ഉടലുകൊണ്ടകന്നു നാം ഉയിരുകൊണ്ടടുത്തിടും.. ശ്രദ്ധ നേടി സിത്താരയുടെ കൊറോണ പാട്ട്..

മനുഷ്യരെ ആശങ്കയിലാക്കി കടന്നു വന്ന കൊറോണ വൈറസിനെ ഇല്ലാതാക്കാൻ ഒരേ മനസ്സോടെ സർക്കാറിൻ്റെ നിർദ്ദേശങ്ങൾ നമ്മുക്ക് അനുസരിക്കാം. സാമൂഹിക അകലം ഒഴിവാക്കി വീട്ടിലിരുന്ന് കൊണ്ട് കരുതലോടെ രാജ്യത്തെ കാക്കാം. ഇതും നമ്മൾ ഒറ്റക്കെട്ടായി അതിജീവിക്കുക തന്നെ ചെയ്യും. പതറാതെ, പേടികൂടാതെ, മഹാമാരിയെ പ്രതിരോധിക്കാൻ പോരാടാം.

പരിമിതമായ ഈ സാഹചര്യത്തിൽ നിന്നു കൊണ്ട് പെട്ടെന്ന് ഒരു കൊറോണ പാട്ട് പ്രിയപ്പെട്ടവർക്കായി ഒരുക്കി പിന്നണി ഗായിക സിത്താര കൃഷ്ണകുമാർ. ഈ ഒരു നിമിഷത്തിൽ കലാകാരന്മാർ അവരുടെ കലാസൃഷ്ടികളിലൂടെ ജനങ്ങളെ ബോധവൽക്കരിക്കുന്നത് തികച്ചും പ്രശംസനീയമാണ്. മനു മഞ്ജിത്തിൻ്റെ ഗാനരചനയ്ക്ക് സിത്താര തന്നെയാണ് സംഗീതം നൽകി പാടിയിരിക്കുന്നത്.