ഞാൻ അവളെയും മോളെയും ആ വീട്ടിൽ നിന്ന് ഇറക്കി കൊണ്ട് വന്നു, ഞങ്ങൾ പോകുവാടാ തിരുപ്പൂരിലേക്ക്..

രചന : ബഷീർ ബച്ചി

ഒരു മിഥുനമാസത്തിലെ ഒരു ഞായറാഴ്ച..

തിമിർത്തു പെയ്യുന്ന മഴയും നോക്കി കട്ടൻ ചായയും കുടിച്ഛ് രാവിലെ വരാന്തയിൽ ഇരിക്കുകയായിരുന്നു ഞാൻ.

ഫോൺ ബെല്ലടിക്കുന്നത് കേട്ട് എടുത്തു നോക്കി..

കൂട്ടുകാരൻ ആസിഫ്..

ന്താടാ..

ഞാൻ ഐഷുവിനെയും മോളെയും ആ വീട്ടിൽ നിന്നിറക്കി..

ഞങ്ങൾ പോകുവാടാ തിരുപ്പൂരിലേക്ക്..

നീ എന്ത് പണിയാ കാണിച്ചത്..

നിനക്ക് എന്താ ഭ്രാന്തയോ..?

പിന്നെ ഞാൻ എന്ത് ചെയ്യണം

ആ വീട്ടിൽ കിടന്നു ആ തെണ്ടിയുടെ അടിയും ചവിട്ടുമെറ്റ് നരകതുല്യ ജീവിതം നയിക്കുന്ന അവളെ കണ്ടില്ലന്നു നടിക്കാൻ എന്നെ കൊണ്ട് പറ്റില്ല..

എന്നാലും ഈ നാട്ടുകാർ എന്ത് കരുതും മറ്റൊരുത്തന്റെ ഭാര്യ.. അതിലൊരു കുഞ്ഞ്.

അതിനു മുൻപ് അവൾ എന്റെ ആരായിരുന്നു എന്ന് നിനക്കറിയാലോ അവളുടെ അവസ്ഥയും ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട്..

എന്നിട്ടാണോ നീയും ഇങ്ങനെ..

അവൻ പറയുന്നത് കേട്ടതോടെ ഞാൻ നിശബ്ദനായി

എടാ നീ ആദ്യം പോലീസ് സ്റ്റേഷനിൽ ഹാജരാക്..

എന്നിട്ട് കാര്യങ്ങൾ പറ.

പ്രായപൂർത്തി ആയവരല്ലേ..

പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ല.

നീ ഇങ്ങോട്ട് വാ നമുക്ക് ഒരുമിച്ചു പോകാം..

ആസിഫ് എന്റെ ചങ്ക് സുഹൃത്ത് അയൽക്കാരൻ,

സ്കൂൾ കാലഘട്ടത്തിൽ തുടങ്ങിയ അവന്റെ പ്രണയം

അതായിരുന്നു ഐഷു എന്ന ആയിഷ..

രണ്ടാനമ്മ ആയിരുന്നു അവൾക്ക്..

വീട്ടിലെ ജോലികൾ മുഴുവൻ അവളുടെ തലയിലായിരുന്നു.. പരിഹാസങ്ങളും ശകാരങ്ങളും വേറെ..

അവളുടെ അവസ്ഥകൾ അറിയുന്ന ആസിഫ് അവളെ ചേർത്ത് പിടിച്ചു..

പ്ലസ് ടു പഠനം കഴിഞ്ഞതോടെ അവളുടെ വിദ്യാഭ്യാസ ജീവിതം അവസാനിച്ചു..

പെട്ടന്ന് ഒരു ദിവസം അവളുടെ കല്യാണം ബീരാൻ ഹാജിയുടെ മകൻ റാഷിദുമായി ഉറപ്പിച്ച വാർത്ത ഞങ്ങൾ കേട്ടു..

മദ്യവും മദിരാക്ഷിയുമായി നടക്കുന്ന ഒരു തെമ്മാടി..

മകനെ നേർവഴിക്കു നടത്താൻ ഹാജി കണ്ടുപിടിച്ച ഉപായം..

പണത്തിനു മുമ്പിൽ കണ്ണ് മഞ്ഞളിച്ചു പോയ രണ്ടാനുമ്മയും അവളുടെ വാപ്പയും ആ കല്യാണത്തിന് സമ്മതം അറിയിച്ചു..

ആസിഫ് ഓടി എന്റെ അരികിൽ വന്നു.

അവളെ ആ വീട്ടിൽ നിന്ന് ഇറക്കണം..

അവൻ കരയുകയായിരുന്നു.

നീ എന്താ ആസിഫെ പറയുന്നത് നിനക്ക് എത്ര വയസായി വെറും 19

ജോലിയില്ല കൂലിയില്ല

എങ്ങനെ പോറ്റും അവളെ..

നിന്റെ വീട്ടുകാർ അടിച്ചൊടിക്കും രണ്ടു പേരെയും..

അവൾ ഇല്ലാതെ എനിക്ക് പറ്റുന്നില്ലടാ നിനക്കും അറിയില്ലെടാ ഞങ്ങളെ…

ഞങ്ങൾ എന്തെങ്കിലും ജോലി ചെയ്തു എവിടെയെങ്കിലും ജീവിച്ചു കൊള്ളാം..

നിനക്ക് ധൈര്യമുണ്ടോ…

ഉണ്ട്.

ന്നാ വാ അവളെ വിളിച്ചിറക്കാം..

ഞങ്ങൾ അവളുടെ വീട്ടിൽ പോയി അവളെ വിളിച്ചു.

അവൾ ഇറങ്ങിവന്നതും വീട്ടിൽ നിന്ന് ഇറങ്ങി വന്ന അവളുടെ വാപ്പയുടെ മരകഷ്ണം കൊണ്ടുള്ള ആദ്യത്തെ അടി ആസിഫിന്റെ തലയിൽ പതിച്ചു.

തല പൊട്ടി രക്തം ചീറ്റി തെറിച്ചു അവൻ ആ മണ്ണിലേക്ക് കുഴഞ്ഞു വീണു..

ഞാൻ ആർത്തു വിളിച്ചു.

ആളുകൾ ഓടിക്കൂടി..

അവളെ വലിച്ചിഴച്ചു കൊണ്ട് അവളുടെ വാപ്പ വാതിൽ വലിച്ചടച്ചു..

ഞങ്ങൾ ആസിഫിനേയും കൊണ്ട് വേഗം ഹോസ്പിറ്റലിലേക്ക് പാഞ്ഞു..

ജീവിതത്തിനോടും മരണത്തോടും മല്ലിട്ട് അവൻ ഒരാഴ്ച ഹോസ്പിറ്റലിൽ കിടന്നു..

കേസ് എല്ലാം ബീരാൻ ഹാജി ഒതുക്കി തീർത്തു.

പിന്നെ ആസിഫ് പൂർണ ആരോഗ്യവനായി ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങിയപ്പോഴേക്കും അവളുടെ കല്യാണം കഴിഞ്ഞിരുന്നു..

ആ വീട്ടിൽ അവളുടെ ജീവിതം നരകതുല്യമായിരുന്നു

അത് കണ്ടു ചങ്ക് പിടയുന്ന വേദനയുമായി അസിഫും..

അതിനിടയിൽ ആസിഫ് പഠനം നിർത്തി നാട് വിട്ടു….

രണ്ടു വർഷം തമിഴ്നാട്ടിലെ തിരുപ്പൂരിൽ അവൻ ഒരു ഹോട്ടലിൽ ജോലിക്ക് നിന്നു.

പിന്നെ അവിടെ സ്വന്തമായി ഒരു തട്ടുകട തുടങ്ങി.

അവിടുന്ന് പിന്നെ മൂന്ന് വർഷങ്ങൾ കൂടി..

കട വിപുലീകരിച്ചു അത്യാവശ്യം നല്ല സമ്പാദ്യമായി തുടങ്ങിയപ്പോൾ അവൻ വീണ്ടും നാട്ടിൽ വന്നു.

ഇപ്പൊ ഒരാഴ്ചയയെ ആയിട്ടുള്ളു അവൻ വന്നിട്ട്..

അതിനിടയിൽ ആണ് അവൻ ഈ പണി ചെയ്തു വെച്ചിരിക്കുന്നത്..

അര മണിക്കൂർ കഴിഞ്ഞപ്പോൾ അവൻ അവളെയും കൊണ്ട് വീട്ടിൽ വന്നു.

കുഴിഞ്ഞു പോയ കണ്ണുകളും മെലിഞ്ഞുണങ്ങിയ ശരീരവും..

അവളെ കണ്ടപ്പോൾ വല്ലാത്ത സഹതാപം തോന്നി

ഞാൻ അവരെയും കൊണ്ട് പോലീസ് സ്റ്റേഷനിൽ ചെന്നു കാര്യങ്ങൾ പറഞ്ഞു.

എസ് ഐ വിനോദ് ഞങ്ങളുടെ വിവരണങ്ങൾ എല്ലാം കേട്ടു..

അദ്ദേഹം വളരെ മാന്യനായ പോലീസുകാരൻ ആയിരുന്നു.

അവളുടെ വീട്ടുകാരെയും ബീരാൻ ഹാജിയെയും അവളുടെ ഭർത്താവിനെയും വിളിച്ചു വരുത്തി..

സ്വന്തം മകന്റെ ജീവിതം നന്നാക്കുവാൻ ഒരു പാവം പെൺകുട്ടിയെ ബലി കൊടുത്തു പരീക്ഷണം

നിങ്ങളൊക്കെ എത്ര ഹജ്ജ് ചെയ്തിട്ട് എന്താ കാര്യം മിസ്റ്റർ ഹാജി..

അദ്ദേഹം അക്രോശിക്കുകയായിരുന്നു..

ഇവളെ പീഡിപ്പിച്ചതിനു നിങ്ങളുടെഎല്ലാവരുടെയും പേരിൽ ഞാൻ കേസ് രജിസ്റ്റർ ചെയ്യുകയാണ്..

സാർ..

ഞാൻ വിളിച്ചു.

ഒന്നും വേണ്ട അവരെ പോകാൻ അനുവദിച്ചാൽ മതി

അദ്ദേഹം ഒന്നിരുത്തി മൂളി..

അപ്പൊ അവർ പൊയ്ക്കോട്ടേ അല്ലെ..

ആർക്കും പരാതി ഉണ്ടായിട്ടും കാര്യമില്ല അവർ പ്രായപൂർത്തി ആയവരാണ്..

ആ കുട്ടി ഇനിയെങ്കിലും സന്തോഷമായി ജീവിക്കട്ടെ

ഇനി ഇവർക്ക് നേരെ വല്ല ഗുണ്ടായിസത്തിനും നിൽക്കാൻ ശ്രമിച്ചാൽ എല്ലാത്തിനെയും ഞാൻ പിടിച്ചു അകത്തിടും പറഞ്ഞേക്കാം…

ഞങ്ങൾ പോലീസ് സ്റ്റേഷനിൽ നിന്നിറങ്ങി നേരെ അവന്റെ വീട്ടിലേക്ക് പോയി..

അവന്റെ വീട്ടിൽ പ്രവേശനം നിഷേധിക്കപ്പെട്ടു.

പിന്നെ അവർ നേരെ തിരുപ്പൂരിലേക്ക് പോയി..

4 മാസങ്ങൾക്ക് ശേഷം

പോലീസിന്റെ നിർബന്ധത്താലേ റാഷിദ്‌ അവളെ മൊഴി ചൊല്ലിയ ശേഷം പള്ളിയിൽ വെച്ച് ഇമാം അവളെ ആസിഫിന് നികാഹ് ചെയ്തു കൊടുത്തു…

പിന്നെയൊരു വർഷത്തിന് ശേഷം ഞാൻ അവരെ കാണാൻ തിരുപ്പൂരിൽ പോയി..

ഐഷുവിനെ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി

അവൾ വീണ്ടും തടിച്ചു സുന്ദരിയായിരിക്കുന്നു..

അവളുടെ മനോഹരമായ പുഞ്ചിരി വീണ്ടും തിരിച്ചു വന്നിരിക്കുന്നു.

ഞാൻ ആസിഫിനെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു

നീ ചെയ്തത് തന്നെയായിരുന്നു ശരി.

ഇതൊരു സംഭവകഥയാണ്..

സദാചാരത്തിന്റ വൃത്തികെട്ട കണ്ണുകൾ കൊണ്ട് ആരും ഇത് വഴി വരാതിരിക്കുക.

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : ബഷീർ ബച്ചി