഇറങ്ങാൻ തുടങ്ങായിരുന്നു… അത് കൊടുത്തു വന്നിട്ട് വൈകുന്നേരം കണ്ടാൽ പോരെ നമുക്ക്…”

“എന്തിനാടാ.. റഹീമേ.. എന്നോട് നീ കള്ളം പറയുന്നത്.. എനിക്കറിയാം നീ വീട്ടിലില്ലെന്നും, നിന്റെ ഉമ്മ നിന്നെ ഇറക്കി വിട്ടേന്നും…ഞാനിപ്പോ നിന്റെ വീട്ടിൽ പോയിട്ടാണ് വിളിക്കുന്നത്… ”

“പൊട്ടി കരച്ചിലായിരുന്നു അപ്പുറത്ത് നിന്നും മറുപടിയായി കിട്ടിയത്…”

കുറച്ചു നിമിഷം സുക്കൂർ ഒന്നും മിണ്ടാതെ കേട്ടിരുന്നു..

“ടാ.. ഉമ്മ എന്നെയും മക്കളെയും ഇറക്കി വിട്ടു… അവൻ കരഞ്ഞു കൊണ്ട് തന്നെ പറയാൻ തുടങ്ങി..”

“ടാ.. നീ കരയാതെ.. നീ ഇപ്പൊ എവിടെയാ നിൽക്കുന്നത്..”

“ബസ് സ്റ്റാൻഡിൽ ഉണ്ടെടാ.. എങ്ങോട്ട് പോകണമെന്ന് അറിയാതെ നിൽക്കുകയാണ്..”

“ഞാൻ ഇപ്പൊ വരാം അവിടെ തന്നെ നിൽക്ക്..”

❤❤❤❤❤❤❤❤❤

സുക്കൂർ പെട്ടന്ന് തന്നെ ബൈക്ക് എടുത്തു ബസ് സ്റ്റാൻഡിലേക് വിട്ടു..

കയ്യിൽ ഒരു കുഞ്ഞു ഭാഗുമായി ബസ് സ്റ്റാൻഡിന്റെ മൂലയിൽ എല്ലാം നഷ്ട്ടപെട്ടവനെ പോലെ അവൻ നിൽക്കുന്നുണ്ട്…

ആ ഭാഗിൽ അവരുടെ വിലപ്പെട്ട എന്തേലും രേഖ അല്ലാതെ മറ്റൊന്നും ഉണ്ടാവില്ല എന്ന് സുകൂറിന് നല്ലത് പോലെ അറിയാം…

“റഹീമേ.. എന്റെ ശബ്ദം കേട്ടതും അവൻ പെട്ടന്ന് എഴുന്നേറ്റ് നിന്നു കെട്ടിപിടിച്ചു…”

“കുറച്ചു നിമിഷങ്ങൾക്ക് ഉള്ളിൽ തന്നെ അതൊരു തേങ്ങി കരയലായി മാറി.… ചുറ്റുമുള്ളതെന്നും ശ്രദ്ധിക്കാതെ ”

“ബസ് സ്റ്റാൻഡിൽ ചുറ്റി പറ്റി നിൽക്കുന്ന ആളുകളെല്ലാം ഞങ്ങളെ തന്നെ നോക്കുന്നുണ്ട്..”

“ടാ.. എല്ലാം പോയെടാ.. ഞാൻ ഇപ്പൊ അവർക്ക് വേണ്ടാത്തവനാണെന്നാണ് പറയുന്നത്… ആർക്ക് വേണ്ടി.. എന്തിന് വേണ്ടി…

ചുട്ട് പൊള്ളുന്ന മണലിൽ പോലും പണി എടുക്കുമ്പോഴും എന്റെ കുഞ്ഞുങ്ങളെ മുഖത്തെക്കാൾ ഞാൻ ഓർക്കാറുള്ളത്, ഉമ്മയുടെയും കൂടപ്പിറപ്പുകളുടെയും മുഖമാണ്…

അവർക്ക് വേണ്ടി മാത്രമാണ് ഞാൻ ഇത്രയും കഷ്ടപ്പെട്ടത്… എന്നിട്ടും…”

“എല്ലാം എനിക്കറിയാമല്ലോ റഹീം…. നീ വാ നമുക്ക് എന്റെ വീട്ടിലേക്ക് പോകാം.. ”

സുക്കൂർ അവന്റെ ബാഗ് എടുത്തു കൊണ്ട് പറഞ്ഞു…

“വേണ്ടാ ടാ.. എന്റെ എല്ലാ ദുഃഖങ്ങളിലും എന്നെ ഒരു കൂടപ്പിറപ്പിനെക്കാൾ ഉത്തരവാദിത്തത്തോടെ സഹായിച്ചവനും, സ്നേഹിച്ചവനുമാണ് നീ..

ഇനിയും നിന്നെ ഞാൻ ബുദ്ധിമുട്ടിച്ചാൽ, പടച്ചോൻ പോലും…എന്നോട് പൊറുക്കില്ല..”

ബാഗ് എടുത്ത കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് റഹീം പറഞ്ഞു..

“നിന്നെ ഈ അവസ്ഥയിൽ അനാഥമാക്കി ഇട്ടിട്ട് പോയാൽ പടച്ചോൻ എന്നോടല്ലേ ചോദിക്കുക..

നിന്റെ കൂട്ടുകാരനെയും കുടുംബത്തെയും നീ എന്തെ തിരിഞ്ഞു നോക്കിയില്ല എന്നൊരു ചോദ്യം.. റബ്ബ് എന്നോട് ചോദിച്ചാൽ എനിക്കെന്ത് മറുപടിയാണുള്ളത്…”

“അത് കൊണ്ട് ഞാൻ ഇപ്പൊ പറയുന്നത് നീ കേൾക്കണം…നിനക്കും മക്കൾക്കും നിൽക്കാനുള്ള സൗകര്യം എന്റെ കുഞ്ഞു വീടിനുള്ളിൽ ഇപ്പോഴുമുണ്ട്… അവിടെ നിന്നും നീയായി ഇറങ്ങുന്നത് വരെ നിന്നെ ഇറക്കിവിടാൻ ആരുമില്ല….”

സുക്കൂർ വീണ്ടും റഹീമിന് ഒരു ആശ്വാസം ആയിക്കോട്ടെ എന്ന് കരുതി വീണ്ടും പറഞ്ഞു…

“സുകൂറെ,.. നീ എന്നെ നിർബന്ധിക്കല്ലേ..നീ വിളിച്ചാൽ എനിക്ക് വരാതിരിക്കാൻ കഴിയില്ല..

നിന്നോട് എനിക്ക് അത്രക്ക് കടപ്പാട് ഉണ്ടേലും..

നീ എന്നെ കൈ വിടില്ല എന്ന് നൂറ് വട്ടം എനിക്ക് വിശ്വാസമാണ്… പക്ഷെ നിനക്ക് അറിയാമല്ലോ ഞാൻ അവിടുത്തെ ജോലി കളഞ്ഞാണ് ഇങ്ങോട്ട് വന്നത്..

അവസാന മാസത്തിലെ ശമ്പളം പോലും എനിക്ക് കിട്ടിയിട്ടില്ല…

എന്നെ വിശ്വസിച്ചു തെരുവിലേക്ക് ഇറങ്ങി വന്ന ഇവളുടെയും മക്കളുടെയും വയറു നിറക്കാൻ ഒരു ജോലിയാണ് എനിക്കിപ്പോ ആവശ്യം.. അതെങ്ങെനെയെങ്കിലും നിനക്ക് ശരിയാക്കാൻ പറ്റുമോ..”

റഹീമിന്റെ ഓരോ വാക്കുകളും മുറിഞ്ഞു പോകുന്നത് പോലെ ആയിരുന്നു..

അവൻ പറയുന്നതിലും കാര്യമുണ്ട്… ഒരു ജോലി തന്നെയാണ് റഹീമിന് ഇപ്പൊ ആവശ്യം…

“പെട്ടന്നായിരുന്നു അബ്ബാസ് ഹാജി കഴിഞ്ഞ ആഴ്ച കണ്ടപ്പോൾ പറഞ്ഞ കാര്യം സുക്കൂർ ഓർത്തത്..”

“ടാ.. ഒരു പണിയുണ്ട്.. കുറച്ചു ദൂരെയാണ്…

ഞാൻ ഒന്ന് വിളിക്കട്ടെ.. ശരിയായാൽ നമുക്ക് ഇന്ന് തന്നെ പോകാം..”

“ഈ ദുനിയാവിന്റെ ഏത് കോണിൽ വേണേലും ആയിക്കോട്ടെ.. പക്ഷെ ഇവളെയും മക്കളെയും കൂടേ കൊണ്ട് പോകാൻ കഴിയണം.. അത്രക്ക് അനുഭവിച്ചിട്ടുണ്ട് എന്റെ പെണ്ണ്…ഇനിയും ഇവളെ എന്റെ പേര് പറഞ്ഞു നരകിപ്പിക്കാൻ എനിക്ക് കഴിയില്ല…”

ജോലി കിട്ടുമെന്നുള്ള വിശ്വാസത്തിലും ഒഴുകി ഇറങ്ങുന്ന…കണ്ണുനീർ തുള്ളികളോടെ ആയിരുന്നു റഹീം പറഞ്ഞത്…

❤❤❤❤❤❤❤❤❤❤❤

നാട്ടിൽ നിന്നും എൻപത് കിലോമീറ്റർ ദൂരമുണ്ട്…

സ്റ്റാൻഡിൽ നിന്നും ഒരു ടാക്സി വിളിച്ചുള്ള യാത്രയിലാണ്..

സുക്കൂർ മുന്നിലും… ബാക്കിലെ സീറ്റിലായി റഹീമും കുടുംബവും…

“അവന്റെ പേരിന്റെ അർത്ഥം പോലെ തന്നെ ആയിരുന്നു അവനും.. കരുണയുള്ളവൻ.. കാരുണ്യവാൻ.. ഇതൊക്കെയാണ് റഹീം എന്ന അറബി പദത്തിന്റെ അർത്ഥം…”

സുക്കൂർ ടാക്സി യുടെ മുന്നിലെ സീറ്റിലിരുന്നും റഹീമിനെ കുറിച്ചാണ് ചിന്തിച്ചു കൊണ്ടിരുന്നത്..

“അവന്റെ ഉപ്പ വിദേശത്ത് നിന്നും തീരികെ വന്ന സമയം ഒരുപാട് കടങ്ങളും കുറെ രോഗങ്ങളുമായായിരുന്നു വന്നത്…”

“നാല് മക്കളിൽ ഇളയവനാണ് റഹീം.. മറ്റു മൂന്നു പേരിൽ ഒരാൾ നാട്ടിൽ സൂപ്പർ മാർക്കറ്റ് നടത്തുന്നു..

ഒരാൾ റിയൽ എസ്റ്റേറ്റ്… ഒരാൾ കാറ്ററിംഗും.. എല്ലാം ഉപ്പ വിദേശത്ത് ആയിരുന്നപ്പോൾ സഹായിച്ചു പൊന്തിവന്നതാണ്.. അവരെ സഹായിച്ചിട്ട് തന്നെ ആയിരുന്നു അദ്ദേഹം കടക്കാരൻ ആയതും…”

“പക്ഷെ.. വീട്ടിലെത്തിയപ്പോൾ ആരും തിരിഞ്ഞു നോക്കുവാൻ ഇല്ലായിരുന്നു.. എല്ലാവരും അവരവരുടെ പാടു നോക്കി മൂഡ് തട്ടി പോയി..

ഇരിക്കുന്ന വീട് പോലും ബാങ്കുകാർ ജപ്തി ചെയ്തു കൊണ്ട് പോകുമെന്ന് ആയപ്പോൾ ആയിരുന്നു റഹീം ഗൾഫിലേക്ക് വിമാനം കയറിയത്… അതും ഒരു സുഹൃത്തിന്റെ കാരുണ്യത്തിൽ.. അവൻ തന്നെ ആയിരുന്നു ഉപ്പയുടെ കടങ്ങളെല്ലാം ഓരോന്നായി വീട്ടിയത്..”

“ഉമ്മയുടെ പേരിലാണ് പൈസ അയക്കുക… മാസം അറുപതിനായിരം രൂപയോളം അയക്കും… മുപ്പത്തിനായിരം വെച്ചു ബാങ്കിലേക്ക് അടച്ചാലും ഒരു മുപ്പതു ബാക്കി ഉണ്ടാവും.. അത് കൂട്ടി വെച്ചു വീടൊന്ന് പുതുക്കി പണിയാൻ അവന് നല്ല ആഗ്രഹം ഉണ്ടായിരുന്നു.. ചിലവിനായി ഒരു പതിനായിരം പോയാലും ഇരുപത് ബാക്കി ഉണ്ടാവുമല്ലോ… അവിടെ ഒരു രൂപ പോലും എടുത്തു വെച്ചില്ല..

അവന് വേണ്ടി… ഭൂരിഭാഗം പ്രവാസികളെ പോലെ തന്നെ…”

“അങ്ങനെ പറഞ്ഞു കൊടുത്താലും ചെയ്യില്ല അവൻ….. ഉമ്മയെയും കൂടപ്പിറപ്പുകളെയും അത്രക്ക് വിശ്വാസമായിരുന്നു…”

“കഴിഞ്ഞ പ്രാവശ്യം ലീവിന് വന്ന സമയത്ത് ആയിരുന്നു ഉമ്മയുടെ കയ്യിൽ ഏൽപ്പിച്ച പൈസയിൽ ഒരു രൂപ പോലും ബാക്കി ഇല്ലന്ന് മനസിലായത്.. ആ പൈസ എവിടെ എന്ന് ചോദിച്ചത് മുതലാണ് വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാകുവാനായി തുടങ്ങിയത്..”

“നാല് കൊല്ലം തുടർച്ചയായി അവൻ ചോര നീരാക്കി നയിച്ച പൈസ മുഴുവൻ റഹീമിന്റെ ഇക്കാക്കമാർ ഓരോ ആവശ്യം വന്നു പറഞ്ഞപ്പോൾ എടുത്തു കൊടുത്തു… ബാങ്കിലെ കടം പോലും പകുതിയേ തീർന്നിട്ടുള്ളു..”

“എത്രരൂപ.. ആർക്കാണ് കൊടുത്തത് എന്ന് പോലും ഒരു നിശ്ചയവുമില്ല!….”

ഇതെല്ലാം കേട്ടപ്പോൾ ഒരു നിമിഷം അവൻ പതറി പോയെങ്കിലും ഇനി മുഴുവൻ ഇടപാടും അവൻ നേരിട്ട് നടത്താമെന്ന് പറഞ്ഞാണ് വീണ്ടും കോഴിക്കോട് നിന്നും വിമാനം കയറിയത്…

❤❤❤❤❤❤❤❤❤

നൂറ് ഏക്കറോളം പരന്നു കിടക്കുന്ന ഒരു തോട്ടത്തിന് അടുത്താണ് അവർ വന്ന ടാക്സി വന്നു നിന്നത്..

ഗെറ്റ് തുറന്നു അകത്തേക്കു കയറി…

അവിടുന്നു പിന്നെയും അഞ്ഞൂറ് മീറ്റർ ഉള്ളിലേക്കു പോയപ്പോൾ ഒരു നാലുകെട്ടു പോലെയുള്ള കെട്ടിടം കണ്ടു..

വലിയൊരു വീട് തന്നെ ആയിരുന്നു അത്..

“ടാ.. ഇതാണ് വീട്.. ഇതിന് പുറകിലായുള്ള അൻപത് ഏക്കർ റബ്ബർ വെട്ടുന്നത് നോക്കി നടത്തണം.. പിന്നെ കുറെ കവുങ്ങും.. പറങ്കി മാവുമുണ്ട്… അതെല്ലാം വിളവെടുപ്പ് നോക്കണം..

കുറച്ചു ഇടവിളയായി പച്ചക്കറിയോ മറ്റോ ഉണ്ട്…പിന്നെ കുറച്ചു മാറി ഈ സ്ഥലത്തിന്റെ അതിരിലായി ഒരു ഹോസ്പിറ്റലുണ്ട്.. ചെറിയ ഹോസ്പിറ്റലാണ്.. അവിടേക്കു വേണ്ട സഹായങ്ങളും ചെയ്തു കൊടുക്കണം… ഇതാണ് നിന്റെ പണി.. മാസം ഒരു അമ്പതിനായിരം രൂപ ശമ്പളം കിട്ടും.. പിന്നെ ഈ റബ്ബറും, അടക്കയും.. മറ്റു സാധനങ്ങളും വിൽക്കുമ്പോൾ കിട്ടുന്ന പൈസ യിൽ നിന്ന് കുറച്ചു കമ്മീഷനായും കിട്ടും… എന്ത് പറയുന്നു..”

അവിടുത്തെ ജോലി പറഞ്ഞു കൊടുത്തു.. അവന് സമ്മതമാണോ എന്നറിയാനായി റഹീമിനെ നോക്കി സുക്കൂർ ചോദിച്ചു…

“മതിയെടാ.. ഒരു പിടി ചോറ് തരാം പണിക് നിന്നൊ എന്ന് പറഞ്ഞാൽ പോലും ഈ അവസ്ഥയിൽ ഞാൻ നിൽക്കും.. എനിക്ക് അത്രക്ക് വേണ്ടപ്പെട്ടതാണ് ഈ പണി.. എന്റെ മക്കളെ എനിക്ക് പട്ടിണികിടാൻ പറ്റില്ലല്ലോ…”

നിർവികരമായ ആ മുഖത്ത് അപ്പോഴും തെളിച്ചം വന്നിട്ടില്ലായിരുന്നു.. ചതിക്കപെട്ടതിന്റെ വേദന അവന്റെ മുഖത്ത് ഇപ്പോഴും കാണാം…

ഇന്ന ഇത് വെച്ചോ.. സുക്കൂർ കുറച്ചു പൈസ എടുത്തു റഹീമിന്റെ പോക്കറ്റിലേക്ക് വെച്ചു അവിടെ നിന്നും ആ ടാക്സിയിൽ തന്നെ യാത്ര പറഞ്ഞു പോയി…

മടക്കി കൊടുത്താലും അവൻ വാങ്ങില്ല എന്ന് അറിയുന്നത് കൊണ്ട് തന്നെ.. തന്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ പോകുന്നതും നോക്കി റഹീം നിന്നു..

❤❤❤❤❤❤❤❤

രണ്ടു വർഷങ്ങൾക്ക് ശേഷം…

“ഹംസാ.. എത്രയാ ഈ വീടിനും സ്ഥലത്തിനുമായി അവസാന വാക്ക്. ഹംസയുടെ തൊട്ടു പുറകിലായി തന്നെ റംല നിൽക്കുന്നുണ്ട്..”

അബ്ബാസ് ഹാജി പുറത്ത് കട്ടിലിൽ കിടക്കുന്ന ഹംസയോടായി ചോദിച്ചു….

“റഹീമിന്റെ തറവാട് വിൽപ്പനക് വെച്ചിട്ടുണ്ടെന്ന് അറിഞ്ഞപ്പോൾ സുക്കൂർ പറഞ്ഞതനുസരിച്ചു വന്നതായിരുന്നു അബ്ബാസിക്ക…”

“അബ്ബ്സിക്ക ഉപ്പാക് സംസാരിക്കാൻ കഴിയില്ല..

അത് കൊണ്ട് ഞങ്ങൾ മൂന്നു മക്കളാണ് തീരുമാനം എടുക്കുന്നത്… ഹംസയുടെ രണ്ടാമത്തെ മകൻ റിയൽ എസ്റ്റേറ്റ് ബിസിനസ് ചെയ്യുന്നയാൾ മുന്നിലേക്ക് വന്നു കൊണ്ട് പറഞ്ഞു..”

“അല്ല.. ഹംസ ക് മൂന്നു മക്കൾ അല്ലല്ലോ,

നാലെണ്ണം ഇല്ലേ.. നിങ്ങളിൽ ഏറ്റവും ഇളയവൻ.. അവനിതിൽ അവകാശമില്ലേ.. നാട്ടു നടപ്പ് അനുസരിച്ചു അവന് അവകാശപെട്ടത് ആണല്ലേ ഈ വീടും പുരയിടവും…”.. അബ്ബാസ് ഹാജി ഭാവിയിൽ ഇനി എന്തേലും പ്രശ്നം ഉണ്ടാവുമോ എന്നറിയാനായിരുന്നു ചോദിച്ചത്…

“അവൻ എവിടെ ആണെന്ന് ഞങ്ങൾക് ആർക്കും അറിയില്ല.. ഇനി കൊറോണ പിടിച്ചു ചത്തോ ആവോ.. പോയിട്ട് രണ്ടുകൊല്ലമായില്ലേ… പിന്നെ ഇതൊരു കുടുംബ സ്വത്തു അല്ലല്ലോ…

ഞങ്ങളുടെ ഉപ്പ ഉണ്ടാക്കി എടുത്ത മുതലാണ്… അത് ആർക്ക് കൊടുക്കണമെന്ന് ഉപ്പാക്ക് തീരുമാനമെടുക്കാമല്ലോ…” ഹംസയുടെ മൂത്തമകനായിരുന്നു അബ്ബാസ് ഹാജിക് മറുപടി പറഞ്ഞത്…

അവർ പറയുന്നത് എല്ലാം കേട്ട്.. പല്ല് കടിച്ചു അബ്ബാസ് ഹാജിയുടെ പിറകിലായി തന്നെ സുക്കൂർ നിൽക്കുന്നുണ്ട്..

ഈ വീട് വിൽപ്പനക് വെച്ചെന്ന് കേട്ട് അബ്ബാസ് ഹാജിയുമായി വന്നതാണ് സുക്കൂർ…

“ആ.. അതും ശരിയാ.. അവൻ തിരികെ വന്നാൽ എന്തേലും നിയമ പ്രശ്നമുണ്ടോ..”

“എന്ത് പ്രശ്നം.. ഇത് ഞങ്ങളുടെ ബാപ്പയുടെ പേരിൽ മാത്രമുള്ള സ്ഥലമാണ്.. ഒരു ആവശ്യം വന്നപ്പോൾ വിൽക്കുന്നു അത്രമാത്രം…”

“എന്നാൽ നിങ്ങൾ വില പറയൂ..”

“ഈ വീടും ചുറ്റുമുള്ള പത്തു സെന്റ് സ്ഥലവും 30 ലക്ഷം… ഇത് അവസാന വാക്കാണ്.. നിങ്ങൾക് അറിയാമല്ലോ റോഡ് സൈഡ് ആണ്.. നല്ല വെള്ളവും ഉണ്ട്.. മാർക്കറ്റ് വില നോക്കിയാൽ പോലും കുറവാണെന്നു അറിയാം.. എന്നാലും സാരമില്ല നിങ്ങൾ ഞങ്ങളുടെ നാട്ടുകാരൻ ആയത് കൊണ്ടാണ് ഇത്ര വില കുറച്ചു പറയുന്നത്..”

വീണ്ടും റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുന്ന മകൻ തന്നെ ആയിരുന്നു സംസാരിച്ചത്…

“എനിക്ക് സമ്മതം.. നാളേ തന്നെ രെജിസ്ട്രെസ്ഷൻ നടത്തണം….. ഇതാ ടോക്കൺ..

ഇരുപത്തി അയ്യായിരം രൂപ അഡ്വാൻസ് കൊടുത്തു കൊണ്ട് അബ്ബാസിക്ക കച്ചവടം ഉറപ്പിച്ചു…”

❤❤❤❤❤❤❤❤❤❤

കച്ചവടം മുറിഞ്ഞു ഒരാഴ്ചക്ക് ശേഷം…

“ഹലോ..”

“അസ്സലാമുഅലൈക്കും…”

“വ അലൈക്കും മുസ്സലാം…”

“റഹീമേ.. കച്ചവടം കഴിഞ്ഞു.. ഹാജിയാര് നിന്റെ പേരിലേക്ക് ആക്കിയിട്ടുണ്ട് വീടും സ്ഥലവും…”

“അൽഹംദുലില്ലാഹ്.. ഹാജിയാർക്ക് പടച്ചോൻ ആഫിയത്തും ദീർഗായുസും നൽകട്ടേ…മൂപ്പരോടുള്ള നന്ദി ഞാൻ എങ്ങനെ യാ വീട്ടുകാ..”..

“അതൊന്നും വേണ്ടടാ.. മുപ്പർക് നിന്നെ അറിയാം.. കൊറോണ വന്നു രണ്ടു കൊല്ലമായി അങ്ങോട്ടേക്ക് വരാൻ സാധിക്കാതെ നിന്നിട്ടും എല്ലാ മാസവും അവിടുത്തെ വരുമാനം നീ കൃത്യമായി തന്നെ കൊടുത്തില്ലേ.. നിന്നെക്കാൾ വിശ്വസ്ഥനായ ഒരാളെ കണ്ടിട്ടില്ല എന്നാണ് ഹാജിയാര് പറയാറുള്ളത്.. ഇത് നിനക്ക് നിന്റെ റബ്ബ് തന്ന പ്രതിഫലമാണ്.. നിന്റെ കഠിനാധ്വാനത്തിനും.. നിന്റെ വിശ്വസ്ഥതയ്ക്കും.. അല്ലാഹുവിന് സുകുർ പറയുക..”

“പിന്നെ.. വീട് വിറ്റതിനു ശേഷം.. നിന്റെ ഉമ്മയെയും ഉപ്പയെയും അവർ ഒരു വൃദ്ധസധനത്തിൽ ആക്കിയിരിക്കുകയാണ്.. ഇനി എന്ത് വേണമെന്ന് നിനക്ക് തീരുമാനിക്കാം… ഉമ്മയെ ഞാൻ കണ്ടിരുന്നു

അവർ നിന്നെ ഇറക്കി വിട്ടതിൽ പശ്ചാതപിക്കാറുണ്ട്….

” എല്ലാം അല്ലാഹുവിന്റെ വിധിയാണ്.. കൊറോണ വന്നതും എന്റെ ഇക്കാക്കമാർ പാപ്പർ ആയതും..

ആ വീട് വിക്കേണ്ടി വന്നതും എല്ലാം.. “..

“ഞാൻ അന്ന് ഗൾഫിൽ തന്നെ ആയിരുന്നുവെങ്കിൽ എനിക്കൊന്നും ആകുവാനായി കഴിയില്ലായിരുന്നു..

ഒരു ഇറക്കത്തിന് അതേ പോലെയുള്ള ഒരു കയറ്റവും ഉണ്ട്.. ജീവിതത്തിൽ ഒരു വട്ടമെങ്കിലും തോറ്റവനെ വിജയിച്ചിട്ടുള്ളു.. ഇൻശാഅല്ലാഹ്‌..

ഉമ്മാകും ഉപ്പാക്കും എന്റെ പെണ്ണിന്റെ കൂടേ ജീവിക്കാൻ സമ്മതമാണേൽ അവർക്കായ് എന്നും എന്റെ വീടിന്റെ മുന്നിലെ വാതിൽ തുറന്നു തന്നെ കിടക്കും..”

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : നൗഫു…