കാക്കിക്കുള്ളിലെ കലാപ്രതിഭകൾ ഒരുക്കിയ കൊറോണ കവിത ശ്രദ്ധേയമാകുന്നു..

ഇന്ന് ലോകമെങ്ങും കൊറോണ വൈറസ് വ്യാപനത്തിൻ്റെ പിടിയിലാണ്. ദിനംപ്രതി ഓരോ രാജ്യങ്ങളിലേക്കും മനുഷ്യരിലേയ്ക്കും പടർന്ന് കൊണ്ടിരിക്കുന്ന ഈ മഹാമാരിയെ അതിജീവിക്കാനുള്ള കഠിന ശ്രമത്തിലാണ് നമ്മുടെ ഗവൺമെൻ്റും, ആരോഗ്യ പ്രവർത്തകരും. എങ്ങിനെ നമ്മുക്ക്‌ ഇതിനെ പ്രതിരോധിക്കാം എന്ന് സമൂഹ മാധ്യമങ്ങളിലൂടെ പല രീതിയിലുള്ള സന്ദേശങ്ങൾ വരുന്നുണ്ട്.

പാട്ടിലൂടെയും കവിതയിലൂടെയും കൊറോണയെ തടയാനുള്ള നല്ല നിർദ്ദേശങ്ങൾ
നൽകി വരുന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ നേരുന്നു. അബ്ദുള്ളക്കുട്ടി സാറിൻ്റെ രചനയിൽ ദീപ മാഡം ആലപിച്ച ഈ കവിത നിമിഷം നേരം കൊണ്ട് സോഷ്യൽ മീഡിയ ഏറ്റെടുത്തു. തൊട്ടിൽപ്പാലം ജനമൈത്രി പോലീസാണ് ജനങ്ങൾക്കായി ഇത് അവതരിപ്പിച്ചിരിക്കുന്നത്.