വൃദ്ധസദനം ലക്ഷ്യമാക്കി കാർ നീങ്ങുമ്പോൾ ആരും കാണാതെ ആ അമ്മ കണ്ണുകൾ തുടച്ചു..

രചന : Noor Nas

വൃദ്ധസദനം ലക്ഷ്യമാക്കി കാർ നീങ്ങുമ്പോൾ

ജനൽ സിറ്റിനു അരികിൽ ഇരുന്ന് ആരും കാണാതെ ആ അമ്മ കണ്ണുകൾ തുടച്ചു..

ഫ്രണ്ട് സീറ്റിൽ ഇരുന്ന് ഭാവി കാര്യങ്ങൾ ചർച്ച ചെയ്യുന്ന മകനും മരുമോളും.

മരുമോളുടെ മടിയിൽ ഇരിക്കുന്ന മൂന്നു വയസുള്ള പേരക്കുട്ടി..

ഇടയ്ക്ക് ഇടയ്ക്ക് പിറകിലോട്ട് തന്നേ നോക്കുന്നുണ്ട്.

അതിനും എന്തൊക്കയോ മനസിലായി എന്ന് തോന്നുന്നു..

മുഖത്ത് മുൻപുള്ള ആ കുസൃതി നിറഞ്ഞ ചിരിയില്ല…

കാർ ഓടിക്കുന്നതിനിടയിൽ മോൻ പറയുന്നത് കേൾക്കാം.

ഡി ആ കാണുന്ന ഹോട്ടൽ ഇല്ലേ അവിടെ നല്ല മസാല ദോശ കിട്ടും…

മരുമോൾ… ആണോ.?

എന്നാ ഒരെണ്ണം പാർസൽ കൂടി വാങ്ങിക്കണം..

മകൻ… ആർക്കാ?

വീട്ടിലേക്ക് പോകുന്ന വഴി തന്നയല്ലേ എന്റെ വീട് അവിടെ നിർത്തി എന്റെ അമ്മയ്ക്ക് കൊടുത്തേച്ച് പോകാം…

മകൻ…അമ്മയെ കൊണ്ട് വിട്ട് പോരും വഴി നമ്മുക്ക് ഹോട്ടലിൽ കയറാം…പോരെ…

അവരുടെ മനസിൽ നിന്നും അവർ തന്നേ പറിച്ചു എടുത്ത് കഴിഞ്ഞിരിക്കുന്നു എന്ന് ആ അമ്മയ്ക്ക് മനസിലായി..

പക്ഷെ അതിന്റെ വേരുകൾ ഇപ്പോളും വേദന കൊണ്ടു പിടയുന്നുണ്ട്…

ഓർമ്മകൾ ഉറങ്ങുന്ന തന്റെ വീട്ട് മുറ്റത്തെ മണ്ണിൽ

അവിടെ..തന്റെ കൈകളിലെ വിരലിൽ പിടിച്ച് പിച്ചവെച്ചു നടക്കുന്ന മകൻ…

അവൻ ഒന്നു വീഴാൻ എന്നപോലെ ആടിയുലഞ്ഞപ്പോൾ..

പിടഞ്ഞത് തന്റെ ഹൃദയം ആയിരുന്നു

അത് ഓർത്തപ്പോൾ ഇപ്പോളും അവരുടെ ഹൃദയം പിടഞ്ഞു….

ആ പഴയ പേടിയുടെ തുടിപ്പ് ഇപ്പോളും ഹൃദയത്തിൽ ബാക്കിയുണ്ട്…

ആ തുടിപ്പിൽ മരണത്തിന്റെ കയ്യൊപ്പ് പതിഞ്ഞത്..

ആ അമ്മ മാത്രം അറിഞ്ഞു.

മകന് വേണ്ടാത്താ.

എന്നെ മരണം കൈയൊഴിഞ്ഞില്ലല്ലോ..

സത്യത്തിൽ മരണത്തെ അവർ കണ്ടത് തനിക്ക് ജനിക്കാതെ പോയ ഒരു മകനെ പോലെ ആയിരുന്നു….

അമ്മ ജനലൽ ഗ്ലാസിൽ തല ചേർത്ത്.

കണ്ണുകൾ അടച്ചു…

ആരോടോ പുഞ്ചിരിക്കും പോലെ അങ്ങനെ തന്നെ ഇരുന്നു..

കുറച്ചു സമ്മയം കഴിഞ്ഞപ്പോൾ ആ പുഞ്ചിരിയും മാഞ്ഞു പോയി…

പിറകെ തുടിക്കുന്ന ആ ഹൃദയവും നിശ്ചലമായി.

ഫ്രണ്ട് സീറ്റിൽ മരുമോളുടെ മടിയിൽ കിടന്നു ഉറങ്ങുന്ന കുഞ്ഞിന്റെ മുടിയിഴകളെ.

തഴുകിക്കൊണ്ട് പോയ കാറ്റ്…

ആ കാറ്റ് ചെന്ന് പതിച്ചത് ബാക്ക് സീറ്റിൽ ഇരിക്കുന്ന നര വീണ അമ്മയുടെ മുടികളിൽ.

ആ കാറ്റ് ഏറ്റ് പതുക്കെ ഉയർന്നു പൊങ്ങി പറന്നു കൊണ്ടിരിക്കുന്ന നരകൾ വീണ ആ മുടികൾക്കെ ജീവൻ ബാക്കി ഉണ്ടായിരുന്നുള്ളു….

അവരുടെ നോവിന്റെ നര വീണ ഓർമ്മകൾ പേറുന്ന അവസാന ജീവൻ…

വൃദ്ധസദനത്തിന്റെ ഗേറ്റ് കടന്ന് കാർ ഉള്ളിലോട്ടു കയറിയപ്പോൾ..

ആ അമ്മ ജനൽ ഓരത്തും നിന്നും വഴുതി സീറ്റിലേക്ക് വീണിരുന്നു…

മരണത്തിന്റെ വിരൽ തുമ്പിൽ പിടിച്ച് ഒരു കൊച്ചു പൈതലിനെ പോലെ. നടന്നു മറയുന്ന അമ്മയെ…

മകനും കണ്ടില്ല മരുമോളും കണ്ടില്ല..

അവരുടെ മുഖത്ത് ആണെങ്കിൽ എന്തോ ഭാരം ഇറക്കി വെക്കാനുള്ള സ്ഥലം അടുത്തെത്തി എന്ന ആശ്വാസം മാത്രം…

ആ ആശ്വാസത്തിന് മേൽ..

ഇതുപോലുള്ള ഒരു കാലത്തെ

അനുകരിക്കാൻ വേണ്ടി കാത്തിരിക്കുന്ന ഒരു പിൻഗാമിയെ പോലെ.

ഉറക്കത്തിലേക്ക് വഴുതി പോയ ആ കുഞ്ഞും…

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Noor Nas

Scroll to Top