ചന്ദനച്ചോലയിൽ മുങ്ങി നിരാടിയെൻ.. മനസ്സുകളെ കുളിരണിയിച്ച ആലാപന മാധുരിയുമായി കണ്ണൂർ ഷെരീഫ്

കണ്ണൂരിൻ്റെ പ്രിയ പാട്ടുകാരനായ ഷെരീഫിക്കയുടെ ആ മനോഹര ശബ്ദത്തിൽ ഈ ഗാനം കേൾക്കുമ്പോഴുള്ള അനുഭൂതി ഒന്ന് വേറെ തന്നെയാണ്. മാപ്പിളപ്പാട്ടുകൾ പാടി സംഗീത മേഖലയിൽ ചുവടുറപ്പിച്ച് അനേകായിരം ആസ്വാദക ഹൃദയങ്ങളിൽ സ്ഥാനം നേടിയ ഈ അതുല്യ കലാകാരൻ്റെ കഴിവിനെ വർണ്ണിക്കാൻ വാക്കുകളില്ല. വരികൾക്കനുസരിച്ച് ഭാവത്തോടെ മനസ്സിൽ തട്ടി പാടാൻ അദ്ദേഹത്തിന് കഴിയുന്നു.

ലോക്ക് ഡൗൺ കാരണം ഇപ്പോൾ കലാകാരന്മാരെല്ലാം വീട്ടിൽ തന്നെയാണ്. നല്ല ഗാനങ്ങൾ ആലപിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പലരും പങ്കുവെയ്ക്കുകയാണ്. ശുദ്ധ സംഗീതം കേൾക്കുന്നതിലൂടെ നമ്മുടെ പ്രയാസങ്ങൾ ഒരു നിമിഷത്തേയ്ക്കെങ്കിലും മറക്കാൻ സഹായിക്കുന്നു. ഷെരീഫിക്ക തൻ്റെ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഈ ഗാനത്തിനും നല്ല കമൻ്റുകളാണ് ആസ്വാദകർ നൽകിയിരിക്കുന്നത്.