വയലിൻ നാദത്തിൽ ദേവസഭാതലം ഗംഭീരമാക്കിയ അസാധ്യ കഴിവുള്ള ഒരു പെൺകുട്ടി

വയലിൻ എന്ന സംഗീതോപകരണത്തിലൂടെ മലയാളത്തിലെ അനശ്വര ഗാനങ്ങൾ അനായാസമായി വായിച്ച് സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധേയയായ പെൺകുട്ടിയാണ് വേദമിത്ര. ഓരോ ഗാനങ്ങളും ഈ മിടുക്കിയത് വായിക്കുന്നത് കേൾക്കുമ്പോൾ നമുക്ക് അവിശ്വസനീയമായി തോന്നിപ്പോകും. അത്രയും പെർഫെഷനോടെയാണ് വേദമിത്ര വയലിനിൽ ഗാനവസന്തം തീർക്കുന്നത്.വിരൽത്തുമ്പിനാൽ വിസ്മയിപ്പിക്കുന്ന ഈ പ്രതിഭ വരും നാളുകളിൽ വലിയൊരു കലാകാരിയാകും എന്ന് തന്നെയാണ് ഓരോ സംഗീത പ്രേമികളും പറയുന്നത്.

സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ലാലേട്ടൻ തകർത്തഭിനയിച്ച ഹിസ് ഹൈനസ്സ് അബ്ദുള്ള എന്ന ചിത്രത്തിലെ സുവർണ്ണ ഗാനമാണ് വേദമിത്ര അതിഗംഭീരമായി വയലിനിലൂടെ വായിച്ചത്. കൈതപ്രത്തിൻ്റെ വരികൾക്ക് രവീന്ദ്രൻ മാഷിൻ്റെ സംഗീതം. ദാസേട്ടൻ, രവീന്ദ്രൻ മാസ്റ്റർ, ശരത് സാർ ചേർന്നാണ് പാടിയത്. ഈ ഗാനത്തിൻ്റെ സുന്ദരമായ ആ വയലിൻ നാദം ആസ്വദിക്കാം