നിശാഗന്ധിയുടെ സൗരഭ്യം പോലെ സുന്ദരമായ രാത്രി പാട്ടുമായി ശ്രീ.എം.ജയചന്ദ്രൻ

ഹൃദയത്തിൽ തട്ടുന്ന ഒരു പാട് പാട്ടുകൾ സമ്മാനിച്ച പാട്ടിന്റെ ലോകത്തെ അത്ഭുത പ്രതിഭയാണ് ജയചന്ദ്രൻ സർ. ജയചന്ദ്രൻ മാഷിന്റെ ഈ ഗാനം ഒരു രാത്രിയുടെ യാമങ്ങളിൽ ഒരു നിശാശലഭമായ് ഒഴുകി എത്തുകയാണ്. മലയാള സിനിമ ഗാനത്തിന് കിട്ടിയ ഒരു അമൂല്യ മുത്താണ്. സംഗീതം എന്നത് ഒരു വരദാനമാണ് ജന്മനാ ചിലരിലേക്ക് ഒഴുകി എത്തുന്ന ഒരു നിധി.

അദ്ദേഹം അതിനെ ശ്രദ്ധയോടെ, കരുതലോടെ ജീവനെ പോലെ കൊണ്ട് നടക്കുന്നു. അതിന്റെ ഭാവങ്ങൾ ഏതുമേ നഷ്ടപെടുത്താതെ, അദേഹം പാടുമ്പോൾ അതിൽ ലയിച്ച് പാടുന്നതും കാണാം. മലയാള സിനിമ സംഗീതത്തിന് ഒരുപാട് നല്ല ഗാനങ്ങൾ ഇനിയും സാറിൽ നിന്നും പിറവി എടുക്കട്ടെ. ഓരോ മനുഷ്യ മനസ്സിലും അത് ഗന്ധർവ്വ ഗാനമായ് വന്ന് നിറയട്ടെ