ദേവാസുരം സിനിമയിലെ അംഗോപാംഗം ഗാനം അതിഗംഭീരമായി മത്സരിച്ച് പാടി നാരായണിയും ശ്വേതയും

പാട്ടിൻ്റെ മത്സര വേദിയിൽ അത്യുഗ്രൻ ഗാനാലാപനത്തിലൂടെ ഒരു മികച്ച പെർഫോമൻസ് കാഴ്ച്ച വെയ്ക്കാൻ നാരായണിയ്‌ക്കും ശ്വേതയ്ക്കും കഴിഞ്ഞു. മലയാളികൾ എന്നും മനസ്സിൽ കൊണ്ടു നടക്കുന്ന അതുല്യ ഗാനം ഇരുവരുടെയും വേറിട്ട ശബ്ദത്തിൽ കേൾക്കുവാൻ ഏറെ മനോഹരമായിരുന്നു. പാടുവാൻ പ്രയാസം അനുഭവപ്പെടുന്ന ഒത്തിരി ഗാനങ്ങൾ രണ്ട് പേരും ഇതുവരെ നമുക്ക് പാടി നൽകിയിട്ടുണ്ട്.

‌പിന്നണി ഗാനരംഗത്ത് പാടാനുള്ള കഴിവ് രണ്ടു പേർക്കും ദൈവം നൽകിയിരിക്കുന്നു. അതിനുള്ള അവസരങ്ങൾ ഇനിയും ഏറെ ലഭിക്കട്ടെ. ശ്വേത നാരായണിയെ ചലഞ്ച് ചെയ്ത ഈ റൗണ്ടിലെ പ്രകടനത്തിന് നല്ല അഭിപ്രായമാണ് ജഡ്ജസ്സ് നൽകിയത്. നാരായണിയ്ക്ക് 96.5 മാർക്കും, ശ്വേതയ്ക്ക് 97.5 മാർക്കുമാണ് ഈ ഡ്യുവറ്റ് ചലഞ്ച് റൗണ്ടിൽ ലഭിച്ചത്. ഈ പെർഫോമൻസിൽ വിജയിയായ ശ്വേതയ്ക്ക് അഭിനന്ദനങ്ങൾ.