ലോകം മുഴുവൻ പെട്ടെന്ന് സുഖം പടരട്ടെ എന്ന പ്രാർത്ഥനയോടെ അതിദിയും അനന്യയും പാടിയ മനോഹര ഗാനം

സന്തോഷത്തിൻ്റെയും സമാധാനത്തിൻ്റെയും നല്ല നാളുകൾ നമ്മുക്ക് തിരികെ ലഭിക്കും എന്ന പ്രതീക്ഷയോടെ കഴിയുന്ന ഏവർക്കും മനസ്സിന് അല്പം ആശ്വാസം പകരാനായി പാട്ടുലോകത്തെ പ്രിയ സഹോദരിമാർ ഒരു സുന്ദര ഗാനവുമായി നമ്മുക്ക് മുന്നിൽ എത്തിയിരിക്കുന്നു. എത്രയും വേഗം ഈ ഭൂമിയിൽ നിന്നും കൊറോണ എന്ന മഹാമാരി പോകട്ടെ, അതിനായി കരുതലോടെ വീട്ടിൽ കഴിയാം

ഫ്ലവേഴ്സ് ചാനൽ സംപ്രേഷണം ചെയ്യുന്ന ടോപ് സിംഗറിലെ സഹോദരിമാരായ അതിദിയും അനന്യയും പാട്ടിലൂടെ പ്രിയപ്പെട്ടവർക്ക് സാന്ത്വനമാകുന്നു. ഏത് വിഷമഘട്ടത്തെയും മറികടന്ന നമ്മൾ ഈ ഒരു സാഹചര്യത്തെയും അതിജീവിക്കും എന്ന കാര്യത്തിൽ സംശയമില്ല. സംഗീതത്തിലൂടെ ഹൃദയങ്ങിൽ സന്തോഷം നൽകാൻ ഈ കൊച്ചു താരങ്ങൾക്ക് കഴിഞ്ഞു.